ഭാഗവത പ്രിയനായ കൊട്ടിയൂരപ്പൻ

വിഷ്ണുവും ശിവനും വ്യത്യസ്തരായ രണ്ടു മൂർത്തികളാണെന്നും ചിലപ്പോൾ ഇവർ തമ്മിൽ തമ്മിൽ മത്സരിക്കുന്നവരാണെന്നും അജ്ഞന്മാരിൽ ഒരു ധാരണയുണ്ട്. " ഞാനും പരമേശ്വരനും വേറെയാണെന്നു വിചാരിക്കുന്നവർ പാപികളാണ്. ഒരേ ശക്തിയുടെ രണ്ടു രൂപങ്ങളാണ് ഞങ്ങൾ " എന്ന് ഗർഗ്ഗഭാഗവതത്തിൽ " ഒരിടത്ത് മഹാവിഷ്ണു തന്നെ ഭക്തന്മാരെ ഉദ്ബോധിപ്പിക്കുന്നുണ്ട്. ഒരിക്കൽ ഭക്തോത്തംസനായ പൂന്താനം നമ്പൂതിരി കൊട്ടിയൂരിൽ ദർശനത്തിനെത്തി. തന്റെ പതിവുള്ള ഭാഗവത പാരായണം അന്നു കൊട്ടിയൂരപ്പന്റെ സന്നിധാനത്തിലാണ് നടത്തിയത്. വായിച്ച ഭാഗം ഭാഗവതം ദശമസ്കന്ധത്തിലെ " കർഹി ചിത് സുഖമാസീനം " എന്നു തുടങ്ങുന്ന അറുപതാം അദ്ധ്യായമായിരുന്നു. ഭാഗവതത്തിലെ ഈ അദ്ധ്യായത്തിന്റെ വൈശിഷ്ട്യം മൂലം ഇതിന് " കർഹിചിദദ്ധ്യായം " എന്നു തന്നെ പേരുണ്ടായിട്ടുണ്ട്. രണ്ടു മൂന്നദ്ധ്യായങ്ങൾ തുടർന്നു വായിച്ച പൂന്താനം, അന്നത്തെ ഭാഗവത പാരായണം നിർത്തി അടയാളം വെച്ചു. പിറ്റേന്നു ഭാഗവതം തുറന്നപ്പോൾ താൻ വെച്ച അടയാളം " കർഹിചിദദ്ധ്യായ " ത്തിന്റെ തുടക്കത്തിൽ തന്നെ ഇരിക്കുന്നു. തനിക്കു വന്ന ഓർമ്മപ്പിശകാകാം എന്ന് ധരിച്ച പൂന്താനം നമ്പൂതിരി അന്നും അവിടം മുതൽക്കുതന്നെ ഭാഗവതം വായിച്ചു. ഭഗവാൻ ശ്രീകൃഷ്ണനും രുഗ്മിണിയുമായുണ്ടായ പ്രണയകലഹത്തെ കുറിച്ചു വിസ്തരിക്കുന്ന ആ ഭാഗം വായിച്ചു കേട്ടിട്ട് ശ്രീ പാർവ്വതിക്ക് തൃപ്തിയാകുന്നില്ല. മൂന്നാം നാളും ഇതുതന്നെ സംഭവിച്ചു. ഇതു പല ദിവസങ്ങളും ആവർത്തിച്ചപ്പോൾ ഇങ്ങനെ സംഭവിച്ചത് ഭഗവദിച്ഛയാണെന്ന് പൂന്താനം നമ്പൂതിരിക്ക് മനസ്സിലായി. കൊട്ടിയൂർ ദർശനം കഴിഞ്ഞ് അദ്ദേഹം മടങ്ങി. പക്ഷേ കുറച്ചു വഴി പിന്നിട്ടപ്പോഴാണ് ഭാഗവതഗ്രന്ഥം കൊട്ടിയൂർ ക്ഷേത്രമണ്ഡപത്തിന്റെ മേൽപ്പടിമേൽ മറന്നുവെച്ചതായി ഓർമ്മിച്ചത്. അദ്ദേഹം കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് മടങ്ങി. കൊട്ടിയൂർ ക്ഷേത്രവാതിൽ അടച്ചിരുന്നു. ക്ഷേത്രവാതിൽ പഴുതിലൂടെ അദ്ദേഹം കണ്ട കാഴ്ച ആശ്ചര്യകരമായിരുന്നു. ഭഗവാൻ പരമേശ്വരൻ ഭാഗവതത്തിലെ " കർഹിചിദദ്ധ്യായം " വായിക്കുന്നു. ശ്രീ പാർവ്വതി സശ്രദ്ധം അതുകേട്ട് ആസ്വദിക്കുന്നു. വായന നിർത്തിക്കൊണ്ട് മഹാദേവൻ പാർവ്വതിയോടു ചോദിച്ചു. " എന്താ വായന നന്നായില്ലേ" ? അല്പം സങ്കോചത്തോടെ ദേവി പറഞ്ഞുപോൽ, വായന വിശേഷമായി, പക്ഷേ പൂന്താനം നമ്പൂതിരി വായിക്കുമ്പോൾ കേൾക്കാൻ ഇതിലുമധികം രസം തോന്നാറുണ്ട്". ഒന്നു പുഞ്ചിരിക്കുക മാത്രം മഹാദേവൻ ചെയ്തുള്ളൂ. പൂന്താനം നമ്പൂതിരി കൊട്ടിയൂർ ക്ഷേത്ര വാതിലിന്റെ പുറത്തു നിൽക്കുന്നുണ്ടെന്നറിഞ്ഞ ദേവീദേവൻമാർ മറഞ്ഞു. " തൃശ്ശൂർ വടക്കുനാഥക്ഷേത്രത്തിലെ മണ്ഡപത്തിന്റെ ഉത്തരത്തിലുള്ള അങ്ങയുടെ ഭാഗവതഗ്രന്ഥം എടുത്തുകൊള്ളൂ " എന്ന് അശരീരി പൂന്താനം കേൾക്കുകയും വടക്കുനാഥക്ഷേത്രത്തിലെത്തി തന്റെ ഗ്രൻഥം വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം. ഭഗവാൻ തന്നെക്കാൾ സിദ്ധി ഭക്തനാണെന്ന് മാലോകർക്ക് തെളിയിച്ചു കൊടുക്കുകയല്ലേ ഇതുകൊണ്ട് ചെയ്തത്!

വേദങ്ങൾ

ഹിന്ദുമതഗ്രന്ഥങ്ങൾ

ഭക്തിയും വിഭക്തിയും

ഈ ഐതിഹ്യവും വളരെയേറെ പ്രചാരം സിദ്ധിച്ച ഒന്നാണ്. മഹാകവി വള്ളത്തോൾ ഒരു ഖണ്ഡകാവ്യത്തിനു തന്നെ ഇതു വിഷയീകരിച്ചിട്ടുണ്ട്. കഥ ഇങ്ങനെയാണ്.

