കന്നി രാശിയുടെ മൂന്നാം ദ്രേക്കാണം

ഗൌരീ സുധൌതാർദ്രദുകൂലഗുപ്താ
സമുച്ഛ്റിതാ കുംഭകടച്ശുഹസ്താ
ദേവാലയം സ്ത്രീ പ്രയതാ പ്രവൃത്താ
വദന്തി കന്യാന്തഗതസ്ത്രിഭാഗഃ

സാരം :-

ധാരാളം ഉയരമുള്ളവളും കുളിച്ചു ശുദ്ധമായി ഒരു കുടവും കടച്ഛു എന്ന ഒരു ലോഹപാത്രവും കയ്യുകളിലും, അലക്കി വെളുവെളുപ്പിച്ചതും നനഞ്ഞതുമായ ഒരു ഉൽകൃഷ്ടവസ്ത്രം അരയിലും ധരിച്ചു അമ്പലത്തിലേയ്ക്കു പോകുന്നവളും തിരളാത്തവളുമായ ഒരു കന്യകയുടെ സ്വരൂപമാണു കന്യാന്ത്യദ്രേക്കാണസ്വരൂപമെന്നാറിയണം.

ഇവിടെയുള്ള " ഗൌരീ" ശബ്ദത്തിനു വെളുത്ത നിറമെന്നു ചിലരും ചുകന്ന വർണ്ണമെന്നു മറ്റു ചിലരും മഞ്ഞ വർണ്ണമെന്നു വേറെ ചിലരും വ്യാഖ്യാനിച്ചു കാണ്മാനുണ്ട്. "ഗൌരോരുണേസിതേപീതേ" എന്നുള്ളതിനാൽ ഇതിനൊന്നും അനുപത്തിയുമില്ല, പക്ഷേ ഈ "ഗൌരീ" ശബ്ദം ദേഹവർണ്ണത്തിങ്കലേയ്ക്കു ഉപയോഗിയ്ക്കുന്ന പക്ഷം വെളുപ്പ്‌ മഞ്ഞ ചുകപ്പ് ഇവ മൂന്നും ചേർന്ന ഒരു നിറം കല്പിയ്ക്കുകയായിരിയ്ക്കും ഉചിതമെന്നു തോന്നുന്നുണ്ട്. "കടച്ഛു" എന്നതിനു "കടച്ഛൂദ്ദർവ്വീ പ്രസിദ്ധാ, ഗൃഹോപയോഗികം ലോഹഭാണ്ഡം" എന്നു ഭട്ടോല്പലവ്യാഖ്യാനത്തിലുള്ളതിനാൽ ചട്ടുകം എന്നാണ് ഇതിനു താല്പര്യം എന്നു വിചാരിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഇതു സ്ത്രീദ്രേക്കാണവുമാണ്. 

കന്നി രാശിയുടെ രണ്ടാം ദ്രേക്കാണം

പുരുഷഃ പ്രഗൃഹീതലേഖനഃ
ശ്യാമോ വസ്ത്രശിരാ വ്യയായകൃൽ
വിപുലശ്ച ബിഭർത്തി കാർമ്മുകം
രോമവ്യാപ്തതനുശ്ച മദ്ധ്യമഃ

സാരം :-

എഴുതുവാനുള്ള ഒരു ഏഴുത്താണിയും വലിയ വില്ലും കയ്യുകളിലെടുത്തു വസ്ത്രംകൊണ്ടു തലയിൽ കെട്ടി വരവുചെലവുകളെ കണക്കാക്കുന്നവനായി കറുത്ത ദേഹനിറത്തോടും ദേഹം നിറയെ രോമങ്ങളോടും കൂടിയ ഒരു പുരുഷന്റെ ആകൃതിയാണ് കന്യാമദ്ധ്യദ്രേക്കാണസ്വരൂപം. ഇതു പുരുഷദ്രേക്കാണവും ആയുധസഹിതവുമാകുന്നു. 

കന്നി രാശിയുടെ ഒന്നാം ദ്രേക്കാണം

പുഷ്പപ്രപൂർണ്ണേന ഘടേന കന്യാ
മലപ്രദിഗ്ദ്ധാംബരസംവൃതാംഗീ
വസ്ത്രാർത്ഥസംയോഗമഭീപ്സമാനാ
ഗുരോഃ കുലം വാഞ്ഛതി കന്യകാദ്യഃ

സാരം :-

കന്നി രാശിയുടെ ഒന്നാം ദ്രേക്കാണം, ഒരു കുടം നിറയെ പൂവ്വ് കയ്യിലെടുത്ത് മുഷിഞ്ഞ വസ്ത്രംകൊണ്ട് ദേഹം മൂടി വസ്ത്രങ്ങളും ധനവും കിട്ടിയാൽ കൊളളാമെന്നാഗ്രഹത്തോടുകൂടി ഗുരുഗൃഹത്തിലേയ്ക്ക് പുറപ്പെട്ടുപോകാൻ ആഗ്രഹിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു കന്യകയുടെ സ്വരൂപം പോലെയുള്ള സ്വരൂപത്തോടുകൂടിയതാകുന്നു.

ബാല്യത്തിൽതന്നെ വിവാഹം നടക്കുമെന്നു പറയണം

ദാരേശ്വരേ സന്നിഹിതേ വിലഗ്നനാഥസ്യ
ബാല്യേ പരിണീതിമാഹുഃ
ലഗ്നാൽ കളത്രാൽ ശുഭഖേചരേന്ദ്രഃ
സമീപരാശൗ യദി തത്തഥൈവ.

സാരം :-

ഏഴാംഭാവാധിപൻ ലഗ്നാധിപനോട്‌ അടുത്തുനിന്നാലും ബലവാനായ ഒരു ശുഭഗ്രഹം ലഗ്നത്തിന്റേയോ ഏഴാംഭാവത്തിന്റേയോ അടുത്തു നിന്നാലും ബാല്യത്തിൽതന്നെ വിവാഹം നടക്കുമെന്നു പറയണം.

ബാല്യകാലത്തുതന്നെ വിവാഹം കഴിയുമെന്നു പറയണം / വിവാഹത്തിനുശേഷം സമൃദ്ധിയുണ്ടാകുമെന്നറിയണം / വിവാഹം യൌവനം കഴിഞ്ഞിട്ടേ നടക്കുകയുള്ളൂ

സൗമ്യഃ സൻ മദപോ ബലീ തനുപയുക് ശുക്രോഥവാ വീര്യവാ-
നേതൗ വാ യദി കേന്ദ്രഗൗ ഖലു നൃണാം ബാല്യേ വിവാഹപ്രദൗ
ഏതൗ ചോപചയർക്ഷഗൗ യദി വിവാഹോർധ്വം സമൃദ്ധിപ്രദൗ
ദൂരേƒസ്താന്മദപോംഗപാന്നു യദി ചേദ്ദുരേപി പാണിഗ്രഹഃ

സാരം :-

ഏഴാം ഭാവാധിപൻ ശുഭഗ്രഹമായി ബലവാനായി ലഗ്നാധിപനോടുകൂടി നിൽക്കുകയോ ശുക്രൻ ബലവാനായി ലഗ്നാധിപനോടുകൂടി നിൽക്കുകയോ ഏഴാംഭാവാധിപനും ശുക്രനും കേന്ദ്രഭാവങ്ങളിൽ നിൽക്കുകയോ ചെയ്‌താൽ ബാല്യകാലത്തുതന്നെ വിവാഹം കഴിയുമെന്നു പറയണം.

ഏഴാം ഭാവാധിപതിയോ ശുക്രനോ 3, 6, 10, 11 എന്നീ ഭാവങ്ങളിൽ നിൽക്കുന്നുവെങ്കിൽ വിവാഹത്തിനുശേഷം സമൃദ്ധിയുണ്ടാകുമെന്നറിയണം.

ഏഴാംഭാവത്തിൽനിന്നും ലഗ്നാധിപതിയിൽ നിന്നും മൂന്നുരാശിക്കു ദൂരെയായി ഏഴാംഭാവാധിപതി നിന്നാൽ വിവാഹം മിക്കവാറും യൌവനം കഴിഞ്ഞിട്ടേ നടക്കുകയുള്ളൂ.

ഭാര്യാഭർത്തൃ ഗുണദോഷഫലങ്ങൾ പറയണം

രന്ധ്രേണ ഭർത്തൃഭാവേന കാരകേണാസ്യ ചാർക്കിണാ
ചിന്ത്യോ യഥാസ്തശുക്രാഭ്യാം ഭർത്തേതി ബ്രുവതേƒപരേ - ഇതി.

സാരം :-

പുരുഷജാതകത്തിൽ ഭാര്യാഭാവമായിരിക്കുന്ന ഏഴാം ഭാവംകൊണ്ടും ഭാര്യാകാരകനായിരിക്കുന്ന ശുക്രനെക്കൊണ്ടും ഭാര്യയെ നിരൂപിക്കുന്നതുപോലെതന്നെ സ്ത്രീജാതകത്തിങ്കൽ ഭർത്തൃഭാവമായിരിക്കുന്ന എട്ടാം ഭാവംകൊണ്ടും ഭർത്തൃകാരകനായിരിക്കുന്ന ശനിയെക്കൊണ്ടും ഭർത്താവിനെ നിരൂപിക്കേണ്ടതാണെന്നും ചിലർ ചിലർ അഭിപ്രായപ്പെടുന്നുണ്ട്. 

ചിങ്ങം രാശിയുടെ മൂന്നാം ദ്രേക്കാണം

ഋക്ഷാനനോ വാനരതുല്യചേഷ്ടോ
ബിഭർത്തി ദണ്ഡം ഫലമാമിഷഞ്ച
കൂർച്ചീ മനുഷ്യഃ കുടിലൈശ്ച കേശൈർ-
മ്മൃഗേശ്വരസ്യാന്ത്യഗതസ്ത്രിഭാഗഃ

സാരം :-

കരടിക്കുരങ്ങന്റെ മുഖം പോലെയുള്ള മുഖത്തോടും നീളം കൂടിയ മുഖരോമങ്ങളോടും ചുരുണ്ട തലമുടിയോടും കുരങ്ങിന്റെ സ്വഭാവം പോലെയുള്ള സ്വഭാവത്തോടും കൂടിയവനും, ഭക്ഷണത്തിനുവേണ്ടി കായ മാംസം ഇവയേയും ആയുധമായി വടിയേയും കയ്യുകളിൽ ധരിച്ചവനുമായ ഒരു മനുഷ്യന്റെ സ്വരൂപമാണു ചിങ്ങം രാശിയുടെ അന്ത്യദ്രേക്കാണസ്വരൂപം. ഇതു മനുഷ്യദ്രേക്കാണമാകുന്നതിനു പുറമേ ചതുഷ്പാത്വവും ഇതിന്നുണ്ട്. സായുധവും ഫലമാംസധാരിയുമാകുന്നു. 

ചിങ്ങം രാശിയുടെ രണ്ടാം ദ്രേക്കാണം

ഹയാകൃതിഃ പാണ്ഡരമാല്യശേഖരോ
ബിഭർത്തി കൃഷ്ണാജിനകംബളം നരഃ
ദുരാസദസ്സിംഹ ഇവാത്തകാർമ്മുകോ
നതാഗ്രനാസോ മൃഗരാജമദ്ധ്യമഃ

സാരം :-

ചിങ്ങം രാശിയുടെ രണ്ടാം ദ്രേക്കാണസ്വരൂപം, കുതിരയുടേതുപോലെ അതിദീർഘശരീരത്തോടുകൂടിയും കൃഷ്ണമൃഗത്തോലും കരിമ്പടവും ധരിച്ചും ശിരോലങ്കാരമായി വെളുത്ത പൂമാലയണിഞ്ഞും കയ്യിൽ വില്ലെടുത്തും പതിഞ്ഞ നാസികാഗ്രത്തോടുകൂടിയുമിരിയ്ക്കുന്ന സിംഹത്തെപ്പോലെ അടുക്കുവാൻ വയ്യാത്ത വിധത്തിൽ അതിതേജസ്വിയായ ഒരു പുരുഷന്റെതാണ്. ഇവിടെയുള്ള "ഹയാകൃതി " ശബ്ദംകൊണ്ടു ദേഹത്തിന്റെ ഉയരത്തെ മാത്രമാണു കാണിച്ചിട്ടുള്ളതെന്നറിയുക. ഇതു മനുഷ്യദ്രേക്കാണവും സായുധവുമാകുന്നു. 

ചിങ്ങം രാശിയുടെ ഒന്നാം ദ്രേക്കാണം

ശല്മലേരുപരി ഗൃദ്ധ്രജംബുകൌ
ശ്വാ നരശ്ച മലിനാംബരാന്വിതഃ
രൌതി മാതൃപിതൃവിപ്രയോജിത-
സ്സിംഹരൂപമിദമാദ്യ മുച്യതേ.

സാരം :-

ചിങ്ങം രാശിയുടെ ഒന്നാം ദ്രേക്കാണസ്വരൂപം ഇപ്രകാരമാണെന്നു ആചാര്യന്മാർ പറഞ്ഞിരിയ്ക്കുന്നു/ 

കരഞ്ഞുകൊണ്ടു പൂളമരത്തിന്മേലിരിയ്ക്കുന്ന കഴു എന്ന പക്ഷിയുടേയും, അങ്ങിനെ - കരയുന്ന - യുള്ള കുറുക്കൻ, ശ്വാവ്, ഇവയുടേയും, മലിനവസ്ത്രങ്ങളോടുകൂടി അച്ഛനമ്മമാരോടു വേർപിരിഞ്ഞു കരയുന്ന ഒരു മനുഷ്യന്റേയും കൂടിയ ഒരു ആകൃതി വിശേഷത്തോടുകൂടിയതാണ് ചിങ്ങം രാശിയുടെ പ്രഥമദ്രേക്കാണസ്വരൂപം. 

" ശല്മലേരുപരി " എന്ന പദം ഗൃദ്ധ്രത്തിങ്കലേയ്ക്ക് മാത്രം അന്വയിയ്ക്കുന്നതായിരിയ്ക്കും അധികം യുക്തിയുക്തമാവുക എന്നും അറിയണം. അപ്പോൾ കഴുവെന്ന പക്ഷി പൂളമരത്തിന്മേലും, കുറുക്കൻ ശ്വാവ് മനുഷ്യൻ ഇവയൊക്കെ തൽസമീപപ്രദേശത്തും നിന്നാണു കരയുന്നതെന്നു വന്നുകൂടി ഇതു മനുഷ്യദ്രേക്കാണവും ചതുഷ്പാദ്രേക്കാണവും പക്ഷിദ്രേക്കാണവും ദുഃഖസഹിതവുമാണെന്നും അറിയേണ്ടതുമുണ്ട്. 

ഭർത്തൃമരണം അനുഭവിക്കും / ഭാര്യ മരിയ്ക്കുന്നതിനുമുമ്പ് ഭർത്താവു മരിയ്ക്കുകയില്ല / സ്ത്രീയുടെ വിവാഹം നടക്കുന്നതല്ല, കന്യകയായിട്ടുതന്നെ വാർദ്ധക്യംവരെ ജീവിക്കേണ്ടിവരും / ഭർത്തൃമരണം സംഭവിക്കുന്നതല്ല

പത്യുർമൃത്യുകരോƒശുഭോƒഷ്ടമഗതഃ സൗമ്യഗ്രഹശ്ചേത്തദാ
വാച്യസ്യാഃ സ്വയമേവ സോന്തകൃദസദ്ദൃഷ്ടേസ്തസംസ്ഥേ ശനൗ
ഉദ്വാഹോ ന ഭവേന്മദേപി മരണേ പാപാന്വിതേ സൽഗ്രഹോ
ഭാഗ്യേ ചേൽ കമിതുർമൃതിർനഹി ഭവേദിത്യത്ര കാശ്ചിൽ ഭിദാഃ

സാരം :-

സ്ത്രീജാതകത്തിൽ എട്ടാം ഭാവത്തിൽ പാപഗ്രഹം നിന്നാൽ ഭർത്തൃമരണം അനുഭവിക്കും.

 എട്ടാം ഭാവത്തിൽ പാപഗ്രഹം നിൽക്കുമ്പോൾതന്നെയും രണ്ടാം ഭാവത്തിൽ ഒരു ശുഭഗ്രഹം നിന്നാൽ താൻ (ഭാര്യ) മരിയ്ക്കുന്നതിനുമുമ്പ് ഭർത്താവു മരിയ്ക്കുകയില്ല.

പാപഗ്രഹത്തിന്റെ ദൃഷ്ടിയോടുകൂടിയ ശനി ഏഴാംഭാവത്തിൽ നിന്നാൽ ആ സ്ത്രീയുടെ വിവാഹം നടക്കുന്നതല്ല, കന്യകയായിട്ടുതന്നെ വാർദ്ധക്യംവരെ ജീവിക്കേണ്ടിവരും.

ഏഴാംഭാവത്തിലും എട്ടാം ഭാവത്തിലും പാപഗ്രഹം നിൽക്കുന്നത് വൈധവ്യലക്ഷണമാണ്. 

ഏഴാം ഭാവത്തിലും എട്ടാം ഭാവത്തിലും പാപഗ്രഹം നിൽക്കുന്നുണ്ടെങ്കിലും ഒമ്പതാംഭാവത്തിൽ ശുഭഗ്രഹം നിൽക്കുന്നുണ്ടെങ്കിൽ ഭർത്തൃമരണം സംഭവിക്കുന്നതല്ല.

*********************

സ്ത്രീജാതകം സ്വഹോരായാം ദ്വാംവിംശേദ്ധ്യായ ഈരിതം
വരാഹമിഹിരേണൈത ദൃഷ്‌ട്വാ തൽഫലമീരയേൽ.

സാരം :-

വരാഹമിഹിരനെന്ന ആചാര്യൻ തന്റെ ഹോരാശാസ്ത്രഗ്രന്ഥത്തിങ്കൽ ഇരുപത്തിരണ്ടാമത്തെ അദ്ധ്യായത്തിൽ സ്ത്രീജാതകത്തെ പറഞ്ഞിട്ടുണ്ട്. അതിനേക്കൂടി ആലോചിച്ചിട്ടു സ്ത്രീജാതകത്തിലെ ഫലത്തെ പറഞ്ഞുകൊള്ളണം.

പുരുഷന്മാർക്കു ഭാര്യയുടെ രൂപം, അനുഭവം, നാശം മുതലായവ എപ്രകാരം ചിന്തിയ്ക്കുന്നുവോ, അതുപോലെ തന്നെ സ്ത്രീജാതകംകൊണ്ടു ഭർത്താവിന്റെ രൂപം, ഗുണം, അനുഭവം, നാശം മുതലായവയും ചിന്തിച്ചുകൊള്ളണം

ദ്യൂനതന്നാഥശുക്രാദ്യൈര്യഥാ ദാരനിരൂപണം
പുംസാന്തഥൈവ നാരീണാം കർത്തവ്യം ഭർത്തൃചിന്തനം.

സാരം :-

പുരുഷജാതകത്തിലെ ഏഴാംഭാവം, ഏഴാംഭാവാധിപതി, ശുക്രൻ, മുതലായവരെക്കൊണ്ടു പുരുഷന്മാർക്കു ഭാര്യയുടെ രൂപം, അനുഭവം, നാശം മുതലായവ എപ്രകാരം ചിന്തിയ്ക്കുന്നുവോ, അതുപോലെ തന്നെ സ്ത്രീജാതകംകൊണ്ടു ഭർത്താവിന്റെ രൂപം, ഗുണം, അനുഭവം, നാശം മുതലായവയും ചിന്തിച്ചുകൊള്ളണം.

ഭാര്യയുടെ ജന്മചന്ദ്രനേയും മറ്റും നിരൂപിക്കാൻ പറഞ്ഞതുപോലെ സ്ത്രീജാതകത്തിൽ നിരൂപിച്ച ഭർത്താവിന്റെ ജന്മചന്ദ്രനേയും മറ്റും പറഞ്ഞുകൊള്ളേണമെന്നർത്ഥം.

കന്യകയെ വിവാഹം ചെയ്യുന്നത് അഭിവൃദ്ധികരമാണെന്നു പറയണം

ദ്വിത്രാണി ലക്ഷണാനി സ്യുര്യസ്മിൻ രാശൗ ച യദ്ദിശി
തത്ര ഭേ ദിശി വാ ജാതാ കന്യാ ഗ്രാഹ്യാ സമൃദ്ധയേ

സാരം :-

മേൽപറഞ്ഞ പ്രകാരമുള്ള ലക്ഷണങ്ങൾ ഒന്നിലധികം ഏതു നക്ഷത്രത്തിനും ഏതു ദിക്കിനും യോജിച്ചു വരുന്നുവോ ആ ദിക്കിലുള്ളവളും ആ നക്ഷത്രത്തിൽ ജനിച്ചവളുമായ കന്യകയെ വിവാഹം ചെയ്യുന്നത് അഭിവൃദ്ധികരമാണെന്നു പറയണം.

