സ്ത്രീയുടെ പുരികങ്ങൾ

സ്ത്രീയുടെ പുരികം അവളുടെ ഇടതുകയ്യിലെ ചൂണ്ടുവിരൽ വളച്ചാൽ അതിന്റെ നീളമുള്ളതും വാൽവശത്തേയ്ക്കു മാത്രം നീണ്ടുനില്ക്കുന്നതും കറുത്തു മിനുമിനുപ്പുള്ള രോമാവലിയോടുകൂടിയതും ചുഴിയില്ലാത്തതുമായിരിക്കണം.

ഈ മാതിരി പുരികങ്ങളോടു കൂടിയവൾ ഐശ്വര്യവതിയും ജന്മനാ സമ്പത്തുള്ളവളും ഭർത്താവിനോടും സന്താനങ്ങളോടും പരിജനങ്ങളോടും കൂറുള്ളവളും ആകുന്നു.

പുരികങ്ങളിലെ രോമം ചെമ്പിച്ചതായിരുന്നാലവൾ വ്യഭിചാരിണിയും സന്താനങ്ങളുണ്ടാകാത്തവളുമാകുന്നു.

പുരികങ്ങളിൽ ചുഴിയുണ്ടായിരിക്കുകയോ രോമാവലി തലയ്ക്കലേയ്ക്കു തിരിഞ്ഞിരിക്കുകയോ ചെയ്താലും അവൾ ഭർത്തൃസുഖം കുറഞ്ഞ്‌ ദാരിദ്ര്യം അനുഭവിക്കുകയും പരദൂഷങ്ങൾക്ക് പാത്രീഭവിക്കുകയും ചെയ്യും.

പുരികങ്ങളിൽ രോമം കുറഞ്ഞിരുന്നാൽ ദാരിദ്ര്യവും അധികം സന്താനങ്ങൾ നിമിത്തം കഷ്ടതയും അനുഭവിക്കും.

വളവുകുറഞ്ഞതും നീളമുള്ളതുമായ പുരികങ്ങൾ വ്യഭിചാരലക്ഷണമാകുന്നു.

നല്ലവണ്ണം നിവർന്നു നീളമുള്ള പുരികങ്ങളോടുകൂടിയവൾ ഭർത്തൃമതിയാണെങ്കിലും വ്യഭിചരിക്കുന്നതിൽ താല്പര്യമുള്ളവളാകുന്നു.

പരന്നതും നീളം കുറഞ്ഞതുമായ പുരികം ഏതെങ്കിലും സ്ത്രീയ്ക്കുണ്ടെങ്കിൽ അവൾ സ്വയം കൃതാനർത്ഥം നിമിത്തം ജയിൽ ജീവിതമനുഭവിക്കും.

വീതിയും നീളവും കുറഞ്ഞ പുരികമുള്ളവൾ രാഷ്ട്രീയകാര്യങ്ങളിലിടപ്പെട്ട് മാനഹാനിയനുഭവിക്കും.

പുരികങ്ങളുടെ മദ്ധ്യഭാഗത്ത് രോമമുള്ളവൾ പുരുഷനെപ്പോലെ ഗൗരവമുള്ളവളും അഹങ്കാരിണിയുമാകുന്നു.

പുരികങ്ങളുടെ മദ്ധ്യഭാഗം രോമവും അതിൽ ചുഴിയുമുണ്ടെങ്കിൽ അവൾ വിദ്യാസമ്പന്നയും പലവിധ കലകളിൽ സമർത്ഥയുമാകുന്നു.

കുറ്റിരോമങ്ങളോ ചുരുളൻ രോമങ്ങളോ പിരിഞ്ഞ രോമങ്ങളോ പുരികകങ്ങളിലുള്ളവൾ സമ്പന്നയും ഭർത്താവിനെ അടിമയാക്കി ജീവിക്കുന്നവളുമാകുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.