പൂന്താനം നമ്പൂതിരി ഒരു ഭാഷാകൃതി രചിച്ചു. "ജ്ഞാനപ്പാന" തന്നെയാണ് ഇതെന്ന് ഒരു അഭിപ്രായമുണ്ട്. ഏതായാലും തന്റെ കൃതി പരിശോധിച്ചു പിഴവുകൾ തീർക്കാൻ " നാരായണീയ " കർത്താവായ മേൽപ്പത്തൂർ ഭട്ടതിരിപ്പാടിനെ സമീപിക്കാനുദ്ദേശിച്ചുകൊണ്ട്, ഒരു ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രദക്ഷിണം വെച്ചു കൊണ്ടിരുന്ന മേൽപ്പത്തൂർ ഭട്ടതിരിപ്പാടിനെ അനുഗമിച്ച്, പൂന്താനം നമ്പൂതിരി അഭ്യർത്ഥിച്ചു. "ഞാൻ ഒരു ഭാഷാ കവിത രചിച്ചിട്ടുണ്ട്. അങ്ങ് അത് നോക്കി വേണ്ട കുറവുകൾ തീർത്തുതരണമെന്ന ഒരപേക്ഷയുണ്ട്. " ഇതു കേട്ട് സുസ്മേരവദനനായിക്കൊണ്ട് മേൽപ്പത്തൂർ ഭട്ടതിരി പറഞ്ഞു. " ഹേ പൂന്താനം! ഭാഷാകൃതി പരിശോധിക്കാൻ ഞാൻ തന്നെ വേണമെന്നുണ്ടോ? മലയാളത്തിന്റെ വ്യാകരണ നിയമങ്ങൾ മുഴുവൻ സംസ്കൃതത്തിൽ നിന്നും വ്യത്യസ്തമല്ലേ. ഞാൻ അതൊന്നും മനസ്സിരുത്തി നോക്കിയിട്ടുമില്ല. അങ്ങ് മലയാള ഭാഷാ പണ്ഡിതന്മാരെ ആരെയെങ്കിലും കാണിക്കൂ ". പണ്ഡിതൻ എന്ന ഔദ്ധത്യം കൊണ്ടും താൻ ഭാഷാകവിയാണെന്നുള്ള പുച്ഛം കൊണ്ടുമാണ് മേൽപ്പത്തൂർ ഭട്ടതിരി അങ്ങനെ പറഞ്ഞതെന്ന് പൂന്താനം ധരിച്ചു. ഭഗ്നാശയനായ അദ്ദേഹം അന്ന് അത്താഴമൊന്നും കഴിക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിൽ കിടന്നുറങ്ങുകയു ചെയ്തു. അന്നു രാത്രി മേൽപ്പത്തൂർ ഭട്ടതിരിക്ക് സ്വപ്ന ദർശനമുണ്ടായി. ഭഗവാൻ ബാലഗോപാലരൂപത്തിൽ മേൽപ്പത്തൂർ ഭട്ടതിരിക്ക് ദർശനം നൽകിക്കൊണ്ട് പറഞ്ഞു. " അങ്ങ് പൂന്താനത്തിന്റെ കൃതി പരിശോധിച്ച് അദ്ദേഹത്തെ സാന്ത്വനിപ്പിക്കൂ! അങ്ങയുടെ വിഭക്തി (പാണ്ഡിത്യം) യെപ്പോലെ തന്നെ പൂന്താനത്തിന്റെ ഭക്തിയും എനിക്കിഷ്ടമാണ്. നിഷ്കാമനും നിഷ്കളങ്കനുമായ പൂന്താനം നമ്പൂതിരിയുടെ ഭക്തിയാണ് എനിക്കേറെ ഇഷ്ടം എന്നു പറഞ്ഞാൽ തന്നെ തത്വജ്ഞാനം സിദ്ധിച്ച അങ്ങേക്ക് അലോഹ്യമുണ്ടാകരുത്. " ഗുരുവായൂർ ക്ഷേത്രത്തിൽ നിർമ്മാല്യ ദർശനത്തിനെത്തിയ മേൽപ്പത്തൂർ ഭട്ടതിരിയും പൂന്താനവും ക്ഷേത്രനടയ്ക്കൽ വെച്ച് കണ്ടു മുട്ടി. മേൽപ്പത്തൂർ ഭട്ടതിരി പൂന്താനത്തിനെ കയ്യോടെ കൂട്ടിക്കൊണ്ട് പൂന്താനത്തിന്റെ താമസസ്ഥലത്തേക്കു തിരിച്ചു. ആദരപൂർവ്വം പൂന്താനത്തിന്റെ ഭാഷാകൃതി വാങ്ങിക്കൊണ്ട്, അവിടെ വെച്ചു തന്നെ അതു വായിച്ചു നോക്കി കൊണ്ട് പറഞ്ഞു. "പൂന്താനം! ഞാൻ അതിശയോക്തി പറയുകയാണെന്ന് ധരിക്കരുത്. ഭക്തിരസം നിറഞ്ഞു തുളുമ്പുന്ന ഈ കൃതി അതിവിശിഷ്ടമായിട്ടുണ്ട്. ഇത് തിരുത്താനുള്ള എന്റെ കഴിവിനെപ്പറ്റി സംശയമുള്ളതുകൊണ്ടായിരുന്നു ഞാൻ ഇന്നലെ അങ്ങനെ പറഞ്ഞത്. ഇതിൽ ഒരു വള്ളിയോ പുള്ളിയോ പോലും തിരുത്താനില്ല. ഗുരുവായൂരപ്പന് ഇത് ഏറ്റവും ഇഷ്ടപ്പെട്ടിരിക്കുന്നു എന്ന് ഞാൻ അറിഞ്ഞിരിക്കുന്നു ". ആ ഭക്തോത്തമൻ പൂന്താനത്തെ സഗാഢം ആശ്ലേഷിച്ചു. കൃതാർത്ഥനായ പൂന്താനം നമ്പൂതിരി സന്തോഷാശ്രുക്കൾ കൊണ്ട് മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന്റെ പാദവന്ദനം നടത്തി. ഈ കാഴ്ച്ച കണ്ട് ഗുരുവായൂരപ്പൻ ഹൃദ്യമായി പുഞ്ചിരിച്ചിട്ടുണ്ടാകാം.

ഹിന്ദുമതം

മതം ആവശ്യമാണോ?

മരപ്രഭുവായ ഗുരുവായൂരപ്പൻ

വളരെ പ്രചാരമുള്ള ഒരു ഐതിഹ്യമാണിത്.

അതീവ ഭക്തനും എന്നാൽ സംസ്കൃത ഭാഷാഭിജ്ഞനുമായിരുന്ന ഒരു ബ്രാഹ്മണൻ ഒരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിലെ മുഖമണ്ഡപത്തിലിരുന്ന് മഹാവിഷ്ണുസഹസ്രനാമം ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. ( ഈ ബ്രാഹ്‌മണൻ പൂന്താനമായിരുന്നുവെന്ന് പറഞ്ഞുകേൾക്കുന്നത് ശരിയല്ല. വലിയ പണ്ഡിതനൊന്നുമല്ലായിരുന്നെങ്കിലും അത്യാവശ്യം സംസ്കൃത ഭാഷ അദ്ദേഹത്തിന് സ്വാധീനമായിരുന്നെന്ന് തന്റെ കൃതികളിലൂടെ തന്നെ അദ്ദേഹം വ്യക്തമാക്കുന്നു. ) ബ്രാഹ്മണൻ സഹസ്രനാമം ചൊല്ലിക്കൊണ്ടിരിക്കെ " പത്മനാഭോമരപ്രഭു " എന്നു ചൊല്ലി. ഇതുതു കേട്ട് അടുത്തിരുന്ന് ജപിച്ചിരുന്ന ഒരു പണ്ഡിതൻ (മേൽപ്പത്തൂർ ഭട്ടതിരിപ്പാടാണെന്നു ചിലർ പറയുന്നു; സൂക്ഷ്മം അറിയാൻ വഴിയില്ലല്ലോ) അല്പം പുച്ഛത്തോടെ പറഞ്ഞു, " നമ്പൂതിരി എന്തിനാ ഇങ്ങനെ ഉറക്കെ പിഴച്ചു ചൊല്ലുന്നത്. പദം മുറിയുമ്പോൾ അമരപ്രഭു എന്നല്ലേ വരുക. അതിനനുസരിച്ചു വേണ്ടേ ചൊല്ലാൻ ". ഇതുകേട്ട് വിഷണ്ണനായ വൃദ്ധബ്രാഹ്മണൻ സങ്കടത്തോടെ തല പൊക്കി ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീലകത്തേക്കു നോക്കി. ഒട്ടും താമസമുണ്ടായില്ല അകത്തു നിന്നും അശരീരി കേൾക്കയായി. " ഞാനല്ലാതെ വേറെ ആരാണ് മരത്തിന്റെ പ്രഭു? ചൊല്ലിയതിൽ ഒരു പിഴവുമില്ല. മരപ്രഭുവും ഞാൻ തന്നെ ". ഈ ശബ്ദം കേട്ട് പണ്ഡിതൻ ഒട്ടൊന്നുമല്ല അബദ്ധനായത്. നിഷ്കളങ്കവും ദൃഢവുമായ വൃദ്ധബ്രാഹ്മണന്റെ ഭക്തിക്കു മുമ്പിൽ പണ്ഡിതൻ നമസ്കരിച്ച് മാപ്പു പറഞ്ഞു. അതോടെ പണ്ഡിതന്റെ അഹങ്കാരം ശമിച്ചു.

