പുരുഷന്റെ നെറ്റി

സ്വന്തം കയ്യിലെ അഞ്ചുവിരലിന്റെ വീതിയും ചുളിവും ഇല്ലാത്ത പരന്ന നെറ്റിയുള്ള പുരുഷൻ ഉത്തമനും ചിന്താശീലനും ധനികനും ധർമ്മിഷ്ഠനുമാകുന്നു.

നാലുവിരൽ വീതിയുള്ള നെറ്റിയുള്ളവൻ ധനികനും വിദ്യാസമ്പന്നനുമാകുന്നു.

ആറുവിരൽ വീതി നെറ്റിക്കുണ്ടെങ്കിൽ അവൻ ചിന്തകനും ദരിദ്രനുമാകുന്നു. ഈ നെറ്റി മേൽഭാഗം അല്പം ഉയർന്നിരുന്നാലവൻ നിയമജ്ഞനും സമ്പന്നനും എന്നാൽ വികടബുദ്ധിയുള്ളവനുമാകുന്നു.

അഞ്ചുവിരൽ വീതിയുള്ള നെറ്റി നടുക്കു കുഴിഞ്ഞിരുന്നാലവൻ വ്യഭിചാരകനും ധനികനുമാണ്.

അഞ്ചുവിരൽ വീതിയുള്ള നെറ്റി നടുക്കു ഉയർന്നിരുന്നാൽ ദരിദ്രനും വാചാലനുമായിരിക്കും. ഇതിന്റെ മേൽഭാഗമുയർന്നിരുന്നാൽ അതിബുദ്ധിമാനും ദരിദ്രനുമാണെന്നു പറയാം.

നെറ്റിക്കു മൂന്നുവിരൽ വീതിയേ ഉള്ളുവെങ്കിൽ അവൻ ഭാര്യനിമിത്തം ധനനാശം സംഭവിച്ച് ക്ലേശിക്കും.

ഏകദേശം ചതുരാകൃതി തോന്നുന്ന നെറ്റിയുള്ളവൻ കാമശീലനാകുന്നു.

മദ്ധ്യഭാഗം ചുഴിയും അഞ്ചുവിരൽ വീതിയുമുള്ള നെറ്റിയോടുകൂടിയ പുരുഷൻ മുപ്പതുവയസ്സിലധികം ജീവിച്ചിരിക്കുന്നതല്ല. ചുഴി നെറ്റിയുടെ വലതുഭാഗമായിരുന്നാൽ അറുപതു വയസ്സിലധികം ദീർഘായുസ്സും, ഇടതുവശമായിരുന്നാൽ ദാരിദ്ര്യദുഃഖവും ഫലമാകുന്നു.

നെറ്റിയിൽ ഒരു ചുളിവുള്ളവൻ അധികാരമുള്ള ഉദ്യോഗം ഭരിക്കും.

നെറ്റിയിൽ രണ്ടോ അതിലധികമോ ചുളിവുള്ളവൻ ചിന്താശീലനും ധനികനുമാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.