മകരനവാംശകത്തിലോ കുംഭനവാംശകത്തിലോ നിൽക്കുന്ന ചന്ദ്രനെ സൂര്യൻ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി എന്നീ ഗ്രഹങ്ങൾ നോക്കിയാലത്തെ ഫലം പറയുന്നു. -/ സൂര്യനെക്കുറിച്ച് അന്യഗ്രഹങ്ങളുടെ ദൃഷ്ടിഫലത്തേയും പറയുന്നു


അല്പാപത്യോ ദുഃഖിതസ്സത്യപി സ്വേ
മാനാസക്തഃ കർമ്മണി സ്വേƒനുരക്തഃ
ദുഷ്ടസ്ത്രീഷ്ടഃ കൃപണശ്ചാർക്കിഭാഗേ
ചന്ദ്രേ ഭാനൌ തദ്വദിന്ദ്വാദിദൃഷ്‌ടേ.

സാരം :-

ജനനസമയത്തു മകരനവാംശകമോ കുംഭനവാംശകമോ ആയ ചന്ദ്രനു സൂര്യന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ അല്പസന്തതിയും ചൊവ്വയുടെ ദൃഷ്ടിയാണുള്ളതെങ്കിൽ ധനികനാണെങ്കിലും വ്യസനിയ്ക്കുന്നവനും, ബുധന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ ഗർവ്വിഷ്ഠനും, വ്യാഴത്തിന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ തനിയ്ക്കു ഉചിതകർമ്മങ്ങളിൽ താല്പര്യമുള്ളവനും, ശുക്രന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ വ്യഭിചാരിണികൾ മുതലായ ദുഷ്ടസ്ത്രീകളിൽ താല്പര്യമുള്ളവനും, ശനിയുടെ ദൃഷ്ടിയാണുള്ളതെങ്കിൽ  പിശുക്കനുമാകുന്നതാണ്.

ലഗ്നചന്ദ്രന്മാർക്ക് ഫലസാമ്യമുണ്ടാകയാൽ ഈ നവാംശദൃഷ്ടിഫലം ലഗ്നത്തിനും പറയേണ്ടതാണ്.

മേടക്കാലോ വൃശ്ചികക്കാലോ അംശകമായ ലഗ്നത്തിനു ഈ അദ്ധ്യായത്തിലെ അഞ്ചാം ശ്ലോകത്തിന്റെ പൂർവ്വാർദ്ധംകൊണ്ടു പറഞ്ഞ ആരക്ഷകാദി ഫലങ്ങളെത്തന്നെയാണ് പറയേണ്ടതെന്നും സാരം മറ്റു ക്ഷേത്രങ്ങളിൽ (രാശികളിൽ) നവാംശകമായാലത്തെ ലഗ്നഫലവും ഇതുകൊണ്ടു ഊഹിച്ചുകൊൾക.

അപ്രകാരംതന്നെ കുജാദിക്ഷേത്രങ്ങളിൽ നവാംശകമായ സൂര്യനും, അപ്രകാരം നിൽക്കുന്ന ചന്ദ്രനു പറഞ്ഞതായ ദൃഷ്ടിഫലം തന്നെ യോജിപ്പിയ്ക്കേണ്ടതാണ്. എന്നാൽ ചന്ദ്രനെ സൂര്യൻ നോക്കിയാലത്തെ ഫലം, സൂര്യനെ ചന്ദ്രൻ നോക്കിയാലാണുണ്ടാവുക എന്നു മാത്രം വ്യത്യാസമുണ്ടെന്നു അറിയേണ്ടതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.