ഉച്ചാദി സ്ഥിതി നിമിത്തം ഗ്രഹങ്ങളുടെ ഫലദാനത്തെക്കുറിച്ചുള്ള ഏറ്റക്കുറച്ചിലുകളെ പറയുന്നു

സ്വോച്ചത്രികോണസ്വസുഹൃച്ഛത്രുനീചഗൃഹാർക്കഗൈഃ
ശുഭം സമ്പൂർണ്ണപാദോനദളപാദാല്പനിഷ്ഫലം.

സാരം :-

ശുഭഫലദാതാവായ ഗ്രഹം ഉച്ചസ്ഥനാണെങ്കിൽ ആ ശുഭഫലം പൂർണ്ണമായും, സ്വമൂലത്രികോണരാശിസ്ഥനാണെങ്കിൽ മുക്കാൽ ഭാഗവും സ്വക്ഷേത്രമാണെങ്കിൽ പകുതിയും, ബന്ധുക്ഷേത്രഗതനാണെങ്കിൽ കാൽ ഭാഗവും. ശത്രുക്ഷേത്രസ്ഥനാണെങ്കിൽ സ്വല്പം മാത്രവും അനുഭവിപ്പിയ്ക്കുന്നതാണ്.

ആ ശുഭഫലദാതാവായ ഗ്രഹത്തിനു നീചക്ഷേത്രസ്ഥിതിയോ, മൌഢ്യമോ നീചസ്ഥിതിയോ ഉള്ളവനാനെങ്കിൽ ആ അശുഭഫലം സമ്പൂർണ്ണമായും, ശത്രുക്ഷേത്രഗതനാണെങ്കിൽ മുക്കാലംശവും ബന്ധുക്ഷേത്രസ്ഥിതനാണെങ്കിൽ കാൽഭാഗവും ത്രികോണസ്ഥനാണെങ്കിൽ പകുതിയും, സ്വക്ഷേത്രസ്ഥനാണെങ്കിൽ സ്വല്പവും ദാനം ചെയ്യും. ആ അശുഭഫലദാതാവ് ഉച്ചസ്ഥിതനാണെങ്കിൽ അശുഭഫലം ഒട്ടും തന്നെ അനുഭവിയ്ക്കയുമില്ല.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.