ചന്ദ്രൻ ഇടവം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു

കാന്തഃ ഖേലഗതിഃ പൃരൂരവദനഃ
പൃഷ്ഠാസ്യപാർശേങ്കിത-
സ്ത്യാഗീ ക്ലേശസഹഃ പ്രഭുഃ കകുദവാൻ
കന്യാപ്രജഃ ശ്ലേഷ്മളഃ
പൂർവ്വൈർബ്ബന്ധുഭിരാത്മജൈശ്ച രഹിത-
സ്സൌഭാഗ്യയുക്തഃ ക്ഷമീ
ദീപ്താഗ്നിഃ പ്രമദാപ്രിയസ്ഥിരസുഹൃ-
ന്മദ്ധ്യാന്ത്യസൌഖ്യോ ഗവി.

സാരം :-

ജനനസമയത്തു ഇടവം രാശിയിൽ ചന്ദ്രൻ നിന്നാൽ സുന്ദരമായ ശരീരവും ഭംഗിയുള്ള നടത്തവും കുറച്ചു പരന്ന മുഖവും തുടകളുള്ളവനായിരിയ്ക്കുക, പുറത്തും മുഖത്തും വാരിപ്രദേശത്തും എന്തെങ്കിലും അടയാളങ്ങളുണ്ടാവുക, ദാനശീലനും വ്യസനങ്ങളെ സഹിയ്ക്കുന്നവനായിരിയ്ക്കുക, കാളകൾക്കു കാണാറുള്ളതായ പൂഞ്ഞപോലെ കഴുത്തിനു താഴെ പിൻഭാഗത്തായി വല്ല മുഴയോ മറ്റോ ഉണ്ടാവുക, സ്ത്രീസന്താനങ്ങൾ അധികമുണ്ടാവുക, കഫാധികമായ ദേഹപ്രകൃതിയോടുകൂടിയിരിയ്ക്കുക, ആദ്യകാലത്തുണ്ടായിരുന്ന പുത്രന്മാരേയും ബന്ധുക്കളേയും വിട്ടുപിരിയേണ്ടിവരികയും വേറെ ചില പുത്രബന്ധുക്കളെ ലഭിയ്ക്കുകയും ചെയ്യുക, സകലജനങ്ങൾക്കും ഇഷ്ടനും ക്ഷമാവാനും ജഠരാഗ്നിയ്ക്കു നല്ല ബലമുള്ളവനുമാവുക, സ്ത്രീകളിൽ വളരെ ആസക്തിയുണ്ടാവുക, ഏറ്റവും സ്ഥൈര്യമുള്ളബന്ധുക്കളുണ്ടായിരിയ്ക്കുക, യൌവ്വനത്തിലും വാർദ്ധക്യത്തിലും സുഖിയായിരിയ്ക്കയും ചെയ്യുക. ഈ ഫലങ്ങളൊക്കെ അനുഭവിയ്ക്കുന്നതാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.