മൂന്നാം ഭാവത്തിലോ ആറാം ഭാവത്തിലോ പതിനൊന്നാം ഭാവത്തിലോ രണ്ടാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ ശുഭരാശിയിലോ ശുഭഷഡ്വർഗ്ഗങ്ങളിലോ മകരം, കുംഭം, എന്നീ രാശികളിലോ ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികളോടുകൂടിയോ നിൽക്കുന്ന കേതുവിന്റെ ദശാകാലം

ദുശ്ചില്ക്കലാഭാരിഗസ്യകേതോർദായേ സുഖസ്ഥിതിഃ
രാജ്യപ്രാപ്തിം ബന്ധുലാഭം ഗജവാജി സമന്വിതഃ

ശുഭരാശിഗതഃ കേതുശ്ശുഭവർഗ്ഗഗതേƒപി വാ
മൃഗകുംഭഗതോ വാപി ശുഭദൃഗ്യോഗസംയുതഃ

യദി തസ്യ ദശായാം തു രാജപ്രീതിം സുഖം ധനം
ദേശഗ്രാമാധിപത്യം ച പുത്രദാരസുഖായതിഃ

ധനേ രന്ധ്രേ വ്യയേ കേതൗ പാപദൃഷ്ടിയുതേ യദി
നിഗളം ബന്ധുനാശം ച സ്ഥാനഭ്രംശം മനോരുജാം.

ക്ഷുദ്രാഭിചാരപീഡാം ച നിദ്രാലസ്യാമയാദികം
പ്രായഃ കഷ്ടഫലം ചൈവ പ്രയച്ഛതി സദാ നൃണാം.

സാരം :-

മൂന്നാം ഭാവത്തിലോ ആറാം ഭാവത്തിലോ പതിനൊന്നാം ഭാവത്തിലോ നിൽകുന്ന കേതുവിന്റെ ദശാകാലം സുഖവും രാജ്യപ്രാപ്തിയും ബന്ധുയോഗവും ഗജതുരഗാദിവാഹനങ്ങളുമുണ്ടാകും.

ശുഭരാശിയിലോ ശുഭഷഡ്വർഗ്ഗങ്ങളിലോ മകരം, കുംഭം, എന്നീ രാശികളിലോ ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികളോടുകൂടിയോ നിൽക്കുന്ന കേതുവിന്റെ ദശാകാലം രാജസമ്മാനവും ധനവും സുഖവും ദേശഗ്രാമാധിപത്യവും കളത്രപുത്രലാഭവും സുഖവും മറ്റും ഗുണാനുഭവമുണ്ടാകും.

രണ്ടാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നിൽക്കുന്ന കേതുവിന്റെ ദശാകാലം ബന്ധുനാശവും ബന്ധനവും ജയിൽവാസവും സ്ഥാനഭ്രംശവും മനോദുഃഖവും ക്ഷുദ്രാഭിചാരങ്ങളിൽനിന്ന് ഉപദ്രവവും നിദ്രയും ആലസ്യവും രോഗാദ്യരിഷ്ടയും ഉണ്ടാകും. ഈ കേതുവിന് പാപഗ്രഹയോഗദൃഷ്ടികൾകൂടി ഉണ്ടായിരുന്നാൽ ദോഷഫലത്തിന് പ്രാബല്യമുണ്ടായിരിക്കുകയും ചെയ്യും. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.