ചന്ദ്രൻ ഏഴ് എട്ട് ഒമ്പത് പത്ത് പതിനൊന്ന് പന്ത്രണ്ട് എന്നീ ഭാവങ്ങളിൽ നിന്നാലത്തെ ഫലം പറയുന്നു

ഈർഷ്യുസ്തീവ്രമദോ മദേ ബഹുമതിർ-
വ്യാധ്യർദ്ദിതശ്ചാഷ്ടമേ
സൌഭാഗ്യാത്മജമിത്രബന്ധുധനഭാ-
ഗ്ദ്ധർമ്മസ്ഥിതേ ശീതഗൌ
നിഷ്പത്തിം സമുപൈതി ധർമ്മധനധീ-
ശൌര്യൈർയുതഃ കർമ്മഗേ
ഖ്യാതോ ഭാവഗുണാന്വിതോ ഭവഗതേ
ക്ഷുദ്രോംഗഹീനോ വ്യയേ.

സാരം :-

ലഗ്നാൽ ഏഴാം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ ക്ഷമയുണ്ടാവില്ല. വലിയ ഗർവ്വുണ്ടാവും.

ലഗ്നാൽ എട്ടാം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ വലിയ ബുദ്ധിമാനും രോഗപീഡിതനുമാകും.

ലഗ്നാൽ ഒമ്പതാം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ പുത്രന്മാരും സ്നേഹിതന്മാരും മാതുലാദി ബന്ധുക്കളും ധനവുമുണ്ടാവും. എല്ലാവർക്കും ഇഷ്ടനായിത്തീരുകയും ചെയ്യും.

ലഗ്നാൽ പത്താം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ ധർമ്മിഷ്ഠനും ധനികനും ബുദ്ധിമാനും ശൂരനുമായിരിയ്ക്കും.

ലഗ്നാൽ പതിനൊന്നാം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ സകല വ്യാപാരങ്ങളിലും ലാഭമുണ്ടാകും. ലോകപ്രസിദ്ധനുമാകും.

ലഗ്നാൽ പന്ത്രണ്ടാം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ നികൃഷ്ടനും അംഗങ്ങൾക്ക് വൈകല്യമുള്ളവനുമാകുന്നതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.