കർക്കടകം രാശിയുടെ മൂന്നാം ദ്രേക്കാണം

ഭാര്യാഭരണാർത്ഥമർണ്ണവേ
നൌസ്ഥോ ഗച്ഛതി സർപ്പവേഷ്ടിതഃ
ഹൈമൈശ്ച യുതോ വിഭൂഷണൈ-
ശ്ചിപിടാസ്യോന്ത്യഗതശ്ച കർക്കടേ.

സാരം :-

കർക്കടകാന്ത്യദ്രേക്കാണസ്വരൂപം അനവധി സ്വർണ്ണാഭരണങ്ങൾ അണിഞ്ഞും ദേഹത്തിൽ പാമ്പുകളെ പിടിച്ചു കെട്ടിയും അവിലുപോലെ പതിഞ്ഞ മൂക്കോടും കൂടി ഇരിയ്ക്കുന്നവനും ഭാര്യയ്ക്കു ആഭരണങ്ങളെ വാങ്ങുവാൻ വേണ്ടി കപ്പൽ കയറി സമുദ്രയാത്ര ചെയ്യുന്നവനും ആയ ഒരു പുരുഷന്റേതാകുന്നു. ഇതു മനുഷ്യദ്രേക്കാണവും സർപ്പദ്രേക്കാണവും ജലചരമാണെന്നും അറിയുക. 

കർക്കടകം രാശിയുടെ രണ്ടാം ദ്രേക്കാണം

പദ്മാർച്ചിതാ മൂർദ്ധനി ഭോഗിയുക്താഃ
സ്ത്രീ കർക്കശാരണ്യഗതാ വിരൌതി
ശാഖാം പലാശസ്യ സമാശ്രിതാ ച
മദ്ധ്യേ സ്ഥിതാ കർക്കടകസ്യ രാശേഃ

സാരം :-

കർക്കടകമദ്ധ്യദ്രേക്കാണം അലങ്കാരാർത്ഥം തലയിൽ താമരപ്പൂക്കളെ അണിഞ്ഞും ശിരസ്സിൽ സർപ്പത്തെ ധരിച്ചും പൂർണ്ണയൌവ്വനയുക്തയുമായ, കാട്ടിൽ പ്ലാശിൻകൊമ്പു പിടിച്ചുനിന്നുകൊണ്ടു നിലവിളിയ്ക്കുന്ന ഒരു സ്ത്രീയുടെ സ്വരൂപമാകുന്നു. ഇതു സ്ത്രീദ്രേക്കാണവും സർപ്പധാരിയും ആരണ്യകവുമാണ്. 

കർക്കടകം രാശിയുടെ ഒന്നാം ദ്രേക്കാണം

പത്രമൂലഫലഭൃൽ ദ്വിപകായഃ
കാനനേ മലയഗശ്ശരഭാം ഘ്രിഃ
ക്രോഡതുല്യവദനോ ഹയകണ്ഠഃ
കർക്കടേ പ്രഥമരൂപമുശന്തി.

സാരം :-

കർക്കടകാദ്യദ്രേക്കാണസ്വരൂപം മലയപർവ്വതത്തിങ്കലെ ചന്ദനക്കാട്ടിൽ കിഴങ്ങും ഇലയും കായും ധരിച്ചു ചന്ദനവൃക്ഷത്തിന്മേൽ ഇരിയ്ക്കുന്നതും, പന്നിയുടെ മുഖം പോലെയുള്ള മുഖത്തോടും കുതിരയുടെ കഴുത്തുപോലെയുള്ള കഴുത്തോടും ആനയുടേതുപോലെ അതിയായ ദേഹവലുപ്പത്തോടും ശരഭമെന്ന മൃഗത്തിന്റെ കാൽവേഗംപോലെയുള്ള കാൽവേഗത്തോടും കൂടിയതുമായ ഒരു സത്വവിശേഷത്തിന്റെ സ്വരൂപം ആകുന്നു. ഇതു ഫലമൂലധാരിയും ചതുഷ്പാദ് ദ്രേക്കാണവുമാകുന്നുവെന്നും അറിയുക. 

മിഥുനം രാശിയുടെ മൂന്നാം ദ്രേക്കാണം

ഭൂഷിതോ വരുണവൽ ബഹുരത്നൈർ-
ബ്ബദ്ധതൂണകവചസ്സധനുഷ്കഃ
നൃത്തവാദിതകലാസു ച വിദ്വാൻ
കാവ്യകൃന്മിഥുനരാശ്യവസാനേ.

സാരം :-

മിഥുനാന്ത്യദ്രേക്കാണസ്വരൂപം, വരുണദേവനെപ്പോലെ അനവധി രത്നങ്ങൾ പതിച്ചുണ്ടാക്കിയ ആഭരണങ്ങളാൽ അലംകൃതനും, ചട്ട ഇട്ട് വില്ലും ആവനാഴികളും ധരിച്ചവനും, നൃത്തവാദ്യാദി സകലകലാവിദ്യകളിലും അറിവുള്ളവനും, കാവ്യഗ്രന്ഥം നിർമ്മിയ്ക്കത്തക്ക വിദ്വാനുമായ ഒരു പുരുഷനാകുന്നു. ഈ ദ്രേക്കാണം സായുധവും മാനുഷവുമാകുന്നു.

മിഥുനം രാശിയുടെ രണ്ടാം ദ്രേക്കാണം

ഉദ്യാനസംസ്ഥഃ കവചീ ധനുഷ്മാൻ
ശൂരോƒസ്ത്രധാരീ ഗരുഡാനനശ്ച
ക്രീഡാത്മജാലങ്കരണാർത്ഥിചിന്താം
കരോതി മദ്ധ്യേ മിഥുനസ്യ ചായം.

സാരം :-

മിഥുനം രാശിയുടെ മദ്ധ്യദ്രേക്കാണം, ശൌര്യമുള്ളവനും, ചട്ടയിട്ട് കൈകളിൽ വില്ലും അമ്പും ധരിച്ചു ഉദ്യാനത്തിലിരിയ്ക്കുന്നവനും, രതി പുത്രന്മാർ അലങ്കാരം ധനം ഇവയെക്കുറിച്ചു സദാ ചിന്തിയ്ക്കുന്നവനും, ഗരുഡന്റെ മുഖംപോലെയുള്ള മുഖത്തോടുകൂടിയവനുമായ ഒരു പുരുഷനാകുന്നു. ഇതു മനുഷ്യദ്രേക്കാണവും പക്ഷിമുഖദ്രേക്കാണവുമാകുന്നു. 

മിഥുനം രാശിയുടെ ഒന്നാം ദ്രേക്കാണം

സൂച്യാശ്രയം സമഭിവാഞ്ഛതി കർമ്മ നാരീ
രൂപാന്വിതാഭരണകാര്യകൃതാദരാ ച
ഹീനപ്രജോച്ഛ്റിതഭുജർത്തുമതീ ത്രിഭാഗ-
മാദ്യം തൃതീയഭവനസ്യ വദന്തിതജ്ഞാഃ

സാരം :-

മിഥുനം രാശിയുടെ ആദ്യദ്രേക്കാണസ്വരൂപം ഇങ്ങിനെയാണെന്നാണ് ദ്രേക്കാണസ്വരൂപാഭിജ്ഞന്മാരായ യവനാദികൾ പറയുന്നത്.

ഈ മിഥുനം രാശിയുടെ ഒന്നാം ദ്രേക്കാണം തുന്നൽപണിയിലും ആഭരണങ്ങളിലും ആഗ്രഹത്തോടും അതിസൌന്ദര്യത്തോടും ഉയർത്തിപ്പിടിച്ച കയ്യുകളോടുകൂടിയും സന്താനരഹിതയും രജസ്വല - തീണ്ടായിരുന്നിരിയ്ക്കുന്ന - യുമായ ഒരു സ്ത്രീയാകുന്നു. ഇതു സ്ത്രീദ്രേക്കാണമാകുന്നു.

ദൂരെനിന്നു / സമീപപ്രദേശത്തുനിന്നു / മദ്ധ്യപ്രദേശത്തിൽ നിന്നു വിവാഹം ചെയ്യാനിടവരും

അസ്തേശ്വാരാധിഷ്ഠിതഭാംശകാഭ്യാം
ശുക്രാംശഭാഭ്യാമഥവാ വിചിന്ത്യം
മാർഗ്ഗപ്രമാണം ചരഭോഭയാഗൈഃ
സുദൂരമദ്ധ്യാന്തികതാ ക്രമേണ.

സാരം :-

1). ഏഴാം ഭാവാധിപൻ നിൽക്കുന്ന രാശി, 2). ഏഴാം ഭാവാധിപൻ അംശകിച്ച നവാംശക രാശി 3). ശുക്രൻ നിൽക്കുന്ന രാശി, 4). ശുക്രൻ അംശകിച്ച നവാംശകരാശി എന്നിവ ചരരാശികളായാൽ വളരെ ദൂരെനിന്നു വിവാഹം ചെയ്യാനിടവരും. സ്ഥിരരാശികളായാൽ സമീപപ്രദേശത്തുനിന്നു വിവാഹം ചെയ്യാനിടവരും. ഉഭയരാശികളായാൽ മദ്ധ്യപ്രദേശത്തിൽ നിന്നു വിവാഹത്തിനിടവരും. 

എഴാം ഭാവാധിപതി, ശുക്രൻ എന്നീ ഗ്രഹങ്ങളിൽ ബലം കൂടുതൽ ഉള്ള ഗ്രഹത്തെക്കൊണ്ടും രാശിനവാംശങ്ങളിൽവെച്ച് ബലമുള്ള രാശിയെക്കൊണ്ടും അന്യോന്യഭേദം വരുന്ന ഘട്ടങ്ങളിൽ ചിന്തിച്ചുകൊള്ളേണ്ടതാണ്.

ദിക്കിൽ നിന്നുള്ള വിവാഹം ശോഭനമാണ്

ശുക്രാഷ്ടവർഗ്ഗേ സംശുദ്ധേ ഭൂചക്രേ യേഷു രാശിഷു
അക്ഷാണി തദ്ദിഗുൽഭൂതാപ്യക്ഷാധിക്യവശാച്ശുഭാ.

സാരം :-

ശുക്രന്റെ അഷ്ടവർഗ്ഗത്തിൽ ശോധനചെയ്തതിനുശേഷം ഏതെല്ലാം രാശികളിൽ ശുക്രന്റെ അക്ഷമുണ്ടോ, ആ രാശികളുടെ ദിക്കിൽ നിന്നുള്ള വിവാഹം ശോഭനമാണ്. ശുക്രന്റെ അക്ഷം അധികമുള്ള രാശി ഏറ്റവും ശോഭനമാണ്. ഗ്രഹങ്ങളുടേയും രാശികളുടേയും ദിക്കു നിർണ്ണയിക്കുന്നതിനുള്ള വിധികൾക്കു അല്പാല്പം വ്യത്യാസങ്ങളുണ്ട്. എന്നാൽ യഥാർത്ഥ ദൈവജ്ഞന്റെ (ജ്യോതിഷിയുടെ) ഹൃദയമുകുരത്തിൽ യുക്തിയുക്തമായി അപ്പോൾ തോന്നുന്നത് ഏറ്റവും ശരിയായിത്തന്നെയിരിക്കും.

ഭാര്യയുടെ ഗൃഹം നിൽക്കുന്ന ദിക്ക്

ദാരേശസ്യ തദാശ്രിതാംശഗൃഹയോഃ ശുക്രാശ്രിതാംശർക്ഷയോഃ
ശുക്രാത് സപ്തമഭസ്യ ലഗ്നശശിനോരസ്തേക്ഷകാരൂഢയോഃ
ബഹ്വക്ഷാശ്ച സസൗമ്യലഗ്നമദപാഃ ശുക്രാഷ്ടവർഗ്ഗേ ഗൃഹാ
യേ ചൈഷാം ച ദിഗുൽഭവാ ഹി ശുഭദാ കന്യാവിവാഹേ നൃണാം.

സാരം :-

1). ഏഴാം ഭാവാധിപന്റെ ദിക്ക് 2). ഏഴാം ഭാവാധിപൻ നിൽക്കുന്ന രാശിയുടെ ദിക്ക് 3). ഏഴാം ഭാവാധിപൻ അംശകിച്ച നവാംശക രാശി ദിക്ക് 4). ശുക്രൻ നിൽക്കുന്ന രാശി ദിക്ക് 5). ശുക്രൻ അംശകിച്ച നവാംശക രാശി ദിക്ക് 6). ശുക്രന്റെ ഏഴാം രാശി ദിക്ക് 7). ലഗ്നത്തിന്റെ ഏഴാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ രാശി ദിക്ക് 8). ലഗ്നത്തിന്റെ ഏഴാം ഭാവത്തിലേയ്ക്ക് നോക്കുന്ന ഗ്രഹത്തിന്റെ രാശി ദിക്ക് 9). ചന്ദ്രന്റെ ഏഴാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ രാശി ദിക്ക് 10). ചന്ദ്രന്റെ ഏഴാം ഭാവത്തിലേയ്ക്ക് നോക്കുന്ന ഗ്രഹത്തിന്റെ രാശി ദിക്ക് 11). ശുക്രന്റെ അഷ്ടവർഗ്ഗത്തിൽ അധികം അക്ഷങ്ങളുള്ള രാശികളിൽ ശുഭഗ്രഹം നിൽക്കുന്ന രാശി ദിക്ക് 12). ശുക്രന്റെ അഷ്ടവർഗ്ഗത്തിൽ അധികം അക്ഷങ്ങളുള്ള രാശികളിൽ ലഗ്നാധിപൻ നില്ക്കുന്ന രാശി ദിക്ക് 13). ശുക്രന്റെ അഷ്ടവർഗ്ഗത്തിൽ അധികം അക്ഷങ്ങളുള്ള രാശികളിൽ ഏഴാം ഭാവാധിപൻ നിൽക്കുന്ന രാശി ദിക്ക്. - മേൽപറഞ്ഞ ഗ്രഹങ്ങളുടേയും രാശികളുടേയും ദിക്കുകളിലുള്ള കന്യകയെ വിവാഹം ചെയ്യുന്നത് ശുഭമാകുന്നു. മേൽപറയപ്പെട്ട ഗ്രഹങ്ങളിൽ ആർക്കാണോ ഭാര്യാനുഭവകർതൃത്വം കൂടുതലായുള്ളത്, അതുകൊണ്ടു ദിക്ക് നിർണ്ണയിക്കുന്നത് ഏറ്റവും ശോഭനമാകുന്നു.  

ക്ഷേത്ര ചോദ്യങ്ങൾ - 57

1006. "ആരാധനാ സ്വാതന്ത്ര്യദിനം" ആഘോഷിക്കുന്ന ക്ഷേത്രം ഏത്?
          അങ്ങാടിപ്പുറം തളി ക്ഷേത്രം (മലപ്പുറം)

1007. പട്ടും, പാവാടയും ഉടുപ്പിക്കാത്ത ശ്രീകൃഷ്ണവിഗ്രഹമുള്ള ക്ഷേത്രം?
          കടലായി ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ - പുതിയതെരു)

1008. വലിയ ഉറുമ്പ് പുറ്റ് (വാല്മീകം) ഏതു ക്ഷേത്രത്തിലാണുള്ളത്‌?
          ആദിസുബ്രഹ്മണ്യ ക്ഷേത്രം (കർണ്ണാടക)

1009. ഏത് ക്ഷേത്രത്തിലെ ബലിക്കല്ലിനാണ്‌ തുള (ദ്വാരം) യുള്ളത്?
           തൃക്കണാമുക്ക് ശിവക്ഷേത്രം (തൃശ്ശൂർ - വൈലത്തൂർ)

1010. ഏത് ക്ഷേത്രത്തിലാണ് ബലിക്കല്ല് നടയ്ക്ക് നേരെയല്ലാത്തത്?
           തിരുനെല്ലി ക്ഷേത്രം (വയനാട്)

1011. കഴകക്കാരില്ലാത്ത ക്ഷേത്രം ഏത്?
          രയിരനെല്ലൂർ മലയിൽ ഭഗവതിക്ഷേത്രം (പാലക്കാട് - നടുവട്ടം)

1012. ശംഖ് ഉരുട്ടി പ്രശ്നചിന്ത നടത്തുന്ന രാശിപ്പക്കം എന്ന ചടങ്ങ് ഏതു ക്ഷേത്രത്തിലാണ് ഉള്ളത്?
           പൊതുവൂർ ഭദ്രകാളി ക്ഷേത്രം (ആലപ്പുഴ)

1013. പഴയകാലത്ത് കുരങ്ങന്മാർക്ക്‌ പഴം കൊടുക്കൽ ആചാരമുണ്ടായിരുന്ന ക്ഷേത്രം?
          ചാമക്കാവ് (പത്തനംതിട്ട - പന്തളം)

1014. പയ്യന്നൂർ പവിത്രമോതിരം ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
          പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കണ്ണൂർ)

1015. ആറന്മുള കണ്ണാടി ഉത്ഭവം ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.?
           ആറന്മുള പാർത്ഥസാരഥി ക്ഷേത്രം (പത്തനംതിട്ട)

1016. പഴയകാലത്ത് യാഗത്തിന് സോമവും, ചമതയും നൽകിയിരുന്ന ക്ഷേത്രം?
           കൊല്ലംങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രം (പാലക്കാട്)

1017. ഏത് ക്ഷേത്രത്തിലാണ് പൂജാവേളയിൽ ക്ഷേത്ര മേൽശാന്തിമാർ ഭസ്മം ധരിക്കുവാൻ പാടില്ലാത്തത്?
          തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)

1018. ചിലന്തിയമ്പലം എന്ന പേരിൽ പ്രസിദ്ധിനേടിയ ക്ഷേത്രം?
           പള്ളിയറ ക്ഷേത്രം (പത്തനംതിട്ട)

1019. തന്ത്രവിദ്യാപീഠം പ്രവർത്തിക്കുന്ന ക്ഷേത്രം ഏത്?
          ചെറിയത്ത് നരസിംഹക്ഷേത്രം (എറണാകുളം - ആലുവ)

1020. ഗ്രഹണം ബാധിക്കാത്ത (ഗ്രഹണസമയത്തും പൂജ നടത്തുന്ന) ക്ഷേത്രം ഏത്?
          തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)

1021. ഏത് ക്ഷേത്ര സ്ഥാപനത്തോടെയാണ്‌ കണ്ടിയൂരബ്ദം എന്നൊരു വർഷം തന്നെയുണ്ടായത്?
           കണ്ടിയൂർ മഹാദേവ ക്ഷേത്രം (ആലപ്പുഴ)

1022. ശിവന്റെ ശ്രീകോവിലിൽ വിഷ്ണുവിന്റെ വാഹനമുള്ള ക്ഷേത്രം?
            ഒല്ലൂതൃക്കോവിൽ ശിവക്ഷേത്രം (തൃശ്ശൂർ)

1023. ശംഖ്നാദം മുഴക്കാത്ത ഒരു ക്ഷേത്രം ഏത്‌?
           ഇക്കരെ കൊട്ടിയൂർ (കണ്ണൂർ)

1024. ഭാരതത്തിൽ ഏറ്റവും അധികം വിവാഹം നടക്കുന്നതിൽ പ്രസിദ്ധിനേടിയ ക്ഷേത്രം?
          ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)

1025. ഭാരതത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങൾ ഏത്?
           തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം (ആന്ധ്രാപ്രദേശ്‌),
          ശ്രീപത്മനാഭസ്വാമി ക്ഷേത്രം (തിരുവനന്തപുരം)

1026. ഏതു ഗുഹാക്ഷേത്രത്തിലാണ് ധർമ്മചക്രം സ്ഥാപിച്ചിരിക്കുന്നത്?
           കർളി ഗുഹാക്ഷേത്രം

1027. കംബോഡിയൻ ജനതയുടെ ദേശീയപതാകയിൽ മുദ്രണം ചെയ്തിരിക്കുന്നത് ഏത് ക്ഷേത്രത്തിന്റെ ചിത്രമാണ്?
          ആൻഖോർവാത് ക്ഷേത്ര ചിത്രം

1028. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രം ഏതാണ്?
           കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രം (തൃശ്ശൂർ)

1029. പാതിവ്രത്യത്തിന്റെ ഉത്തമോദാഹരണമായ കണ്ണകിയുടെ ക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു?
            വഞ്ചിനഗരം എന്ന സ്ഥലത്ത് (തമിഴ്നാട്)

