ചന്ദ്രന്റെ നവാംശകദ്വാദശാംശകഫലങ്ങളെ പറയുന്നു

സ്തേനോ ഭോക്താ പണ്ഡിതാഢ്യൗെ നരേന്ദ്രഃ
ക്ലീബഃ ശൂരോ വിഷ്ടികൃദ്ദാസവൃത്തിഃ
പാപോ ഹിംസ്രോഭീശ്ച വർഗ്ഗോത്തമാംശേ-
ഷ്വേഷാമീശാ രാശിവദ്ദ്വാദശാംശൈഃ.

സാരം :-

ജനനസമയത്തു ചന്ദ്രൻ മേടം രാശി ഒഴിച്ച് മറ്റൊരു രാശിയിൽ നിൽക്കുമ്പോൾ മേടക്കാലംശകമായാൽ അയാൾ തസ്കരനും,  ജന്മസമയത്തെ ചന്ദ്രനു ഇടവം രാശിയിലല്ലാതെ സ്ഥിതിയും ഇടവക്കാലംശകവുമായാൽ അന്നപാനാദിവിഭവങ്ങളെ സുഭിക്ഷമായി അനുഭവിയ്ക്കുന്നവനും, ചന്ദ്രനു മിഥുനം രാശിയിലല്ലാതെ സ്ഥിതിയും മിഥുനക്കാലംശകവുമായാൽ വിദ്വാനും, ചന്ദ്രനു കർക്കടകതിലല്ലാതെ ഇതരരാശിയിൽ സ്ഥിതിയും കർക്കടകക്കാലംശകവുമായാൽ ധനവാനും, ചന്ദ്രനു ചിങ്ങത്തിലല്ലാതെ ചിങ്ങക്കാലംശകവുമായാൽ രാജാവും, ചന്ദ്രനു കന്നിയിലല്ലാതെ കന്ന്യംശകമായാൽ പുംസ്ത്വ വിഹീനനും, ചന്ദ്രനു തുലാത്തിലല്ലാതെ തുലാക്കാലംശകമായാൽ ശൌര്യശാലിയും, ചന്ദ്രനു വൃശ്ചികത്തിലല്ലാതെ വൃശ്ചികക്കാലംശകമായാൽ ഭാരം ചുമക്കുന്നവനും, ചന്ദ്രനു ധനുവിലല്ലാതെ ധനുക്കാലംശകമായാൽ ദാസ്യം മുതലായവയെക്കൊണ്ടു ജീവിയ്ക്കുന്നവനും, ചന്ദ്രനു മകരത്തിലല്ലാതെ മകരക്കാലംശകമായാൽ പാപിയും, ചന്ദ്രനു കുംഭത്തിലല്ലാതെ കുംഭക്കാലംശകമായാൽ ഹിംസാതല്പരനും, ചന്ദ്രൻ മീനം ഒഴിച്ചു മറ്റേതെങ്കിലുമൊരുരാശിയിൽ നിൽക്കുമ്പോൾ മീനക്കാലംശകമായാൽ നിർഭയനുമായിത്തീരുന്നതാണ്. മേഷാദി പന്ത്രണ്ടു രാശികളിൽ നിൽക്കുന്ന ചന്ദ്രനു വർഗ്ഗോത്തമാംശകവും കൂടിയുണ്ടെങ്കിൽ തസ്കരാദികളായി അതാതു അംശകത്തിനു പറഞ്ഞവരിൽ ശ്രേഷ്ഠന്മാരുമായിരിയ്ക്കുന്നതാണ്. ചന്ദ്രൻ മേടം രാശിയിൽ വർഗ്ഗോത്തമാംശകസ്ഥിതനായാൽ തസ്കരരാജാവായിത്തീരും. ഇടവം രാശിയിൽ വർഗ്ഗോത്തമാംശകസ്ഥിതനായാൽ ഭോഗിശ്രേഷ്ഠനും, മിഥുനം രാശിയിൽ വർഗ്ഗോത്തമാംശകസ്ഥിതനായാൽ വിദ്വൽശ്രേഷ്ഠനുമാകുമെന്നു സാരം. ഇതുപോലെ മറ്റു വർഗ്ഗോത്തമാംശക ഫലങ്ങളേയും ഊഹിച്ചുകൊൾക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.