പുരുഷന്റെ മുടി

ലക്ഷണശാസ്ത്രം നിർമ്മിച്ച കാലത്ത് പുരുഷന്മാർ സ്ത്രീകളെപ്പോലെ മുടിവളർത്തുന്നവരായിരുന്നു. ഇക്കാലത്തുള്ള പുരുഷന്മാർ മുടിവളർത്തുന്നവരല്ലല്ലോ. അതിനാൽ മുടിയുടെ നീളത്തെ സംബന്ധിച്ച് ലക്ഷണം പുരുഷന്മാരിൽ പ്രസക്തമല്ല.

സമൃദ്ധവും കറുത്തതും ചുരുളാത്തതും എന്നാൽ ഒതുങ്ങിയതുമായ മുടിയുള്ള പുരുഷൻ ആരോഗ്യദൃഢഗാത്രനും സുഭഗനും ധനികനുമാകുന്നു.

ഈ മുടി നീലനിറമായിരുന്നാലവൻ വ്യഭിചാരകനും വ്യഭിചാരിണിയുടെ സന്താനവുമാകുന്നു. തവിട്ടുനിറമോ ചെമ്പിച്ചതോ ആയിരുന്നാൽ ദുരാഗ്രഹിയും നിഷിദ്ധനുമായിരിക്കും.

ചുരുണ്ടതും സമൃദ്ധവുമായ കറുത്ത മുടിയുള്ളവൻ അധികാരമുള്ള ഉദ്യോഗസ്ഥനാകുന്നു.

ചുരുണ്ടമുടി ചെമ്പിച്ചതാണെങ്കിലവൻ ദരിദ്രനും നീലനിറമുള്ളതാണെങ്കിൽ ധനവാനും വിദ്യാസമ്പന്നനുമാകുന്നു.

മൂക്കിനു നേരെ മുകളിൽ പകർപ്പുഭാഗത്ത് ചുഴിയോടുകൂടിയതും കറുത്തതും ചുരുളാത്തതുമായ മുടിയുള്ളവൻ വിദ്യാസമ്പന്നനും ഗ്രന്ഥകാരനുമാകുന്നു. ഈ മുടി നീലനിറമോ തവിട്ടുനിറമോ ആയിരുന്നാൽ നിത്യദാരിദ്ര്യമനുഭവിക്കുമെങ്കിലും വിവേകിയാകുന്നു.

ഇടതിങ്ങാതെ കറുത്ത മുടിയുള്ളവൻ യോഗിയുമാകുന്നു. 

ഇടതിങ്ങാതെ ചുരുണ്ട മുടിയുള്ളവൻ ഈശ്വരഭക്തനുമാകുന്നു.

ഒതുങ്ങിയും കുറ്റിയായും കറുത്ത മുടിയുള്ളവൻ നിത്യദരിദ്രനും രോഗിയുമാകുന്നു.

പൂടപോലെ കനം കുറഞ്ഞ കറുത്ത മുടിയുള്ളവൻ കാസരോഗിയും അധികപ്രസംഗിയുമാകുന്നു. ഈ മുടി ചെമ്പിച്ചിരുന്നാലവൻ കപടയോഗിയും ഇന്ദ്രജാലക്കാരനുമായിരിക്കും.

നെറ്റിയിൽ കുറുനിരകളോടുകൂടിയ മുടിയുള്ളവൻ വാചാലനും ധനികനുമായിരിക്കും. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.