1030. ഗരുഡമാടത്തറയുള്ള ക്ഷേത്രം ഏത്?
            തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)

1031. കഥകളി നിഷിദ്ധമായ ക്ഷേത്രം ഏത്?
           ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)

1032. ഒരേ ക്ഷേത്രത്തിൽ തന്നെ ഗജപൃഷ്ഠം, വട്ടം, ചതുരം എന്നീ മൂന്നു തരം ശ്രീകോവിലുകൾ ഉൾപ്പെട്ട അപൂർവ്വ ക്ഷേത്രം?
           തിരുവേഗപ്പുറം മഹാക്ഷേത്രം (പാലക്കാട്)

1033. ഏതു ക്ഷേത്രത്തിലെ ചെറു തടാകത്തിലാണ് ഒരു മുതല ഉണ്ടായിരിക്കുമെന്ന പാരമ്പര്യം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നത്?
           അനന്തപുരം അനന്തപത്മനാഭസ്വാമിക്ഷേത്രം (കാസർകോഡ്)

1034. കന്യാമറിയത്തിന്റെ പള്ളിയാണെന്നു ധരിച്ച് വാസ്കോഡിഗാമ മുട്ടുകുത്തി പ്രാർത്ഥിച്ച ക്ഷേത്രം ഏത്?
         പുത്തൂർ ദുർഗ്ഗാ ക്ഷേത്രം (കോഴിക്കോട്)

1035. ഗർഭപാത്രത്തിന്റെ ആകൃതിയുള്ള ഗർഭഗുഹ ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
           വൈഷ്ണവോ ദേവീ ക്ഷേത്രം (ജമ്മുകാശ്മീർ) 

ക്ഷേത്ര ചോദ്യങ്ങൾ - 56

985. ഒരിക്കലും വറ്റാത്ത നീരുവറയിൽ പ്രതിഷ്ഠിച്ച ശിവലിംഗമുള്ള ക്ഷേത്രം ഏത്?
         വെള്ളാലത്ത് ശിവക്ഷേത്രം (കണ്ണൂർ - പരിയാരം)

986. ഏതു ക്ഷേത്രത്തിലാണ് അഭിഷേകത്തിനു ശേഷം അഭിഷേകജലം തുണികൊണ്ട് ഒപ്പിയെടുക്കുന്നത്?
          തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)

987. കവളപ്പാറ കൊമ്പൻ എന്ന ആന ഏതു ക്ഷേത്രത്തിലേക്കാണ് നടയിരുത്തിയത്?
         ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)

988. ഗുരുവായൂർ കേശവനെ നടയിരുത്തിയത് ഏത് കോവിലകമാണ്?
         നിലമ്പൂർ കോവിലകം

989. കല്ലുകൊണ്ടുള്ള നാദസ്വരവും, കൽമണിയും, കൽചങ്ങലയും, കൽവിളക്കുമുള്ള ഒരു അപൂർവ്വ ക്ഷേത്രം?
        ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം (പത്തനംതിട്ട)

990. സംഗീത ധ്വനികൾ ഉളവാക്കുന്ന കൽപ്പടവുകൾ ഉള്ള ക്ഷേത്രം?
         താരാപുരം ഐരാവദേശ്വര ക്ഷേത്രം (തമിഴ്നാട്)

991. കിടങ്ങൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ ഒരു തൂണ് എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്?
         മലകുറുന്തോട്ടി

992. ഏതു ക്ഷേത്രത്തിന്റെ മുഖമണ്ഡപം പണിയുമ്പോഴാണ് പെരുന്തച്ചൻ തന്റെ മകനെ ഉളി എറിഞ്ഞുകൊന്നതെന്ന് ഐതിഹ്യമുള്ളത്?
            ഉളിയന്നൂർ മഹാദേവക്ഷേത്രം (എറണാകുളം)

993. മദ്ധ്യതിരുവിതാംകൂറിലെ തച്ചുശാസ്ത്ര വിദഗ്ദ്ധന്മാർ മഴുക്കോൽ തയ്യാറാക്കുന്നത് ഏത് ക്ഷേത്രത്തിന്റെ കൂത്തമ്പല ചുവരിൽ അടയാളപ്പെടുത്തിയിട്ടുള്ള മഴുക്കോലിന്റെ അവളവനുസരിച്ചാണ്?
         ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ (ആലപ്പുഴ)

994. ഏതു ക്ഷേത്രത്തിലാണ് ശ്രീകോവിലിനു ചുറ്റും, താഴെയും മുകളിലുമായി കിരാതം കഥ മരത്തിൽ കൊത്തിവെച്ചിരിക്കുന്നത്?
          അവിട്ടത്തൂർ ശിവക്ഷേത്രം (തൃശ്ശൂർ)

995. ക്ഷേത്രവിഗ്രഹങ്ങളുടെ കൈകാലുകൾക്ക് കേടു സംഭവിക്കുമ്പോൾ ഏതു മരത്തിന്റെ പട്ടിക കെട്ടിയാണ് ശരിയാക്കിയിരുന്നത്?
          കാച്ചിമരത്തിന്റെ

996. ഏതു ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയിലാണ് ആലിംഗനം ചെയ്തിരിക്കുന്ന മാർക്കണ്ഡയനേയും, ലിംഗത്തേയും ചുറ്റിവരിഞ്ഞ കാലപാശത്തിന്റേയും അടയാളമുള്ളത്?
             തിരുക്കടയൂരിലെ ശിവലിംഗ പ്രതിഷ്ഠയിൽ (തമിഴ്നാട്)

997. പ്രതിഷ്ഠ ശിവന്റേതും, പൂജാരി വൈഷ്ണവനും, ഊരാണ്മ ജൈനന്റേതുമായിട്ടുള്ള ക്ഷേത്രം ഏത്?
           ധർമ്മസ്ഥല (കർണ്ണാടക)

998. പഞ്ചപാണ്ഡവന്മാർ ഒരുമിച്ച് പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം?
           പാമ്പാടി ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം (തൃശ്ശൂർ)

999. വില്വമംഗലത്തുനിന്നും ഗോപാലമന്ത്രോപദേശം സിദ്ധിച്ച് നിർമ്മാണം നടത്തിയതെന്ന് വിശ്വസിക്കുന്ന ക്ഷേത്രം?
           അമ്പലപ്പുഴ (ശ്രീകൃഷ്ണസ്വാമിക്ഷേത്രം (ആലപ്പുഴ)

1000. ഏത് ക്ഷേത്രത്തിലെ പ്രതിഷ്ഠാ വിഗ്രഹത്തിന്റെ പിൻവശത്താണ് ആഴമളക്കാൻ കഴിയാത്ത ദ്വാരമുള്ളത്?
          തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം (മലപ്പുറം)

1001.ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം എന്നീ ക്ഷേത്രങ്ങളിൽ ഒരേ ദിവസം തന്നെ തൊഴണം എന്ന ഐതിഹ്യത്തിന്റെ കാരണമെന്ത്?
          ഈ മൂന്നു ക്ഷേത്രങ്ങളിലും ഖരമഹർഷി ഒരേ ദിവസം തന്നെ പതിഷ്ഠ നടത്തി എന്ന സങ്കല്പ്പത്താൽ.

1002. ഖരമഹർഷിയുടെ വലതു കൈയ്യിലുണ്ടായിരുന്ന ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
വൈക്കം മഹാദേവ ക്ഷേത്രം (കോട്ടയം)

1003. ഖരമഹർഷിയുടെ ഇടതു കൈയ്യിലുണ്ടായിരുന്ന ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
           ഏറ്റുമാനൂർ മഹാദേവക്ഷേത്രം (കോട്ടയം)

1004. ഖരമഹർഷിയുടെ കഴുത്തിൽ ഇറുക്കിപിടിച്ചിരുന്ന ശിവലിംഗം ഏത് ക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചത്?
             കടുത്തുരുത്തി മഹാദേവക്ഷേത്രം (കോട്ടയം)

1005. ഖരമഹർഷിയുടെ ശിഖരത്തിൽ (തലയിൽ) വെച്ച ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
         ഒറ്റശേഖരമംഗലം മഹാദേവക്ഷേത്രം (തിരുവനന്തപുരം) 

ഭാര്യയുടെ ജന്മനക്ഷത്രമായിരിക്കുമെന്നു പറയണം

ലഗ്നേശശുക്രയോര്യോഗേ യച്ച ലഗ്നാസ്തനാഥയോഃ
ദ്യൂനർക്ഷേക്ഷകനാഥോഡു യച്ച തത്ര കളത്രഭം.

സാരം :-

1). ലഗ്നാധിപസ്ഫുടവും ശുക്രസ്ഫുടവും തമ്മിൽ ഒരുമിച്ചു കൂട്ടി ആ സ്ഫുടത്തിനു നാളുകണ്ടാൽ ആ നാളിൽ (നക്ഷത്രത്തിൽ) ജനിച്ച സ്ത്രീയെ വിവാഹം ചെയ്യാനിടവരുമെന്നറിയണം. 2). ലഗ്നാധിപസ്ഫുടവും ഏഴാംഭാവാധിപന്റെ സ്ഫുടവും തമ്മിൽ കൂട്ടിയ യോഗസ്ഫുടവും. 3). ഏഴാംഭാവത്തിങ്കലേയ്ക്കു നോക്കിയ ഗ്രഹത്തിന്റെ സ്ഫുടം. 4). ഏഴാംഭാവാധിപന്റെ സ്ഫുടം എന്നീ സ്ഫുടങ്ങൾ നാളുകണ്ടാൽ കിട്ടുന്ന നക്ഷത്രം ഭാര്യയുടെ ജന്മനക്ഷത്രമായിരിക്കുമെന്നു പറയണം.

സ്ത്രീയെ വിവാഹം ചെയ്യാനിടവന്നാൽ ജീവിതം ശോഭനമായിരിക്കും

ചന്ദ്രാഷ്ടവർഗ്ഗേ തൽകക്ഷ്യാപത്യക്ഷാന്വിതരാശിജാ
ലഗ്നേശാശ്രിതഭാംശർക്ഷദ്വയജാ ച ശുഭാ വധൂഃ

സാരം :-

ചന്ദ്രന്റെ അഷ്ടകവർഗ്ഗത്തിങ്കൽ ചന്ദ്രന്റെ കക്ഷ്യാധിപൻ നിൽക്കുന്ന രാശിയിലോ ലഗ്നാധിപൻ നിൽക്കുന്ന രാശിയിലോ നവാംശകരാശിയിലോ ജനിച്ച സ്ത്രീയെ വിവാഹം ചെയ്യാനിടവന്നാൽ ജീവിതം ശോഭനമായിരിക്കും.

ഭാര്യയുടെ കൂറായി വന്നാൽ അന്യോന്യം യോജിപ്പു മുതലായവകൊണ്ടു ശോഭനമായിരിക്കും

അസ്തേശാശ്രിതഭം തദംശഭവനം തസ്യോച്ചഭം നീചഭം
ശുക്രാധിഷ്ഠിതഭം തദസ്തഭമിനാംശർക്ഷത്രികോണം വിധോഃ
ഇന്ദോരഷ്ടകവർഗ്ഗകേƒക്ഷബഹുലം വ്യൂഹാഷ്ടവർഗ്ഗേ തഥാ
ഭാര്യാജന്മ ശുഭം സിതാഷ്ടഗണേപ്യസ്യാസ്തനാഥാക്ഷയുക്.

സാരം :-

1). ഏഴാംഭാവാധിപൻ നിൽക്കുന്ന രാശി. 2). ഏഴാം ഭാവാധിപൻ നിൽക്കുന്ന നവാംശരാശി 3). ഏഴാംഭാവാധിപന്റെ ഉച്ചരാശി 4). നീചരാശി 5). ശുക്രൻ നിൽക്കുന്ന രാശി 6). അതിന്റെ ഏഴാമത്തെ രാശി 7). ചന്ദ്രൻ നിൽക്കുന്ന ദ്വാദശാംശകരാശി 8). അതിന്റെ അഞ്ചാംരാശി 9). ഒമ്പതാം രാശി 10). ചന്ദ്രാഷ്ടകവർഗ്ഗത്തിങ്കൽ അക്ഷാധിക്യമുള്ള രാശി 11). സമുദായാഷ്ടക വർഗ്ഗത്തിങ്കൽ അക്ഷാധിക്യമുള്ള രാശി. 12). ശുക്രാഷ്ടകവർഗ്ഗത്തിങ്കൽ ശുക്രാൽ ഏഴാംഭാവാധിപന്റെ അക്ഷമുള്ള രാശി. ഇതുകളിൽ ചന്ദ്രൻ നിൽക്കുന്ന സമയം ഭാര്യയുടെ ജനനം ശുഭമാകുന്നു. മേൽ പറഞ്ഞ പന്ത്രണ്ടിൽ ഒന്നു ഭാര്യയുടെ കൂറായി വന്നാൽ അന്യോന്യം യോജിപ്പു മുതലായവകൊണ്ടു ശോഭനമായിരിക്കും.

ഇടവം രാശിയുടെ മൂന്നാം ദ്രേക്കാണം

ദ്വിപസമകായഃ പാണ്ഡരദംഷ്ട്രഃ
ശരഭസമാംഘ്രിഃ പിംഗല മൂർത്തിഃ
അവിമൃഗലോമാ വ്യാകുലചിത്തോ
വൃഷഭവനസ്യ പ്രാന്തഗതോയം.

സാരം :-

ഇടവം രാശിയുടെ മൂന്നാം ദ്രേക്കാണം, ആനയെപ്പോലെ വലിയ ശരീരത്തോടും അതിധവളങ്ങളായ ദംഷ്ട്ര - പല്ലു - കളോടും, ശരഭമെന്ന മൃഗവിശേഷത്തെപ്പോലെ അതിവേഗത്തിൽ ഓടുവാൻ വശത്തോടും, ചെമ്പിച്ച ദേഹനിറത്തോടും, കോലാടിന്റേതുപോലെ ദീർഘവും മാനിന്റെതുപോലെ നാനാവർണ്ണവുമായ രോമങ്ങളോടും, വലിയ മനോവൃഥയോടുകൂടിയ ഒരു പുരുഷനാകുന്നു. ഇതും മനുഷ്യദ്രേക്കാണമാണ്.

ഇടവം രാശിയുടെ രണ്ടാം ദ്രേക്കാണം

ക്ഷേത്രധാന്യഗൃഹധേനുകലാജ്ഞോ
ലാംഗലേ സശകടേ കുശലശ്ച
സ്കന്ധമുദ്വഹതി ഗോപതിതുല്യം
ക്ഷുൽപരോƒജവദനോ വൃഷമദ്ധ്യഃ

സാരം :-

കൃഷിസ്ഥലങ്ങൾ പലവിധ ധാന്യങ്ങൾ ഗൃഹങ്ങൾ പശ്വാദികൾ ഇവയെല്ലാറ്റിന്റേയും ഗുണദോഷവിവേകജ്ഞാനത്തോടും, കലാവിദ്യകളിൽ അറിവോടും കന്നുപൂട്ടുക, വണ്ടിതെളിയ്ക്കുക ഇവയിൽ സാമർത്ഥ്യത്തോടും, വലിയ വിശപ്പോടും, കാളയുടെ കഴുത്തുപോലെയുള്ള (ഉന്നതമെന്നു സാരം) കഴുത്തോടും ആടിന്റെ മുഖം പോലെയുള്ള മുഖത്തോടും കൂടിയ ഒരു പുരുഷന്റെതാണ് ഇടവം രാശിയുടെ മദ്ധ്യദ്രേക്കാണസ്വരൂപം. ഇതു മനുഷ്യദ്രേക്കാണമാകുന്നു. മാത്രമല്ല, "സ്കന്ധമുദ്വഹതിഗോപതിതുല്യം അജവദനഃ" ഇത്യാദി പദങ്ങളെക്കൊണ്ടു ഇതൊരു ചതുഷ്പാത് ദ്രേക്കാണമാണെന്നും പറയാവുന്നതാണ്. കൃഷിസ്ഥലം കന്നുപൂട്ടൽ ധാന്യങ്ങൾ ഇവയുടെയൊക്കെ ഗുണദോഷജ്ഞനാണെന്നു പറഞ്ഞിട്ടുള്ളതിനാൽ ഒരു നല്ല കൃഷിക്കാരന്റെ സ്വഭാവവും ഈ ദ്രേക്കാണസ്വരൂപത്തിനുണ്ടെന്നറിയണം. 

ഇടവം രാശിയുടെ ഒന്നാം ദ്രേക്കാണം

കുഞ്ചിതലൂനകചാ ഘടദേഹാ
ദഗ്ദ്ധപടാ തൃഷിതാശനചിത്താ
ആഭരണാന്യഭിവാഞ്ഛതി നാരീ
രൂപമിദം വൃഷഭേ പ്രഥമസ്യ.

സാരം :-

ഇടവം രാശിയുടെ ആദ്യദ്രേക്കാണസ്വരൂപം, ചുരുണ്ടും മുറിച്ചുമുള്ള തലമുടി, കുടംപോലെയുള്ള ദേഹം, (ഇവിടെ ദേഹമെന്നു പറഞ്ഞതിനു പ്രധാനമായി വയർ എന്നേ താല്പര്യമുള്ളൂവെന്നറിയണം), തീപിടിച്ച വസ്ത്രം, വിശപ്പ്, ദാഹം, ആഭരണങ്ങൾ ആഗ്രഹം ഇവയോടുകൂടിയ ഒരു സ്ത്രീയുടേതാകുന്നു. ഇതു സ്ത്രീദ്രേക്കാണമാണ്. ഇതിനു പുറമേ "ദഗ്ധപടം" എന്നതുകൊണ്ട്‌ ഇതു അഗ്നിസഹിതദ്രേക്കാണമാണെന്നുകൂടി വരുന്നുണ്ടെന്നറിക. 

വളരെ ഭാര്യമാരുണ്ടായിരിക്കുമെന്നു പറയണം

ദാരലാഭേശ്വരൗ ചേതി പരസ്പരനിരീക്ഷിതൗ
ബലാഢ്യൗ വാ ത്രികോണസ്ഥൗ ബഹുദാരസമന്വിതഃ - ഇതി.

സാരം :-

ഏഴാം ഭാവാധിപതിയും പതിനൊന്നാം ഭാവാധിപതിയും ബലവാന്മാരായി അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ നില്ക്കണം. അന്യോന്യം നോക്കുകയും വേണം. ഇങ്ങനെ വന്നാലും വളരെ ഭാര്യമാരുണ്ടായിരിക്കുമെന്നു പറയണം.

വളരെ ഭാര്യമാരോടുകൂടിയിരിക്കുമെന്നു പറയണം

കേന്ദ്രത്രികോണേ ദാരേശേ സ്വോച്ചമിത്രസ്വവർഗ്ഗഗേ
കർമ്മാധിപേന വാ യുക്തേ ബഹുസ്ത്രീസഹിതോ ഭവേൽ.

സാരം :-

ഏഴാം ഭാവാധിപതി കേന്ദ്രങ്ങളിലോ ത്രികോണത്തിലോ (ലഗ്നം, നാല്, അഞ്ച്, ഏഴ്, ഒമ്പത്, പത്ത് എന്നീ ഭാവങ്ങളിൽ) നിൽക്കണം. പരമോച്ചത്തിലോ ബന്ധു രാശിയിലോ ആയിരിക്കണം. ഷഡ്വവർഗ്ഗങ്ങളിൽ അധികവും ബന്ധുഗ്രഹങ്ങളുടെയും തന്റെയും വർഗ്ഗങ്ങളിൽ വരണം. പത്താംഭാവാധിപതിയോടു ചേർന്നാലും മതി. എന്നാൽ വളരെ ഭാര്യമാരോടുകൂടിയിരിക്കുമെന്നു പറയണം. ഇതിലെ ബഹു എന്ന പദംകൊണ്ടു മൂന്നിലധികമെന്നാണ് ഗ്രഹിക്കേണ്ടത്.

മൂന്നു വിവാഹം ചെയ്യേണ്ടിവരുമെന്നു പറയണം

ലഗ്നേ കുടുംബേ ദാരേ വാ പാപഖേചരസംയുതേ
ദാരേശേ നീചമൂഢാരൗ കളത്രത്രയമാദിശേൽ.

സാരം :-

ലഗ്നത്തിലോ രണ്ടാം ഭാവത്തിലോ ഏഴാം ഭാവത്തിലോ പാപഗ്രഹങ്ങൾ നിൽക്കുകയും അതിന്റെ അധിപൻ മൗഢ്യ൦ പ്രാപിച്ചോ നിചത്തിലോ ശത്രുക്ഷേത്രത്തിലോ സ്ഥിതിചെയ്കയും ചെയ്‌താൽ മൂന്നു വിവാഹം ചെയ്യേണ്ടിവരുമെന്നു പറയണം.