പിശുക്ക് പൊറുക്കില്ല

ഗുരുവായൂർ ക്ഷേത്രത്തിലെ ഊരാളാരായിരുന്ന മല്ലിശ്ശേരി നമ്പൂതിരി സന്താനലാഭത്തിനു വേണ്ടി കുട്ടികൾക്ക് ഭക്ഷണവും വസ്ത്രവുമൊക്കെ കൊടുത്തു സന്തോഷിപ്പിക്കുക പതിവായിരുന്നു. വിശേഷിച്ചും തിരുവോണത്തിന്റെ അന്ന് കുട്ടികൾക്ക് ഓണപ്പുടവ നൽകുകയെന്നത് അദ്ദേഹം മുടങ്ങാതെ അനുവർത്തിച്ചു പോന്നു. ഒരിക്കൽ ഓണപ്പുടവ കൊടുക്കൽ മുഴുമിച്ചപ്പോൾ കറുത്ത് കോമളനായ ഒരു ബാലൻ നമ്പൂതിരിപ്പാടിന്റെ മുന്നിലെത്തി വലതു കൈനീട്ടി ഓണപ്പുടവ വാങ്ങി. ഉടൻ തന്നെ കുട്ടി ഇടതു കൈ നീട്ടി ഒന്നു കൂടി ആവശ്യപ്പെട്ടു. ബാലന്റെ കുസൃതിത്തരം കണ്ട അദ്ദേഹത്തിന് ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും ഗൗരവം നടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. " എല്ലാവർക്കും ഓരോ മുണ്ടല്ലേ കിട്ടിയുള്ളൂ. തനിക്കു മാത്രമായിട്ട് രണ്ടെണ്ണം തരാനൊക്കുമോ? പോരെങ്കിൽ മുണ്ടൊക്കെ തീർന്നുപോയി". യഥാർത്ഥത്തിൽ ഒരു കസവുമുണ്ട് തന്റെ മകനുവേണ്ടി അദ്ദേഹം കരുതിയിരുന്നു. അത് വേറെ ആരും അറിഞ്ഞിട്ടുമില്ല. ബാലൻ ഉടനെ മറുപടി പറഞ്ഞു. " കസവുമുണ്ട് മകനുവേണ്ടി ഒന്ന് കരുതിവെച്ചിട്ടില്ലേ. അത് എനിക്കു തന്നു കൂടേ! ഇത്ര പിശുക്കോ"? ബാലന്റെ വാക്കു കേട്ടപ്പോൾ ഭക്തനായ നമ്പൂതിരിപ്പാടിന് ഈ ബാലൻ സാമാന്യനല്ലെന്ന് മനസ്സിലായി. താൻ കരുതിവെച്ച കസവു മുണ്ടിനെപ്പറ്റി ഈ ബാലൻ എത്ര കൃത്യമായിപ്പറയുന്നു! കണ്ണടച്ച് "കൃഷ്ണാർപ്പണമസ്തു" എന്ന സങ്കല്പത്തോടെ കസവുമുണ്ട് ആ കുഞ്ഞിക്കൈകളിൽ അദ്ദേഹം വെച്ചു കൊടുത്തു. എന്തൊരാശ്ചര്യം! ഊരാളൻ നമ്പൂതിരിപ്പാടു തലേന്നു കൊടുത്ത കുഞ്ഞിമുണ്ട് അതാ ഗുരുവായൂരപ്പന്റെ ബിംബത്തിൽ ചുറ്റിക്കാണുന്നു. നിറഞ്ഞ കണ്ണുകളോടെ ഭക്തനായ മല്ലിശ്ശേരി ഉറക്കെ നാമം ജപിച്ചു കൊണ്ട് ആ ഗുരുവായൂരപ്പന്റെ നടയ്ക്കൽ കമിഴ്ന്നു വീണു. രണ്ടു പ്രാവശ്യം തനിക്ക് സ്പർശന ഭാഗ്യം അനുവദിച്ചു തന്ന ഗുരുവായൂരപ്പന്റെ കാരുണ്യത്തെ അദ്ദേഹം മനസ്സാ വാഴ്ത്തി. തലേന്നാളത്തെ സംഭവത്തിന് ദൃക്സാക്ഷികളായിരുന്ന ഗുരുവായൂർ ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും നമ്പൂതിരിപ്പാടിന്റെ ഭാഗ്യത്തിൽ അതിശയം കൂറി. അടുത്ത വർഷം മുതൽ തിരുവോണം നാളിൽ ഗുരുവായൂരപ്പന് രണ്ട് കസവുമുണ്ട് ഓണപ്പുടവയായി സമർപ്പിച്ചു വന്നു. ഇപ്പോഴും ആ പതിവ് തുടരുന്നു. കഴിവുള്ളവന്റെ പിശുക്ക് ഗുരുവായൂരപ്പൻ സമ്മതിച്ചുകൊടുക്കില്ല!

മഞ്ജുളാൽ എന്ന പേര് വരുവാനുള്ള കാരണം

രണ്ടാമത്തെ അത്ഭുതാവഹം

ഗുരുവായൂർ ക്ഷേത്രത്തിലെ അത്ഭുത ചിത്രങ്ങൾ

ഗുരുവായൂരപ്പന്റെ വിഗ്രഹ പ്രതിഷ്ഠ

ഗുരുവായൂർ ശ്രീകൃഷ്ണ വിഗ്രഹ മാഹാത്മ്യം

വിവാഹ സംസ്കാരം

ആച്യാരാനുവാദപ്രകാരം ഗുരുകുലത്തിൽ നിന്ന് സ്വഗൃഹത്തിലേക്ക് മടങ്ങിവന്ന ബ്രഹ്മചാരി തന്റെ ഗുണകർമ്മങ്ങൾക്ക് അനുയോജ്യയും ലക്ഷണയുക്തയുമായ കന്യകയെ വിവാഹം ചെയ്യണമെന്ന് മനുസ്മൃതി തുടങ്ങിയ ധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ട് .

വിവാഹമെന്നത് സ്ത്രീപുരുഷ്ന്മാർ തമ്മിലുള്ള ഒരു ജീവിതകരാറല്ല, ധർമ്മാചരണത്തിനും ആദ്ധ്യാത്മികസാധനക്കുമിടയിൽ ഉണ്ടാകാവുന്ന വിടവുകളുടെ സംയോജനമാകുന്നു. കർത്തവ്യകർമ്മങ്ങളുടെ പൂർത്തീകരണത്തിന് വിധിച്ചിട്ടുള്ള യജ്ഞമാകുന്നു. അക്കാരണത്താൽ പരമാർത്ഥിക ലക്ഷ്യത്തോടുകൂടിയ ജീവിതത്തിൽ ധർമ്മം ക്രമം തെറ്റാതെ ആചരിക്കുവാൻ സ്ത്രീയും പുരുഷനും അന്യോന്യം സഹകരിക്കുന്നതിന്റെ ഹരിശ്രീ ആണ് വിവാഹ സംസ്കാരം. തികച്ചും ദീർഘവീക്ഷണത്തോടും സദുദ്ദേശത്തോടും കൂടി നിർവഹിക്കേണ്ടുന്ന പവിത്രസംസ്കാരമാണിത്. ബ്രഹ്മചര്യാശ്രമാന്തരം ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രാഥമിക ശുഭകർമ്മമായി വിവാഹം വിധിച്ചിരിക്കുന്നു. ധർമ്മപോഷണവും സത്സന്താനലാഭവുമാണ് ഇതിന്റെ വിശിഷ്ടപ്രയോജനം.

സ്ത്രീയുടെ ഉള്ളിലുള്ള ചൈതന്യം ശക്തിയായിട്ടും പുരുഷന്റെ ഉള്ളിലുള്ള ചൈതന്യം ശിവനായിട്ടും പരിഗണിക്കുന്നു. യഥാർത്ഥത്തിൽ ശിവനും ശക്തിയും തമ്മിലുള്ള സംയോഗമാണ് വിവാഹം.

ബ്രാഹ്മം, ദൈവം, ആർഷം, പ്രജാപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം , പൈശാചം എന്നിങ്ങനെ എട്ട് വിധത്തിലുള്ള വിവാഹരീതികളെ പറ്റി ശാസ്ത്രങ്ങളിൽ പരാമർശിച്ചു കാണുന്നുണ്ട്.

ബ്രാഹ്മം

വിധിപ്രകാരമുള്ള ബ്രഹ്മചാര്യവ്രതത്തോടുകൂടി സമ്പാദിക്കപ്പെട്ടിട്ടുള്ള പൂർണ്ണ വൈദുഷ്യം, ധാർമികത്വം സൗശീല്യം എന്നിവയോടുകൂടിയ വധൂവരന്മാർക്ക് പരസ്പരം പ്രീതിയോടുകൂടി നടത്തുന്ന വിവാഹമാണ് ബ്രാഹ്മം.

