സ്ത്രീയുടെ നെറ്റി

സ്വന്തം കൈവിരലുകൾ ചേർത്തുവച്ചാൽ മുടിയുടേയും പുരികങ്ങളുടേയും മദ്ധ്യഭാഗം മൂന്നുവിരൽ വീതി കാണുന്നതും ഞരമ്പുകളോ രോമാവലിയോ ഇല്ലാത്തതും മേൽഭാഗം അല്പം ഉയർന്നതും ചന്ദ്രക്കലപോലെ ചന്തമുള്ളതുമായ സ്ത്രീകളുടെ നെറ്റി ശുഭലക്ഷണമുള്ളതാകുന്നു. 

ഇത്തരം നെറ്റി പത്മിനി വർഗ്ഗത്തിൽപ്പെട്ട സ്ത്രീകൾക്കാണ് സാധാരണയുണ്ടാവുക. ഇവൾ ഐശ്വര്യവതിയും, ഏതു കാര്യത്തിനും സമർത്ഥയും ജന്മനാ സമ്പത്തുള്ളവളുമായിരിക്കും.

ഇത്തരം നെറ്റിയിൽ അളകങ്ങളുണ്ടെങ്കിൽ അവൾ ജന്മനാ ഗണികയും, ധനികയും ഈശ്വരവിശ്വാസമുള്ളവളുമാകുന്നു.

ഈ നെറ്റിയിൽ നടുക്കോ ഇടത്തെ പുരികത്തിന്റെ മുകളിലോ ചുഴിയുണ്ടായിരുന്നാൽ അവൾ സന്താനഭാഗ്യമുള്ളവളും ഭർത്തൃഭക്തയും അധികാരമുള്ള ഉദ്യോഗസ്ഥന്റെ ഭാര്യയുമായിരിക്കും. ഈ ചുഴി ഇടതരികിലാണെങ്കിലവൾ ധനികയും വിദ്യാസമ്പന്നയും സംഗീതകലയിൽ സാമർത്ഥ്യമുള്ളവളുമാകുന്നു.

ചുഴി നെറ്റിയുടെ വലതരികിലോ വലതുപുരികത്തിന്റെ മുകളിലോ ആയിരുന്നാൽ ആ സ്ത്രീ ജനിച്ച വീട് അന്യാധീനപ്പെട്ടുപോയിരിക്കുകയാണ്. അവൾ ഭർത്താവിനോട് വിശ്വാസമുള്ളവളാണെങ്കിലും പരപുരുഷനിൽ കൂടി താല്പര്യമുള്ളവളും കടം വാങ്ങിയാൽ കൊടുക്കാത്തവളും, ദുർച്ചെലവുകാരിയുമാകുന്നു.

മൂന്നരയോ നാലോ വിരൽ വീതി നെറ്റിയുള്ളവൾ സുശീലയും, സുഖലോലുപയും വിദ്യാഭ്യാസപരമായ കലാപ്രകടനങ്ങൾ നടത്തി ജീവിതം കഴിക്കുന്നവളും ഭർത്തൃസുഖം കുറഞ്ഞവളുമാകുന്നു.

ഇത്തരം നെറ്റിയിൽ ഇടതുവശം ചുഴിയുള്ളവൾ അധികാരസ്ഥാനത്തിരുന്ന് അനവധി പുരുഷന്മാരെ അടിമകളാക്കി ജീവിക്കുകയും കൃത്രിമമാർഗ്ഗങ്ങളിൽ കൂടി ധനം ശേഖരിക്കുകയും, സന്താനഭാഗ്യമില്ലാതെ ദുഃഖിക്കുകയും ചെയ്യും. ചുഴി വലതുവശമാണെങ്കിൽ അവൾ ദുർഭഗയും ഭർത്തൃസുഖമനുഭവിയ്ക്കാൻ ഭാഗ്യമില്ലാത്തവളും, ക്രിമിനൽ കുറ്റങ്ങൾ ചെയ്തു ജയിൽ ജീവിതമനുഭവിക്കുന്നവളുമാണ്.

അഞ്ചുവിരൽ വീതിയുള്ള നെറ്റിയോടു കൂടിയവൾ ഈശ്വരഭക്തയും ദരിദ്രയും സാധുശീലയുമാകുന്നു.

നെറ്റിക്ക് രണ്ടരമുതൽ മൂന്നുവരെ വിരൽ വീതിയും നടുക്കു ചുഴിയുമുണ്ടായിരുന്നാൽ അവൾ മടിയുള്ളവളും സന്താനഭാഗ്യമില്ലാത്തവളും ധനമുണ്ടെങ്കിലും ദാരിദ്ര്യം അനുഭവിക്കുന്നവളുമാകുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.