മിഥുനക്കാലിലും കന്നിക്കാലിലും സ്വക്ഷേത്രത്തിലും നവാംശകത്തോടുകൂടിയ ചന്ദ്രനു സൂര്യൻ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി എന്നീ ഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടായാലത്തെ ഫലം പറയുന്നു

ബൌധേ ഹി രംഗചരചോരകവീന്ദ്രമന്ത്രി-
ഗേയജ്ഞശില്പനിപുണാശ്ശശിനി സ്ഥിതേംശേ
സ്വാംശേƒല്പഗാത്രധനലുബ്ധതപസ്വിമുഖ്യ
സ്ത്രീപോഷ്യകൃത്യനിരതാശ്ച നിരീക്ഷ്യമാണേ.

സാരം :-

മിഥുനക്കാലോ കന്നിക്കാലോ അംശകമായ ചന്ദ്രനെ സൂര്യൻ നോക്കിയാൽ വേഷം കെട്ടുക മുതലായ രംഗങ്ങളിൽ നിപുണനും, ചൊവ്വ നോക്കിയാൽ കള്ളനും, ബുധൻ നോക്കിയാൽ കവിശ്രേഷ്ഠനും, വ്യാഴം നോക്കിയാൽ രാജമന്ത്രിയും, ഉപദേശകൻ കാര്യസ്ഥാൻ മുതലായവനും ഈ ഇനത്തിൽ ഉൾപ്പെടും. ശുക്രൻ നോക്കിയാൽ സംഗീതവിദ്യാവിദഗ്ദ്ധനും, ശനി നോക്കിയാൽ കൌശലപ്പണിയിൽ അതിനിപുണനുമാവും.

സ്വക്ഷേത്രനവാംശകത്തോടുകൂടിയ ചന്ദ്രനു സൂര്യന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ ചെറിയ ശരീരത്തോടും, ചൊവ്വയുടെ ദൃഷ്ടിയാണുള്ളതെങ്കിൽ ധനത്തിൽ അത്യാഗ്രഹത്തോടും, ബുധന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ തപസ്സോടും, വ്യാഴത്തിന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ സകല ജനങ്ങളിലും വെച്ച് പ്രാധാന്യത്തോടും, ശുക്രന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ സ്ത്രീകളാൽ ഭരിയ്ക്കപ്പെടേണ്ടിവരുന്നവനും, ശനിയുടെ ദൃഷ്ടിയാണുള്ളതെങ്കിൽ സകല പ്രവൃത്തികളിലും അത്യന്തം താല്പര്യത്തോടും കൂടിയവനായിരിയ്ക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.