പുരുഷന്റെ കണ്ണുകൾ

പുരുഷന് വിശാലമായ കണ്ണുകൾ (നേത്രങ്ങൾ) ഉത്തമമാകുന്നു. മിഴികൾ കറുത്തതും പടങ്ങൾ വെളുത്തതും വിശാലവുമായ കണ്ണുകളുള്ള പുരുഷൻ സമർത്ഥനും ധനികനുമാകുന്നു.

നീണ്ടതും വിശാലവുമായ നേത്രങ്ങൾ സൂക്ഷ്മഗ്രാഹിക്കുണ്ടാകും. ഇതിന്റെ പടം നിണച്ഛവിയുള്ളതായിരുന്നാലവൻ മദ്യപാനിയും സ്ത്രീലമ്പടനുമാകുന്നു. ഇരുണ്ട പടമായിരുന്നാലവൻ തസ്കരനായിരിക്കും.

കണ്‍മിഴികൾ ഇളം തവിട്ടുനിറത്തിലിരിക്കുന്ന പുരുഷൻ കണക്കുശാസ്ത്രജ്ഞനും ധനികനും എന്നാൽ ധർമ്മമില്ലാത്തവനുമായിരിക്കും.

മഷിയെഴുതിയ മാതിരി കറുത്തവലയമുള്ള കണ്ണുകളോടുകൂടിയവൻ ചാരവൃത്തിക്ക് വിദഗ്ദ്ധനാകുന്നു.

വട്ടകണ്ണുകൾ കള്ളന്റെ ലക്ഷണമത്രെ. 

വട്ടക്കണ്ണുകളുടെ പടം ചുവപ്പു രേഖയുള്ളതാണെങ്കിലവൻ മദ്യപാനിയും ദുഷ്ടനുമായിരിക്കും. ഇതിന്റെ മിഴികൾ പാണ്ഡുച്ഛവിയുള്ളതാണെങ്കിൽ ആ പുരുഷൻ അവിവേകിയാകുന്നു.

വീതികുറഞ്ഞ് വികസിച്ച നയനങ്ങളോടുകൂടിയവൻ ധനികനും ധർമ്മിഷ്ഠനുമാകുന്നു. ഇത് ചുവന്ന പടത്തോടും തവിട്ടുനിറമുള്ള മിഴികളോടും കൂടിയിരുന്നാൽ അവൻ ശാന്തശീലനും ദരിദ്രനുമായിരിക്കും.

പൂച്ചകണ്ണുള്ള പുരുഷൻ അധികാരമുള്ള ഉദ്യോഗം ഭരിക്കുമെങ്കിലും പരമദരിദ്രനായിരിക്കും.

കാകദൃഷ്ടി ദരിദ്രലക്ഷണമാകുന്നു. 

സർപ്പദൃഷ്ടിയുള്ളവൻ അഹംഭാവിയുമാകുന്നു.

ചെറിയ കണ്ണുകളുള്ളവൻ സൂത്രശാലിയായിരിക്കും.

ഒരു കണ്ണ്‍ ചെറുതും ഒരു കണ്ണ്‍ വലുതുമായിരിക്കുന്ന പുരുഷൻ അധികാരമോഹിയാകുന്നു.

പോളകളിൽ രോമങ്ങൾ കുറവായ കണ്ണുകളോടു കൂടിയവൻ ദരിദ്രനാകുന്നു.

കണ്‍പോളകൾ വീർത്തിരിക്കുന്നവൻ വ്യഭിചാരകനും ദരിദ്രനുമാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.