കാരകത്വലക്ഷണത്തെ കുറച്ചുകൂടി വ്യക്തമാക്കി ഒരു ഉദാഹരണരൂപേണ പറയുന്നു

കർക്കടോദയഗതേ യഥോഡുപേ
സ്വോച്ചഗാഃ കുജയമാർക്കസൂരയഃ
കാരകാ നിഗദിതാഃ പരസ്പരം
ലഗ്നഗസ്യ സകലോംബരാംബുഗഃ

സാരം :-

കർക്കടകലഗ്നത്തിൽ വ്യാഴവും ചന്ദ്രനും തുലാം രാശിയിൽ ശനിയും മകരം രാശിയിൽ ചൊവ്വയും മേടം രാശിയിൽ സൂര്യനും നിന്നാൽ ഈ വ്യാഴം മുതലായ അഞ്ചു ഗ്രഹങ്ങളും അന്യോന്യം കാരകന്മാരാകുന്നതാണ്. അതിനാൽ മേല്‍പറഞ്ഞ അഞ്ചു ഗ്രഹങ്ങളിൽ ഒരുവൻ ചെയ്യുന്ന ഫലത്തെ മറ്റു നാലുപേരും സഹായിയ്ക്കുന്നതും, എന്നാൽ ഗുരുചന്ദ്രന്മാരെ സൂര്യനും സൂര്യനെ ചൊവ്വയും ചൊവ്വയെ ശനിയും ശനിയെ ഗുരുചന്ദ്രന്മാരും വിശേഷിച്ചും സഹായിയ്ക്കുന്നതുമാകുന്നു. ഇവിടെ ചന്ദ്രൻ ചൊവ്വ വ്യാഴം ശനി എന്നീ ഗ്രഹങ്ങൾ നാലുപേരും സൂര്യന്റെ കാരകന്മാരായാൽ സൂര്യൻ തന്റെ ദശാകാലത്തും തനിക്കു കാരകത്വമുള്ള ഫലങ്ങളെ കൊടുക്കുന്നതുപോലെ സൂര്യദശാകാലത്തു മറ്റു നാലു ഗ്രഹങ്ങളും അവരവർക്കു കാരകത്വമുള്ള ഫലങ്ങളെ പ്രദാനം ചെയ്യുന്നതാണെന്നു പറയണം.

ഒരു ഗ്രഹം നിൽക്കുന്നതിന്റെ പത്തും നാലും ഭാവങ്ങളിൽ സ്വക്ഷേത്രാദി മുൻ പറഞ്ഞ സ്ഥാനങ്ങളിലൊന്നും അല്ലാതെത്തന്നെ വേറെ ഏതെങ്കിലും ഗ്രഹങ്ങൾ നിന്നാൽ ആദ്യം പറഞ്ഞവനു രണ്ടാമതു പറഞ്ഞവർ കാരകന്മാരാകുന്നതാണ്. നേരെ മറിച്ചു ആദ്യം പറഞ്ഞവൻ അതിന്റെ പത്തിലും നാലിലും നിൽക്കുന്നവരുടെ കാരകനാകുന്നതല്ലെന്നു കൂടി " ലഗ്നഗസ്യ " എന്നതുകൊണ്ടു സൂചിപ്പിച്ചിട്ടുണ്ടെന്നും അറിയുകയും വേണം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.