പുരുഷന്റെ മൂക്ക്

എള്ളിൻ പൂവിന് സമമായ മൂക്കാണ് പുരുഷന് ലക്ഷണയുക്തമായത്. ഇത്തരം മൂക്കുള്ളവൻ സുമുഖനും ധനികനും ദയാലുവുമാകുന്നു.

നീണ്ട നാസികയോടുകൂടിയ പുരുഷൻ ധനികനും ഗൗരവമുള്ളവനും ധർമ്മിഷ്ഠനുമായിരിക്കും.

നീണ്ടനാസികയുടെ അഗ്രഭാഗം കിളിച്ചുണ്ടുപോലെ അല്പം വളഞ്ഞിരുന്നാൽ കോപിഷ്ഠനും ധനികനുമായിരിക്കും. ഈ ഭാഗം മേലോട്ടുയർന്നതാണെങ്കിൽ അയാൾ ദരിദ്രനായിരിക്കും.

തടിച്ചതും നീണ്ടതുമായ മൂക്കുള്ള പുരുഷൻ നിയമജ്ഞനായിരിക്കും. 

നീളം കുറഞ്ഞ് തടിച്ച മൂക്കുള്ളവൻ ദരിദ്രനും അദ്ധ്വാനശീലനുമാകുന്നു.

ഗരുഡന്റെ ചുണ്ടുപോലെ വലിയ നാസികയോടുകൂടിയ പുരുഷൻ ഉൽകൃഷ്ടമായ അധികാരമുള്ളവനാകുന്നു.

നാസികയുടെ മേൽഭാഗം സാധാരണയിലധികം താഴ്ന്നിരുന്നാൽ ദരിദ്രനും കാമചാരിയുമാണവൻ. 

നാസികയുടെ മേൽഭാഗം സാധാരണയിലധികം ഉയർന്നതാണെങ്കിൽ ഉൽകൃഷ്ടകുലജാതനെങ്കിലും ദാരിദ്ര്യം അനുഭവിക്കും.

പരന്ന മൂക്കു അധികാരദുർവിനിയോഗം ചെയ്യുന്നവന്റെ ലക്ഷണമാണ്.

മൂക്കിന്റെ അഗ്രഭാഗം നല്ലവണ്ണം പരന്നിരുന്നാൽ അവൻ സൂക്ഷ്മഗ്രാഹിയും കാമചാരിയുമാകുന്നു.

വികസിച്ച ദ്വാരങ്ങളോടുകൂടിയ നാസികയുള്ളവൻ ദുർമോഹിയും കാമചാരിയുമാകുന്നു.

ചെറിയ ദ്വാരങ്ങളാണ് നാസികയ്ക്കുള്ളതെങ്കിൽ അവൻ ഗുണവാനും എന്നാൽ ദരിദ്രനുമായിരിക്കും.

പതിമുക്ക് അഹങ്കാരിയുടെ ലക്ഷണമാണ്. 

പതിമൂക്കിന്റെ അഗ്രഭാഗം അല്പം തടിച്ചിരുന്നാലവൻ ധനികനും വ്യഭിചാരകനുമായിരിക്കും. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.