പക്ഷികൾ കൊത്തികൊല്ലുന്നതാകുന്നു / പർവ്വതത്തിന്റെ കൊടുമുടി ഇടിഞ്ഞുവീണിട്ടോ ഇടിത്തീയ്യ് ഏറ്റിട്ടോ ചുമർ ഇടിഞ്ഞുവീണിട്ടോ ആണ് മരിയ്ക്കുക

അസ്തേ രവൌ സരുധിരേ നിധനേƒർക്കപുത്രേ
ക്ഷീണേ രസാതലഗതേ ഹിമഗൌ ഖഗാന്തഃ
ലഗ്നാത്മജാഷ്ടമതപസ്സ്വിനഭൌമമന്ദ-
ചന്ദ്രൈസ്തു ശൈലശിഖരാശനികുഡ്യപാതൈഃ

സാരം :-


  1. ലഗ്നാൽ ഏഴാം ഭാവത്തിൽ സൂര്യനും, ചൊവ്വയും ഒരുമിച്ചു നില്ക്കുക, എട്ടാം ഭാവത്തിൽ ശനിയും, നാലാം ഭാവത്തിൽ ബലഹീനനായ ചന്ദ്രനും നില്ക്കുക, ഈ യോഗസമയത്ത് ജനിച്ചവനെ പക്ഷികൾ കൊത്തികൊല്ലുന്നതാകുന്നു. ദേഹമാംസത്തെ പക്ഷികൾ കൊത്തിത്തിന്നുക നിമിത്തമായിട്ടാണ് അവന്റെ മരണമെന്നു സാരം.
  2. ലഗ്നത്തിൽ സൂര്യനും അഞ്ചാം ഭാവത്തിൽ ചൊവ്വയും എട്ടാം ഭാവത്തിൽ ശനിയും ലഗ്നാൽ ഒമ്പതാംഭാവത്തിൽ ചന്ദ്രനും നില്ക്കുന്ന സമയത്താണ് ജനിച്ചതെങ്കിൽ, അയാൾ പർവ്വതത്തിന്റെ കൊടുമുടി ഇടിഞ്ഞുവീണിട്ടോ ഇടിത്തീയ്യ് ഏറ്റിട്ടോ ചുമർ ഇടിഞ്ഞുവീണിട്ടോ ആണ് മരിയ്ക്കുക എന്നാണ് പറയേണ്ടത്.


ഇങ്ങനെ ഈ അദ്ധ്യായത്തിലെ രണ്ടുമുതൽ പത്തുകൂടിയ ഒമ്പതു ശ്ലോകങ്ങളെക്കൊണ്ടു ഒട്ടാകെ 26 ദുർമ്മരണയോഗങ്ങളേയാണല്ലോ പറയുന്നത്. ഈ ഇരുപത്താറിൽ ഏതെങ്കിലും ഒരു യോഗം ജാതകത്തിൽ ഉണ്ടെങ്കിൽ, അതുകൊണ്ടാണ് മരണകാരണചിന്ത ചെയ്യേണ്ടത്. ഈ യോഗങ്ങളൊന്നും ഇല്ലെങ്കിൽ ഈ അദ്ധ്യായത്തിലെ ഒന്നാം ശ്ലോകംകൊണ്ടു പറഞ്ഞപ്രകാരം ചിന്തിയ്ക്കുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.