കേതുദശയുടെ സാമാന്യഫലങ്ങൾ

ഭാര്യാ പുത്രവിനാശനം നരപതേഃ
കോപം മഹാകഷ്ടതാം
വിദ്യാബന്ധുസുഖാർത്ഥകാര്യവിഹതിം
രോഗാരിചോരൈർഭയം
യാനാരോഹണപാതനം വിഷജലൈഃ
ശസ്ത്രാദിഭിഃ പീഡനം
ദേശാദ്ദേശവിവാസനം കലിരുചിം
ഗൗള്യാദിഭിർവ്വാപദഃ

സാരം :-

ഇതും കേതുദശയുടെ സാമാന്യഫലമാകുന്നു. ഭാര്യയ്ക്കും പുത്രനും നാശം, രാജകോപവും, വലിയകഷ്ടതകൾ, ബന്ധുനാശം, വിദ്യയ്ക്കും, സുഖത്തിനും, ധനത്തിനും, കാര്യത്തിനും ഹാനി, കള്ളന്മാരെക്കൊണ്ടും ശത്രുക്കളെക്കൊണ്ടും രോഗങ്ങളെക്കൊണ്ടും ഉപദ്രവം, വാഹനങ്ങളിൽനിന്നുള്ള പതനം, വിഷം, ജലം, അഗ്നി, ആയുധം ഇവയിൽനിന്ന് ഭയം, അന്യദേശവാസം, കലഹം, ഗൗളി മുതലായ ജന്തുക്കളിൽനിന്ന് അനർത്ഥം എന്നിവകളും കേതുദശയിൽ നിരൂപിച്ചുപറഞ്ഞുകൊള്ളണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.