ദൈവവിവാഹം

വലിയ യാഗം നടക്കുന്ന അവസരങ്ങളിൽ ഋത്വിക്കിന്റെ കർമ്മം നടത്തുന്ന യാജകനെ ജാമാതാവായി വരിച്ച് പുത്രിയെ കന്യാദാനം ചെയ്യുന്നതിനെ ദൈവവിവാഹം എന്നു പറയുന്നു.

ആർഷം

വധുവിന്റെ സ്വഭാവഗുണം മാത്രം നോക്കി അവളെ സഹധർമ്മിണിയായി സ്വീകരിക്കുന്നതിനെ ആർഷം എന്നു പറയുന്നു

പ്രജാപത്യം

ധർമ്മത്തിന്റെ അഭിവൃദ്ധിയെ പരമപ്രയോജനമായി കരുതിചെയ്യുന്ന വിവാഹത്തിന് പ്രജാപത്യം എന്നുപറയുന്നു,

ആസുരം

വരനോ വധുവിനോ കുറെ ധനം കൊടുത്ത് നടത്തുന്ന വിവാഹത്തിന് ആസുരം എന്നു പറയുന്നു.

ഗാന്ധർവ്വം

വിവാഹത്തിനുള്ള സമയത്തെയും നിയമത്തെയും അനുസരിക്കാതെ വധൂ -വരന്മാർക്കിരുവർക്കും തമ്മിൽ ഉളവാകുന്ന കാമമോ അനുരാഗമോ കൊണ്ട് പരസ്പരം ഭാര്യാ - ഭർത്താക്കന്മാരായി വരിക്കുന്നതിനെ ഗാന്ധർവ്വം എന്നു പറയുന്നു.

രാക്ഷസം 

ബലാൽക്കാരേണയോ കപടം പ്രയോഗിച്ചിട്ടോ കന്യകയെ ഭാര്യയാക്കുന്ന സമ്പ്രദായമാണ് രാക്ഷസം.

പൈശാചികം

ഉറങ്ങികിടക്കുമ്പോഴും മറ്റും ബലാൽക്കാരമായി ( കന്യകയുടെ സമ്മതമില്ലാതെ ) തട്ടികൊണ്ടുപോകുന്നത് പൈശാചികം.

ഇതിൽ സാമാന്യമായും ലഘുവായും നടത്താവുന്ന പ്രജാപത്യ വിവാഹക്രമത്തെ പരിചയപ്പെടുത്താം.

“ഋതുമഗ്നേ പ്രഥമം ജജ്ഞേഋതേ 
സത്യം പ്രതിഷ്ഠിതം യദീയം 
കുമാര്യഭിജാതാ തദിയമിഹ 
പ്രതിപദ്യതാം യത്സത്യം തദ് ദൃശ്യതാം"

എന്ന അശ്വലായൻ ഗൃഹ്യസൂത്രപ്രകാരം യുവതി - യുവാക്കന്മാർക്ക് പരസ്പരം കണ്ട് സംസാരിക്കുന്നതിനും അങ്ങനെ പരസ്പരധാരണക്ക് ശേഷം ഗുരുജനങ്ങളുടെ അനുമതിയോടുകൂടി വിവാഹലോചന നടത്തുന്നതിനും സാധിക്കും .

വരൻ വധുവിന്റെ കഴുത്തിൽ താലികൊട്ടുമ്പോൾ ചെല്ലുന്ന മന്ത്രം .. 

"ഓം മംഗള ദേവതഃ പ്രിയതാം"

സുമംഗല്യം എന്നത്തേക്കും യശസ്ക്കരമായിട്ടിരിക്കുവാൻ ദേവന്മാർ സന്തോഷപൂർവ്വം അനുഗ്രഹിക്കട്ടെ ..

വധൂവർന്മാർ പരസ്പരം മാലയിടുമ്പോൾ ചൊല്ലുന്ന മന്ത്രം .... 

"മമ ഹൃദയേ ഹൃദയം തേ അസ്തു 
മമ ചിത്തേ ചിത്തമസ്തുതെ "

എന്റെ ഹൃദയത്തിൽ അങ്ങയുടെ ഹൃദയം ലയിക്കട്ടെ എന്റെ ചിത്തത്തിൽ അങ്ങയുടെ ചിത്തം ഐക്യപ്പെടട്ടെ.

വധുപിതാവ് വധുവിന്റെ വലം കൈപിടിച്ച് വരന്റെ വലംകൈക്കകത്ത് വെച്ചുകൊടുക്കുമ്പോൾ ചൊല്ലുന്നമന്ത്രം.

"സഹധർമ്മശ്ചര്യതാം 
ഇഹേമാവിന്ദ്രസംനുദ ചക്രവാകേവ ദമ്പതീ" 

സഹധർമ്മത്തെ നീ ആചരിച്ചാലും .... ഹേ ഇന്ദ്രാ !!! ഈ ദമ്പതികളെ ചക്രവാളങ്ങളെ പോലെ അത്ര ഹൃദയംഗമമായി യോജിപ്പിച്ചാലും.

ഇനി വധുവരന്മാർ പരസ്പരം ചൊല്ലുന്ന മറ്റൊരു മന്ത്രം നോക്കാം

'സമഞ്ജന്തു വിശ്വേദേവഃ 
സംആപോ ഹൃദയാനിനൗ 
സംമാതിരിശ്വാ സംധാതാ 
സമുദേഷ്ടീദധാതുനൗ '

സകലദേവന്മാരും ആപസ്സും ഞങ്ങളുടെ ഹൃദയങ്ങളെ സമ്യക്കാകും വണ്ണം ബന്ധിപ്പിക്കട്ടെ ദേവതകൾ ഞങ്ങളെ സമ്പൂർണ്ണമായി യോജിപ്പിക്കട്ടെ.

‘കുങ്കുമാധാരണശേഷം വരൻ വധുവിനെ നോക്കി ചൊല്ലുന്ന മന്ത്രാർത്ഥം നോക്കം ... സൗഭാഗ്യത്തിനായി ഞാൻ ഭവതിയുടെ കരം ഗ്രഹിക്കുന്നു. ഭർത്താവായ എന്നോട് കൂടി വാർദ്ധക്യാവസാനം വരെ ജീവിക്കുക. ആര്യമാ സവിതാദിദേവതകൾ എന്റെ ഗൃഹനായികയായിരിക്കുന്നതിനായി ഭവതിയെ നൽകി . ഞാൻ സാമവേദമാണ് ഭവതി ഋഗ്വേദവും, ഞാൻ ആകാശവും ഭവതി പൃഥ്വിയുമാണ്. അച്ഛനും അമ്മക്കും സഹോദരങ്ങൾക്കും സഹോദരികൾക്കും സാമ്രാജ്ഞിയായി ഗൃഹത്തിൽ വാഴുക..’

വേണ്ടവിധം പരിഗണിക്കപ്പെടാതെ പല സംസ്കാരകർമ്മങ്ങളും മറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും വിവാഹം പലയിടങ്ങളിലും പരിഷ്കൃതമായോ പ്രാകൃതമായോ നടന്നുകൊണ്ടിരിക്കുന്നു. അർത്ഥ - കാമങ്ങളുടെ അതിമോഹം അതിലും കാണാം.

ബ്രഹ്മചര്യാശ്രമാവസാനം കിശോരാവസ്തയിൽ ഒരു തീർത്ഥാടനം ചെയ്തിരിക്കണമെന്നുണ്ട് . ഈ ദേശാടനത്തിൽ ഗൃഹജീവിതത്തിന്റെ വിവിധമാതൃകകൾ നേരിട്ട് കണ്ടറിയുവാൻ വിവാഹതിനാകാൻപോകുന്ന ആ യുവാവിന് സാധിക്കുന്നു. സന്താനം, ചാരിത്രം, കുലം, കർമ്മം എന്നിവ വിവാഹസംസ്ക്കാരത്താൽ രക്ഷിക്കപ്പെടുന്നു. സുനിയമിതമായ വിവാഹപദ്ധതി സ്ത്രീ - പുരുഷ്ന്മാരുടെ സാമൂഹികവും ആദ്ധ്യാത്മികവുമായ സമ്മേളനമാണ്. അത് സമുദായത്തെ താങ്ങുന്ന തൂണാണ്. ഈ സംസ്കാരം കൊണ്ട് കാമവും ധർമ്മമായി തീരുന്നു. ധർമ്മശാസ്ത്രങ്ങളിലെല്ലാം തന്നെ വിവാഹത്തെ യജ്ഞമായി കരുതി ആചരിക്കുവാനുള്ള നിയമങ്ങൾ നിദ്ദേശിച്ചിട്ടുണ്ട്.

