ഗ്രഹങ്ങൾ സ്വക്ഷേത്രത്തിലും ബന്ധുക്ഷേത്രത്തിലും നിന്നാലത്തെ ഫലം പറയുന്നു

കുലസമകുലമുഖ്യബന്ധുപൂജ്യാ
ധനിസുഖിഭോഗിനൃപാഃ സ്വഭൈകവൃദ്ധ്യാ
പരിവിഭവസുഹൃൽസ്വബന്ധുപോഷ്യാ
ഗണപബലേശനൃപാശ്ച മിത്രഭേഷു.

സാരം :-

നിൽക്കുന്നത് ഏത് ഭാവത്തിലായാലും വേണ്ടതില്ല ജനനസമയത്ത് സ്വക്ഷേത്രത്തിൽ ഒരു ഗ്രഹം നിന്നാൽ അയാൾ വിദ്യാധനാദികളെക്കൊണ്ടു സ്വകുലത്തിൽ മറ്റുള്ളവരോടു തുല്യനും, രണ്ടു ഗ്രഹങ്ങൾ സ്വക്ഷേത്രത്തിൽ നിന്നാൽ മറ്റു സ്വജനങ്ങളേക്കാൾ പ്രധാനിയും, മൂന്നു ഗ്രഹങ്ങൾ സ്വക്ഷേത്രത്തിൽ നിന്നാൽ ബന്ധുക്കളാൽ പൂജിയ്ക്കപ്പെടുന്നവനും, നാലു ഗ്രഹങ്ങൾ നിന്നാൽ ധനസമൃദ്ധിയുള്ളവനും, അഞ്ചു ഗ്രഹങ്ങൾ നിന്നാൽ സുഖിയും, ആറു ഗ്രഹങ്ങൾ നിന്നാൽ രാജവുമാവുന്നതാണ്.

ഒന്നിലധികം ഗ്രഹങ്ങൾ സ്വക്ഷേത്രസ്ഥന്മാരായാൽ അവയെല്ലാറ്റിനും പറഞ്ഞ ഫലമൊക്കെ അനുഭവപ്പെടുമെന്നും ഒരു അഭിപ്രായമുണ്ട്. എങ്ങിനെയെന്നാൽ രണ്ടു ഗ്രഹം സ്വക്ഷേത്രത്തിലുണ്ടായാൽ സ്വകുലസമനും ചില വിഷയത്തിൽ കുലശ്രേഷ്ഠനും, മൂന്നു ഗ്രഹങ്ങൾ സ്വക്ഷേത്രത്തിലുണ്ടായാൽ രണ്ടു ഗ്രഹങ്ങൾക്കു സ്വക്ഷേത്രത്തിൽ നിന്നാലത്തെ ഫലം പറഞ്ഞതിന്നും പുറമേ ബന്ധുപൂജ്യനുംകൂടി ആവുന്നതാണെന്നും സാരം. ഇങ്ങനെ മുകളിലേയ്ക്കും കണ്ടുകൊൾക.

ജനനസമയത്തു ഒരു ഗ്രഹം ബന്ധുക്ഷേത്രസ്ഥനായാൽ അയാൾ തനിയ്ക്കൊരു ബന്ധവുമില്ലാത്ത വെറും അന്യന്റെ സ്വത്തുകൊണ്ടു ദിവസവൃത്തി കഴിയ്ക്കുന്നവനും, രണ്ടു ഗ്രഹങ്ങൾ ബന്ധുക്ഷേത്രസ്ഥന്മാരായാൽ സ്നേഹിതന്മാരുടെ ധനംകൊണ്ടും മൂന്നു ഗ്രഹങ്ങൾ ബന്ധുക്ഷേത്രത്തിൽ നിന്നാൽ സ്വാർജ്ജിതധനം കൊണ്ടും നാലു ഗ്രഹങ്ങൾ ബന്ധുക്ഷേത്രത്തിൽ നിന്നാൽ പൈതൃകമായും മറ്റും സിദ്ധിച്ച പൂർവ്വിക സ്വത്തുകൊണ്ടും ദിവസവൃത്തി കഴിയ്ക്കുന്നവനും, അഞ്ചു ഗ്രഹങ്ങൾ ബന്ധുക്ഷേത്രത്തിൽ നിന്നാൽ സംഘങ്ങളുടെ നായകനും, ആറു ഗ്രഹങ്ങൾ ബന്ധുക്ഷേത്രത്തിൽ നിന്നാൽ സൈന്യനായകനും, ഏഴു ഗ്രഹങ്ങളും ജനനസമയത്ത് ബന്ധുക്ഷേത്രത്തിൽ നിന്നാൽ രാജാവുമാവുന്നതാണ്. ഇവിടേയും മുൻപറഞ്ഞപ്രകാരം ഒരു അഭിപ്രായമുണ്ട്. രണ്ടു ഗ്രഹങ്ങൾ ബന്ധുക്ഷേത്രസ്ഥിതന്മാരായാൽ അന്യന്റെയും സ്നേഹിതന്മാരുടേയും സ്വത്തുകൊണ്ടും മൂന്നു ഗ്രഹങ്ങൾ അങ്ങിനെ നിന്നാൽ മേൽപറഞ്ഞതിനു പുറമേ സ്വാർജ്ജിത ധനം കൊണ്ടും ദിവസവൃത്തി കഴിയ്ക്കേണ്ടിവരും. മുകളിലേയ്ക്കും ഇങ്ങനെ കണ്ടുകൊൾക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.