സ്ത്രീയുടെ കണ്ണുകൾ

കറുത്ത കണ്ണുകളും (മിഴികളും) വെളുത്ത പടങ്ങളും നാലുവശവും മഷിയെഴുതിയതുപോലെ നിറവും ഉള്ള നീളമേറിയ കണ്ണുകളാണ് ലക്ഷണയുക്തമായത്. ഒറ്റനോട്ടത്തിൽ ഈ കണ്ണിനെ മാൻപേടയുടെ ചലനമിഴികൾപോലെയോ കരിംകൂവളപ്പൂവിതൾ പോലെയോ തോന്നും. ഇത്തരം നയനങ്ങളോടുകൂടിയ സ്ത്രീ ജനിച്ച വീടും വളരുന്ന വീടും ഐശ്വര്യസമൃദ്ധമായിരിക്കും. അവളുടെ ഭർത്താവ് ഉന്നതാധികാരമുള്ളവനും സ്നേഹസമ്പന്നനുമാകുന്നു.

നീളമേറിയ ചുവന്ന പടങ്ങളോടു കൂടിയതുമായ കണ്ണുകളുള്ളവൾ വ്യഭിചാരിണിയും സമ്പത്തുള്ളവളുമാകുന്നു.

തേനിന്റെ നിറമുള്ള കണ്ണുകളോടുകൂടിയ നയനങ്ങളുള്ളവൾ (കണ്ണുകളുള്ളവൾ) ശുദ്ധകള്ളിയാകുന്നു.

നീളവും വീതിയും കൂടി, കറുത്ത മിഴികളാലങ്കിതമായും ഒറ്റനോട്ടത്തിൽ നക്ഷത്രംപോലെ വെട്ടിത്തിളങ്ങുന്നതുമായ കണ്ണുകളുള്ളവൾ ബുദ്ധിമതിയും കലാകോവിദയും സമ്പന്നയും അധികാരമുള്ളവളും സുശീലയുമാകുന്നു.

നീളം കുറഞ്ഞതും കാഴ്ചയിൽ പിടയ്ക്കുന്നതുമായ കണ്ണുകളുള്ളവൾ അഹങ്കാരിണിയും ഭർത്തൃസുഖം കുറഞ്ഞവളും അലങ്കാരവസ്തുക്കളിൽ താല്പര്യമുള്ളവളുമാകുന്നു.

വട്ടകണ്ണുകൾ സ്ത്രീയുടെ കള്ളത്തരത്തിന്റേയും അഹങ്കാരത്തിന്റേയും ലക്ഷണമാണ്. 

ചുവന്ന വട്ടകണ്ണുകളുള്ളവാളാകട്ടെ ഒരിക്കലും സത്യം പറയുന്നവളല്ല, 

സർപ്പദൃഷ്ടി കപടമുള്ളവരുടെ ലക്ഷണമായിരിക്കും.

പൂച്ചക്കണ്ണുകളുള്ളവൾ ധനികയും കാമചാരിണിയും ആരേയും വകവയ്ക്കാത്തവളുമാകുന്നു.

ഒരു കണ്ണ് നീണ്ടതും ഒരു കണ്ണ്‍ നീളം കുറഞ്ഞതുമാണെങ്കിൽ അവൾ ഭർത്താവറിയാതെ ജാരപുരുഷനെ അന്വേഷിച്ചുചെല്ലുന്നവളും ദാരിദ്ര്യവും ദുരിതവും ഒരിക്കലുമൊഴിയാത്തവളുമാകുന്നു.

കണ്‍പോളകൾക്ക് രോമാവലി കുറവായിരുന്നാൽ ആ സ്ത്രീ ഞരമ്പുസംബന്ധമായ രോഗമുള്ളവളും ദേഷ്യപ്പെടുന്നവളുമാകുന്നു.

കണ്‍പോളകൾ തടിച്ചതായിരുന്നാൽ അവളുടെ ധനം ഭർത്താവു നിമിത്തം നശിച്ചുപോയെന്നോ നശിച്ചുപോകുമെന്നോ നിശ്ചയിക്കാം.

എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന കണ്ണിണയുള്ളവൾ സുഖം അനുഭവിക്കുന്നവളും പരദുഃഖത്തിൽ അലിവില്ലാത്തവളുമാകുന്നു.

സദാ കണ്ണുകളിൽ നിന്നു വെള്ളമൊലിച്ചുകൊണ്ടിരിക്കുന്നവളെ യാതൊരു കാര്യത്തിലും വിശ്വസിക്കരുത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.