വേദമന്ത്രത്താൽ തന്നെ വധുവും വരനും പരസ്പരം സംബോധന ചെയ്യുന്നതു കാണാം. അതിന്റെ മന്ത്രാർത്ഥം നോക്കാം .

വരൻ - ഹേ വധൂ! നിന്റെ അന്തഃകരത്തെയും ആത്മാവിനെയും എന്റെ കർമ്മത്തിനനുകൂലമായി ധരിക്കുന്നു. എന്റെ ചിത്തത്തിനനുകൂലമാവിധം നിന്റെ ചിത്തവും ഭവിക്കട്ടെ. എന്റെ വാക്കുകളെ മുഖ്യശ്രദ്ധാപൂർവ്വം ഗ്രഹിക്കുക. പ്രജാപതിയായ പരമാത്മാ ഉത്തമകാര്യാർത്ഥം നമ്മെ യോജിപ്പിച്ചിരിക്കുന്നു.

വധു - പ്രിയ സ്വാമി! അങ്ങയുടെ ഹൃദയും ആത്മാവും അന്തഃകരണവും എന്റെ ഹിതത്തിനായി ഞാൻ ധരിക്കുന്നു, എന്റെ ചിത്തവൃത്തിക്കനുകൂലമായി അങ്ങയുടെ ചിത്തം പ്രവർത്തനനിരതമാകട്ടെ . മിതഭാഷണത്തിലൂടെ അങ്ങയെ ഗ്രഹിക്കുവാൻ ആഗ്രഹിക്കുന്ന എന്റെ വാക്കുകൾ അങ്ങ് ശ്രദ്ധാപൂർവ്വം ശ്രവിച്ചാലും. അങ്ങയെ പ്രജാപതിയായ പരമാത്മാ എന്റെ അധീനതയിൽ ഏൽപ്പിച്ചിരിക്കുന്നു. എന്നെ അങ്ങക്കും അധീനപ്പെടുത്തിയിരിക്കുന്നു. നാം പരസ്പര ധാരണയോടുകൂടി ജീവിതസാഫല്യം നേടട്ടെ.
ഇങ്ങനെ സംസ്കാരകർമ്മത്തിന്റെ ഓരോ മന്ത്രവും അർത്ഥപൂർണ്ണവ്വും ഉപദേശ പ്രദവുമാണെന്നുകാണാം

ചോദിച്ചു വാങ്ങിയ ഇളനീർ

ഗുരുവായൂരപ്പന് ആറാട്ടു കഴിഞ്ഞാൽ ഇളനീർ കൊണ്ടുള്ള അഭിഷേകം നിർബന്ധമാണ്. ഗുരുവായൂരിന് സമീപമുള്ള ഒരു കടുംബത്തിൽ നിന്നാണ് ഇളനീർ കൊണ്ടുവരിക. ഈ ഈഴവ കുടുംബത്തിലെ കിട്ട എന്ന തെങ്ങുകയറ്റക്കാരനിൽ നിന്നും ഗുരുവായൂരപ്പൻ ഇളനീർ ചോദിച്ചു വാങ്ങിയെന്നാണ് ഐതിഹ്യം.

ഒരിക്കൽ ഒരു നട്ടുച്ചനേരത്ത് വിയർത്തൊലിച്ചുകൊണ്ട് ഒരു ബ്രാഹ്മണൻ കിട്ടയുടെ വീടിനു മുമ്പിലെത്തി കിതച്ചുകൊണ്ട് പറഞ്ഞു. " കിട്ടേ എനിക്കു വല്ലാതെ ദാഹിക്കുന്നു. ഒരിളനീർ കുടിക്കണം. ഞാൻ അല്പം ധൃതിയിലാണ്. അത് ആറാട്ടു കടവിലേക്ക് കൊണ്ടുവരിക ഞാനവിടെ കാണും." ഗുരുവായൂർ ഉത്സവം ആറാട്ട് ദിവസമായിരുന്നു അന്ന്. കിട്ട ഉടൻതന്നെ വീട്ടുമുറ്റത്തെ തെങ്ങിൽ നിന്നും ഒരു കുല ഇളനീർ വെട്ടി ആറാട്ടുകടവിലെത്തിക്കൊണ്ട് കാര്യക്കാരോട് പറഞ്ഞു. "അല്പം മുമ്പ് കറുത്തു കുറുതായ ഒരു തമ്പുരാൻ അടിയന്റെ സ്ഥലത്തുവന്ന് ഒരിളനീർ ചോദിച്ചു. അത് ആറാട്ടുകടവിലെത്തിച്ചാൽ മതിയെന്നും പറഞ്ഞു ". ആ സമയത്ത് മേൽശാന്തിക്കുമാത്രം കേൾക്കാവുന്ന വിധത്തിൽ അരുളപ്പാടുണ്ടായി. " കിട്ട ഇളനീർ കൊണ്ടുവന്നിട്ടുണ്ട്. അതു കൊണ്ട് അഭിഷേകം നടത്തുക ". കിട്ട അത്യാദരപൂർവ്വം കൊണ്ടുവന്ന കരിക്കുകൾ മുഴുവൻ വെട്ടി അഭിഷേകം നടത്തപ്പെട്ടു. അന്നു മുതൽ ആറാട്ടിന്റെ ചടങ്ങുകളിൽ ഇളനീരഭിഷേകവകാശം പരമ്പരാഗതമായി കിട്ടയുടെ കുടുംബത്തിനായി. ആ കുടുംബം വളരെ സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടുവെങ്കിലും ഇളനീർ എത്തിക്കുന്ന അവകാശം ഇന്നും അവർ മുടങ്ങാതെ നടത്തിവരുന്നു. യഥാർത്ഥ ഭക്തരിൽ നിന്നും ചോദിച്ചു വാങ്ങാൻ തന്നെ ഭഗവാന് ഒരു മടിയുമില്ല എന്നല്ലേ ഇതിന്റെ സൂചന.

ഗുരുവായൂരപ്പന്റെ 12 സമയങ്ങളിൽ ഉള്ള പേരുകൾ

ഗുരുവായൂരപ്പന്റെ ഓരോ പൂജയുടെ പേരും ദർശനം ചെയ്‌താൽ ഉള്ള ഫലവും

ധ്യാനം


നമ്മൾ ശ്രീരാമകൃഷ്ണപരമഹംസരെയാണ് ധ്യാനിക്കുന്നത്. അദ്ദേഹത്തെക്കുറിച്ചു പലർക്കും പല സങ്കല്പങ്ങളുമാണുള്ളത്. വൈവിധ്യമാർന്ന വ്യക്തിത്വമായതുകൊണ്ട് അത് സ്വാഭാവികമാണുതാനും. ആദ്ധ്യാത്മികമായി ഉയരുന്തോറും നമ്മുടെ ആദർശവും കൂടുതൽ കൂടുതൽ വ്യക്തമാകുന്നു. ആദർശത്തിന്റെ മഹിമയെക്കുറിച്ച് നമുക്കുള്ള ബോധത്തിനു പരിണാമം സംഭവിക്കുന്നു. ഉദാഹരണമായി അകലെനിന്ന് ഒരു വീട് കാണുമ്പോൾ അത് അവ്യക്തമായ ഒരു രൂപരേഖപോലെ തോന്നും. അടുത്തേക്കുപോകുന്തോറും അത് കൂടുതൽ കൂടുതൽ വ്യക്തമാകുന്നു.

