വ്യാഴം ലഗ്നാദി ഭാവങ്ങളിൽ നിന്നാലത്തെ ഫലം പറയുന്നു

വിദ്വാൻ സുവാക്യഃകൃപണസ്സുഖീ ച
ധീമാനശത്രുഃ പിതൃതോധികശ്ച
നീചസ്തപസ്വീ സധനസ്സലാഭഃ
ഖലശ്ച ജീവേ ക്രമശോ വിലഗ്നാൽ.

സാരം :-

വ്യാഴം ഉദയലഗ്നത്തിൽ നിന്നാൽ വിദ്വാനാവും

രണ്ടാം ഭാവത്തിൽ വ്യാഴം നിന്നാൽ വാക്കിനു ഗുണമുള്ളവനായിരിക്കും.

മൂന്നാം ഭാവത്തിൽ വ്യാഴം നിന്നാൽ സ്വഭാവഗുണവും കാരുണ്യവുമില്ലാത്തവനുമാവും.

നാലാം ഭാവത്തിൽ വ്യാഴം നിന്നാൽ സുഖിയാവും.

അഞ്ചാം ഭാവത്തിൽ വ്യാഴം നിന്നാൽ ബുദ്ധിമാനാവും.

ആറാം ഭാവത്തിൽ വ്യാഴം നിന്നാൽ ശത്രുക്കളില്ലാത്തവനായിരിക്കും.

ഏഴാം ഭാവത്തിൽ വ്യാഴം നിന്നാൽ പലതുകൊണ്ടും പൂർവ്വികന്മാരേക്കാൾ ഉൽകൃഷ്ടനുമാവും.

എട്ടാം ഭാവത്തിൽ വ്യാഴം നിന്നാൽ നീചകർമ്മരതനായിരിക്കും.

ഒമ്പതാം ഭാവത്തിൽ വ്യാഴം നിന്നാൽ തപസ്വിയായിരിക്കും.

പത്താം ഭാവത്തിൽ വ്യാഴം നിന്നാൽ ധനികനാവും

പതിനൊന്നാം ഭാവത്തിൽ വ്യാഴം നിന്നാൽ ഏതു വ്യാപാരത്തിലും ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ ലാഭമുണ്ടാകും.

പന്ത്രണ്ടാം ഭാവത്തിൽ വ്യാഴം നിന്നാൽ ദുഃസ്വഭാവം നിമിത്തം ആരോടും ചേർച്ചയില്ലാത്തവനുമാകുന്നതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.