സ്ത്രീ ശരീരത്തിന്റെ പൊതുലക്ഷണവും ഫലങ്ങളും

കൃത്യം അഞ്ചടിപൊക്കവും, വയറിന്റേയും മുലകളുടേയും ഇടയ്ക്ക് മുപ്പതിഞ്ചുവണ്ണവും ഒട്ടും വളവില്ലാത്ത ശരീരവുമുള്ള സ്ത്രീ സൗഭാഗ്യവതിയും സുശീലയുമായിരിക്കും.

അഞ്ചടി രണ്ടിഞ്ചു പൊക്കവും മുപ്പതിഞ്ചു വണ്ണവുമുള്ളവൾ സൗഭാഗ്യവതിയാണെങ്കിലും പരദൂഷണങ്ങൾക്ക് പാത്രീഭവിക്കും.

അഞ്ചടി രണ്ടിഞ്ചു പൊക്കവും മുപ്പത്തിരണ്ടിഞ്ചു വണ്ണവുമുള്ളവൾ ഭർത്തൃസുഖം കുറഞ്ഞ് വിരഹവേദനയനുഭവിച്ചുകൊണ്ടിരിക്കും.

അഞ്ചടി പൊക്കവും മുപ്പത്തിരണ്ടിഞ്ചു വണ്ണവുമുള്ളവൾ സന്താനമുണ്ടാകാത്തവളും ഭർത്താവിനോട് വലിയ സ്നേഹാദരവുള്ളവളുമാകുന്നു.

അഞ്ചടി പൊക്കവും മുപ്പത്തിനാലിഞ്ചു വണ്ണവുമുള്ള സ്ത്രീ ഭർത്താവിന്റെ അമിതമായ സ്നേഹത്തിന് പാത്രീഭവിച്ചവളും പുത്രഭാഗ്യമില്ലാത്തവളുമാകുന്നു.

അഞ്ചടി പൊക്കവും ഇരുപത്തിയെട്ടിഞ്ചു വണ്ണവുമുള്ളവൾ സംയോഗസമയത്ത് ഭർത്താവിനെ ബലം പ്രയോഗിച്ച് കീഴടക്കുന്നവളും കാമചാരിണിയും അമിതഭക്ഷണപ്രിയയും അലങ്കാരങ്ങളിൽ ആസക്തിയുള്ളവളുമാകുന്നു.

അഞ്ചടി പൊക്കവും ഇരുപത്തിയാറോ ഇരുപത്തഞ്ചോ ഇരുപത്തിനാലോ ഇഞ്ചുമാത്രം വണ്ണമുള്ള വനിത സുശീലയാണെങ്കിലും കലഹപ്രിയയും വിരഹഗർവ്വിതയും കൂടിയായിരിക്കും.

നാലടി എട്ടിഞ്ചു മുതൽ പത്തിഞ്ചുവരെ പൊക്കവും മുപ്പതു മുതൽ മുപ്പത്തിനാലിഞ്ചുവരെ വണ്ണവുമുള്ളവൾ കാമചാരിണിയും കൂടുതൽ സന്താനമുള്ളവളും ധനികയെങ്കിലും ദാരിദ്ര്യം പ്രകടിപ്പിക്കുന്നവളുമാകുന്നു.

നാലടി മുതൽ നാലടി എഴിഞ്ചുവരെ പൊക്കവും മുപ്പതു മുതൽ മുപ്പത്തിനാലിഞ്ചുവരെ വണ്ണവുമുള്ളവൾ ജന്മനാ ദരിദ്രയും കലഹപ്രിയയും സന്താനമുണ്ടായിരുന്നാലും അവരിൽ നിന്നും ഗുണം ലഭിക്കാത്തവളുമാണ്.

നാലടി മുതൽ നാലടി ആറിഞ്ചുവരെ പൊക്കവും ഇരുപത്തിനാലു മുതൽ മുപ്പതുവരെ ഇഞ്ചു വണ്ണവുമുള്ള സ്ത്രീ ദുർഭഗയും ഭർത്താവിനേക്കാൾ ജാരപുരുഷനെ വിശ്വസിക്കുന്നവളും അന്യന്റെ സ്വത്തുക്കൾ കൈയടക്കാൻ വിരുതുള്ളവളുമാകുന്നു.

അഞ്ചടി നാലിഞ്ചു മുതൽ ആറടിവരെ പൊക്കവും ഇരുപത്തെട്ടിഞ്ചു മുതൽ മുപ്പത്തിരണ്ടിഞ്ചുവരെ വണ്ണവും വളവില്ലാത്ത ശരീരവുമുള്ളവൾ സ്വഭാവമഹിമയിൽ മുന്നിട്ടു നിൽക്കുന്നവളും അമിതഭോഗത്തിൽ ആസക്തിയില്ലാത്തവളും വിദ്യാഭ്യാസം കൊണ്ടുപജീവിക്കുന്നവളും അധികാരമുള്ളവളും ധാരാളം പരിജനങ്ങളോടു കൂടിയവളുമാകുന്നു.

ആറടിയിലധികം പൊക്കവും ഇരുപത്തിരണ്ടിഞ്ചിൽ കുറഞ്ഞ വണ്ണവുമുള്ള സ്ത്രീകളെ ലക്ഷണശാസ്ത്രത്തിൽ വിവരിച്ചു കാണുന്നില്ല.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.