" ശ്രീരാമകൃഷ്ണദേവന്റെ ചിത്രത്തിലേക്ക് നോക്കിക്കൊണ്ടിരുന്നാൽ പോരേ? എന്തിനാണ് കണ്ണുകൾ അടയ്ക്കുന്നത്? - പലരും ചോദിക്കുന്നു. പോരാ. കാരണമിതാണ്. ശ്രീരാമകൃഷ്ണദേവന്റെ ചിത്രത്തിൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ നാം അതിനോടുകൂടിത്തന്നെ മറ്റു പലതും കാണുന്നുണ്ട്. കാഴ്ച പലേടത്തേക്കുമായി ചിതറിപ്പോകുന്നു. ഒരിടത്തുമാത്രമായി ദൃഷ്ടി പതിയുന്നില്ല. ഒരു പ്രത്യേക ബിന്ദുവിൽ മനസ്സ് കേന്ദ്രീകരിക്കാൻ പലരും ശ്രമിക്കുന്നു. പക്ഷേ ഒരേ ബിന്ദുവിൽ ഏറെ നേരം കേന്ദ്രീകരിക്കാൻ സാധിക്കയില്ല. അതുകൊണ്ടാണ് കണ്ണുകൾ അടയ്ക്കണമെന്ന് പറയുന്നത്. ബാഹ്യങ്ങളായ പ്രലോഭനങ്ങൾ കണ്ണടച്ചതുകൊണ്ട് ഒരു പരിധിവരെ തടയാൻ സാധിക്കുന്നു. എന്നാൽ, പരിശ്രമിക്കേണ്ടത് ആന്തരികമായ പ്രലോഭനങ്ങളെ അകറ്റിനിർത്താനാണ്. ആന്തരികവും ബാഹ്യവുമായ ആകർഷണങ്ങൾ കണ്ണുതുറന്നിരിക്കുമ്പോൾ നിലനിൽക്കുന്നു. അതുകൊണ്ട് സ്വാഭാവികമായും കണ്ണടച്ചാൽ ഹിതകരങ്ങളല്ലാതെ ആകർഷണങ്ങൾ ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്. തുടർച്ചയായ ധ്യാനത്തിലൂടെ മാത്രമേ ആന്തരികമായ പ്രലോഭനങ്ങളെ അകറ്റാൻ സാധിക്കൂ.

ധ്യാനലക്ഷ്യത്തിനോടനുബന്ധിച്ചുള്ള ചിന്തകളൊഴികെ മറ്റെല്ലാ ചിന്തകളെയും നിരസിച്ച് നിഷ്കാസനം ചെയ്യുന്നതാണ് ധ്യാനം. ശരിയായ ധ്യാനത്തിൽ ധ്യാനവിഷയവും ധ്യാനിക്കുന്നവനും ധ്യാനവും ഒന്നായിത്തീരുന്നു. ആ സമയത്ത് മനസ്സു നിലനിൽക്കുന്നില്ല. കാരണം, മനസ്സ് സങ്കല്പവികല്പാത്മകവും ചഞ്ചലവുമാണ്. മനസ്സ് പരിപൂർണ്ണമായും ശാന്തമാകുന്ന സമയത്ത് അത് ഇല്ലാത്തതുപോലെയായിത്തീരുന്നു. അതുകൊണ്ടാണ് മൂന്നും ഒന്നായിത്തീരുന്നുവെന്നു പറയുന്നത്.

മറ്റൊന്ന്, ധ്യാനസമയത്ത് ഇഷ്ടദേവതയുടെ "സാത്വിക" രൂപമാണ് ഓർക്കേണ്ടത്. ഉദാഹരണമായി യോഗാസനത്തിലിരിക്കുന്ന ശ്രീരാമകൃഷ്ണപരമഹംസരുടെ ചിത്രത്തെ ധ്യാനിക്കുന്നുവെന്നു വിചാരിക്കുക. ചിത്രം പൂർണ്ണമായും എല്ലായ്പ്പോഴും നമ്മുടെ മനസ്സിൽ വിളങ്ങുന്നില്ല. ധ്യാനം ദൃഢതരമാവുമ്പോൾ നാം അദ്ദേഹത്തിന്റെ മുഖഭാവങ്ങൾ ദർശിക്കുന്നു. അദ്ദേഹത്തിന്റെ അന്തർദൃഷ്ടി കാണുന്നു. വേറൊരു വിധത്തിൽ പറഞ്ഞാൽ നാമും അദ്ദേഹത്തിന്റെ ശാശ്വതാനന്ദരൂപത്തിന്റെ ആഴത്തിലേക്ക് ഊളിയിട്ടിറങ്ങുന്നു.

ശ്രീരാമകൃഷ്ണദേവന്റെ ചിത്രത്തിൽ ബാഹ്യമായി ഒന്നു കണ്ണോടിച്ചാൽ മാത്രം അദ്ദേഹത്തിന്റെ ബാഹ്യബോധം ആത്മാവിൽ ലയിച്ചതിന്റെ ആഴവും ഗാംഭീര്യവും നമുക്കു മനസ്സിലാവുകയില്ല. എന്നാൽ ധ്യാനത്തിൽ കൂടുതൽ മുഴുകുമ്പോൾ നമുക്ക് ശ്രീരാമകൃഷ്ണദേവന്റെ സ്വരൂപത്തിൽ കൂടുതൽ കേന്ദ്രീകരിക്കാൻ സാധിക്കും.

ധ്യാനമഗ്നനായിരിക്കുന്ന ശ്രീരാമകൃഷ്ണദേവന്റെ ചിത്രം നോക്കുക. ശ്രീരാമകൃഷ്ണദേവൻ തന്നെ പറഞ്ഞിട്ടുണ്ട്. " ഈ ചിത്രം യോഗമാർഗ്ഗത്തിലെ അത്യുന്നതദശയെയാണ് കാണിക്കുന്നത്. " എന്തെങ്കിലും നമുക്കത്തിൽനിന്നു മനസ്സിലായോ? എന്തുകൊണ്ടു മനസ്സിലാവുന്നില്ല? യോഗാവസ്ഥയുടെ ഉന്നതഭാവം മനസ്സിലാക്കണമെങ്കിൽ ഒരു യോഗിയാവണം. നമ്മൾ യോഗികളല്ല. അതുകൊണ്ട് ആ അവസ്ഥ അറിയുന്നുമില്ല. പക്ഷേ, ഒന്നു നമുക്കു മനസ്സിലാക്കാം. ചിത്രത്തിനുമുമ്പിൽ ആഴത്തിൽ ധ്യാനിച്ചുകൊണ്ട് - അതിനെ ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ട് ഇരിക്കുമ്പോൾ - എന്റെ സ്വന്തം അഭിപ്രായമാണെങ്കിലും ഞാനെന്തു വിചാരിക്കുന്നു എന്നതിനെപ്പറ്റി പറയാം - ആ ചിത്രത്തിലെ രൂപം ശ്രീരാമകൃഷ്ണദേവന്റെ അന്തർമ്മുഖമായ അവസ്ഥയാണ് എന്നു മനസ്സിലാക്കാം. ബാഹ്യബോധത്തിന്റെ ഒരു ലക്ഷണവുമില്ല. അന്തർമ്മുഖഹമായ എന്തൊരവസ്ഥ! എന്തിലോ പൂർണ്ണമായും നിമഗ്നനായിരിക്കുന്നതുപോലെ. ഈ അവസ്ഥയിൽ ശ്രീരാമകൃഷ്ണദേവൻ എന്താണ് ചിന്തിക്കുന്നതെന്നും എന്തിലാണ് നിമഗ്നനായിരിക്കുന്നതെന്നും ധ്യാനാവസരത്തിൽ നാമും ഭാവന ചെയ്യണം.

കൂടാതെ ഇങ്ങനെയും ചിന്തിക്കാവുന്നതാണ്. ലോകനന്മയ്ക്കുവേണ്ടി മുമ്പ് രാമനായും കൃഷ്ണനായും അവതരിച്ച അതേ ഈശ്വരൻ മായാശക്തിയോടുകൂടി ഈ യുഗത്തിൽ രാമകൃഷ്ണനായി അവതരിച്ചിരിക്കുന്നു. ഇപ്രകാരം ധാനിക്കുക. ശിവമഹിമ്നാസ്തോത്രത്തിൽ ഒരിടത്ത് ശിവനെ അഭിസംബോധന ചെയ്തുകൊണ്ട് എഴുത്തിയിരിക്കുന്നു, " യോഗികൾ ധ്യാനത്തിൽ കേന്ദ്രീകരിക്കുന്ന തത്ത്വം തന്നെയാണ് നീ. "

ശ്ലോകത്തിന്റെ അർത്ഥമിതാണ്: " ശാസ്ത്രനിയമങ്ങൾക്കനുസൃതമായി പ്രാണനെ നിയന്ത്രിച്ച് ധ്യാനത്തിലൂടെ യോഗികൾ അറിയുന്ന വാചാമഗോചരമായ തത്ത്വം അങ്ങുതന്നെയാണ്. അങ്ങനെയുടെ സാക്ഷാത്കാരത്തിൽ അവർ ആനന്ദാശ്രുക്കൾ പൊഴിക്കുന്നു. ആന്തരികമായ ആത്മാനന്ദം അനുഭവിച്ചുകൊണ്ട് അവർ അമൃതജലം നിറഞ്ഞ സരസ്സിൽ നീന്തിക്കളിക്കുന്നു. "

