എല്ലാ ഗ്രഹങ്ങൾക്കുംകൂടി ഒരു സാമാന്യഫലത്തേയും മറ്റും പറയുന്നു

സുഹൃദരിപരകീയ സ്വർക്ഷതുംഗസ്ഥിതാനാം
ഫലമനുപരിചിന്ത്യം ലഗ്നദേഹാദിഭാവൈഃ
സമുപചയവിപത്തീ സൌമ്യപാപേഷു സത്യഃ
കഥയതി വിപരീതം രിഃഫഷഷ്ഠാഷ്ടമേഷു.

സാരം :-

1). ബന്ധുക്ഷേത്രം 2). ശത്രുക്ഷേത്രം 3). സമക്ഷേത്രം 4). സ്വക്ഷേത്രം 5). ഉച്ചം ഈ അഞ്ചിൽ ഓരോ സ്ഥാനത്തു നിൽക്കുന്നവർക്കും എത്ര വീതം ഫലമുണ്ടെന്നു അടുത്ത ശ്ലോകംകൊണ്ടു പറയുന്നുണ്ട്. ഗ്രഹങ്ങൾ നിൽക്കുന്നതു ഏതു ഭാവത്തിലായാലും ഇതുപ്രകാരം നോക്കുമ്പോൾ ഓരോ ഗ്രഹത്തിനും എത്ര ഫലമുണ്ടോ അതു നിൽക്കുന്ന ഭാവംകൊണ്ടു വിചാരിയ്ക്കപ്പെടാവുന്ന പദാർത്ഥത്തെ സംബന്ധിച്ച് അത്ര ശുഭാശുഭഫലങ്ങളേയാണ് ആ ഗ്രഹം അനുഭവിപ്പിയ്ക്കുക. ഇതിനു ആ ഗ്രഹം ശുഭനെന്നോ പാപനെന്നോ ഒട്ടു ഭേദവുമില്ല.

ശുഭഗ്രഹങ്ങൾ ഭാവഫലങ്ങൾക്കു പുഷ്ടിയേയും പാപഗ്രഹങ്ങൾ നാശത്തേയുമാണ് ചെയ്യുക എന്നും, ആറ് എട്ട് പന്ത്രണ്ട് എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ശുഭഗ്രഹങ്ങൾ ആ ഭാവങ്ങളുടെ നാശവും പാപഗ്രഹങ്ങൾ പുഷ്ടിയും ചെയ്യുമെന്നും സത്യാചാര്യർ പറയുന്നുണ്ട്.


" സൌമ്യാഃ പുഷ്ടിം പാപാസ്തദ്ധാനിം സംശ്രിതാ ഗ്രഹാഃ കുര്യുഃ മൂർത്ത്യാദിഷു നിധനേƒന്ത്യേ ഷഷ്ഠേ ച വിപര്യയാത് ഫലദാഃ. "

എന്നിങ്ങിനെ സത്യാചാര്യവചനവുമുണ്ട് 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.