മൂന്ന് നാല് അഞ്ച് ആറ് എന്നീ ഭാവങ്ങളിൽ സൂര്യൻ നിന്നാലത്തെ ഫലം പറയുന്നു

മതിവിക്രമവാംസ്തൃതീയഗേർക്കേ
വിസുഖഃ പീഡിതമാനസശ്ചതുർത്ഥേ
അസുതോ ധനവർജ്ജിതസ്ത്രികോണേ
ബലവാൻ ശത്രുജിതശ്ച ശത്രുയാതേ.

സാരം :-

ലഗ്നാൽ മൂന്നാം ഭാവത്തിൽ സൂര്യൻ നിന്നാൽ ബുദ്ധിയും പരാക്രമമുള്ളവനുംമായിരിക്കും.

ലഗ്നാൽ നാലാം ഭാവത്തിൽ സൂര്യൻ നിന്നാൽ സുഖരഹിതനും സദാ ദുഃഖിയുമായിരിക്കും.

ലഗ്നാൽ അഞ്ചാം ഭാവത്തിൽ സൂര്യൻ നിന്നാൽ സന്താനങ്ങൾ ഉണ്ടായി നശിച്ചവനും ദാരിദ്ര്യമനുഭവിയ്ക്കുന്നവനുമായിരിക്കും.

ലഗ്നാൽ ആറാം ഭാവത്തിൽ സൂര്യൻ നിന്നാൽ ശത്രുക്കളെ ജയിയ്ക്കുന്നവനും ബലവാനുമായിത്തീരും. ഇവിടെ സൂര്യൻ ബലവാനാണെങ്കിലാണ് ശത്രുക്കളെ ജയിയ്ക്കുക. വിബലനാണെങ്കിൽ ശത്രുക്കൾ ഇയാളെ ജയിയ്ക്കുമെന്നുകൂടി ചിന്തിയ്ക്കാമെന്ന് ഗ്രന്ഥാന്തരങ്ങളെക്കൊണ്ടു കാണുന്നുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.