ധ്യാനസമയത്ത് മനസ്സിൽ ചിന്തകൾ പ്രവഹിക്കുന്നതായി അനുഭവപ്പെടുന്നു. ചിന്തകളില്ലാത്ത മനസ്സ് ഉണ്ടാവില്ല. അത്ഭുതമിതാണ്. നാമും ആ ചിന്താപ്രവാഹത്തിൽ പെട്ട് ഒഴുകിനടക്കുന്നു. കുറെ സമയത്തിനുശേഷം നാം ബോധതലത്തിലേക്കു മടങ്ങിവരുന്നു. എന്നിട്ടു പറയുന്നു: "ഞാനെന്തൊക്കെയാണ് ചിന്തിച്ചുക്കൊണ്ടിരിക്കുന്നത്" ഞാൻ ജാഗരൂകനായിരുന്നില്ല എന്നതാണ് സത്യം. മനസ്സ് എന്നെ പിടിച്ചു വലിക്കുന്ന വഴിക്ക് ഞാനും പോയിക്കൊണ്ടിരുന്നു." നമ്മൾ മനസ്സിനെ വീക്ഷിച്ചുകൊണ്ടിരിക്കയാണെങ്കിൽ അഥവാ അതിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അതിനു നമ്മളെ പിടിച്ചുവലിച്ചു കൊണ്ടുപോകാനാവില്ല. നമുക്കതിനെ നിയന്ത്രിക്കാൻ സാധിക്കുന്നു. മനസ്സിന് നനമ്മളെ നിയന്ത്രിക്കാനാവില്ല. നമുക്കു മനസ്സിനെ നിയന്ത്രിക്കാനാവുകയും ചെയ്യും.

മനസ്സിന്റെ മറ്റൊരു സ്വഭാവത്തെപ്പറ്റി ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. കാണുന്നതും കാണപ്പെടുന്നതും എന്നിങ്ങനെ മനസ്സിനെ രണ്ടായി വിഭജിക്കാം. അതായത് കാണുന്ന മനസ്സും കാണപ്പെടുന്ന മനസ്സും. കാണുന്ന മനസ്സ് കാണപ്പെടുന്ന മനസ്സിനെ നിരീക്ഷിക്കുമ്പോൾ വിചാരങ്ങളിൽ നിന്നു മനസ്സിനെ വേർപെടുത്താൻ സാധിക്കുകയില്ല. അതുകൊണ്ടാണ് വിവേകാനന്ദസ്വാമികൾ ഇങ്ങനെ നിർദ്ദേശിച്ചത്: " ആസനസ്ഥനായ ഉടനെ ധ്യാനം ആരംഭിക്കരുത്. കുറച്ചുനേരം മനസ്സിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. മനസ്സെന്താണ് ചെയ്യുന്നതെന്നു പരിശോധിക്കുക. മനസ്സിന്റെ ചാഞ്ചല്യം ക്രമേണ നിലയ്ക്കുന്നതായി കാണാം. മനസ്സ് കേന്ദ്രീകരിക്കപ്പെടും. അപ്പോൾ ധ്യാനം ആരംഭിക്കുക. "

ഭാവനയുടെ സഹായത്താൽ നാം ധ്യാനിക്കാൻ ശ്രമിക്കുന്നുവെങ്കിലും അതു വെറും ഒരു ഭാവനയല്ല. വാസ്തവത്തിൽ അസ്തിത്വമില്ലാത്ത ഒരു വസ്തുവിനെപ്പറ്റി ചിന്തിക്കുന്നതാണ് ഭാവന. ഉദാഹരണമായി " ആകാശത്തിലെ പൂന്തോട്ടത്തെപ്പറ്റി " ഭാവന ചെയ്‌താൽ, ഇതിന് വാസ്തവത്തിൽ അസ്തിത്വമില്ല. വെറും ഒരു ഭാവനയാണ്. ആകാശത്തിൽ ഒരു പൂന്തോട്ടം ഉണ്ടാകാൻ സാദ്ധ്യതയില്ലല്ലോ. എന്നാൽ ധ്യാനത്തിലെ ഒരു വസ്തുവിന്റെ അസ്തിത്വത്തെ നാം അവിശ്വസിക്കുന്നില്ല.

മരിച്ചവരുടെ കല്യാണം

ക്ഷമയും സ്ഥിരചിത്തതയും

മഹത്തായ ഒരു പ്രവൃത്തിയും - അതെത്രതന്നെ ചെറുതാണെങ്കിലും - നിഷ്ഫലമാവുകയില്ല. അവ നമ്മിൽ സൂക്ഷിക്കപ്പെടുന്നു. ഒരു ചെറിയ അടി മുന്നോട്ടുവെച്ചാൽ നാം ലക്ഷ്യത്തിലേക്കുള്ള ദൂരം അത്രയും പിന്നിട്ടുകഴിഞ്ഞു എന്നു കരുതാം. അത്രയെങ്കിലും സ്വരൂപിച്ചുകഴിഞ്ഞു. മനസ്സിൽ തീവ്രമായ ആഗ്രഹത്തോടെയല്ലാതെ ചെയ്യുന്ന പ്രവൃത്തികൾ നിഷ്ഫലമാണെന്നത് ഒരു  പരമാർത്ഥമാണ്. അങ്ങനെയാണെങ്കിൽ എല്ലാ പരിശ്രമവും ത്യജിക്കണമെന്നാണോ? അല്ല. തീവ്രമായ ആഗ്രഹം ദൃശ്യമാകുന്നതുവരെ പ്രയത്നിച്ചുകൊണ്ടേയിരിക്കണം. നമ്മുടെ ഒരു പ്രയത്നവും നിഷ്ഫലമാവുകയില്ല. അവയെല്ലാം തന്നെ ശേഖരിച്ചുവെക്കപ്പെടും. ഭാവിയിൽ അടി കിട്ടുമ്പോൾ - ബുദ്ധിമുട്ടുകളും തിരിച്ചടികളും ഉണ്ടാവുമ്പോൾ ചെറിയ ആ പ്രയത്നം നമ്മളെ രക്ഷിക്കും. എത്ര ചെറുതായാലും മഹത്തായ പ്രവൃത്തികൾ വിസ്മരിക്കപ്പെടുകയില്ല. ബുദ്ധിമുട്ടുകളുടെയും കഷ്ടപ്പാടുകളുടെയും ഇടയ്ക്കു മനസ്സിന് അവ ശക്തിപകരുന്നു. ആദ്യകാലങ്ങളിൽ നിലനിന്നിരുന്ന ഈശ്വരനോടുള്ള ആകർഷണം, നിസ്വാർത്ഥ ബുദ്ധി, പ്രവൃത്തികൾ മുതലായവ ഓർമ്മിക്കുക. അങ്ങനെയാവുമ്പോൾ നമുക്കു സ്വയം അറിയാൻ കഴിയും. "എന്തൊരു മാനസികാവസ്ഥയായിരുന്നു അന്നെനിക്കുണ്ടായിരുന്നത്? ആദർശത്തോടു എത്രമാത്രം ആകർഷിക്കപ്പെട്ടിരുന്നു! എന്തൊരു നിസ്വാർത്ഥതയായിരുന്നു അന്ന്!"

പ്രവൃത്തികൾ വഴിക്കുവെച്ചു തടസ്സപ്പെടുകയും അവയെ അലംഭാവത്തോടെ വീക്ഷിക്കുകയും ആണെങ്കിൽ ലക്ഷ്യപ്രാപ്തി ആഗ്രഹിക്കേണ്ട. അനേകജന്മങ്ങളിലെ പരാജയവും കഷ്ടപ്പാടുകളും ഉണ്ടായാലും നശിക്കാത്ത ക്ഷമയ്ക്കുടമകളായിരിക്കണം നമ്മൾ. ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടോ കുറെ വർഷങ്ങൾകൊണ്ടോ ഇത്തരം ക്ഷമ സമ്പാദിക്കാൻ സാദ്ധ്യമല്ല. പക്ഷേ നൂറു കണക്കിനു ജന്മങ്ങൾ ചെലവിഴിച്ചാലും വേണ്ടില്ല അത്രക്ക് അമൂല്യമാണ് നമ്മുടെ അന്വേഷണ വിഷയം. വേണ്ടിടത്തോളം ചെലവഴിക്കാതെ - പ്രയത്നിക്കാതെ - ഒന്നും നമുക്കു നേടാനാവില്ല. ഒരു പക്ഷേ, നമ്മുടെ അത്യദ്ധ്വാനത്തിനുശേഷവും, നിരാശപ്പെടുത്തുന്ന വിധത്തിൽ ലക്ഷ്യം വളരെ ദൂരെയാവാം. അല്ലെങ്കിൽ കയ്യെത്തിപ്പിടിക്കാവുന്നത്ര അടുത്താകാം. എപ്പോഴാണ് ആ നല്ല നിമിഷം വന്നു ചേരുക എന്നാർക്കറിയാം?

