ഗുരുത്രികോണഗോ വാർക്കിഃ ഫലമേവം വിനിർദ്ദിശേൽ
ജീവാൽ സപ്തായതുര്യേഷു സ്ഥിതശ്ചേൽ പിതൃനാശകൃൽ.
പുത്രസ്യ വിപദം ചാത്ര സൗഖ്യകാരക ഏവ സഃ
കൃഷിഭൂധനധാന്ന്യാനി ഭൃത്യലാഭം ച വിന്ദതി.
സാരം :-
വ്യാഴത്തിന്റെ അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ നിൽക്കുന്ന ശനിയുടെ ദശാകാലത്തെ ദശാഫലം പൂർവ്വോക്തപ്രകാരം തന്നെയാണ്. വ്യാഴസ്ഥിതരാശിയുടെ 4 - 7 - 11 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ശനിയുടെ ദശാകാലം പിതാവിനും പുത്രനും നാശം സംഭവിക്കുമെങ്കിലും ഈ ശനി സുഖകാരകനെന്ന് ആചാര്യന്മാർ നിർണ്ണയിച്ചിട്ടുള്ളതിനാൽ അക്കാലം കൃഷിയും ഭൂമിയും ധനധാന്യങ്ങളും ഭൃത്യന്മാരും വർദ്ധിക്കുകയും ചെയ്യും.