ശുക്രൻ ലഗ്നാദി ഭാവങ്ങളിൽ നിന്നാലത്തെ ഫലം പറയുന്നു

സ്മരനിപുണസ്സുഖിതശ്ച വിലഗ്നേ
പ്രിയകലഹോƒസ്തഗതേ സുരതേപ്സുഃ
തനയഗതേ സുഖിതോ ഭൃഗുപുത്രേ
ഗുരുവദതോന്യഗൃഹേ സധനോന്ത്യേ.

സാരം :-

ശുക്രൻ ലഗ്നഭാവത്തിൽ നിന്നാൽ കാമശാസ്ത്രനിപുണനും സുഖിയുമായിരിക്കും.

ഏഴാം ഭാവത്തിൽ ശുക്രൻ നിന്നാൽ കലഹപ്രിയനും, സുരതത്തിങ്കൽ സദാ അത്യാഗ്രഹത്തോടു കൂടിയവനുമായിരിക്കും.

അഞ്ചാം ഭാവത്തിൽ ശുക്രൻ നിന്നാൽ സുഖോപഭോക്താവും ആയിരിക്കും.

പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ നിന്നാൽ ധനികനുമാവുന്നതാണ്.

മേൽപറഞ്ഞതൊഴിച്ച് മറ്റു ഭാവങ്ങളിൽ ശുക്രൻ നിന്നാൽ അവിടവിടങ്ങളിൽ വ്യാഴം നിന്നാലത്തെ ഫലം അനുഭവിയ്ക്കയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.