ജനനസമയത്ത് കാരകന്മാരും മറ്റും ഉണ്ടായാലത്തെ ഫലത്തെയാണ് പറയുന്നത്

ശുഭം വർഗ്ഗോത്തമേ ജന്മ വേസിസ്ഥാനേ ച സൽഗൃഹേ
അശൂന്യേഷു ച കേന്ദ്രേഷു കാരകാഖ്യഗ്രഹേഷു ച

സാരം :-

1). ഉദയലഗ്നവും ചന്ദ്രനും വർഗ്ഗോത്തമനവാംശകത്തിൽ വരുന്നതും (സകല ഗ്രഹങ്ങളും വർഗ്ഗോത്തമാംശസ്ഥന്മാരാകുന്നതും ഏറ്റവും ശുഭപ്രദമാണെന്നു വിശേഷിച്ചു പറയേണ്ടതുമില്ല). 2). സൂര്യന്റെ രണ്ടാം ഭാവത്തിൽ ശുഭഗ്രഹവുമുണ്ടാവുന്നതും, 3). ലഗ്നം നാല് ഏഴ് പത്ത് എന്നീ നാലു ഭാവങ്ങളിലും ഗ്രഹങ്ങളുണ്ടാവുന്നതും, 4). ഈ ലഗ്നകേന്ദ്രസ്ഥന്മാർ മുൻപറഞ്ഞ പ്രകാരം പരസ്പര കാരകന്മാരാകുന്നതും ശോഭനമാകുന്നു. മേൽപറഞ്ഞ നാലിൽ ഒരു ലക്ഷണമുണ്ടായാൽതന്നെ അയാൾ ആരോഗ്യദൃഢഗാത്രനും ദീർഘായുഷ്‌മാനുമായി അനവധി പുണ്യകർമ്മഫലങ്ങളെ അനുഭവിയ്ക്കുന്നതാകുന്നു. ഈ സ്ഥിതിയ്ക്ക് ജനനസമയത്ത് നാല് ലക്ഷണങ്ങളുമുണ്ടായാലത്തെ കഥ പറയേണ്ടതുമില്ലല്ലോ. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.