സാധാരണയായി എല്ലാ മന്ത്രങ്ങൾക്കും മുമ്പേ പ്രണവ മന്ത്രം ചേർത്ത് (സംപുടം ചെയ്ത്) ജപിക്കണം എന്നതാണ് നിയമം. പക്ഷേ വാഗ് ബീജമായ ഐം, കാമബീജമായ ക്ലീം, ശക്തിബീജമായ ഹ്രീം, ശ്രീ ബീജമായ ശ്രീം ഇവയ്ക്കു മുമ്പേ ഓം പ്രണവമന്ത്രം ചേർക്കേണ്ടതില്ല. ഈ ബീജാക്ഷരങ്ങളെത്തന്നെ പ്രണവമായി കണക്കാക്കാം.
സന്ധ്യാവന്ദനത്തിലും പ്രാണായാമത്തിലുമുപയോഗിക്കുന്ന പ്രണവമന്ത്രത്തിന്റെ പൂർണ്ണരൂപം താഴെ കാണും പ്രകാരമാണ്.
ഓം ഭുഃ ഓം ഭുവഃ ഓം സ്വഃ ഓം മഹഃ ഓം ജനഃ ഓം തപഃ ഓം സത്യം തത്സവിതുഃ വരേണ്യം ഭർഗ്ഗോ ദേവസ്യ ധീമഹി ധിയോ യോനഃ പ്രചോദയാത്. ഓം ആപഃ ജ്യോതീരസഃ അമൃതം ബ്രഹ്മ ഭൂർ ഭുവഃ സ്വഃ ഓം.