ചന്ദ്രൻ ലഗ്നം രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഭാവങ്ങളിൽ നിന്നാലത്തെ ഫലം പറയുന്നു

മൂകോന്മത്തജളാന്ധനീചബധിര
പ്രേഷ്യശ്ശശാങ്കോദയേ
സ്വർക്ഷാജോച്ചഗതേ ധനീ ബഹുസുത-
സ്സ്വസ്വഃ കുടുംബീ ധനേ
ഹിംസ്രോ ഭ്രാതൃഗതേ സുഖേ സതനയേ
തൽപ്രോക്തഭാവാന്വിതോ
നൈകാരിർമ്മൃദുകായവഹ്നിമദന-
സ്തീക്ഷ്ണോƒലസശ്ചാരിഗേ.

സാരം :-

മേടവും ഇടവവും കർക്കടകവും ഒഴികെ മറ്റേതെങ്കിലും ഒരു രാശി ഉദയലഗ്നമായി അതിൽ ചന്ദ്രൻ നിന്നാൽ മിണ്ടുവാൻ (സംസാരിയ്ക്കുവാൻ) വയ്യായ്ക, ചിത്തഭ്രമം, അറിവില്ലായ്മ, കണ്ണുകളില്ലായ്മ, നീചകർമ്മാനുഷ്ഠാനാം, ചെവികേൾക്കായ്ക, ദാസത്വം മേൽപറഞ്ഞ ഏഴു ഫലങ്ങളിൽ ഒരു ഫലം അനുഭവപ്പെടുന്നതാണ്. ഈ ഏഴു ഫലങ്ങളും കൂടി അനുഭവിക്കേണ്ടതില്ലെന്നു മൂലശ്ലോകംകൊണ്ട് വ്യക്തമല്ലെങ്കിലും" അവാഗ്വാ ജഡ ഉന്മത്തോനീചോƒന്ധോ ബധിരോ പിവാ " ഇത്യാദി പ്രമാണങ്ങളാൽ ഗ്രന്ഥാന്തരങ്ങളിൽ അതിനെ വ്യക്തമാക്കീട്ടുണ്ട്.

കർക്കടകലഗ്നത്തിൽ ചന്ദ്രൻ നിന്നാൽ ധനികനാവുന്നതാണ്.

മേടലഗ്നത്തിൽ ചന്ദ്രൻ നിന്നാൽ വളരെ പുത്രന്മാരുള്ളവാനായിരിക്കും.

ഇടവലഗ്നത്തിൽ ചന്ദ്രൻ നിന്നാൽ ധനവാനാകുന്നതാണ്.

രണ്ടാം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ ഭരണീയ ജനങ്ങൾ - ഭക്ഷണം വസ്ത്രം മുതലായതു കൊണ്ടുത്തു രക്ഷിയ്ക്കേണ്ടവർ ധാരാളമുണ്ടാവും.

മൂന്നാം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ ഹിംസാശീലനാവും.

നാലാം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ കൃഷിസ്ഥലങ്ങൾ, വാഹനങ്ങൾ, ബന്ധുക്കൾ, മാതാവ്, മാതുലൻ ഇത്യാദിയായ നാലാം ഭാവംകൊണ്ട് വിചാരിയ്ക്കാവുന്ന സകലവും അയാൾക്കുണ്ടായിരിയ്ക്കും.

അഞ്ചാം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ അഞ്ചാം ഭാവംകൊണ്ട് വിചാരിയ്ക്കാവുന്ന ബുദ്ധി, പുത്രൻ, പൂർവ്വപുണ്യം മുതലായതുണ്ടാവും.

ആറാം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ ക്രൂരസ്വഭാവിയും മടിയനും അനവധി ശത്രുക്കളുള്ളവനും ജഠരാഗ്നിയ്ക്കും കാമവികാരത്തിനും ശക്തി കുറഞ്ഞവനുമാകും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.