പുരുഷ ശരീരത്തിന്റെ പൊതുലക്ഷണവും ഫലങ്ങളും

അഞ്ചടി അഞ്ചിഞ്ച് പൊക്കവും നെഞ്ചിന്റേയും വയറിന്റേയും മദ്ധ്യം മുപ്പത്തിരണ്ടിഞ്ച് വണ്ണവും പതിനാറിഞ്ച് നെഞ്ച് വിരിവും വളവില്ലാത്തതുമായ ശരീരമുള്ള പുരുഷൻ ഉത്തമനും ആരോഗദൃഢഗാത്രനും ദയാലുവും ആകുന്നു.

ഈ ശരീരം പിടലിക്ക് അല്പം വളവുള്ളതാണെങ്കിൽ അവൻ അദ്ധ്വാനശീലനും എന്നാൽ അഹങ്കാരിയുമായിരിക്കും. പിടലിക്ക് പുറകോട്ട് ഞെളിവുള്ളതാണെങ്കിൽ വിദ്യാഹീനനും ദരിദ്രനും ഭാരം ചുമന്ന് കുണ്ഠിതപ്പെടുന്നവനുമായിരിക്കും.

അഞ്ചടി അഞ്ചിഞ്ചിനു മേൽ ആറടിവരെ പൊക്കവും മുപ്പത്തിരണ്ടിഞ്ചു മുതൽ മുപ്പത്തിയാറിഞ്ചുവരെ വണ്ണവും പതിനാറിഞ്ചിനുമേൽ ഇരുപതിഞ്ചുവരെ നെഞ്ചുവിരിവുമുള്ളവൻ ആജാനുബാഹുവും ശക്തിമാനും ഉത്തമമായ ജീവിതസുഖമനുഭവിക്കുന്നവനുമായിരിക്കും. എന്നാൽ ഇവൻ ഒരിക്കലും ധനസമ്പാദ്യക്കാരനായിരിക്കയില്ല.

അഞ്ചടിനാലിഞ്ച് ഉയരവും മുപ്പതിഞ്ചു വണ്ണവും പതിനാറിഞ്ചു നെഞ്ചുവിരിവുമുള്ളവൻ അദ്ധ്വാനിയും സഹകരണതല്പരനും വിദ്വാനുമായിരിക്കും.

അഞ്ചടി പൊക്കവും മുപ്പതിഞ്ചു വണ്ണവും പതിനാറിഞ്ചു നെഞ്ചുവിരിവുമുള്ള പുരുഷൻ വിദ്യാസമ്പന്നനും എന്നാൽ ധനശേഷി കുറഞ്ഞവനുമാകുന്നു.

അഞ്ചടി പൊക്കവും ഇരുപത്തിയെട്ടിഞ്ച് വണ്ണവും പതിനാലിഞ്ച് നെഞ്ചുവിരിവുമുണ്ടെങ്കിലവൻ ഊർജ്ജസ്വലവും ധർമ്മനിരതനുമായിരിക്കും.

അഞ്ചടി പൊക്കവും ഇരുപത്തിയാറിഞ്ച് വണ്ണവും പതിനാലിഞ്ച് നെഞ്ചുവിരിവുമുള്ളവൻ ദരിദ്രനും എന്നാൽ വിദ്യാസമ്പന്നനും സഹൃദയനുമാകുന്നു.

നാലടി പത്തോ പതിനൊന്നോ ഇഞ്ച് പൊക്കവും പതിനാലിഞ്ച് നെഞ്ചുവിരിവും ഇരുപത്തെട്ടിഞ്ച് വണ്ണവുമുള്ളവൻ അധികാരമുള്ള ഗവണ്‍മെന്റു ഉദ്യോഗം ഭരിച്ച് ധാരാളം ധനം സമ്പാദിക്കും.

നാലടി ആറിഞ്ചു മുതൽ ഒമ്പതിഞ്ചുവരെ പൊക്കവും ഇരുപത്തെട്ടിഞ്ച് വണ്ണവും പതിനാലിഞ്ച് നെഞ്ചുവീതിയുമുള്ളവൻ കള്ളനും ഇരപ്പാളിയുമാകുന്നു.

നാലടി ആറിഞ്ചിനു താഴെ പൊക്കമുള്ള പുരുഷൻ വണ്ണവും നെഞ്ചുവിരിവുമെത്രയുണ്ടെങ്കിലും വിശ്വസിക്കാൻ കൊള്ളാത്തവനാകുന്നു.


നേരിയതും വെളുത്തതും കണ്ടാൽ പൊതുവേ ഒരു ചന്തം തോന്നുന്നതുമായ ശരീരമുള്ളവൻ കാമുകനും ഭാഗ്യവാനുമാണ്. ഇവൻ കറുത്ത ശരീരമുള്ളവനാണെങ്കിൽ അദ്ധ്വാനശീലനും സഹൃദയനുമായിരിക്കും. അഞ്ചനക്കറുപ്പാണ് ഇത്തരം ശരീരമെങ്കിൽ അവൻ ധനികനും ധർമ്മിഷ്ഠനുമാകുന്നു.

കാഴ്ചയിൽ ഇരുണ്ടതും വെളുത്തതുമായ ശരീരമുള്ളവൻ ധനികനും വ്യഭിചാരകനുമായിരിക്കും. നല്ലവണ്ണം കറുത്ത (ചെളിക്കറുപ്പ്) ശരീരമാണെങ്കിൽ അവൻ വിദ്വാനും സഹൃദയനും. അഞ്ജനക്കറുപ്പു നിറമായിരുന്നാൽ അവൻ വിദ്യാസമ്പന്നനും എന്നാൽ സന്താനഭാഗ്യമില്ലാത്തവനുമായിരിക്കും.

കാഴ്ചയ്ക്ക് പരന്നതും ചുവപ്പുനിറവുമായ ശരീരമുള്ളവൻ ധനികനും വെളുത്ത ശരീരമാണെങ്കിൽ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനും, അഞ്ജനക്കറുപ്പു നിറമുള്ളവൻ ഭാര്യാസുഖം അനുഭവിക്കാത്തവനുമാകുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.