മേടം രാശിയുടെ മൂന്നാം ദ്രേക്കാണം

ക്രൂരഃ കലാജ്ഞഃ കപിലഃ ക്രിയാർത്ഥീ
ഭഗ്നവ്രതോഭ്യുദ്യതദണ്ഡഹസ്തഃ
രക്താനി വസ്ത്രാണി ബിഭർത്തി ചണ്ഡോ
മേഷേ തൃതീയഃ കഥിതസ്ത്രിഭാഗഃ

സാരം :-

മേടം രാശിയുടെ മൂന്നാം ദ്രേക്കാണം, ക്രൂര - പരദ്രോഹപര - മായസ്വഭാവത്തോടും കലാവിദ്യകളിൽ നൈപുണ്യത്തോടും ചെമ്പിച്ച ദേഹവർണ്ണത്തോടും കയ്യിൽ ഉയർത്തിപ്പിടിച്ച ഒരു വടിയോടും ചുകന്ന വസ്ത്രത്തോടും അതികോപത്തോടും യാഗാദി വൈദികകർമ്മങ്ങളിൽ ആഗ്രഹത്തോടും കൂടിയ വ്രതഭംഗം - മുടക്കം - വരുത്തിയ ഒരു പുരുഷനാകുന്നു. ഇതു സായുധവും മനുഷ്യദ്രേക്കാണവുമാണെന്നും അറിയുക.

മേടം രാശിയുടെ രണ്ടാം ദ്രേക്കാണം

രക്താംബരാ ഭൂഷണസക്തചിത്താ
കുംഭോകൃതിർവ്വാജിമുഖീ തൃഷാƒർത്താ
എകേന പാദേന ച മേഷമദ്ധ്യേ
ദ്രേക്കാണരൂപം യവനോപദിഷ്ടം.

സാരം :-

മേടം രാശിയുടെ മദ്ധ്യദ്രേക്കാണസ്വരൂപം താഴെ പറയുന്ന വിധത്തിലാണെന്നാണ് യവനാചാര്യന്മാർ പറഞ്ഞിട്ടുള്ളത്.

മേടം രാശിയുടെ രണ്ടാം ദ്രേക്കാണം, ആഭരണങ്ങളിൽ അതിതാല്പര്യത്തോടും കുടംപോലെ വലിയ വയറോടും കുതിരയുടെ മുഖം പോലെയുള്ള മുഖത്തോടും വെള്ളം ദാഹം നിമിത്തമുള്ള പാരവശ്യത്തോടും  കൂടിയ ചുകന്ന വസ്ത്രമുടുത്ത ഒരു സ്ത്രീയാകുന്നു. ഇതു സ്ത്രീദ്രേക്കാണമാണ്.

യവനാചാര്യയുടെ അഭിപ്രായം മുൻ ഏഴും പതിനൊന്നും അദ്ധ്യായങ്ങളിലെ പ്രഥമശ്ലോകങ്ങളിലും മറ്റും സ്വീകരിച്ചിട്ടുള്ളതുപോലെ ഇവിടേയും പറഞ്ഞുവെന്നല്ലാതെ വിശേഷിച്ചൊന്നും ഗ്രഹിയ്ക്കേണ്ടതില്ലെന്നും അറിയുക. 

മേടം രാശിയുടെ ഒന്നാം ദ്രേക്കാണം

കട്യാം സിതവസ്ത്രവേഷ്ടിതഃ
കൃഷ്ണശ്ശക്ത ഇവാഭിരക്ഷിതും
രൌദ്രഃ പരശും സമുദ്യതം
ധത്തേരക്തവിലോചനഃ പുമാൻ.

സാരം :-

മേടം രാശിയുടെ ഒന്നാംദ്രേക്കാണം, അരയിൽ വെളുത്ത വസ്ത്രത്തോടും ചുകന്ന കണ്ണുകളോടും അതിക്രൂരമായും ഉയർത്തിപിടിച്ചുമിരിയ്ക്കുന്ന ഒരു മഴുവിനോടും അതിയായ യൌവ്വനം ഔദാര്യം മുതലായ ഗുണങ്ങളുണ്ടാകയാൽ ലോകരക്ഷണസമർത്ഥനോ എന്നു തോന്നത്തക്കപ്രഭാവത്തോടും കറുത്ത നിറത്തോടും കൂടിയ ഒരു പുരുഷനാകുന്നു. 

ഇവിടെയുള്ള " രൌദ്ര " പദം " രൌദ്രഃ " എന്നു പുരുഷവിശേഷണമാക്കിയും ചിലർ പറഞ്ഞു കാണുന്നുണ്ട്. എന്നാൽ ഈ പുരുഷൻ ഹിംസാശീലനാണെന്നു കൂടി വരുന്നതാണെന്നറിക. 

മേടം രാശിയുടെ ഒന്നാം ദ്രേക്കാണം മനുഷ്യദ്രേക്കാണമെന്നും സായുധമെന്നും അറിയുകയും വേണം.

മൂന്നുവിവാഹം ചെയ്യേണ്ടിവരുമെന്നു പറയണം

വിത്തേ പാപബഹുത്വേ തു കളത്രേ വാ തഥാവിധേ
തദീശേ പാപദൃഷ്ടേ തു കളത്രത്രയമാദിശേൽ.

സാരം :-

രണ്ടാം ഭാവത്തിലോ ഏഴാം ഭാവത്തിലോ രണ്ടിലധികം പാപഗ്രഹങ്ങൾ നില്ക്കുകയും പാപഗ്രഹങ്ങൾ നിൽക്കുന്ന മേൽപറഞ്ഞ ഭാവത്തിന്റെ അധിപന് പാപഗ്രഹദൃഷ്ടിയുണ്ടാവുകയും ചെയ്‌താൽ മൂന്നുവിവാഹം ചെയ്യേണ്ടിവരുമെന്നു പറയണം.

പുനർവിവാഹലക്ഷണമുണ്ടെന്നു പറയണം

ദാരേശസ്ഥനവാംശേശേ മൂഢനീചാരിഭാംശഗേ
പാപാന്തരേ പാപദൃഷ്‌ടേ കളത്രാന്തരഭാഗ്ഭവേൽ.

സാരം :-

ഏഴാം ഭാവാധിപൻ നിൽക്കുന്ന നവാംശകത്തിന്റെ അധിപൻ നീചത്തിലോ നീചനവാംശകത്തിലോ ശത്രുക്ഷേത്രത്തിലോ ശത്രുക്ഷേത്ര നവാംശകത്തിലോ മൗഢ്യ൦ പ്രാപിച്ചു നിൽക്കുകയോ പാപമധ്യത്തിങ്കൽ പാപദൃഷ്ടിയോടുകൂടി നില്ക്കുകയോ ചെയ്‌താൽ പുനർവിവാഹലക്ഷണമുണ്ടെന്നു പറയണം.

പുനർവിവാഹലക്ഷണമുണ്ടെന്നു പറയണം

സപ്തമേ വാഷ്ടമേ പാപേ വ്യയേ ഭൂസൂനുസംയുതേ
അദൃശ്യേ യദി നാഥേന കളത്രാന്തരഭാഗ്ഭവേൽ.

സാരം :-

ഏഴാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പാപഗ്രഹം നിൽക്കുകയും പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വയും നിൽക്കുകയും ഏഴാം ഭാവത്തിലേയ്ക്ക് ഏഴാംഭാവാധിപന്റെ ദൃഷ്ടിയില്ലാതെയിരിക്കയും ചെയ്‌താൽ പുനർവിവാഹലക്ഷണമുണ്ടെന്നു പറയണം.

നഷ്ടജാതകോപസംഹാരമാണ് അടുത്ത ശ്ലോകംകൊണ്ട് പറയുന്നത്

ഇതി നഷ്ടജാതകമിദം
ബഹുപ്രകാരം മയാ വിനിർദ്ദിഷ്ടം
ഗ്രാഹ്യമദസ്സച്ഛിഷ്യൈഃ
പരീക്ഷ്യ യത്നാദ്യഥാ ഭവതി.

സാരം :-

" നഷ്ടജാതകം " എന്നതിനു ദൈവജ്ഞനാലും ഒരു പക്ഷെ പ്രഷ്ടാവിനാലും അറിയപ്പെടാത്ത നക്ഷത്രാദി ചതുസ്സാധനം എന്നു താല്പര്യമാകുന്നു.

ഇങ്ങനെ ഈ അദ്ധ്യായംകൊണ്ട് ഞാൻ പലപ്രകാരത്തിലും ഈ നഷ്ടജാതകജ്ഞാനോപായത്തെ പറഞ്ഞു. ഒരു ദൈവജ്ഞനുണ്ടാവേണ്ട സകല ഗുണങ്ങളും തികഞ്ഞവരും ദോഷങ്ങളൊന്നുമില്ലാത്തവരും ഈശ്വരൻ, ഗുരു, ശാസ്ത്രം, ഇതുകളിൽ ഭക്തിബഹുമാനാദികളുള്ളവരുമായ സച്ഛിഷ്യന്മാരാൽ മാത്രം ഇന്നിന്ന വിഷയത്തിൽ ഇന്നിന്നതു ഒക്കുന്നവയെന്നു പ്രയാസപ്പെട്ടിട്ടു കൂടിയും പരീക്ഷിച്ചറിഞ്ഞു അതുകൾ ഗ്രാഹ്യങ്ങളാകുന്നു. അല്ലാതെ പൂർവ്വോക്തഗുണവിഹീനന്മാരായ അസൽശിഷ്യന്മാർക്കുപദേശിയ്ക്കരുതെന്നും അങ്ങനെ ചെയ്തു പോയാൽ ഇവർക്കു സത്യാസത്യവിവേകജ്ഞാനശക്തി, ഊഹാപോഹപടുത്വം, ഗുരുഭക്തി, ശാസ്ത്രവിശ്വാസം ഇവയൊന്നുമില്ലായ്കയാൽ ശാസ്ത്രം ഒക്കുന്നതല്ലെന്നു പറഞ്ഞു അപഹസിയ്ക്കയും മറ്റും ചെയ്യുമെന്നും അറിയണം. 

നഷ്ടജാതകത്തിൽ നക്ഷത്രം അറിയുവാൻ പറയുന്നു - 2

ദ്വിത്രിചതുർദ്ദശ ദശതിഥി-
സപ്തത്രിഗുണാ നവാഷ്ട ചൈന്ദ്യ്രാദ്യാഃ
പഞ്ചദശഘ്നാസ്തദ്ദിങ്-
മുഖാന്വിതാ ഭം ധനിഷ്ഠാദി.

സാരം :-

രണ്ട്, മൂന്ന്, പതിനാല്, പത്ത്, പതിനഞ്ച്, ഇരുപത്തൊന്ന്, ഒമ്പത്, എട്ട് ഈ സംഖ്യകൾ ക്രമേണ കിഴക്കു മുതലായ എട്ടു ദിക്കുകളുടെ ഗുണകാരകങ്ങളാകുന്നു.

പ്രഷ്ടാവ് വന്നുനിന്ന ദിക്കിന്റെ ഗുണകാരംകൊണ്ടു പതിനഞ്ചിനെ പെരുക്കി പ്രഷ്ടാവു നിന്ന ദിക്കിലേയ്ക്ക് പ്രശ്നസമയത്തു എത്രപേർ നോക്കിനില്ക്കുന്നുണ്ടോ, ആ സംഖ്യയും മുൻ പെരുക്കിവെച്ചതിൽ കൂട്ടി അതിനെ 27 ൽ ഹരിച്ചു കളഞ്ഞു ബാക്കി സംഖ്യയോളം അവിട്ടം മുതൽക്കെണ്ണിയാൽ വരുന്ന നക്ഷത്രത്തിലാണ് പ്രഷ്ടാവ് ജനിച്ചതെന്നും പറയാം. ഇവിടേയും അനുജന്മങ്ങളെ ചിന്തിയ്ക്കാവുന്നതാണ്. 

നഷ്ടജാതകത്തിൽ നക്ഷത്രം അറിയുവാൻ പറയുന്നു

സംസ്കാരനാമമാത്രാദ്വിഗുണാഃ
ഛായാംഗുലൈസ്സമായുക്താഃ
ത്രിനവകഭക്താഃ ശേഷ-
ന്നക്ഷത്രം തദ്ധനിഷ്ഠാദി-

സാരം :-

പ്രഷ്ടാവിന്റെ സംസ്കൃതനാമത്തിന്റെ - എന്നു വെച്ചാൽ പേരിടുമ്പോൾ കല്പിച്ചിട്ടുള്ള പേരിന്റെ മാത്രകളെ * ഇരട്ടിച്ച് അതിൽ പ്രശ്നകാലത്തേയ്ക്ക് സൂക്ഷിച്ചുണ്ടാക്കിയ ദ്വാദശാംഗുലശങ്കുച്ഛായാംഗുലവും കൂടെ കൂട്ടി അതിനെ 27  - ൽ ഹരിച്ചുകളഞ്ഞു ബാക്കി എത്ര സംഖ്യയുണ്ടോ അവിട്ടം മുതൽക്കു അത്രാമത്തെ നാളിലാണ് പ്രഷ്ടാവിന്റെ ജനനമെന്നും പറയാവുന്നതാണ്. അഥവാ ഇതിന്റെ അനുജന്മങ്ങളായി എന്നു വരാം.

-------------------------------------------------------

* ഹ്രസ്വാക്ഷരത്തിനു ഒരു മാത്രയും കൂട്ടക്ഷരത്തിനു മുമ്പിലത്തെ അക്ഷരം ദീർഘമോ വിസർഗ്ഗമോ അനുസ്വാരമോ ഉള്ള അക്ഷരങ്ങൾ ഇവയൊക്കെ രണ്ടുമാത്രയും വ്യഞ്ജനാക്ഷരങ്ങൾക്കു അരമാത്രയും ആകുന്നു. സ്വരങ്ങളിൽ അ, ഇ, ഉ ഇത്യാദ്യക്ഷരങ്ങൾ ഹ്രസ്വങ്ങളും ആ, ഈ, ഊ ഇത്യാദികൾ ദീർഘങ്ങളും ക മുതൽ ള കൂടിയ 34 അക്ഷരങ്ങൾ വ്യഞ്ജനങ്ങളുമാണ്. 

ക്ഷേത്ര ചോദ്യങ്ങൾ - 55

964. ഭാരതത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം?
        തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)

965. വർഷത്തിൽ 6 മാസം  നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം?
         ബദരിനാഥ്

966. തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം?
        ബ്രഹദീശ്വര ക്ഷേത്രം

967. 27 നക്ഷത്രങ്ങൾക്കുള്ള സ്ഥാനവും, അവയോട് ബന്ധപ്പെട്ട 27 വൃക്ഷങ്ങളും ഉള്ള ക്ഷേത്രം?
         തിരുവെട്ടിയൂർ ശിവക്ഷേത്രം (തമിഴ്നാട്)

968. 108 ഉരാളന്മാർ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച 108 കഴുക്കോലുകൾ അടങ്ങിയ വട്ടശ്രീകോവിലുള്ള ക്ഷേത്രം?
          വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)

969. 1008 ശിവാലയങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ക്ഷേത്രം?
         ചിദംബരം (തമിഴ്നാട്)

970. 108 അയ്യപ്പൻകാവുകളിൽ ആദ്യത്തെ അയ്യപ്പൻകാവ് ഏതാണ്?
         തൃക്കുന്നപ്പുഴ ധർമ്മശാസ്താക്ഷേത്രം (ആലപ്പുഴ)

971. 108 വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രം?
         ശ്രീരംഗം (തൃശ്ശിനാപ്പിള്ളി)

972. പതിനെട്ടര തളികളിൽ പതിനെട്ടാമത്തെ തളി എന്നു കരുതപ്പെടുന്ന ക്ഷേത്രം?
        കൊണ്ടാഴി നൃത്തം തളി ക്ഷേത്രം (തൃശ്ശൂർ)

973. 4 തന്ത്രിമാർ ഉള്ള ക്ഷേത്രം?
         തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം (കണ്ണൂർ)

974. 7 മതിൽക്കെട്ടുള്ള ക്ഷേത്രം ഏതാണ്?
         ശ്രീരംഗം ക്ഷേത്രം (തമിഴ്നാട്)

975. 16 കാലുകളുള്ള "ശ്രീപ്രതിഷ്ഠിത മണ്ഡപം" ഏതു ക്ഷേത്രത്തിലാണുള്ളത്‌?
         തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം (കോട്ടയം - ചങ്ങനാശ്ശേരി)

976. ഏതു ക്ഷേത്രത്തിലാണ് രാശിചക്രത്തെ സൂചിപ്പിക്കുന്ന 12 തൂണുകളിൽ ഓരോ രാശിയിൽ നിന്നും സൂര്യൻ മറ്റേ രാശിയിലേയ്ക്ക് നീങ്ങുമ്പോൾ അതനുസരിച്ച് ഓരോ തൂണിലും സൂര്യപ്രകാശം ലഭിക്കുന്നത്?
          ശ്രീവിദ്യാശങ്കര ക്ഷേത്രം (കർണ്ണാടക - ശ്രംഗേരി)

977. നാട്യശാസ്ത്രത്തിലെ 108 നൃത്തഭാവങ്ങൾ ഏതു ക്ഷേത്രഗോപുരത്തിലാണുള്ളത്?
           ചിദംബരം ക്ഷേത്രഗോപുരത്തിൽ (തമിഴ്നാട്)

978. വർഷത്തിൽ 12 ദിവസം മാത്രം പാർവ്വതിയുടെ നടതുറക്കുന്ന ക്ഷേത്രം?
         തിരുഐരാണികുളം ക്ഷേത്രം (എറണാകുളം)

979. ഏതു ക്ഷേത്രത്തിന്റെ നാലമ്പലത്തിലാണ് 222 തൂണുകൾ മേൽക്കുരയെ താങ്ങിനിർത്തിയിരിക്കുന്നത്?
         തിരുവട്ടാർ ക്ഷേത്രം (തമിഴ്നാട് - കന്യാകുമാരി)

980. അപൂർവ്വമായ നാഗലിംഗപൂമരം ഏതു ക്ഷേത്രത്തിലാണ് ഉള്ളത്?
         മുത്തുവിളയാംകുന്ന് ക്ഷേത്രം (പാലക്കാട് - കൂടല്ലൂർ)

981. നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾ?
       തിരുവഞ്ചികുളം മഹാദേവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ), മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട)

982. ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്?
           തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ)

983. വൃക്ഷങ്ങളേയും ചെടികളേയും സ്നേഹിക്കുന്ന വ്യക്തികൾക്ക് "ഐവാലവൃക്ഷമിത്ര" എന്ന അവാർഡ് ഏതു ക്ഷേത്രമാണ് കൊടുക്കുന്നത്?
          തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ)

984. മാർത്താണ്ഡവർമ്മ രാജാവിന്റെ ജീവൻ രക്ഷിച്ച അമ്മച്ചിപ്ലാവും നവനീതകൃഷ്ണനും തമ്മിൽ ബന്ധപ്പെട്ട ക്ഷേത്രം?
            നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം (തിരുവനന്തപുരം) 

പുനർവിവാഹം സംഭവിക്കും

കളത്രേ വാ കുടുംബേ വാ പാപദൃഗ്യോഗസംഭവേ
തദീശേ ബലഹീനേ തു കളത്രാന്തരമാദിശേൽ.

സാരം :-

രണ്ടാം ഭാവത്തിൽ പാപഗ്രഹയോഗദൃഷ്ടികളും രണ്ടാംഭാവാധിപതിക്കു ബലഹാനിയും ഉണ്ടായാൽ പുനർവിവാഹത്തിനിടവരും. അതുപോലെ ഏഴാം ഭാവത്തിനു പാപഗ്രഹങ്ങളുടെ യോഗദൃഷ്ടിവരികയും ഏഴാംഭാവാധിപതിക്കു ബലമില്ലാതിരിക്കുകയും ചെയ്താലും പുനർവിവാഹം സംഭവിക്കും.

പുനർവിവാഹലക്ഷണമാകുന്നു

വക്രവർഗ്ഗോത്തമസ്വർക്ഷത്ര്യംശതുംഗനവാംശഗേ
ശുക്രാസ്തേശൗ ബലിന്യസ്തേ പുനരുദ്വാഹകാരകൗ.

സാരം :-

ഏഴാം ഭാവം ബലമുള്ളതായും ഏഴാംഭാവാധിപനും ശുക്രനും ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ സ്വദ്രേക്കാണത്തിങ്കലോ വർഗ്ഗോത്തമനവാംശകത്തിലോ ഉച്ചനവാംശകത്തിലോ വക്രംപ്രാപിച്ചോ നിൽക്കുന്നുവെങ്കിൽ പുനർവിവാഹലക്ഷണമാകുന്നു. ഉച്ചം മുതലായ ബലങ്ങൾ എല്ലാംതന്നെ വേണമെന്നില്ല.

