ശനി ലഗ്നാദി ഭാവങ്ങളിൽ നിന്നാലത്തെ ഫലം പറയുന്നു

അദൃഷ്ടാർത്ഥോ രോഗീ മദനവശഗോത്യന്തമലിനഃ
ശിശുത്വേ പീഡാർത്തസ്സവിതൃസുതലഗ്നേത്യലസവാക്
ഗുരുസ്വർക്ഷോച്ചസ്ഥേ നൃപതിസദൃശോ ഗ്രാമപുരപ-
സ്സുവിദ്വാംശ്ചാർവ്വംഗോ ദിനകരസമോന്യത്ര കഥിതഃ

സാരം :-

1). മേടം 2). ഇടവം 3). മിഥുനം 4). കർക്കടകം 5). ചിങ്ങം 6). കന്നി, 7). വൃശ്ചികം - ഇതിലേതെങ്കിലും ഒരു രാശി ലഗ്നമായി അതിൽ ശനി നിന്നാൽ നിത്യദരിദ്ര്യനും നിത്യരോഗിയും ബാല്യത്തിൽ പ്രത്യേകിച്ചും രോഗപീഡിതനും കാമാധീനനും ഇഴഞ്ഞിട്ടോ കൊഞ്ഞലോടുകൂടിയോ അക്ഷരവ്യക്തതയില്ലാതെ സംസാരിയ്ക്കുന്നവനും മലിനമായ ദേഹവസ്ത്രങ്ങളോടുകൂടിയവനുമായിരിയ്ക്കും. ബാക്കി അഞ്ചു രാശികളിൽ ഏതെങ്കിലും ഒന്ന് ലഗ്നമായി അവിടെ ശനി നിന്നാൽ, വിദ്വത്വം മനോഹരമായ ശരീരം എന്നിതുകൾക്കു പുറമേ ശനിയ്ക്കു പൂർണ്ണബലമുണ്ടെങ്കിൽ രാജതുല്യതയും, സാമാന്യബലമേ ഉള്ളുവെങ്കിൽ ഗ്രാമപുരാദികളുടെ അദ്ധ്യക്ഷവും ലഭിയ്ക്കുന്നതാണ്. ശേഷം ഭാവങ്ങളിൽ ശനി നിന്നാൽ അതാതു ഭാവങ്ങളിൽ സൂര്യൻ നിന്നാലത്തെ ഫലം അനുഭവിയ്ക്കയും ചെയ്യും.

സൂര്യാദികളുടെ ഭാവജന്യങ്ങളായ ഈ ഫലങ്ങളൊക്കയും ഗ്രഹസ്ഫുടവും ഭാവ സ്ഫുടവും തുല്യമായി വന്നാൽ മാത്രമേ പൂർണ്ണമായി അനുഭവിയ്ക്കയുള്ളൂ. 

ഗ്രഹങ്ങൾ ഭാവസന്ധികളിൽ നിന്നാൽ ഈ ഭാവഫലങ്ങൾ ഒട്ടും തന്നെ അനുഭവിയ്ക്കയുമില്ല. 

ഭാവം സന്ധി ഇതുകളുടെ മദ്ധ്യസ്ഥനായ ഗ്രഹത്തിന്റെ ഫലത്തെ ഈ പറഞ്ഞതുകൊണ്ട് ഊഹിയ്ക്കുകയും വേണം.

" വദന്തി ഭാവൈക്യദളം ഹി സന്ധിം
തത്ര സ്ഥിതഃ സ്യാദഫലോ ഗ്രഹേന്ദ്രഃ
ഭാവപ്രവൃത്തൌ ഹി ഫലപ്രവൃത്തിഃ
പൂർണ്ണം ഫലം ഭാവസമാംശകേഷു
ഹ്രാസക്രമാത് ഭാവവിരാമകാലേ
ഫലസ്യ നാശഃ കഥിതോ മുനീന്ദ്രൈഃ

എന്നിങ്ങനെ ഈ വിഷയത്തിൽ ശ്രീപതിയുടെ വചനവുമുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.