സ്ത്രീയുടെ മുടി

സ്ത്രീകളുടെ മുടിക്കു ചുഴിയുണ്ടായിരിക്കുന്നതല്ല. നല്ല കറുപ്പുനിറവും അഴിച്ചിട്ടാൽ പൃഷ്ഠഭാഗം മൂടികൊണ്ട് കാൽമുട്ടുവരെ നീണ്ടുകിടക്കുന്നതും, കെട്ടിവച്ചാൽ തലയുടെ മൂന്നു ഭാഗങ്ങളിലും നിറഞ്ഞിരിക്കുന്നതുമായ മുടിയാണ് ലക്ഷണയുക്തമായത്. കോഴിമുട്ടയുടെ ആകൃതിയോട് സാമ്യമുള്ള മുഖത്തോടു കൂടിയ സ്ത്രീയ്ക്കായിരിക്കും ഇത്തരം മുടിയുണ്ടാവുക.

ലക്ഷണയുക്തമായ മുടിയുള്ളവൾ സൗഭാഗ്യവതിയും ഭർത്താവിനോടും പരിജനങ്ങളോടും പ്രിയമുള്ളവളും ധനികയും ഒന്നിലും അഹങ്കരിക്കാത്തവളും വിവേകമുള്ളവളുമാകുന്നു.

ലക്ഷണയുക്തമായ മുടി നീലവർണ്ണമുള്ളതാണെങ്കിൽ അവളുടെ ഭർത്താവ് ഉന്നതാധികാരമുള്ളവനായിരിക്കും. നീലവർണ്ണവും നല്ലവണ്ണം ചുരുണ്ടതുമാണീ മുടിയെങ്കിൽ അവൾ ഉന്നതാധികാരമുള്ള ഏതെങ്കിലും ഉദ്യോഗം വഹിക്കുന്നവളാകുന്നു.

കറുത്തതും ചുരുണ്ടതുമായ ഇത്തരം മുടിയുള്ളവളാകട്ടെ പരസ്യമായി വ്യഭിചരിക്കുന്നവളും വലിയ ധനികയുമായിരിക്കും.

ഇത്തരം മുടി ചെമ്പിച്ചതാണെങ്കിൽ ആ സ്ത്രീ അധികാരഭ്രമവും ധനദുർവ്യയശീലവും ഉള്ളവളാകുന്നു.

അഴിച്ചിട്ടാൽ പൃഷ്ഠഭാഗം വരെ മാത്രം നീളമുള്ള കറുത്ത മുടിയോടു കൂടിയവൾ അഹങ്കാരവും എന്നാൽ പ്രവൃത്തികളിൽ കണിശവുമുള്ളവളായിരിക്കും.

ഇത്തരം മുടി ചുരുണ്ടതും നീലവർണ്ണവും അഗ്രഭാഗം മാത്രം ചെമ്പിച്ചതുമാണെങ്കിൽ അവളുടെ ഭർത്താവ് ദുർവ്യയശീലനും കാമചാരിയും, അവൾ ഭർത്താവിൽ ഭയഭക്തിയുള്ളവളും, സന്താനമില്ലാത്തവളുമാകുന്നു.

ഈ മുടി മുഴുവൻ ചെമ്പിച്ചതും ഒട്ടും തന്നെ ചുരുളാത്തതുമാണെകിൽ അവൾ ഈശ്വരഭക്തിയുള്ളവളും വ്യഭിചാരം മൂലം ഉപജീവിക്കുന്നവളുമായിരിക്കും.

സമൃദ്ധമായും എന്നാൽ വയറിന്റെ പിൻവശം വരെ മാത്രം നീളവും ഉള്ള മുടിയോടു കൂടിയ സ്ത്രീ തീർച്ചയായും ഗവണ്‍മെന്റ് ഉദ്യോഗം വഹിക്കുന്നവളായിരിക്കും.

ഈ ജാതി മുടി നല്ലവണ്ണം ചുരുണ്ടതും നീലവർണ്ണമുള്ളതുമാണെങ്കിൽ അവൾ കലാപരിപാടികൊണ്ടുപജീവനം നടത്തുന്നവളും വിദ്യാഭ്യാസപരമായ അധികാരസ്ഥാനത്തിരിക്കുന്നവളോ ആകുന്നു.

അഴിച്ചിട്ടാൽ വയറിന്റെ പിമ്പുറത്തിനു മുകളിൽവരെ നീളവും തിങ്ങിനിറയാത്തതുമായ മുടിയോടുകൂടിയവൾ സ്വപ്രയത്നം കൊണ്ട് ഭർത്താവിനേയും മക്കളേയും പോറ്റുന്നവളും, എപ്പോഴും സംതൃപ്തയും, പരജനങ്ങളിൽ കാരുണ്യമുള്ളവളുമായിരിക്കും.

ഒരിക്കലും വളരാത്തതും നല്ലവണ്ണം ചുരുണ്ടുകൂടിയതും കറുത്തതും സമൃദ്ധവും അഴിച്ചിട്ടാൽ മുലത്തടത്തിന്റെ പിൻവശം വരെ നീണ്ടു കിടക്കുന്നതുമായ മുടിയുള്ളവൾ ജന്മനാസംഗീതവാസനയുള്ളവളും പരപ്രേരണയ്ക്കു വളരെ വേഗം വശമാകുന്ന മനസ്സോടുകൂടിയവളുമാകുന്നു.

നെറ്റിയിൽ കുറുനിരയും മുഖത്ത് പറന്നടിയുന്ന ശാഖകളോടുകൂടിയ ചുരുണ്ട മുടിയുള്ളവൾ ഭർത്താവിനെ ശാസിക്കുന്നവളും, കലഹപ്രിയയും, വ്യഭിചാരിണിയല്ലെങ്കിലും പരപുരുഷന്മാരുമായി സ്വതന്ത്രജീവിതം നടത്തുന്നതിൽ ഭയമില്ലാത്തവളുമാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.