മൂന്നു വിവാഹത്തിന് ഇടവരും / രണ്ടുവിവാഹത്തിനു ഇടവരും / ഒരു വിവാഹത്തിനും ഇടവരുമെന്നു പറയണം

ലഗ്നേന്ദ്വോസ്സപ്തമേശൗ ഭൃഗുരപി ബലിനോ ഗോചരസ്ഥസ്ത്രയശ്ചേ-
ദുദ്വാഹാനാം ത്രയം സ്യാദ്ദ്വയമുദിതമുഭൗ ചൈകമേകസ്തഥാ ചേൽ
അസ്തേശേ ഭാർഗവേ വാ ഗതവതി പരമം തുംഗമസ്തസ്ഥിതാ വാ
നൈകാഃ ഖേടാ യദി സ്യുസ്ത്രയ ഇഹ ബഹവോ ദ്യൂനപാംശൈസ്സമം.

സാരം :-

ലഗ്നത്തിന്റേയും ചന്ദ്രന്റേയും ഏഴാംഭാവാധിപന്മാർ, ശുക്രൻ ഈ മൂന്നു ഗ്രഹങ്ങളും ബലവാന്മാരായി ഇഷ്ടഭാവങ്ങളിൽ നിന്നാൽ മൂന്നു വിവാഹത്തിന് ഇടവരും. ഇവരിൽ രണ്ടുപേർ മേൽപ്രകാരം നിന്നാൽ രണ്ടുവിവാഹത്തിനു ഒരാൾ മേൽപ്രകാരം നിന്നാൽ ഒരു വിവാഹത്തിനും ഇടവരുമെന്നു പറയണം.

ഏഴാം ഭാവാധിപതിയോ ശുക്രനോ അത്യുച്ചത്തിൽ വരികയോ ഏഴാം ഭാവത്തിൽ രണ്ടു ഗ്രഹങ്ങളിൽ അധികം വരികയോ ചെയ്‌താൽ മൂന്നോ പക്ഷെ അതിലധികമോ വിവാഹത്തിനിടവരും. ഏഴാം ഭാവാധിപൻ നിൽക്കുന്ന രാശിയിൽ എത്ര നവാംശകം പൂർത്തിയായിട്ടുണ്ടോ അത്രയും വിവാഹത്തിനിടവരുമെന്നും പറയാം. 

ഏഴാം ഭാവത്തിൽ രണ്ടു ഗ്രഹങ്ങൾ നിന്നാൽ രണ്ടു വിവാഹം ചെയ്യാൻ ഇടവരുമെന്നു ശാസ്ത്രങ്ങളിൽ കാണുന്നുണ്ട്.

ഗുണപിണ്ഡംകൊണ്ടു ഋതുമാസതിഥിവർഷങ്ങളേയും ദിനരാത്രികളേയും നക്ഷത്രത്തേയും ദിനരാത്രിഗതലഗ്നതന്നവാംശകാദികളേയും വരുത്തേണ്ടും പ്രകാരമാണ് ഇനി പറയുന്നത്

വർഷർത്തുമാസതിഥയോ ദ്യുനിശേ, ഉഡൂനി
വേലോദയർക്ഷനവഭാഗവികല്പനാദ്യാഃ
ഭൂയോ ദശാതിഗുണിതേ സ്വവികല്പഭക്തേ
വർഷാദയോ, നവകദാനവിശോധനാഭ്യാം.

സാരം :-

ഈ ഒമ്പതാം ശ്ലോകംകൊണ്ട് പറഞ്ഞപ്രകാരം ഉണ്ടാക്കിയ ഗുണപിണ്ഡംകൊണ്ടാണു ഋതുമാസാദികളെ ഉണ്ടാക്കേണ്ടത്; എന്നാൽ പ്രശ്നകാലോദയലഗ്നം ഒന്നാം ദ്രേക്കാണത്തിലാണെങ്കിൽ ആ ഗുണപിണ്ഡത്തിന്റെ രാശിസ്ഥാനത്തുനിന്നു ഒമ്പതു കൂട്ടുകയും ലഗ്നം മൂന്നാം ദ്രേക്കാണത്തിലാണെങ്കിൽ രാശി സ്ഥാനത്തുനിന്നു ഒമ്പതു കലയുകയുംകൂടി വേണമെന്നും അറിയണം. ഇങ്ങനെ ലഗ്നസ്ഫുടത്തെ രാശിഗുണകാരംകൊണ്ടും ലഗ്നത്തിൽ ഗ്രഹമുണ്ടെങ്കിൽ അവരുടെ ഗുണകാരങ്ങൾകൊണ്ടും പെരുക്കിക്കയറ്റിവെച്ചു ലഗ്നസ്ഫുടത്തിലെ ദ്രേക്കാണാനുരോധേന രാശിസ്ഥാനത്തു ഒമ്പതുകൂട്ടുകയോ കുറക്കുകയോ വേണ്ടി വന്നാൽ അതും ചെയ്തുണ്ടാക്കിയ ഗുണപിണ്ഡത്തെ നാലു സ്ഥാനത്തുവെയ്ക്കുക, ഒന്നാമത്തെ ഗുണപിണ്ഡത്തിന്റെ രാശ്യാദികളെ 10 കൊണ്ടും രണ്ടാമത്തേതിനെ എട്ടുകൊണ്ടും മൂന്നാമത്തേതിനെ ഏഴുകൊണ്ടും നാലാമത്തെ ഗുണപിണ്ഡത്തിന്റെ രാശ്യാദികളെ അഞ്ചുകൊണ്ടും പെരുക്കുകയും എല്ലാറ്റിലും അറുപതിലും മുപ്പതിലും കയറ്റുകയും ചെയ്ക.

മുൻപറഞ്ഞപ്രകാരം 10 കൊണ്ടു പെരുക്കിയ ഒന്നാമത്തെ ഗുണപിണ്ഡത്തെ കണ്ടുവെച്ചു അതിന്റെ രാശിസ്ഥാനത്തെ 60 ൽ ഹരിച്ചു കളയുക. ബാക്കി എത്രയുണ്ടോ, പ്രഭവാദി അത്രാം വർഷത്തിലും, ഈ ഒന്നാമത്തേതിനെത്തന്നെ പിന്നേയും കണ്ടുവെച്ചതിന്റെ രാശി സ്ഥാനത്തെ ആറിൽ ഹരിച്ചുകളഞ്ഞു ബാക്കി എത്രയുണ്ടോ, വസന്താദി സ്ഥാനത്തെ ആറിൽ ഹരിച്ചുകളഞ്ഞു ബാക്കി എത്രയുണ്ടോ,  വസന്താദി അത്രാമത്തെ ഋതുവിലും, വീണ്ടും ആ ഒന്നാമത്തേതിനെത്തന്നെ കണ്ടുവെച്ചു മുകളിലെ സ്ഥാനത്തെ 12 കൊണ്ടു ഹരിച്ചുകളഞ്ഞു ബാക്കി എത്രയുണ്ടോ ചൈത്രാദി അത്രാംമാസത്തിലും, നാലാമതും അതിനെതന്നെ 30 കൊണ്ടു ഹരിച്ചുകളഞ്ഞു ബാക്കി എത്രയുണ്ടോ, വെളുത്ത പ്രതിപദം മുതൽക്കും അത്രാം തിഥിയിലുമാണ് പ്രഷ്ടാവിന്റെ ജനനമെന്നു പറയണം.

രണ്ടാം സ്ഥാനത്തു ഇരിക്കുന്ന എട്ടിൽ പെരുക്കിയ ഗുണപിണ്ഡത്തിന്റെ രാശിസ്ഥാനത്തെ രണ്ടുകൊണ്ടു ഹരിച്ചു കളഞ്ഞ്, ബാക്കി ഒന്നാണെങ്കിൽ പകലും രണ്ടാണു ബാക്കിയെങ്കിൽ രാത്രിയിലുമാണ് ജനനമെന്നും പറയണം.

മൂന്നാം സ്ഥാനത്തു ഇരിയ്ക്കുന്നതും ഏഴിൽ പെരുക്കിയതുമായ ഗുണപിണ്ഡത്തിന്റെ രാശിസ്ഥാനത്തെ 27 ൽ ഹരിച്ചുകളഞ്ഞ് ബാക്കി എത്ര സംഖ്യയുണ്ടോ, അശ്വിനാദി അത്രാം നക്ഷത്രത്തിലാണ് പ്രഷ്ടാവിന്റെ ജനനമെന്നു പറയേണ്ടതും, ഈ നക്ഷത്രാനയനം മുൻശ്ലോകത്തിൽ പറഞ്ഞിട്ടുള്ളതുമാകുന്നു.

നാലാംസ്ഥാനത്തു ഇരിയ്ക്കുന്നതും അഞ്ചിൽ പെരുക്കിയതുമായ ഗുണപിണ്ഡത്തെ കണ്ടുവെച്ചു അതിന്റെ രാശിസ്ഥാനത്തെ, ജനനം പകലാണെങ്കിൽ പകൽ പ്രമാണംകൊണ്ടും ജനനം രാത്രിയാണെങ്കിൽ രാത്രിപ്രമാണംകൊണ്ടും ഹരിച്ചുകളഞ്ഞു ബാക്കി എത്രയുണ്ടോ, പകലോ രാത്രിയിലോ അത്ര നാഴികയും വിനാഴികയും ചെല്ലുമ്പോഴും, അതിനെത്തന്നെ വീണ്ടും കണ്ടുവെച്ച രാശിസ്ഥാനത്തെ 12 ൽ ഹരിച്ചു കളഞ്ഞു ബാക്കി എത്രയുണ്ടോ, മേടം മുതൽക്കു അത്രാം രാശി ഉദിയ്ക്കുമ്പോഴും, ആ നാലാമത്തേതിനെത്തന്നെ ഒമ്പതിൽ ഹരിച്ചു കളഞ്ഞു ബാക്കി എത്രയുണ്ടോ, ലഗ്നത്തിൽ അത്രാം നവാംശകം ഉദിയ്ക്കുമ്പോഴുമാണ് പ്രഷ്ടാവിന്റെ ജനനമെന്നും പറയണം. ഈ നാലാമത്തെ ഗുണപിണ്ഡത്തിന്റെ രാശിസ്ഥാനത്തെ രണ്ടിൽ ഹരിച്ചു കളഞ്ഞു ബാക്കി ഹോര എന്നും മൂന്നിൽ ഹരിച്ചു കളഞ്ഞു ബാക്കി ദ്രേക്കാണമെന്നും, 12 ൽ ഹരിച്ചു കളഞ്ഞ ബാക്കി ദ്വാദശാംശമെന്നും, 30 ൽ ഹരിച്ചു കളഞ്ഞ ബാക്കി ത്രിംശാംശകമെന്നും മറ്റും ഇവിടെയുള്ള ആദിശബ്ദംകൊണ്ടു ആചാര്യൻ സൂചിപ്പിച്ചിട്ടുണ്ടെന്നും അറിയണം.

രാശിഭാഗകലാത്മകമായ ലഗ്നസ്ഫുടത്തെവെച്ചു ക്രിയചെയ്‌വാനാണല്ലോ ഇവിടെ പറഞ്ഞത്. എന്നാൽ ലഗ്നസ്ഫുടത്തിന്റെ രാശിയെ 30 ൽ ഇറക്കി തിയ്യതികളിൽ കൂട്ടി ആ തിയ്യതിയും ഇലിയും വെച്ചും, അല്ലെങ്കിൽ ലഗ്നസ്ഫുടത്തെ ഇറക്കി ഇലിയാക്കി അതുകൊണ്ടും മേൽപറഞ്ഞപ്രകാരമൊക്കെ ക്രിയചെയ്തു വർഷാദികളെ വരുത്താവുന്നതാണെന്നും അറിയേണ്ടതുണ്ട്. 

ക്ഷേത്ര ചോദ്യങ്ങൾ - 54

942. ഏതു ക്ഷേത്രത്തിലെ വിഷ്ണുവിനെ സ്തുതിച്ചാണ് കുലശേഖര ആഴ്വാർ "മുകുന്ദമാല" രചിച്ചത്?
       തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ)

943. "പാഹി, പാഹി, പാർവ്വതി നന്ദിനി" എന്നു തുടങ്ങുന്ന കീർത്തനം സ്വാതിതിരുനാൾ ഏതു ദേവിയെ കുറിച്ച് പാടിയതാണ്?
       തിരുവാറാട്ടുകാവ് ഭഗവതി (തിരുവനന്തപുരം - ആറ്റിങ്ങൽ)

944. ഏതു ക്ഷേത്രത്തിലാണ് ഭാഗവതം ദശമസ്കന്ധത്തിലെ കഥാഭാഗങ്ങൾ ബലിക്കൽ പുരയുടെ മച്ചിൽ കൊത്തിവെച്ചിട്ടുള്ളത്‌?
         കവിയൂർ മഹാദേവക്ഷേത്രം (പത്തനംതിട്ട)

945. തിരുവിതാംകൂർ ദേവസ്വം ബോർഡും, കൊച്ചിൻ ദേവസ്വം ബോർഡും ചേർന്നു ഭരിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം?
         പെരുവനം മഹാദേവക്ഷേത്രം (തൃശ്ശൂർ - ചേർപ്പ്)

946. താന്ത്രിക വിധിപ്രകാരം സ്ത്രീകൾ പൂജ നടത്തുന്ന ഏക ക്ഷേത്രമെന്ന മാഹാത്മ്യം ഏത് ക്ഷേത്രത്തിനാണുള്ളത്?
         മണ്ണാറശാല നാഗരാജക്ഷേത്രം (ആലപ്പുഴ)

947. 274 ശൈവ തിരുപ്പതികളിൽ കേരളത്തിലെ ഏക ശൈവതിരുപ്പതി ക്ഷേത്രം?
          തിരുവഞ്ചിക്കുളം ശിവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ)

948. തെക്കോട്ടു നടയുള്ള കേരളത്തിലെ ഏക വിഷ്ണുക്ഷേത്രം?
           ഓടിട്ട കൂട്ടാല (തൃശ്ശൂർ - തിരുവില്വാമല)

949. കേരളത്തിലെ ഏക സൂര്യക്ഷേത്രം ഏത്?
          ആദിത്യപുരം സൂര്യക്ഷേത്രം (കോട്ടയം)

950. കണ്ണൂർ ജില്ലയിൽ ഏക ഭരതക്ഷേത്രം എന്നറിയപ്പെടുന്നത് ഏതാണ്?
          എളയാവൂർ ക്ഷേത്രം

951. കർണ്ണാടകത്തിലെ ഹൊയ്സാല മാതൃകയിൽ നിർമ്മിച്ചിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രം?
         തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം (ആലപ്പുഴ)

952. ദേവി സന്നിധിയില്ലാത്ത തമിഴ്നാട്ടിലെ ഏക ക്ഷേത്രം?
          കാഞ്ചിയിലെ ഏകാംബരനാഥ ക്ഷേത്രം?

953. നിത്യേന ബ്രാഹ്മണിപ്പാട്ട് നടന്നുവരുന്ന കേരളത്തിലെ ഏക ക്ഷേത്രം?
          തിരു ഐരാണിക്കുളം മഹാദേവക്ഷേത്രം (തൃശ്ശൂർ)

954. പുരുഷന്മാർ ഷർട്ട് ധരിച്ച് ദർശനം നടത്താൻ പാടില്ലാത്ത തമിഴ്നാട്ടിലെ ഏക ക്ഷേത്രം?
തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

955. കേരളത്തിലെ ക്ഷേത്ര മണികളിൽ ഏറ്റവും വലിയ മണി ഏത് ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം?
          കൊച്ചി തിരുമല ക്ഷേത്രം (എറണാകുളം)

956. കേരളത്തിൽ വെച്ച് ഏത് ക്ഷേത്രത്തിലെ സ്വർണ്ണകൊടിമരമാണ് ഏറ്റവും ഉയരംകൂടിയതായി കരുതപ്പെടുന്നത്?
          ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (ആലപ്പുഴ)

957. കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലം ഏത് ക്ഷേത്രത്തിലാണുള്ളത്?
         വടക്കുംനാഥക്ഷേത്രം (തൃശ്ശൂർ)

958. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
           കംമ്പോഡിയായിലെ ആൻഖോർവാത് ക്ഷേത്രം

959. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രം ഏത്?
        ശ്രീരംഗം (തമിഴ്നാട് - തൃശ്ശിനാപ്പിള്ളി)

960. കേരളത്തിൽ ഏറ്റവും അധികം ശിലാരേഖകൾ കണ്ടെത്തിയ ക്ഷേത്രം?
         തൃക്കാക്കര വാമനക്ഷേത്രം (എറണാകുളം)

961. ഗൗഡസാരസ്വത ബ്രാഹ്മണരുടെ കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രം?
         കൊച്ചിതിരുമല ക്ഷേത്രം (എറണാകുളം)

962. ഏറ്റവും അധികം ഗോപുരങ്ങളുള്ള ക്ഷേത്രം?
         മധുരമീനാക്ഷി ക്ഷേത്രം (തമിഴ്നാട്)

963. കേരളത്തിലെ ഏറ്റവും വലിയ വട്ടശ്രീകോവിലുള്ള ഒരു ക്ഷേത്രം?
         തിരുവൻവണ്ടൂർ വിഷ്ണുക്ഷേത്രം (ആലപ്പുഴ)  

രണ്ടു വിവാഹങ്ങൾക്കു ലക്ഷണമുണ്ട് / ഒന്നിലധികം വിവാഹംചെയ്യാനിടവന്നാലും ഒരു ഭാര്യയോടുകൂടി മാത്രമേ ജീവിക്കാൻ സാധിക്കുകയുള്ളൂ

പ്രാഗ്ലഗ്നേ ദ്വന്ദ്വരാശൗ ശശിനി ച മദപേ ദ്വന്ദ്വഭേ വാ തദംശേ
ലാഭേ ഖേടദ്വയാഢ്യേ സതി ച മദനഭേ ക്ലീബഖേടാന്വിതേ ച
ഉദ്വാഹൗ ദ്വൗ ഭവേതാമഥ മദനഗതേ ഭൗമഭാസ്വന്നവാംശേ
തൗ വാ യദ്യസ്തസംസ്ഥൗ ഭവതി ഖലു നൃണാം വല്ലഭൈകൈവ നൂനം.

സാരം :-

ഉദയംലഗ്നം ഉഭയരാശിയായി ഏഴാംഭാവാധിപനും ചന്ദ്രനും ഉഭയരാശിയിലോ ഉഭയനവാംശകത്തിലോ നില്ക്കുകയോ ചെയ്യുക ഇങ്ങനെ വന്നാലും, പതിനൊന്നാം ഭാവത്തിങ്കൽ രണ്ടു ഗ്രഹങ്ങളുണ്ടായിരിക്കുകയോ, ഏഴാംഭാവത്തിങ്കൽ ബുധശനികൾ നില്ക്കുകയോ ചെയ്‌താൽ രണ്ടു വിവാഹങ്ങൾക്കു ലക്ഷണമുണ്ട്.

ഏഴാം ഭാവരാശിയിൽ സൂര്യകുജന്മാരുടെ നവാംശകങ്ങളോ സൂര്യകുജന്മാരോ നിൽക്കുന്നുണ്ടെങ്കിൽ  ഒന്നിലധികം വിവാഹംചെയ്യാനിടവന്നാലും ഒരു ഭാര്യയോടുകൂടി മാത്രമേ ജീവിക്കാൻ സാധിക്കുകയുള്ളൂ.

നികൃഷ്ടതയുള്ള കുടുംബത്തിൽനിന്നു ഭാര്യാലാഭം ഭവിക്കുമെന്നു പറയണം

ലഗ്നേശ്വരാദ്ധീനബലേ കളത്ര-
നാഥേƒരിരാശ്യംശഗതേ വിമൂഢേ
നീചാംശഭേ പാപസമന്വിതേ വാ നികൃഷ്ട-
ജാതൗ ഹി കളത്രലാഭഃ - ഇതി.

സാരം :-

ഏഴാം ഭാവാധിപൻ ലഗ്നാധിപനേക്കാൾ ബലംകുറഞ്ഞു ശത്രുക്ഷേത്രത്തിൽ ശത്രുനവാംശകത്തിങ്കൽ മൌഢ്യ൦ പ്രാപിച്ചു നില്ക്കുകയോ ലഗ്നാധിപനേക്കാൾ ബലംകുറഞ്ഞ നീചരാശിയിലോ നീചനവാംശകത്തിങ്കലോ പാപഗ്രഹത്തോടുകൂടി നില്ക്കുകയും ചെയ്‌താൽ തന്നെക്കാൾ നികൃഷ്ടതയുള്ള കുടുംബത്തിൽനിന്നു ഭാര്യാലാഭം ഭവിക്കുമെന്നു പറയണം.

