വ്യാഴത്തിന്റെ ത്രിംശാംശക ഫലത്തെ പറയുന്നു /-- ബുധന്റെ ത്രിംശാംശക ഫലത്തെ പറയുന്നു

സ്വാംശേ ഗുരൌ ധനയശസ്സുഖബുദ്ധിയുക്താ-
സ്തേജസ്വിപൂജ്യനിരുഗുദ്യമഭോഗവന്തഃ
മേധാകലാകപടകാവ്യവിവാദശില്പ-
ശാസ്ത്രാർത്ഥസാഹസയുതാശ്ശശിജേƒതിമാന്യാഃ

സാരം :-

വ്യാഴം തന്റെ ത്രിംശാംശകത്തിൽ നിന്നാൽ, ധനം, കീർത്തി, മനശ്ശരീരാദിസുഖം, ബുദ്ധി, തേജസ്സ്, ഉത്സാഹം, ഇതുകൾ ധാരാളമുള്ളവനും, സകലജനപൂജ്യനും, ആരോഗ്യദൃഢഗാത്രനും, രാജോചിതങ്ങളായ ഉൽകൃഷ്ടസുഖപദാർത്ഥങ്ങളെ അനുഭവിയ്ക്കുന്നവനുമായിരിയ്ക്കും.

ബുധൻ സ്വത്രിംശാംശകസ്ഥനായാൽ, നല്ല ധാരണാശക്തിയും, ഗീതവാദ്യനൃത്താദികലകളിൽ സാമർത്ഥ്യവും, വ്യാജപ്രവൃത്തിയും, കാവ്യനാടകശാസ്ത്രാദിഗ്രന്ഥനിർമ്മാണകൌശലവും, സദസ്സുകളിൽ വിവാദപാണ്ഡിത്യവും, കൌശലപ്പണികളും, ശാസ്ത്രത്തിൽ അറിവും, ഗുണദോഷം വിചാരിയ്ക്കാതെ പ്രവർത്തിയ്ക്കുന്ന സാഹസവും, ഏറ്റവും മാനിക്കപ്പെടുവാൻ യോഗ്യതയുള്ളവനായിത്തീരുന്നതുമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.