ബുധൻ മകരം കുംഭം ധനു മീനം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

പരകർമ്മകൃദസ്വശില്പബുദ്ധി-
സ്ത്വ്രൃണവാൻ വിഷ്ടികരോ ബുധേƒർക്കജക്ഷേ
നൃപസമ്മതപണ്ഡിതാപ്തവാക്യോ
നവമേƒന്ത്യേ ജിതസേവകോന്ത്യശില്പഃ

സാരം :-

ജനനസമയത്ത് മകരം രാശിയിലോ കുംഭം രാശിയിലോ ബുധൻ നിൽക്കുമ്പോൾ ജനിച്ചവനു എന്നും അന്യാധീനത്തിൽ പെട്ടു ഭൃത്യവൃത്തിയെടുക്കേണ്ടിവരികയും, ദാരിദ്ര്യവും, കടവും, ആശാരി, കരുവാൻ മുതലായവരുടെ ശില്പപ്പണികളിൽ താല്പര്യവുമുണ്ടായിരിയ്ക്കുകയും, ചുമടു മുതലായ ഭാരങ്ങളെ വഹിയ്ക്കേണ്ടിവരികയും ചെയ്യുന്നതാണ്. "അസ്വശില്പബുദ്ധിഃ" എന്ന ദിക്കിൽ അസ്വഃ - അശില്പബുദ്ധിഃ - എന്നു പദച്ഛേദം ചെയ്ത് "ധനവും ശില്പപ്രവൃത്തികളിൽ ബുദ്ധിസാമർത്ഥ്യവുമില്ലാത്തവൻ എന്നും, "വിഷ്ടികൃത്" എന്നും, എന്നതിനു "അനിഷ്ടപ്രവൃത്തികളുടെ കർത്തൃത്വം വഹിയ്ക്കുന്നവൻ" എന്നും ചിലർ അർത്ഥം പറഞ്ഞുകാണുന്നുണ്ട്.

ജനനസമയത്ത് ബുധൻ ധനു രാശിയിൽ നിന്നാൽ, രാജാക്കന്മാർക്ക് സമ്മതനും, വിദ്വാനും, യഥാർത്ഥം മാത്രം സംസാരിയ്ക്കുന്നവനും ആയിരിക്കും.

ജനനസമയത്ത് ബുധൻ മീനം രാശിയിൽ നിന്നാൽ, പരസേവനത്തിൽ അതിനിപുണനും, ചെരിപ്പു കുത്തുക പായ നെയ്യുക തുടങ്ങിയുള്ള അധമശില്പപ്രവൃത്തിയെടുക്കുന്നവനുമായിരിയ്ക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.