ആചാരഃ പരമോ ധർമ്മഃ ശ്രുത്യുക്ത സ്മാർത്ത ഏവ ച,
തസ്മാദസ്മിൻ സദാ യുക്തോ നിത്യം സ്യാദാത്മവാൻ ദ്വിജഃ.
വേദോക്തവും സ്മൃതിപ്രോക്തവുമായ കുലധർമ്മത്ത ആചരിയ്ക്കുന്നതാകുന്നു ഏറ്റവും വലിയ ധർമ്മം. അതിനാൽ ആത്മജ്ഞാനിയായ ബ്രാഹ്മണൻ സദാ അതിൽ ഏർപ്പെട്ടിരിയ്ക്കണം.
ആചാരഃ പരമാ വിദ്യാ ആചാരഃ പരമാഗതിഃ,
സദാചാരവതാം പുംസാം സർവ്വത്രാപ്യഭയം ഭവേത്.
സാരം :-
സദാചാരമാകുന്നു ഏറ്റവും വലിയ വിദ്യ. ആചാരമാണ് ശ്രേഷ്ഠമായ മാർഗ്ഗം. സദാചാരയുക്തന്മാരായ മനുഷ്യർക്ക് എല്ലാദിയ്ക്കിലും അഭയമുണ്ടാകും. (ദുരാചാരങ്ങളായ മദ്യപാനം, മാംസഭക്ഷണം മുതലായവ ഒഴിവാക്കുക).