ഈ ശ്ലോകത്തിൽ പറഞ്ഞ നികൃഷ്ടതയും പൂർവശ്ലോകത്തിൽ പറഞ്ഞ ഉൽകൃഷ്ടതയും നിഷിദ്ധസ്ത്രീത്വത്തെ സാധിപ്പിക്കുന്നതല്ല. മര്യാദപ്രകാരം വിവാഹം ചെയ്യാവുന്ന സ്ത്രീ തന്നെയായിരിക്കുമെന്ന് അറിയണം. ധനസ്ഥിതി, കുലീനത, ഇവ കൊണ്ടുള്ള ഭേദം അല്ലാതെ ഭാര്യയ്ക്കു ദൂഷണങ്ങൾ ഒന്നും പറയാൻ പാടില്ല.

ഉൽകൃഷ്ടതയുള്ള കുടുംബത്തിൽ നിന്നു വിവാഹം ചെയ്യാനിടവരുമെന്നു പറയണം

ലഗ്നേശ്വരാൽ പൂർണ്ണബലേ കളത്ര-
നാഥേ ശുഭാംശേ ശുഭദൃഷ്ടിയുക്തേ
വൈശേഷികാംശേ പരമോച്ചഭാഗേ
ചോൽകൃഷ്ടജാതൗ ഹി കളത്രലാഭഃ

സാരം :-

ഏഴാം ഭാവാധിപൻ ലഗ്നാധിപനേക്കാൾ അധികബലവാനായി ശുഭഗ്രഹദൃഷ്ടിയോടുകൂടി ശുഭനവാംശകത്തിങ്കൽ വൈശേഷികാംശത്തിങ്കലോ അത്യുച്ചത്തിങ്കലോ നില്ക്കുന്നുവെങ്കിൽ തന്നെക്കാൾ ഉൽകൃഷ്ടതയുള്ള കുടുംബത്തിൽ നിന്നു വിവാഹം ചെയ്യാനിടവരുമെന്നു പറയണം.

ഗുണപിണ്ഡംകൊണ്ട് പൃച്ഛകന്റേയും തത്സംബന്ധികളായ ഭാര്യ, സഹോദരൻ, പുത്രൻ, ശത്രു ഇവരുടേയും ജന്മനക്ഷത്രം ഉണ്ടാക്കുവാനാണു ഇനി പറയുന്നത്

സപ്താഹതം ത്രിഘനഭാജിതശേഷമൃഷം
ദത്വാഥവാ നവ വിശോദ്ധ്യ നവാഥവാസ്മാൽ
ഏവം കളത്രസഹജാത്മജശത്രുഭേദ്യഃ
പ്രഷ്ടുർവ്വദേദുദയരാശിവശേന തേഷാം.

സാരം :-

മുൻശ്ലോകത്തിൽ പറഞ്ഞപ്രകാരം ഉണ്ടാക്കിവെച്ചിട്ടുള്ള ഗുണപിണ്ഡത്തിനെ ഏഴിൽ പെരുക്കി അറുപതിലും മുപ്പതിലും കയറ്റി രാശിസ്ഥാനത്തെ ഇരുപത്തേഴിൽ ഹരിച്ചു കളയുക, ശേഷമുള്ള സംഖ്യയോളം അശ്വതി മുതൽക്കെണ്ണിയാൽ വരുന്ന നക്ഷത്രത്തിലാണ്‌ പ്രഷ്ടാവിന്റെ ജനനമെന്നു പറയണം. അഥവാ ഈ നക്ഷത്രത്തിന്റെ പത്താം നക്ഷത്രത്തിലോ പത്തൊമ്പതാം നക്ഷത്രത്തിലോ ആണ് ജനനമെന്നും വരാം. എന്നുവെച്ചാൽ ലഗ്നത്തിൽ ഒന്നാംദ്രേക്കാണമാണെങ്കിൽ ഇവിടെ കിട്ടിയ നാളിന്റെ പത്താം നാളിലും ലഗ്നം രണ്ടാം ദ്രേക്കാണത്തിലാണെങ്കിൽ ഈ കിട്ടിയ നാളിലും ലഗ്നം മൂന്നാം ദ്രേക്കാണത്തിലാണെങ്കിൽ ഇവിടെ കിട്ടിയ നാളിന്റെ പത്തൊമ്പതാം നാളിലുമാണ് പ്രഷ്ടാവ് ജനിച്ചതെന്നും പറയാമെന്നു സാരം.

പ്രഷ്ടാവിന്റെ ജിജ്ഞാസയനുസരിച്ചു, പ്രശ്നകാലോദയലഗ്നത്തിൽ ആറു രാശി കൂട്ടി ഏഴാംഭാവമുണ്ടാക്കി അതിനെ ലഗ്നം പോലെ കല്പിച്ചു മുൻപറഞ്ഞപ്രകാരമൊക്കെ ക്രിയ ചെയ്‌താൽ ഭാര്യയുടേയും, (പ്രഷ്ടാവു സ്ത്രീ ആണെങ്കിൽ ഭർത്താവിന്റേയും) ലഗ്നത്തിൽ രണ്ടു രാശികൂട്ടി മൂന്നാംഭാവമുണ്ടാക്കി അതുകൊണ്ടു സഹോദരന്റേയും, ലഗ്നത്തിൽ നാലു രാശികൂട്ടി അഞ്ചാംഭാവമുണ്ടാക്കി അതുകൊണ്ടു പുത്രന്റേയും, ലഗ്നത്തിൽ അഞ്ചുരാശി കൂട്ടി ആറാംഭാവമുണ്ടാക്കി അതുകൊണ്ടു ശത്രുവിന്റേയും ജന്മനക്ഷത്രത്തെ പറയാവുന്നതാണ്. ഇവിടങ്ങളിലും മുൻ ദ്രേക്കാണത്തെ അനുസരിച്ചു പറഞ്ഞതുപോലെ ഈ വന്ന നക്ഷത്രമോ അതിന്റെ പത്താം നക്ഷത്രമോ പത്തൊമ്പതാം നക്ഷത്രമോ എന്നുള്ളതിനേയും ചിന്തിയ്ക്കാവുന്നതാണ്. 

ക്ഷേത്ര ചോദ്യങ്ങൾ - 53

922. കിരാതം കഥകളി എഴുതിയ രാമവാര്യർ ഏതു ക്ഷേത്രത്തിൽ വെച്ചാണ് കാളയുടെ കുത്തേറ്റു മരിച്ചെതെന്ന് ഐതിഹ്യമുള്ളത്?
          ഇരട്ടകുളങ്ങര മഹാദേവക്ഷേത്രം (ആലപ്പുഴ)

923. കായംകുളം കൊച്ചുണ്ണി പകൽ സമയത്ത് ഏതു ക്ഷേത്രത്തിലാണ് ഒളിച്ചു കഴിഞ്ഞിരുന്നത്?
          കാഞ്ഞൂർ ദുർഗ്ഗാക്ഷേത്രം (ആലപ്പുഴ)

924. മന്ത്രവാദിയായ സൂര്യകാലടി ഏത് ക്ഷേത്രകുളപ്പുരയിലാണ് ദുർമരണമടഞ്ഞെതെന്ന് ഐതിഹ്യമുള്ളത്?
         തിരുവാലൂർ ശിവക്ഷേത്രം (എറണാകുളം)

925. ഏതു ക്ഷേത്രത്തിലെ ഗണപതി വിഗ്രഹമാണ് പെരുന്തച്ചൻ വരിക്കപ്ലാവിന്റെ വേരിൽ തീർത്തതെന്ന് ഐതിഹ്യമുള്ളത്?
         കൊട്ടാരക്കര ഗണപതിക്ഷേത്രം (കൊല്ലം)

926. കൃഷ്ണഗാഥാ കർത്താവായ ചെറുശ്ശേരിയുടെ ഉപാസനാമൂർത്തി ആരായിരുന്നു?
     പുത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകൃഷ്ണൻ (കോഴിക്കോട് - വടകര)

927. പാണ്ഡവക്ഷേത്രങ്ങളിൽ യുധിഷ്ഠിരനുമായി ബന്ധപ്പെട്ടക്ഷേത്രം?
        തൃച്ചിറ്റാറ്റ്‌ വിഷ്ണു ക്ഷേത്രം (ആലപ്പുഴ - ചെങ്ങന്നൂർ)

928. പാണ്ഡവക്ഷേത്രങ്ങളിൽ ഭീമസേനനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
           തൃപ്പുലിയൂർ ക്ഷേത്രം (ആലപ്പുഴ - പുലിയൂർ)

929. പാണ്ഡവക്ഷേത്രങ്ങളിൽ അർജ്ജുനനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
        തിരുവാറന്മുള പാർത്ഥസാരഥിക്ഷേത്രം (പത്തനംതിട്ട - ചെങ്ങന്നൂർ)

930. പാണ്ഡവക്ഷേത്രങ്ങളിൽ നകുലനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
        തിരുവൻവണ്ടൂർ വിഷ്ണുക്ഷേത്രം (ആലപ്പുഴ - ചെങ്ങന്നൂർ)

931. പാണ്ഡവക്ഷേത്രങ്ങളിൽ സഹദേവനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
        തൃക്കൊടിത്താനം ക്ഷേത്രം (കോട്ടയം - ചങ്ങനാശ്ശേരി)

932. ജയദേവൻ "ഗീതാഗോവിന്ദം" എന്ന കൃതി ഏത് ക്ഷേത്രത്തിൽവെച്ചാണ് രചിച്ചത്?
         പുരി ജഗന്നാഥ ക്ഷേത്രം (ഒറീസ്സ) - ഒഡീഷ)

933. കുഞ്ഞിക്കുട്ടൻ തമ്പുരാൻ "ഭാരതം' പരിഭാഷപ്പെടുത്തിയത് ഏത് ക്ഷേത്രത്തിൽ വെച്ചായിരുന്നു?
         കൊടുങ്ങല്ലൂർ ക്ഷേത്രം (തൃശ്ശൂർ)

934. പൂന്താനം ഏത് ക്ഷേത്രത്തിൽ വെച്ചാണ് "ശ്രീകൃഷ്ണകർണ്ണാമൃതം" രചിച്ചത്?
         ഇടതുപുറം ശ്രീകൃഷ്ണക്ഷേത്രം (മലപ്പുറം - അങ്ങാടിപ്പുറം)

935. മാനവേദൻ സാമൂതിരി "കൃഷ്ണഗീതി" രചിച്ചത് ഏത് ക്ഷേത്രത്തിൽ വെച്ചാണ്?
         ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)

936. കൂടവല്ലൂർ നമ്പൂതിരിപ്പാട് "മീമാംസ ഗ്രന്ഥങ്ങൾ" രചിച്ചത് ഏതു ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം?
          അരിയന്നൂർ ഹരികന്യകാ ക്ഷേത്രം (തൃശ്ശൂർ)

937. മാധവപണിക്കർ "കണ്ണശ്ശരാമായണം" എഴുതിയത് ഏത് ക്ഷേത്ര ഗോപുരത്തിൽ വെച്ചാണ്?
          മലയിൻകീഴ് ശ്രീകൃഷ്ണക്ഷേത്രം (തിരുവനന്തപുരം)

938. മേല്പത്തൂർ 'നാരായണീയം' രചിച്ചത് ഏത് ക്ഷേത്രത്തിൽ വെച്ചായിരുന്നു?
        ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)

939. ഏതു ക്ഷേത്രത്തിൽ ഭജനമിരുന്നാണ് ശ്രീമഠം ശ്രീധരൻനമ്പൂതിരി "അംബികാഷ്ടപ്രാസം" രചിച്ചത്?
        കാരിപ്പടത്തുകാവ് ക്ഷേത്രം (കോട്ടയം - കുറിച്ചിത്താനം)

940. പൂന്താനത്തിന്റെ "ജ്ഞാനപ്പാന" ഏത് ക്ഷേത്രത്തിൽ വെച്ചാണ് പിറവി കൊണ്ടത്?
        ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)

941. കേരളവർമ്മ വലിയകോയിതമ്പുരാൻ "മയൂര സന്ദേശം" രചിചത് ഏത് ക്ഷേത്രത്തിൽ പീലിവിടർത്തിയാടുന്ന മയിലിനെകണ്ടാണ്‌?
        ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം (ആലപ്പുഴ)

ഭാര്യയും ഭാര്യാകുടുംബക്കാരും പുരുഷനോടു സ്നേഹമുള്ളവരായിരിക്കും / ഭാര്യയും ഭാര്യാകുടുംബക്കാരും പുരുഷന് ശത്രുക്കളായേ ഇരിക്കുകയുള്ളൂ

ലഗ്നാധിപസ്യ സുഹൃദത്ര കളത്രപശ്ചേൽ
ഭാര്യാ ച തൽകുലഭവാ അപി മിത്രഭൂതാഃ
തദ്വദ്രിപുര്യദി വിലഗ്നപതേർമദേശോ
ഭാര്യാ ച തൽകുലഭവാ അപി വൈരിണഃ സ്യുഃ

സാരം :-

ഏഴാം ഭാവാധിപതി ലഗ്നാധിപതിയുടെ ബന്ധുവായാൽ ഭാര്യയും ഭാര്യാകുടുംബക്കാരും പുരുഷനോടു സ്നേഹമുള്ളവരായിരിക്കും.

ഏഴാം ഭാവാധിപതി ലഗ്നാധിപതിയുടെ ശത്രുവായാൽ ഭാര്യയും ഭാര്യാകുടുംബക്കാരും പുരുഷന് ശത്രുക്കളായേ ഇരിക്കുകയുള്ളൂ. അന്യോന്യം ചേർച്ച കുറവായിരിക്കുമെന്നു പറയണം.

കാമുകനായിരിക്കും / സ്വഭാര്യയിൽ വളരെ ആസക്തിയുള്ളവനായിരിക്കും / വളരെ അധികം സ്ത്രീകളിൽ ആസക്തനായിത്തീരും / നീചസ്ത്രീകളിൽ താല്പര്യമുണ്ടായിരിക്കും / അന്യന്മാരുടെ ഭാര്യമാരിൽ ആസക്തനായിരിക്കും

ശുക്രേ കളത്രേ സതി കാമുകഃ സ്യാൽ
സ്വദാരസക്തോƒന്യശുഭഗ്രഹേഷു
ബഹ്വീഷു നാരീഷു കുജേർക്കപുത്രേ
കുസ്ത്രീഷു സക്തോƒന്യകളത്രകേƒർക്കേ.

സാരം :-

പുരുഷജാതകാൽ ഏഴാം ഭാവത്തിൽ ശുക്രൻ നിന്നാൽ കാമുകനായിരിക്കും. ബുധനോ വ്യാഴമോ ബലവാനായ ചന്ദ്രനോ ഏഴാം ഭാവത്തിൽ നിന്നാൽ സ്വഭാര്യയിൽ വളരെ ആസക്തിയുള്ളവനായിരിക്കും. ഏഴാം ഭാവത്തിൽ ചൊവ്വ നിന്നാൽ വളരെ അധികം സ്ത്രീകളിൽ ആസക്തനായിത്തീരും. ശനി ഏഴാം ഭാവത്തിൽ നിന്നാൽ നീചസ്ത്രീകളിൽ താല്പര്യമുണ്ടായിരിക്കും. സൂര്യൻ ഏഴാം ഭാവത്തിൽ നിന്നാൽ അന്യന്മാരുടെ ഭാര്യമാരിൽ ആസക്തനായിരിക്കും. 

ഭാര്യ പാപസ്വഭാവയായും ദുശ്ശീലയായും അന്യപുരുഷന്മാരിൽ ആസക്തിയുള്ളവളും ഭർത്താവിനു വിഷം കൊടുക്കുന്നവളായും ജനങ്ങളാൽ അപവാദം സംശയിക്കപ്പെടത്തക്ക ദുർവൃത്തിയുള്ളവളായും ഭവിക്കും

സരാഹുകേതൗ മദഭേƒന്യസക്താ
പാപേക്ഷിതേ പാപപരാƒസുശീലാ
ക്രൂരാംശകേ ഭർതൃവിഷപ്രദാസ്യാ-
ല്ലോകാപവാദാന്വിതതർക്കശീലാ.

സാരം :-

ഏഴാംഭാവസ്ഫുടത്തിന്റെ നവാംശകം പാപനവാംശകമായിരിക്കുകയും ഏഴാംഭാവത്തിനു പാപഗ്രഹദൃഷ്ടിയും രാഹുവിന്റേയോ കേതുവിന്റേയോ യോഗവും ഭവിക്കയും ചെയ്‌താൽ ഭാര്യ പാപസ്വഭാവയായും ദുശ്ശീലയായും അന്യപുരുഷന്മാരിൽ ആസക്തിയുള്ളവളും ഭർത്താവിനു വിഷം കൊടുക്കുന്നവളായും ജനങ്ങളാൽ അപവാദം സംശയിക്കപ്പെടത്തക്ക ദുർവൃത്തിയുള്ളവളായും ഭവിക്കും.

ഗുണപിണ്ഡം / ഗുണകാരം

ഗോസിംഹൌ ജുതുമാഷ്ടമൌ ക്രിയതുലേ
കന്യാമൃഗൌ ച ക്രമാൽ
സംവർഗ്ഗ്യാ ദശകാഷ്ടസപ്തവിഷയൈ-
ശ്ശേഷാഃ സ്വസംഖ്യാഗുണാഃ
ജീവാരാസ്ഫുജിദൈന്ദവാഃ പ്രഥമവ-
ച്ഛേഷാഃ ഗ്രഹാസ്സൌമ്യവ-
ദ്രാശീനാം നിയതോ വിധിർഗ്രഹയുതൈഃ
കാര്യാ ച തദ്വർഗ്ഗണാ.

സാരം :-

ഇടവം ചിങ്ങം എന്നീ രാശികൾക്കു പത്തും, മിഥുനം, വൃശ്ചികം, എന്നിവകൾക്കു എട്ടും, മേടം തുലാം ഇവർക്കു ഏഴും, കന്നി, മകരം എന്നീ രാശികൾക്കു അഞ്ചും, കർക്കടകത്തിനു നാലും, ധനുവിന് ഒമ്പതും, കുംഭത്തിനു പതിനൊന്നും, മീനത്തിനു പന്ത്രണ്ടും സംഖ്യകൾ ഗുണകാരങ്ങളാകുന്നു.

വ്യാഴം ചൊവ്വ  ശുക്രൻ ബുധൻ ഇവർക്കു ക്രമത്തിൽ മുൻപറഞ്ഞപോലെയും, മറ്റു ഗ്രഹങ്ങൾക്കു ബുധന്റേതുപോലെയുമാണ് ഗുണകാരം. എന്നുവെച്ചാൽ, വ്യാഴത്തിനു പത്തും, ചൊവ്വയ്ക്ക്‌ എട്ടും, ശുക്രനു ഏഴും, ബുധൻ സൂര്യൻ ചന്ദ്രൻ ശനി എന്നീ നാലു ഗ്രഹങ്ങൾക്കു അഞ്ചും സംഖ്യകളാണ് ഗുണകാരമെന്നു താല്പര്യം.

മേഷാദിരാശിഗുണകാരങ്ങൾ

മേടം                       - 7

ഇടവം                   - 10

മിഥുനം                  - 8

കർക്കടകം           - 4

ചിങ്ങം                   - 10

കന്നി                       - 5

തുലാം                     - 7

വൃശ്ചികം            - 8

ധനു                         - 9

മകരം                     - 5

കുംഭം                     - 11

മീനം                        - 12

സൂര്യാദിഗ്രഹഗുണകാരങ്ങൾ

സൂര്യൻ                   - 5

ചന്ദ്രൻ                       - 5

കുജൻ                       - 8

ബുധൻ                      - 5

വ്യാഴം                      - 10

ശുക്രൻ                      - 7

ശനി                            - 5

ഇനി മേൽകാണിച്ച ഗുണകാരങ്ങളെക്കൊണ്ടു ഗുണപിണ്ഡം ഉണ്ടാക്കുവാൻ പറയുന്നു. ഗുണപിണ്ഡായനം തന്നെ ' പൃഥ് ഗുണന ' മെന്നും ' ഭൂയോ ഗുണന ' മെന്നും രണ്ടു വിധത്തിലുണ്ട്. അതിൽ ' പൃഥ് ഗുണന ' മാണ് ആദ്യം പറയുന്നത്.

