കാരകത്വലക്ഷണത്തെക്കുറിച്ചുള്ള വിശേഷവിധിയെതന്നേയാണ് പറയുന്നത്

സ്വത്രികോണോച്ചഗേ ഹേതുരന്യസ്യ യദി കർമ്മഗഃ
സുഹൃത്തദ്ഗുണസമ്പന്നഃ കാരകശ്ചാപി സ സ്മൃതഃ

സാരം :-

ഗ്രഹങ്ങൾ ലഗ്നകേന്ദ്രത്തിൽ നിൽക്കുകയല്ല; അവർ ഉച്ചമൂലത്രികോണാദി സ്ഥാനങ്ങളിൽ നില്ക്കുകയാണ് അവരെ കാരകയോഗ്യന്മാരാക്കുന്നതിനു കാരണമാകുന്നത് എന്ന് മുൻകൂട്ടിത്തന്നെ അറിയണം. നില്ക്കുന്നതു പണപരത്തിലോ ആപോക്ലിമത്തിലോ ആയാലും വേണ്ടതില്ല ഒരു ഗ്രഹം നില്ക്കുന്നതിന്റെ പത്താം ഭാവത്തിൽ തന്റെ അതിബന്ധുവായ മറ്റൊരു ഗ്രഹം അതിന്റെ ഉച്ചം മൂലത്രികോണം സ്വക്ഷേത്രം ഈ മൂന്നിൽ ഒരേടത്തു നിന്നാൽ ഈ പത്താം ഭാവത്തിൽ നിൽക്കുന്നവനും ആദ്യം പറഞ്ഞവന്റെ കാരകനാകുന്നതാണ്. എന്നാൽ ഇവിടേയും ഈ പത്താം ഭാവത്തിൽ നിൽക്കുന്നവനു മറ്റേയവൻ കാരകനാകുന്നതല്ലെന്നും അറിയണം. വൃശ്ചികം രാശിയിൽ വ്യാഴവും ചിങ്ങം രാശിയിൽ സൂര്യനും നിന്നാൽ വ്യാഴത്തിന് സൂര്യൻ കാരകനാകുന്നതല്ലാതെ സൂര്യന് വ്യാഴം കാരകനാകുന്നതല്ലെന്നു പറയണം. ഏതു ഗ്രഹത്തിനും തന്റെ പത്താം ഭാവത്തിൽ ബലവാനായ തന്റെ ഒരു ബന്ധുഗ്രഹം നിന്നാൽ ഈ പത്താം ഭാവത്തിൽ നിൽക്കുന്നവനും കാരകനാകുന്നതാണെന്നാണ് മൂലകർത്താവ് ഇതുകൊണ്ടു സൂചിപ്പിച്ചിട്ടുള്ളതെന്നും അറിയേണ്ടതുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.