ചൊവ്വയ്ക്ക്‌ ബുധാദിഗ്രഹങ്ങളുമായിട്ടുള്ള യോഗങ്ങളുടെ ഫലത്തെ പറയുന്നു

മൂലാദിസ്നേഹകൂടൈർവ്യവഹരതി വണിഗ്-
ബാഹുയോദ്ധാ സസൌമ്യേ
പുര്യധ്യക്ഷസ്സജീവേ ഭവതി നരപതി
പ്രാപ്തവിത്തോ ദ്വിജോ വാ
ഗോപോ മല്ലോഥ ദക്ഷഃപരയുവതിരതോ
ദ്യൂതകൃൽ സാസുരേഡ്യേ
ദുഃഖാർത്തോƒസത്യസന്ധസ്സസവിതൃതനയേ
ഭൂമിജേ നിന്ദിതശ്ച.

സാരം :-

ജനനസമയത്തു ചൊവ്വ ബുധനോടുകൂടിയാണ് നിൽക്കുന്നതെങ്കിൽ കിഴങ്ങ് അല്ലെങ്കിൽ വേര് തണ്ട് പൂവ് കായ പശ തൊലി നെയ്യ് മജ്ജ വസ എണ്ണ എന്നിതുകൾ, മുൻ ശ്ലോകത്തിൽ പറഞ്ഞ മന്ത്രശാസ്ത്രോക്തഷൾകർമ്മങ്ങൾക്കു ആവശ്യമുള്ള സാധനങ്ങൾ എന്നിവയെ കച്ചവടം ചെയ്യും. ഈ കാര്യത്തിനായി പൊളിപറയും. നല്ല കയ്യാങ്കളിക്കാരനുമായിരിക്കും.

ജനനസമയത്തു ചൊവ്വ വ്യാഴത്തോടുകൂടിയാണ് നിൽക്കുന്നതെങ്കിൽ പുരം നഗരം മുതലായവയിലൊന്നിന്റെ അധിപനായിട്ടോ അല്ലെങ്കിൽ രാജാവിൽ നിന്നു അനവധി ധനം ലഭിച്ചിട്ടോ അതുമല്ലെങ്കിൽ ഒരുവന്റെ ഔരസനും മറ്റൊരുവന്റെ ദത്തൻ കൃത്രിമൻ ക്രീതൻ ഇത്യാദികളിൽ ഒരു വിധം പുത്രനുമായിട്ടോ സംഭവിക്കുന്നതാണ്.

ജനനസമയത്തു ചൊവ്വ ശുക്രനോടുകൂടിയാണ് നിൽക്കുന്നതെങ്കിൽ പശുക്കളെ രക്ഷിക്കുന്നവനും, കയ്യാങ്കളിക്കാരനും സകലപ്രവൃത്തികളിലും സമർത്ഥനും, പരസ്ത്രീസക്തനും, ചൂതുകളിനിമിത്തം കലഹമുണ്ടാക്കുക മുതലായവയിൽ താല്പര്യമുള്ളവനുമായിത്തീരും. 

ജനനസമയത്തു ചൊവ്വ ശനിയോടുകൂടിയാണ് നിൽക്കുന്നതെങ്കിൽ അതികഠിനദുഃഖങ്ങളാൽ സന്തപ്തഹൃദയനായിട്ടും, അസത്യമേ പറയുകയും പ്രവർത്തിയ്ക്കുകയും ചെയ്കയുള്ളൂ എന്ന ദൃഢനിശ്ചയനായിട്ടും പൊതുജനനിന്ദ്യനായിട്ടും ഭവിയ്ക്കുന്നതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.