പ്രശ്നസമയത്തെ ഉദയലഗ്നസ്ഫുടം വെച്ചു അതിനെ ആ ലഗ്നരാശിയുടെ ഗുണകാരംകൊണ്ടു പെരുക്കി അറുപതിലും മുപ്പതിലും കയറ്റി ഒരേടത്തു വെയ്ക്കുക. ഈ ലഗ്നത്തിൽ ഗ്രഹങ്ങളുണ്ടെങ്കിൽ ലഗ്നസ്ഫുടത്തെ * ആ - ലഗ്നത്തിലുള്ള ഗ്രഹങ്ങളുടെ - സംഖ്യയോളം വേറെവേറെ വെച്ച് അവ ഓരോന്നിനേയും ഓരോ ഗ്രഹങ്ങളുടെ ഗുണകാരംകൊണ്ടു പെരുക്കി കയറ്റി, അവ ഒക്കെയും മുൻ രാശിഗുണകാരംകൊണ്ടു പെരുക്കി കയറ്റി വെച്ചിരിയ്ക്കുന്ന ലഗ്നസ്ഫുടത്തിൽ കൂട്ടുകയും ചെയ്ക. ലഗ്നത്തിൽ ഗ്രഹമൊന്നും ഇല്ലെങ്കിൽ ഈ ക്രിയവേണ്ടെന്നും അറിയണം. ഇങ്ങനെ ഉണ്ടാക്കിയ സ്ഫുടത്തിന്ന് 'ഗുണപിണ്ഡം' എന്നു പേരാകുന്നു.

ഇനി ' ഭൂയോഗുണന ' പ്രകാരം ഗുണപിണ്ഡം ഉണ്ടാക്കേണ്ടും പ്രകാരത്തേയും പറയാം. പൃച്ഛാസമയത്തെ ലഗ്നസ്ഫുടം വെച്ചു ആ ലഗ്നരാശിയുടെ രാശി ഗുണകാരംകൊണ്ടു മുൻ വിചാരിച്ചപോലെത്തന്നെ പെരുക്കിക്കയറ്റി വെയ്ക്കുക. ലഗ്നത്തിൽ ഒരു ഗ്രഹമുണ്ടെങ്കിൽ ആ ഗ്രഹത്തിന്റെ ഗുണകാരം കൊണ്ടു വീണ്ടും മുൻ രാശിഗുണകാരം കൊണ്ടു പെരുക്കിക്കയറ്റി വെച്ചിരിയ്ക്കുന്ന ലഗ്നസ്ഫുടത്തെത്തന്നെ പെരുക്കുക. ലഗ്നത്തിൽ വേറെ ഒരു ഗ്രഹവും കൂടിയുണ്ടെങ്കിൽ അതിന്റെ ഗുണകാരംകൊണ്ടും മുൻരാശിഗുണകാരംകൊണ്ടും ഒരു ഗ്രഹഗുണകാരംകൊണ്ടും പെരുക്കിവെച്ചതിനെത്തന്നെ പെരുക്കുക. മൂന്നാമതു ഒരു ഗ്രഹവും കൂടി ലഗ്നത്തിലുണ്ടെങ്കിൽ ആ ഗ്രഹഗുണകാരംകൊണ്ടും മുൻരാശിഗുണകാരംകൊണ്ടും രണ്ടു ഗ്രഹഗുണകാരംകൊണ്ടും പെരുക്കിവെച്ച ലഗ്നസ്ഫുടത്തെത്തന്നെ പെരുക്കുക. ഇങ്ങനെ ലഗ്നത്തിലുള്ള എല്ലാ ഗ്രഹങ്ങളുടെ ഗുണകാരംകൊണ്ടും പിന്നേയും പിന്നേയും പെരുക്കണം. ഇലി തിയ്യതികളെ അറുപതിലും മുപ്പതിലും കയറ്റുകയും വേണം. ഇതിനു 'ഗുണപിണ്ഡം' എന്നു പേരാണ്.

മേൽകാണിച്ച ഗുണപിണ്ഡാനയനങ്ങളിൽ ഇന്നതു ഗ്രാഹ്യമെന്നുള്ളത് അവരവരുടെ ഗുരുപദേശമനുസരിച്ച് ചെയ്യേണ്ടതാകുന്നു.

-----------------------------------------------------

* ഗുണകാരംകൊണ്ടു ലഗ്നസ്ഫുടത്തെ പെരുക്കിക്കയറ്റി കൂട്ടുകയല്ല വേണ്ടത്, ലഗ്നസ്ഥിതന്മാരായ ഗ്രഹങ്ങളുടെ സ്ഫുടത്തെ പ്രശ്ന സമയത്തേയ്ക്ക് താല്ക്കാലിച്ചുണ്ടാക്കി അവരവരുടെ ഗുണകാരംകൊണ്ടു അവരവരുടെ സ്ഫുടത്തെ പെരുക്കിക്കയറ്റി കൂട്ടുകയാണ് വേണ്ടതെന്നും ഇവിടെ ഒരു അഭിപ്രായമുണ്ട്. പക്ഷേ, അധികം വ്യാഖ്യാതാക്കന്മാരും ഈ അഭിപ്രായത്തെ സ്വീകരിച്ചു കാണ്മാനുമില്ല.

ക്ഷേത്ര ചോദ്യങ്ങൾ - 52

901. മേൽപത്തൂരിന്റെ ഗുരുവായ തൃക്കണ്ടിയൂർ അച്ചുതപിഷാരടി ഏതു ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു.?
          തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം (മലപ്പുറം - തിരൂർ)

902. ഷഡ്കാലഗോവിന്ദമാരാർ ഏതു ക്ഷേത്രത്തിലെ അടിയന്തരക്കാരനായിരുന്നു?.
          രാമമംഗലം പെരുംതൃക്കോവിൽ (എറണാകുളം)

903. പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ചെപ്പാട് കെ. അച്ചുതവാര്യർ ഏതു ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു?.
          ചെട്ടികുളങ്ങര കാർത്ത്യായനി ക്ഷേത്രം (ആലപ്പുഴ)

904. കണ്ണശകവികൾ ഏതു ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു.?
        തൃക്കപാലേശ്വരം ക്ഷേത്രം (പത്തനംതിട്ട - ആലംതുരുത്തി)

905. പ്രസിദ്ധ പഞ്ചവാദ്യമേളക്കാരായ പല്ലാവൂർ സഹോദരന്മാർ ഏതു ക്ഷേത്രത്തിലെ കഴകക്കാരാണ്?.
            തൃപ്പല്ലാവൂർ ക്ഷേത്രം (പാലക്കാട്)

906. സർദാർ കെ. എം പണിക്കരുടെ പിതാവായ പരമേശ്വരൻ നമ്പൂതിരി മേൽശാന്തിയായിരുന്ന ക്ഷേത്രം?
          കാവാലം പള്ളിയറക്കാവ് (ആലപ്പുഴ)

907. വി. ടി. ഭട്ടതിരിപ്പാട് ഏതു ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു?
         മുണ്ടായ അയ്യപ്പൻകാവ് (പാലക്കാട് - ഷൊർണ്ണൂർ)

908. ജയന്ത മഹർഷി പ്രതിഷ്ഠ നടത്തി എന്ന് ഐതിഹ്യമുള്ള ക്ഷേത്രം?
         ചേന്ദമംഗലം ചേന്ദതൃക്കോവിൽ (എറണാകുളം)

909. നാറാണത്തു ഭ്രാന്തൻ തുപ്പി പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം?
        ഇന്ത്യാന്നൂർ ഗണപതി ക്ഷേത്രം (മലപ്പുറം - കോട്ടക്കൽ)

910. ശ്രീ ശങ്കരാചാര്യരുടെ കുടുംബപരദേവതാ ക്ഷേത്രം?
        കാലടി ശ്രീകൃഷ്ണക്ഷേത്രം (എറണാകുളം)

911. തുഞ്ചെത്തെഴുത്തച്ഛൻ സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന ക്ഷേത്രം?
        ചിറ്റൂർ തെക്കേ ഗ്രാമം ശ്രീരാമക്ഷേത്രം (പാലക്കാട്)

912. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയത് ഏത് ക്ഷേത്രത്തിൽ വെച്ചായിരുന്നു?
         ഇളമ്പള്ളൂർക്കാവ് (കൊല്ലം)

913. ചിത്തിരതിരുന്നാളിന്റെ കാലത്ത് അമ്മ മഹാറാണിക്ക് കുളിച്ചു തൊഴുവാൻ വേണ്ടി നിർമ്മിച്ച ക്ഷേത്രം?
            ആലുവ ശ്രീകൃഷണ ക്ഷേത്രം (എറണാകുളം)

914. സ്വാമി രംഗനാഥാനന്ദജിയുടെ ബാല്യം ഏത് ക്ഷേത്ര പരിസരത്തായിരുന്നു?
            തൃക്കൂർ മഹാദേവക്ഷേത്രം (തൃശ്ശൂർ)

915. ചട്ടമ്പിസ്വാമികൾ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയത് ഏതു ക്ഷേത്രത്തിൽ വെച്ചാണ്?
         അണിയൂർ ദുർഗ്ഗാക്ഷേത്രം (തിരുവനന്തപുരം)

916. പറച്ചിപ്പെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ ക്ഷേത്രം എന്നറിയപ്പെടുന്നത് ഏതാണ്?
          ഈരാറ്റിങ്ങൽ ക്ഷേത്രം (പാലക്കാട്)
       
917. ചെമ്പൈ വൈദ്യനാഥ ഭാഗവതർ എട്ടാം വയസ്സിൽ ഏതു ക്ഷേത്രത്തിലാണ് അരങ്ങേറ്റം നടത്തിയത്?
          കാന്തളൂർ വിഷ്ണുക്ഷേത്രം (പാലക്കാട്)

918. തച്ചോളി ഒതേനനുമായി ബന്ധപ്പെട്ട ക്ഷേത്രം?
        ലോകനാർക്കാവ് (കോഴിക്കോട് - വടകര)

919. ശംബര മഹർഷിയുമായി ബന്ധപ്പെട്ട ക്ഷേത്രം?
         തച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ - തളിപ്പറമ്പ്)

920. ശ്രീബുദ്ധന്റെ ഒരു പല്ല് സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രം ഏത്?
         കണ്ടിയിൽ ക്ഷേത്രം (ശ്രീലങ്ക)

921. മേൽപത്തൂർ നാരായണഭട്ടതിരി അന്ത്യകാലം ഏതു ക്ഷേത്രത്തിലാണ് കഴിച്ചു കൂട്ടിയത്?
         മൂക്കുതല ഭഗവതി ക്ഷേത്രം (മലപ്പുറം - ചങ്ങരംകുളം)

ഭാര്യ പാപശീലക്കാരിയായിരിക്കും

കളത്രേശേ രവൗ വാപി പാപരാശ്യംശസംയുതേ
പാപാന്വിതേ വാ ദൃഷ്‌ടേ വാ പത്നീ പാപപരായണാ.

സാരം :-

ഏഴാം ഭാവാധിപതിയോ സൂര്യനോ പാപരാശിയിൽ നിൽക്കുകയും അംശകിക്കുകയും പാപഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ വരികയും ചെയ്‌താൽ ഭാര്യ പാപശീലക്കാരിയായിരിക്കും. ഇവിടെ വിവാഹകാരകത്വം സൂര്യനെക്കൊണ്ടും പറഞ്ഞുകാണുന്നു. സൂര്യനു സർവ്വകാരകത്വവും ഉണ്ടെന്നു ഹോരയിലെ ആദ്യശ്ലോകംകൊണ്ടു സൂചിപ്പിച്ചിരിക്കുന്നതുതന്നെ ഇതിനു ദൃഷ്ടാന്തമാണ്.

ഭാര്യക്കു പാതിവ്രത്യഗുണം ഉണ്ടായിരിക്കും

കളത്രാധിപതൗ കേന്ദ്രേ ശുഭഗ്രഹനിരീക്ഷിതേ
ശുഭാംശേ ശുഭരാശൗ വാ ഭവേൽ പത്നീ പതിവ്രതാ.

സാരം :-

ഏഴാംഭാവാധിപതി ശുഭഗ്രഹങ്ങളുടെ രാശിയിൽ നിൽക്കുകയോ അംശകിക്കുകയോ വേണം. ശുഭഗ്രഹദൃഷ്ടിയും, സ്ഥിതിയും അംശകവും കേന്ദ്രത്തിലായിരിക്കണം. എന്നാൽ ഭാര്യക്കു പാതിവ്രത്യഗുണം ഉണ്ടായിരിക്കും.

ഭാര്യക്ക് പാതിവ്രത്യവും ധർമ്മബോധവും ഉണ്ടായിരിക്കും

കളത്രേശേ രവൗ വാപി ഭൃഗുസൗമ്യനിരീക്ഷിതേ
ഗുരുയുക്തേ കളത്രേശേ ധർമ്മശീലാ പതിവ്രതാ.

സാരം :-

ഏഴാം ഭാവാധിപതിക്കോ സൂര്യനോ, ശുക്രന്റെയോ ബുധന്റെയോ ദൃഷ്ടിയും ഏഴാംഭാവാധിപതിക്കു വ്യാഴത്തിന്റെ യോഗവും ഉണ്ടായാൽ ഭാര്യക്ക് പാതിവ്രത്യവും ധർമ്മബോധവും ഉണ്ടായിരിക്കും.

പ്രഷ്ടാവ് ജനിച്ച ലഗ്നമെന്നും പറയാം

ജന്മാദിശേല്ലഗ്നഗേ വീര്യഗേ വാ
ഛായാംഗുലഘ്നേƒർക്കശുദ്ധേƒവശിഷ്ടം
ആസീനസുപ്തോത്ഥിതോത്തിഷ്ഠതാം ഭം
ജായാസുഖാജ്ഞോദയസ്ഥം പ്രദിഷ്ടം.

സാരം :-

പ്രശ്നസമയത്ത് പ്രശ്നലഗ്നത്തിൽ ഒരു ഗ്രഹം നില്ക്കുന്നുണ്ടെങ്കിൽ അതിന്റെ ഒന്നിൽ അധികം പേർ ലഗ്നത്തിലുണ്ടെങ്കിൽ അവരിൽ അധികബലവാന്റെ, സ്ഫുടത്തെ പ്രശ്നസമയത്തേയ്ക്കു താല്കാലിച്ചുണ്ടാക്കി അതിനെ, പ്രശ്നകാലത്തെ ദ്വാദശാംഗുലശങ്കുഛായാം - ഗുലംകൊണ്ടു പെരുക്കി ഇലിയെ അറുപതിലും തിയ്യതിയെ മുപ്പതിലും കയറ്റി രാശിയെ പന്ത്രണ്ടിൽ ഹരിച്ചുകളയുക. ശിഷ്ടം കാണുന്ന രാശി ഉദിയ്ക്കുമ്പോഴാണ്‌ (ഈ കിട്ടിയതു പ്രഷ്ടാവിന്റെ ജനനസമയത്തെ ലഗ്നസ്ഫുടമാണെന്നു സാരം) പ്രഷ്ടാവിന്റെ ജനനമെന്നു പറയാവുന്നതാണ്.

പ്രഷ്ടാവ് ഇരുന്നിട്ടാണ് ചോദിച്ചതെങ്കിൽ പ്രശ്നലഗ്നത്തിന്റെ ഏഴാംരാശിയും, കിടന്നിട്ടാണ് ചോദിച്ചതെങ്കിൽ പ്രശ്നലഗ്നത്തിന്റെ നാലാംരാശിയും, നിന്നിട്ടാണ്‌ ചോദിച്ചതെങ്കിൽ പ്രശ്നലഗ്നത്തിന്റെ പത്താംരാശിയും, നടന്നിട്ടാണ് ചോദിച്ചതെങ്കിൽ പ്രശ്നലഗ്നരാശിയുമാണ്‌ പ്രഷ്ടാവ് ജനിച്ച ലഗ്നമെന്നും പറയാം.

ഭാര്യ ഈശ്വരപരങ്ങളായ അനുഷ്ഠാനങ്ങളിൽ (വ്രതാനുഷ്ഠാനങ്ങളിൽ) താൽപര്യമുള്ളവളായിരിക്കും

ഗുരുണാ സഹിതേ ദൃഷ്‌ടേ ദാരനാഥേ ബലാന്വിതേ
കാരകേ വാ തഥാഭാവേ പത്നീ വ്രതപരായണാ,

സാരം :-

ഏഴാം ഭാവാധിപതിക്കോ ശുക്രനോ വ്യാഴത്തിന്റെ ദൃഷ്ടിയോ യോഗമോ വേണം ബലവും ഉണ്ടായിരിക്കണം. എന്നാൽ ഭാര്യ ഈശ്വരപരങ്ങളായ അനുഷ്ഠാനങ്ങളിൽ (വ്രതാനുഷ്ഠാനങ്ങളിൽ) താൽപര്യമുള്ളവളായിരിക്കും.

ശീലഗുണാദിസമ്പൂർണ്ണയായ നല്ല ഭാര്യയുണ്ടാകുമെന്നു പറയണം

ദാരേശേ ശുഭരാശ്യംശേ കാരകേ വാ തഥാവിധേ
കർമ്മേശേ ബലസംയുക്തേ സൽകളത്രസമന്വിതഃ

സാരം :-

ബലവാനായ ഏഴാം ഭാവാധിപനോ ശുക്രനോ ശുഭഗ്രഹങ്ങളുടെ രാശിയിലും നവാംശകത്തിലും നിൽക്കുകയും പത്താം ഭാവാധിപൻ ബലവാനായിരിക്കുകയും ചെയ്‌താൽ ശീലഗുണാദിസമ്പൂർണ്ണയായ നല്ല ഭാര്യയുണ്ടാകുമെന്നു പറയണം.

ഭാര്യയും പുത്രന്മാരും തന്മൂലമുള്ള സുഖങ്ങളും അനുഭവിക്കാനിടവരും

ദാരേശേ ശുഭസംയുക്തേ ശുഭഖേചരവീക്ഷിതേ
ശുഭഗ്രഹാണാം മധ്യസ്ഥേ സൽകളത്രാദിഭാഗ്ഭവേൽ.

സാരം :-

പുരുഷജാതകാൽ ഏഴാം ഭാവാധിപതിക്കു ശുഭഗ്രഹയോഗം ശുഭഗ്രഹദൃഷ്ടി ശുഭ മദ്ധ്യസ്ഥിതി എന്നീ ഗുണങ്ങളുണ്ടായാൽ ഭാര്യയും പുത്രന്മാരും തന്മൂലമുള്ള സുഖങ്ങളും അനുഭവിക്കാനിടവരും.

ജന്മലഗ്നത്തെയാണ് പറയുന്നത്

ഹോരാനവാംശപ്രതിമം വിലഗ്നം
ലഗ്നാദ്രവിര്യാവതി വാ ദൃഗാണേ
തസ്മാദ്വദേത്താവതിഥം വിലഗ്നം
പ്രഷ്ടുഃ പ്രസൂതാവിതി ശാസ്ത്രമാഹ.

സാരം :-

പ്രശ്നകാലോദയലഗ്നത്തിന്റെ നവാംശകം ഏതൊരു രാശിയിലാണോ ആ രാശി ഉദിയ്ക്കുന്ന സമയത്താണ് പ്രഷ്ടാവിന്റെ ജനനമെന്നു പറയണം.

പ്രശ്നകാലോദയലഗ്നദ്രേക്കാണം മുതൽക്കെണ്ണിയാൽ പ്രശ്ന സമയത്തെ സൂര്യൻ എത്രാംദ്രേക്കാണത്തിലാണോ നില്ക്കുന്നത്, പ്രശ്നകാലോദയലഗ്നം മുതൽക്ക്‌ അത്രാംരാശി ഉദിയ്ക്കുമ്പോണ് പ്രഷ്ടാവിന്റെ ജനനമെന്നും പറയാം. പ്രശ്നലഗ്നം മകരമദ്ധ്യദ്രേക്കാണത്തിലും പ്രശ്നസമയത്തെ സൂര്യസ്ഥിതി വൃശ്ചികമദ്ധ്യദ്രേക്കാണത്തിലും ആണെന്ന് വിചാരിയ്ക്കുക. എന്നാൽ ആ ദ്രേക്കാണസംഖ്യയായ 31 ൽ നിന്നു ഇരുപത്തിനാലു കളഞ്ഞു ബാക്കി ഏഴിനെ പ്രശ്നലഗ്നമായ മകരം മുതൽക്ക്‌ എണ്ണിയാൽ വരുന്നത് കർക്കടകം. മേൽകാണിച്ച ഉദാഹരണമാണ് പ്രശ്നം എങ്കിൽ പ്രഷ്ടാവിന്റെ ജനനലഗ്നം കർക്കടകം രാശിയാണെന്നാണ് പറയേണ്ടതെന്നു സാരം. മേല്ക്കാണിച്ചരണ്ടു പ്രകാരത്തിലും ലഗ്നത്തെ പറയാമെന്നാണ് പൂർവ്വശാസ്ത്ര അഭിപ്രായം. പ്രശ്നലഗ്നദ്രേക്കാണത്തിൽ നിന്നു പ്രശ്നസമയസൂര്യൻ എത്രാം ദ്രേക്കാണത്തിലാണോ നില്ക്കുന്നത്, ആ സൂര്യസ്ഥിതദ്രേക്കാണം മുതല്ക്കു അത്രാം ദ്രേക്കാണം ഉദിയ്ക്കുമ്പോഴാണ്‌ പ്രഷ്ടാവിന്റെ ജനനമെന്നും വിചാരിയ്ക്കാമെന്നും ഇതിന്നൊരർത്ഥമുണ്ട്.

