സ്ത്രീയുടെ മൂക്ക്

സ്ത്രീകൾക്ക് മറ്റുള്ള അവയവങ്ങളെ അപേക്ഷിച്ച് മൂക്കും മുലയും പ്രധാനമാകുന്നു. മുഖത്ത് മൂക്കും ദേഹത്തു മുലയുമില്ലെങ്കിലെന്തിനു കൊള്ളാമവളെയെന്നു പരക്കെ പറയുന്നതു വെറുതെയല്ല. മൂക്കു നന്നായാൽ മുഖം നല്ലതു തന്നെ.

ചെറുവിരലിന്റെ തുമ്പിന്റെ വണ്ണമുള്ള ദ്വാരങ്ങളും അധികം കൂർക്കാതെയും ഒട്ടും പരക്കാതെയും ഉള്ള മാംസളമായ അഗ്രഭാഗവും പുരികങ്ങളും മദ്ധ്യഭാഗം താണും അവിടുന്ന് കീഴോട്ട് വടിവായി ക്രമേണ ഉയർന്ന് രണ്ടുവശവും അധികം തടിക്കാതെയും ഉള്ള നാസിക ഒറ്റനോട്ടത്തിൽ തത്തച്ചുണ്ടിന്റെ ഭംഗിയുള്ളതായിരിക്കും. ഇത്തരം നാസികയുള്ളവൾ സൗഭാഗ്യവതിയും സമ്പൽ സമൃദ്ധിയുമുള്ളവളും സന്താനസൗഭാഗ്യമുള്ളവളും ആകുന്നു.

ഈ മൂക്ക് ദ്വാരങ്ങൾ വണ്ണം കുറഞ്ഞിരുന്നാൽ അവൾ ദുർഭഗയെങ്കിലും അനവധി പുരുഷന്മാരുമായി കാമസുഖം അനുഭവിക്കുന്നവളാണ്.

ഈ മൂക്കിന്റെ ദ്വാരങ്ങൾ വികസിച്ച് രണ്ടുഭാഗങ്ങളിലേയും മൊട്ടുകൾ തടിക്കാതിരുന്നാൽ അവൾ ഭർത്തൃസൗഭാഗ്യത്തോടുകൂടിയവളും കുലമഹിമയുള്ളവളുമാണെന്നു പറയാം.

ഇത്തരം നാസികയുടെ ദ്വാരങ്ങൾ കുറവായും, രണ്ടുവശത്തേയും മൊട്ടുകൾ തടിച്ചുമിരുന്നാലവൾ ഗവണ്‍മെന്റ് ജീവനക്കാരിയും, ഗവണ്‍മെന്റ് ഉദ്യോഗമുള്ള ഭർത്താവോടുകൂടിയവളും കാമചാരിണിയുമാകുന്നു.

അഗ്രം നീണ്ടുരുണ്ട മൂക്കുള്ള സ്ത്രീ തികഞ്ഞ വ്യഭിചാരിണിയും സമ്പത്തുള്ളവളുമാകുന്നു.

അഗ്രം കൂർത്തതും വികസിച്ച ദ്വാരങ്ങളുള്ളതുമായ നാസിക ചിന്താശക്തിയും സംഭാഷണചാതുരിയും ഉള്ള സ്ത്രീയുടേതാകുന്നു. ഇവൾ പുരുഷന്മാരെ വിശ്വസിക്കാത്തവളും അഹങ്കാരിയും ആയിരിക്കും.

അഗ്രം കൂർത്തു തടിച്ച് മേൽ ഭാഗം താണിരിക്കുന്ന നാസിക ഏതെങ്കിലും സ്ത്രീയ്ക്കു കണ്ടാൽ അവൾ ആജീവനാന്തം അവിവാഹിതയും എന്നാൽ പുരുഷസുഖം ധാരാളം  അനുഭവിക്കുന്നവളുമാകുന്നു.

അഗ്രം നീണ്ടുകൂർക്കാതെ മേൽഭാഗം താണിരിക്കുന്ന നാസിക നിത്യദാരിദ്ര്യലക്ഷണമത്രേ. മേൽഭാഗം വളരെ താണ നാസികയാണെങ്കിലവൾ സർവ്വസ്വവും നശിപ്പിച്ച് ദാരിദ്ര്യമനുഭവിക്കും.

മേൽഭാഗം ഉയർന്നു അഗ്രം നീണ്ടുമിരിക്കുന്ന നാസികയോടുകൂടിയവൾ പുരുഷന്മാരെ വകവയ്ക്കാത്തവളും കലാവാസനയുള്ളവളുമാകുന്നു.

മേൽഭാഗം ഉയർന്നും അഗ്രം തടിച്ചും, ദ്വാരങ്ങൾ കുറഞ്ഞുമിരിക്കുന്ന നാസികയുള്ളവൾ കാമചാരിണിയും ദരിദ്രയുമാകുന്നു.

മേൽഭാഗമുയർന്നും അഗ്രം പരന്നുമിരിക്കുന്ന നാസിക ദുർഭഗയുടെ ലക്ഷണമാണ്. ഇവൾക്ക് സന്താനങ്ങളുണ്ടെങ്കിലും അവരിൽ നിന്നനുഭവം സിദ്ധിക്കുന്നതല്ല.

മേൽ ഭാഗവും ആഗ്രവും പരന്നിരിക്കുന്ന മൂക്ക് വിശ്വാസവഞ്ചനയും മോഷണവും നിത്യതൊഴിലാക്കിയവൾക്ക് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.