ചന്ദ്രനു കുജാദിഗ്രഹങ്ങളുമായിട്ടുള്ള യോഗങ്ങളുടെ ഫലത്തെ പറയുന്നു

കൂടസ്ത്ര്യാസവകുംഭപണ്യമശിവം
മാതുസ്സവക്രശ്ശശീ
സജ്ഞഃപ്രശ്രിതവാക്യമർത്ഥനിപുണം
സ്യെഭാഗ്യകീർത്ത്യന്വിതം
വിക്രാന്തം കുലമുഖ്യമസ്ഥിരമതിം
വിത്തേശ്വരം സാംഗിരാ
വസ്ത്രാണം സസിതഃ ക്രിയാദികുശലം
സാർക്കിഃ പുനർഭൂസുതം.

സാരം :-

ജനനസമയത്തു ചന്ദ്രൻ ചൊവ്വയോടുകൂടിയാണ് നിൽക്കുന്നതെങ്കിൽ ഉച്ചാടനം ആകർഷണം വശീകരണം മുതലായ മന്ത്രശാസ്ത്രോക്തഷൾക്കർമ്മങ്ങൾക്കാവശ്യമായ സാധനങ്ങൾ, അല്ലെങ്കിൽ മൃഗാദികളുടെ ഹിംസയ്ക്കുള്ള യന്ത്രങ്ങൾ, സ്ത്രീകൾ, മദ്യം, കുടങ്ങൾ എന്നിവ കച്ചവടം ചെയ്യും. മാതാവിനു വ്യസനപ്രദനുമായിരിയ്ക്കും. 

ജനനസമയത്തു ചന്ദ്രൻ ബുധനോടുകൂടിയാണ് നിൽക്കുന്നതെങ്കിൽ ഒന്നുകിൽ അതിപ്രിയവും അല്ലെങ്കിൽ വിനീതവുമായി സംസാരിയ്ക്കും. ധനസമ്പാദനത്തിൽ സമർത്ഥനോ ധനത്തിങ്കൽ സൂക്ഷ്മദൃഷ്ടിയുള്ളവനോ ആയിരിയ്ക്കും. 

ജനനസമയത്തു ചന്ദ്രൻ വ്യാഴത്തോടുകൂടിയാണ് നിൽക്കുന്നതെങ്കിൽ ശത്രുക്കളെ ജയിയ്ക്കുന്നവനും സ്വകുലത്തിൽ പ്രധാനിയും അത്യന്തം സ്ഥിരചിത്തനും വലിയ ധനവാനുമായിരിക്കും.

ജനനസമയത്തു ചന്ദ്രൻ ശുക്രനോടുകൂടിയാണ് നിൽക്കുന്നതെങ്കിൽ വസ്ത്രങ്ങൾ വാങ്ങുക വിൽക്കുക മുതലായ വ്യാപാരങ്ങളിൽ സമർത്ഥനാവും.

ജനനസമയത്തു ചന്ദ്രൻ ശനിയോടുകൂടിയാണ് നിൽക്കുന്നതെങ്കിൽ പുനർഭൂവായ സ്ത്രീയുടെ പുത്രനേ ആയിരിയ്ക്കയുള്ളൂ. ആദ്യഭർത്താവിനെ ഉപേക്ഷിച്ചു രണ്ടാമതു ഒരുവനെ വിവാഹം കഴിച്ച സ്ത്രീയേയാണു പുനർഭൂവ് എന്നു പറയുന്നത്.

ഇതിൽ "അസ്ഥിരമതിം" എന്നതിനു ഭട്ടോല്പവ്യാഖ്യാനത്തിൽ "അസ്ഥിരമതി" എന്നും മറ്റു പല വ്യാഖ്യാനങ്ങളിലും അതിസ്ഥിരബുദ്ധി എന്നും വ്യാഖ്യാനിച്ചു കാണുകയാലും, ഈ രണ്ടാമതു പറഞ്ഞത്തിനു നല്ല യുക്തിയുള്ളതിനാലും അങ്ങനെ വ്യാഖ്യാനിച്ചതാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.