  അടുത്ത അദ്ധ്യായത്തിൽ പറയുവാൻ പോകുന്ന 36 ദ്രേക്കാണസ്വരൂപങ്ങളിൽ ഏതൊന്നിന്റെ എങ്കിലും ആയുധാദികളെ പ്രശ്നസമയത്ത് യദൃച്ഛയാ കാണുകയോ അവയെ സ്മരിയ്ക്കുന്ന ശബ്ദശ്രവണാദികളുണ്ടാവുകയോ ചെയ്‌താൽ ആ ദ്രേക്കാണത്തിൽ സൂര്യൻ നിൽക്കുമ്പോഴാണ് പ്രഷ്ടാവിന്റെ ജനനമെന്നു വിചാരിയ്ക്കാമെന്നു ഈ ശ്ലോകത്തിൽ സൂര്യന്റെ ദ്രേക്കാണസ്ഥിതികഥനം മൂലം ആചാര്യൻ സൂചിപ്പിച്ചിട്ടുണ്ടെന്നും അറിയണം. " യത്ര്യംശസംബന്ധിപരശ്വധാദിപദാർത്ഥവീക്ഷാശ്രവണാദികം സ്യാത് യദൃച്ഛയാ പ്രശ്നവിധൌ ദൃഗാണേ തസ്മിൻനിഷണ്ണം രവിമാഹുരാര്യാഃ എന്നുണ്ട്.  

സ്ത്രീകളെ സംബന്ധിച്ച ചില പ്രത്യേക ലക്ഷണങ്ങൾ

സ്ത്രീകളുടെ കാലിന്റെ ചെറുവിരൽ, നടുവിരൽ, അണിവിരൽ ഇവയിൽ ഏതെങ്കിലും ഒന്നു തറയിൽ തൊടാതിരുന്നാൽ ആ സ്ത്രീ ദുഃസ്വാതന്ത്ര്യക്കാരിയോ വിധവയോ ആയിത്തീരും. കാലിന്റെ ചൂണ്ടുവിരൽ തള്ളവിരലിനേക്കാൾ നീണ്ടിരിക്കുന്നതും ദുഃസ്വാതന്ത്ര്യത്തിന്റെ ലക്ഷണമാകുന്നു. ചിരിക്കുമ്പോൾ കവിൾത്തടങ്ങളിൽ ചുഴിയുണ്ടാകുന്നത് ദുഃസ്വഭാവക്കാരിയായ സ്ത്രീയുടെ ലക്ഷണമാകുന്നു. പൊടിപറത്തിക്കൊണ്ടു നടക്കുന്നതും ദുഃസ്വഭാവികളാണ്.

കൈകൾ അധികം വണ്ണിച്ചതും രോമമുള്ളതുമാണെങ്കിൽ വിധവയായിത്തീരുന്നതാണ്. തോൾ വളഞ്ഞതും ഘനമുള്ളതുമായിരിക്കുക, പുറകുവശം രോമമുള്ളതും മാംസളവുമായിരിക്കുക, മുട്ടിനുതാഴെ രോമമുണ്ടായിരിക്കുക ഓരോ രോമകൂപത്തിലും മൂന്നു  രോമംവീതം ഉണ്ടായിരിക്കുക ഇവയും വിധവകളുടെ ലക്ഷണമാകുന്നു.

ശരീരം മുഴുവൻ രോമമുണ്ടായിരിക്കുക, ചെങ്കനൽ പ്രഭയുള്ള കണ്ണുകളും നീണ്ട ദന്തങ്ങളും മാർദ്ദവമില്ലാത്ത സംസാരവും വലിയ ഉദരവും ഉണ്ടായിരിക്കുക, ഇവയെല്ലാം അധമകളായ സ്ത്രീകളുടെ ലക്ഷണങ്ങളാകുന്നു. മുടി കുറവായിരിക്കുന്നതും സംസാരം പരുഷമായിരിക്കുന്നതും അധമകൾക്കാകുന്നു. വലുതും തടിച്ചുതൂങ്ങിയതുമായ ഉദരമാണുള്ളതെങ്കിൽ ആ സ്ത്രീ വന്ധ്യ (പ്രസവിക്കാത്ത സ്ത്രീ) ആയിരിക്കുന്നതാണ്. 

ഒരു പുരുഷന്റെ ഉൽക്കർഷം മുഴുവൻ അവന്റെ ഭാര്യയെ ആശ്രയിച്ചാണിരിക്കുന്നത്. എത്ര ഭാഗ്യവാനാകട്ടെ ദുഃഖിതനാകാനും എത്ര ദീനനാകട്ടെ സുഖിമാനാകാനും അവന്റെ ഭാര്യയുടെ ദുർഗുണസൽഗുണങ്ങൾ യഥാക്രമം പ്രേരകമായിത്തീരുമെന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. ശുഭലക്ഷണങ്ങളുള്ള പതിവ്രതയായ സ്ത്രീയുടെ ഭാഗ്യം നിർഭാഗ്യവാനായ ഭർത്താവിനെക്കൂടി ഭാഗ്യവാനാക്കുന്നതാണ്. അതിനാൽ ശുഭലക്ഷണയുക്തകളായ സ്ത്രീകളെ വിവാഹം ചെയ്യേണ്ടതാകുന്നു.

വിവാഹാർത്ഥിയായ പുരുഷൻ സ്ത്രീയെ ആദ്യമായിക്കാണുന്ന അവസരത്തിൽ കരഞ്ഞുകൊണ്ടിരിക്കുകയോ, തീണ്ടാർന്നിരിക്കുകയോ, എണ്ണതേച്ചുകൊണ്ടിരിക്കുകയോ, ഉറങ്ങുകയോ, നഗ്നയായോ, അർദ്ധനഗ്നയായോ, മറഞ്ഞിരിക്കുകയോ, കലഹിച്ചുകൊണ്ടിരിക്കുകയോ, വസ്ത്രം മുറിച്ചുകൊണ്ടിരിക്കുകയോ ചെയ്‌താൽ ആ സ്ത്രീയെ വിവാഹം ചെയ്യാൻ പാടില്ലെന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു.

പുസ്തകം വായിച്ചുകൊണ്ടിരിക്കുകയോ, ഈശ്വരസ്തോത്രങ്ങൾ ചൊല്ലിക്കൊണ്ടിരിക്കുകയോ, ആഭരണങ്ങളണിഞ്ഞു  കൊണ്ടിരിക്കുകയോ, ശുഭവസ്ത്രം ധരിക്കുകയോ, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയോ, വെളിച്ചത്തിരിക്കുകയോ, ആനന്ദിച്ചിരിക്കുകയോ ആണെങ്കിൽ ഏറ്റവും ശുഭമാകുന്നു. 

സ്ത്രീയെ കാണുമ്പോൾ പുരുഷന്റെ വലതുഭാഗം തുടിക്കുന്നുണ്ടെങ്കിൽ ശുഭവും ഇടതുഭാഗമാണെങ്കിൽ അശുഭവുമാകുന്നു. സ്ത്രീയുടെ ഇടതുഭാഗം തുടിക്കുന്നതു ശുഭവും വലതുഭാഗം തുടിയ്ക്കുന്നത് അശുഭവുമാകുന്നു. 

സ്ത്രീയുടെ മറുക് (ബിന്ദുക്കൾ)

ലക്ഷണശാസ്ത്രത്തിലും രേഖാശാസ്ത്രത്തിലും ബിന്ദുക്കൾ (മറുക്) ക്ക് പ്രാധാന്യമുണ്ട്. ബിന്ദുക്കൾ തേൻ നിറമുള്ളതും കറുപ്പുനിറമുള്ളതും അങ്ങനെ രണ്ടുവിധമാകുന്നു. ഇതിൽ തേനിന്റെ നിറമുള്ളത് ശുഭകരവും കറുപ്പുനിറമുള്ളത് അശുഭകരവുമത്രെ. ചില ബിന്ദുക്കൾ അരിമ്പാറപോലെ തടിച്ചതുമായിരിക്കും. നെറ്റിയുടെ മദ്ധ്യം തിലകം ചാർത്തുന്ന സ്ഥലത്ത് തേൻ നിറമുള്ള ബിന്ദുവുണ്ടെങ്കിൽ അവൾ ധനികയും ഐശ്വര്യവതിയുമാണ്‌. ഈ ബിന്ദു കറുത്തതാണെങ്കിൽ ധനമില്ലെങ്കിലും ഐശ്വര്യവും വിദ്യാഭ്യാസവുമുണ്ടാകും.

ഇടതു പുരികത്തിന്റെ മുകളിൽ തേൻ നിറമുള്ള മറുകുണ്ടെങ്കിലവൾ അധികാരമുള്ള ഉദ്യോഗം ഭരിക്കും. കറുത്തതാണെങ്കിൽ വിദ്യാഹീനയും എന്നാൽ ധനികയുമാവും.

വലതു പുരികത്തിന്റെ മുകളിലാണ് കറുത്ത മറുകെങ്കിൽ ദരിദ്രയും ഇത് തേൻ നിറമുള്ളതാണെങ്കിൽ കാമുകിയുമാകുന്നു.

കണ്‍പോളയിലെ മറുക് അപസ്മാരരോഗമുള്ള സ്ത്രീയുടെ ലക്ഷണമത്രെ. ഇതു കറുത്തതോ തേനിന്റെ നിറമുള്ളതോ ആയാലും ഫലമൊന്നുതന്നെ. അതുപോലെ തന്നെ ഇടതോവലതോ കണ്ണിന്റെ പോളയിലായാലും മറ്റും ഫലമൊന്നുമില്ല.

നെറ്റിയുടെ ഇടതരികിൽ തേൻ നിറമുള്ള മറുക് വിദ്യാഭ്യാസപരമായ ധനാർജ്ജനത്തേയും കറുത്തത് ദാരിദ്ര്യത്തേയും എന്നാൽ സൗശീലത്തേയും കുറിക്കുന്നു. ഇതു വലതു ഭാഗമായിരുന്നാൽ തേൻനിറം വ്യഭിചാരത്തേയും ധനമഹിമയേയും കറുത്തത് നിത്യദാരിദ്ര്യത്തേയും കാണിക്കുന്നു.

ചെവിയുടെ അകത്തെ ബിന്ദു ഇടതുഭാഗത്തേത് തേൻ നിറം വാചാലതയുള്ളവൾക്കും, കറുത്തത് കാമചാരണിക്കുമാകുന്നു. വലതുചെവിയുടെ കറുത്ത ബിന്ദു (മറുക്) നിത്യദാരിദ്ര്യത്തേയും, തേൻ നിറം അഭിസാരത്തേയും സൂചിപ്പിക്കുന്നു.

ഇടതുചെവിയുടെ പിൻവശം തേൻ നിറമായ ബിന്ദു (മറുക്) അടുക്കവും ഒതുക്കവുമുള്ള മഹിളയ്ക്കുണ്ടായിരിക്കും. അതും കറുപ്പാണെങ്കിൽ വ്യഭിചാരദോഷം കേൾക്കാം.

വലതുചെവിയുടെ പുറകുവശം തേൻനിറമോ കറുത്തതോ ആയ ബിന്ദുവുള്ളവൾ നിത്യദരിദ്രയാകുന്നു.

കഴുത്തിന്റെ പിൻവശം ഒന്നോ അതിലധികമോ ബിന്ദു (മറുക്) തേൻ നിറത്തിലുള്ളവൾ സ്വൈരിണിയും അവ കറുപ്പുനിറമായിരുന്നാൽ അവൾ ദരിദ്രയും അഹങ്കാരിണിയുമാകുന്നു.

കഴുത്തിന്റെ മുൻവശം കറുത്ത മറുകുള്ളവൾ ധനദുർവ്വിനിയോഗം ചെയ്യുന്നവളാണ്. തേൻ നിറമായിരുന്നാൽ വിദ്യാസമ്പന്നയാകുന്നു.

കഴുത്തിന്റെ ഇടതുഭാഗത്തെ കറുത്ത ബിന്ദു ധനപ്രമത്തതയേയും അഹങ്കാരത്തേയും സൂചിപ്പിക്കുന്നു. വലതുഭാഗത്തേത് ദരിദ്രലക്ഷണമാകുന്നു. തേൻ നിറമുള്ളതാണ് വലതു ഭാഗത്തെ മറുകെങ്കിൽ അവൾ ഭക്ഷണപ്രിയയാണ്.

മൂക്കിന്റെ വശങ്ങളിലോ അഗ്രഭാഗത്തോ തേൻ നിറമുള്ളതോ കറുത്തതോ ആയ മറുകുണ്ടെങ്കിൽ അവൾ ശൂരയാകുന്നു. ആ ഭാഗത്ത് അരിമ്പാറപോലെ തടിച്ച ബിന്ദുവുള്ളവൾ (മറുക്) അധികാരഭ്രമിയും ശൂരയുമാണ്‌.

മേൽചുണ്ടിനുപരി കറുത്തതോ തേനിന്റെ നിറമുള്ളതോ ആയ ബിന്ദുവുണ്ടെങ്കിൽ അവൾ കർക്കശഹൃദയയും ധനികയുമാകുന്നു. ഇത് അധരത്തിന് (താഴത്തെ ചുണ്ട്) താഴെയാണെങ്കിൽ ധനമഹിമയേയും സന്താനസൗഭാഗ്യത്തേയും കുറിക്കുന്നു.

താടിയിൽ കറുത്ത മറുകുണ്ടെങ്കിൽ അവൾ ഗണികയായിരിക്കും. ഇത് തേൻ നിറമുള്ള മറുകാണെങ്കിൽ വേശ്യയും ധനികയും പുത്രസമ്പത്തുള്ളവളുമാകുന്നു.

വലതുകവിളിലെ കറുത്തതും തേൻ നിറമുള്ളതുമായ മറുക് പ്രസവിക്കാത്തവളെ സൂചിപ്പിക്കുന്നതാണ്.

സ്തനങ്ങളുടെ മേൽഭാഗം കഴുത്തിനുതാഴെയായി മറുകുള്ളവൾ വിധവയായിരിക്കും. ഇത് കറുത്തതോ തേൻ നിറമുള്ളതോ ആയിരുന്നാലും ഫലമൊന്നുതന്നെ. 

ഇടതുമുലയിലെവിടെയെങ്കിലും തേൻനിറമുള്ള മറുകുണ്ടായിരുന്നാൽ അവൾ ധനികയാകുന്നു. കറുത്ത മറുകാണെങ്കിൽ ദാരിദ്ര്യവും സന്താനദുരിതവും ഫലമാകുന്നു. വലതു മുലയിലാണ് കറുത്ത മറുകെങ്കിൽ ബന്ധപ്പെട്ട കുടുംബം പുലർത്തുകയും മര്യാദയായി ജീവിക്കുകയും ചെയ്യും .

വയറ്റത്തോ പൊക്കിളിനു മുകളിലോ ഏതെങ്കിലും നിറത്തിൽ ബിന്ദുവുണ്ടെങ്കിൽ അവൾ അധികം പ്രസവിക്കുന്നവളും എന്നാൽ സന്താനഭാഗ്യമില്ലാത്തവളുമാകുന്നു. ഈ ബിന്ദു (മറുക്) മറുവശം കഴുത്തിനും അരക്കെട്ടിനുമിടയ്ക്കായിരുന്നാൽ ഗണികയാണവളെന്നു നിശ്ചയിക്കാം.

തോളത്തോ കൈപ്പടങ്ങളിലോ ഏതെങ്കിലും നിറത്തിൽ ബിന്ദുവുണ്ടെങ്കിൽ വലതുഭാഗത്തുള്ളത് അശുഭലക്ഷണവും ഇടതുഭാഗത്തേത് ശുഭകരവുമാണ്.

ഇടതുകയ്യുടെ പുറത്ത് എവിടെയെങ്കിലും തേൻ നിറമുള്ള ബിന്ദുവാണെങ്കിൽ സുശീലയും നിർദ്ധനയുമായിരിക്കും.

സ്ത്രീകളുടെ വലതു കയ്യിലേയും വലതു കാലിലേയും ബിന്ദുക്കളും രേഖകളും ശാസ്ത്രപ്രകാരം പരിഗണനാർഹമല്ലാത്തതിനാൽ ഇവിടെ വിവരിക്കുന്നില്ല.

ഇടതുകയ്യിലെ തള്ളവിരലിന്റെ ചുവട്ടിലോ വശങ്ങളിലോ തേൻ നിറമുള്ള മറുകുണ്ടെങ്കിൽ അവൾ വിദ്യാസമ്പന്നയും സുശീലയുമാകുന്നു. കറുത്തതായിരുന്നാൽ വിദ്യാഭ്യാസമുണ്ടെങ്കിലും അതുകൊണ്ടു ഫലം സിദ്ധിക്കുന്നതല്ല.

ചെറുവിരലിന്റെ വശങ്ങളിലും ചുവട്ടിലും കറുത്ത മറുകുണ്ടെങ്കിൽ ധനികയാകുന്നു. തേൻ നിറമാണെങ്കിൽ ദരിദ്രയും സുശീലയുമാകുന്നു. മറ്റുവിരലുകളിൽ വശങ്ങളിലോ പുറത്തോ ഉള്ള മറുക്, തേൻ നിറം സമൃദ്ധിയേയും, കറുത്തത് ദാരിദ്ര്യത്തേയും സൂചിപ്പിക്കുന്നു.

കയ്യുടെ അകത്ത് മണിബന്ധത്തിനോടു ചേർന്നോ തള്ളവിരലിന്റെ മടക്കിനോടു ചേർന്നോ കറുത്ത മറുകുണ്ടെങ്കിലവൾ ബാല്യവിധവയോ ബാല്യകാലം മുതൽ ഗണികയോ ആകുന്നു. ഇത് തേനിന്റെ നിറമുള്ളതായിരുന്നാൽ ധനികയും വിധവയുമായിരിക്കും.

കൈപ്പത്തിയുടെ നടുവിൽ കറുത്തതോ തേൻ നിറമുള്ളതോ ആയ മറുകുണ്ടെങ്കിലവൾ അധികാരഗർവ്വുള്ളവളാണ്.

യോനിയുടെ മേൽപുറത്തോ ഇടതുഭാഗത്തോ കറുത്ത മറുകുള്ളവൾ ഗണികയായിരിക്കും. ഇവിടെ തേൻ നിറമുള്ള മറുകുണ്ടായിരിക്കുന്നതല്ല.

യോനിയോടുചേർന്ന് ഇടത്തെ തുടയിൽ തേൻ നിറത്തിൽ മറുകുണ്ടെങ്കിലവൾ സുശീലയും ദരിദ്രയുമാകുന്നു.

മുട്ടിനുമുകളിൽ മറ്റെവിടെയെങ്കിലും ഇടത്തേ തുടയിലുള്ള തേൻ നിറമായ മറുക് ശുഭകരവും കറുപ്പുനിറമുള്ളത് അശുഭകരവുമത്രേ.

മുട്ടിലോ മുട്ടിന്റെ ചരിവുകളിലോ കറുത്തതും തേൻനിറമുള്ളതുമായ മറുക് ശുഭകരമാണ്.

കണങ്കാലിൽ കറുത്ത മറുക് ദാരിദ്ര്യലക്ഷണവും തേൻ നിറമുള്ളത് വിദ്യാലക്ഷണവുമാകുന്നു.

ഉപ്പുകുറ്റിയുടെ ഏതെങ്കിലും ഭാഗത്തോ മുകളിലോ കറുത്തതും തേൻ നിറമുള്ളതുമായ മറുകുള്ളവൾ നർത്തകിയും ധനികയുമായിരിക്കും.

പാദത്തിന്റെ പുറത്തും വിരലുകളിലുമുള്ള എല്ലാത്തരം മറുകും ശുഭകരമാണ്.

തള്ളവിരലിന്റെ വലത്തെ ഇറമ്പിലെ കറുത്തതോ തേൻ നിറമുള്ളതോ ആയ മറുക് ഗണികയുടേയും നർത്തകിയുടേയും ലക്ഷണമത്രെ. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.