ആത്യന്തികമായി നമുക്ക് ഈശ്വരകൃപയിൽ മാത്രം വിശ്വസിക്കേണ്ടിയിരിക്കുന്നു. അവസാനം നമ്മുടെ സാധനകളെല്ലാം ഈശ്വരനിൽ പൂർണ്ണമായി സമർപ്പിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹത്തിനുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കാം.

ഗണപതി ഉപാസനയുടെ രഹസ്യാര്‍ത്ഥങ്ങള്‍

ഗണപതിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുങ്ങും. എന്നാല്‍ പലര്‍ക്കും മഹാഗണപതി ഭഗവാന്‍ ആരാണെന്നറിഞ്ഞുകൂടാ. ഭാരതത്തിലുടനീളം എന്തിന് ചില വിദേശരാജ്യങ്ങളില്‍പോലും ഗണപതിയുടെ സാന്നിദ്ധ്യം സജീവമാണ്. തായ്‌ലന്റിലും ഇന്തോനേഷ്യയിലും വിയറ്റ്‌നാമിലുമെല്ലാം ഗണപതിദേവനുണ്ട്. ജപ്പാനില്‍ ഗണപതിയുടെ പേര് കാംഗിറ്റന്‍ എന്നാണ്. എന്തുകൊണ്ടാണ് ഗണപതിക്ക് ഇത്രയേറെ പ്രാധാന്യം ലഭിച്ചതെന്നതിനെക്കുറിച്ച് അല്പം ചിന്തിക്കേണ്ടതാണെന്നു തോന്നുന്നു. കാരണം നാം ഓരോരുത്തരും കടതുടങ്ങുമ്പോള്‍, വീടുതാമസം നടത്തുമ്പോള്‍ എന്നുവേണ്ട സകലതിന്റെയും തുടക്കത്തില്‍ ഗണപതിഹോമം കേരളക്കാരന് പഥ്യമാണ്. ഗണപതിഹോമം എന്നു കേള്‍ക്കാത്തവര്‍ ചുരുങ്ങും.

വേദങ്ങളിലാണ് ഇന്നു കാണുന്ന നിരവധി ദേവതകളെക്കുറിച്ചുള്ള ആദ്യപ്രസ്താവം കാണാന്‍ കഴിയുക. ഋഗ്വേദത്തിലെ രണ്ടാം മണ്ഡലത്തിലാണ് ആദ്യമായി ഗണപതിയെക്കുറിച്ച് പറയുന്നത്. അല്ലാതെ എല്ലാവരും കരുതുന്നതുപോലെ ഋഗ്വേദം തുടങ്ങുന്നതുതന്നെ വിഘ്‌നേശ്വരസ്തുതിയോടെയല്ല. ഋഗ്വേദം തുടങ്ങുന്നത് ‘അഗ്നിമീളേ’ എന്ന് അഗ്നിയെ സ്തുതിച്ചുകൊണ്ടാണ്. അപ്പോള്‍പിന്നെ അഗ്നിക്ക് ഗണപതിയുമായി ബന്ധം വല്ലതുമുണ്ടോ എന്നേ അന്വേഷിക്കേണ്ടതുള്ളൂ. ഋഗ്വേദത്തില്‍ നമുക്കതു വായിക്കാം.

‘ഗണാനാം ത്വാ ഗണപതിം
ഹവാമഹേ
കവിം കവീനാമുപമശ്രവസ്ത
മമ്
ജ്യേഷ്ഠരാജം ബ്രഹ്മണാം
ബ്രഹ്മണസ്പത’ 
(ഋഗ്വേദം 2.23.1)

ഗണപതി ബൃഹസ്പതിയും കവിയുമാണ്. ഗണപതി വിദ്യയുടെയും ബുദ്ധിയുടെയും ദേവതയാണല്ലോ. വേദവാണിയുടെതന്നെ അധിപതിയാണ് ബൃഹസ്പതി. ബ്രഹ്മണസ്പതി എന്ന വാക്കിനും ഇതേ അർത്ഥം തന്നെ. ഇതുമാത്രമല്ല, ഋഗ്വേദത്തില്‍തന്നെ കവികളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഗണപതിയാണെന്നും പറയുന്നുണ്ട്. ”ഗണപതേ ഗണേഷു ത്വമാഹുര്‍വിപ്രതമം കവീനാമ്” (ഋ.10.11.29) എന്ന പ്രസ്താവം ഏറെ പ്രശസ്തമാണ്. അപ്പോള്‍ ഗണപതി ബുദ്ധിയുടെയും സിദ്ധിയുടെയും കവിത്വത്തിന്റെയും വേദവിജ്ഞാനത്തിന്റെയും അധിപതിയാണെന്നു സാരം. ഇതുകൊണ്ടായിരിക്കാം ബുദ്ധിയും സിദ്ധിയും ഗണപതിയുടെ ഭാര്യമാരാണെന്നു പിന്നീട് ഇന്ത്യയില്‍ വിശ്വാസമെന്നവണ്ണം പ്രചരിക്കാനിടയായത്.

ഇനി നമുക്ക് തന്ത്രഗ്രന്ഥങ്ങളില്‍ ഗണപതിയുടെ പര്യായപദങ്ങള്‍ നല്‍കിയതൊന്നു വായിക്കാം. സിന്ദൂരാഭന്‍, രക്തവസ്ത്രാങ്ഗരാഗന്‍, ധൂമ്രകേതു, ലംബോദരന്‍, സര്‍വഭക്ഷകന്‍, വിനായകന്‍ തുടങ്ങിയ പര്യായങ്ങളെല്ലാം ഗണപതിയുടേതാണ്. സിന്ദൂരപ്രകാശമുള്ളതെന്നാണ് സിന്ദൂരാഭം എന്ന വാക്കിനർത്ഥം. രക്തവസ്ത്രാങ്ഗരാഗം എന്ന വാക്കിനും ഏതാണ്ട് ഇതേ അർത്ഥം തന്നെയാണ്. അതായത് രക്തവര്‍ണം അല്ലെങ്കില്‍ അഗ്നിവര്‍ണം ഗണപതിയുടെ നിറമാണെന്നു നമുക്കു മനസ്സിലാക്കാം. ലംബോദരന്‍ എന്നതാണ് മറ്റൊരു പര്യായം.

ഗണപതി സര്‍വഭക്ഷകനാണ്. എന്തുകൊടുത്താലും തിന്നുതീര്‍ക്കും. എത്ര ഭക്ഷണം കഴിച്ചാലും മതിവരില്ല. ഗണപതിയുടെ വയറ്റില്‍ അവയെല്ലാം നിമിഷനേരം കൊണ്ടുദഹിച്ചുതീരും. അഗ്നിയിലും ഇങ്ങനെതന്നെയാണ്. അഗ്നിയില്‍ എന്തുനിക്ഷേപിച്ചാലും അതു ദഹിച്ചുപോകുന്നു. ഇവിടെ ഒന്നാമതായി ഗണപതിനിറം അഗ്നിവര്‍ണ്ണം, രണ്ടാമതായി ഗണപതിയില്‍ എന്തു നിക്ഷേപിച്ചാലും ദഹിച്ചുതീരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഗണപതിക്കും അഗ്നിക്കും തമ്മില്‍ സമാനതകളുള്ളതായി മനസ്സിലാക്കാം. ഗണപതിയുടെ മറ്റൊരു പേര് ധൂമ്രകേതു എന്നാണ്.

ധൂമ്രകേതു എന്ന വാക്കിനർത്ഥം പുക കൊടിയായുള്ളവന്‍ എന്നാണ്. പുകയെ കൊടിയാക്കുന്നവന്‍ എന്താണ്? അഗ്നിയാണ് പുക കൊടിയായുള്ളവന്‍ എന്നറിയാത്തവരുണ്ടാവില്ല. അഗ്നി ലംബോദരനാണ്, സര്‍വഭക്ഷകനാണ്. സര്‍വവും ഭക്ഷിക്കുന്നവന്‍ എന്ന അര്‍ഥത്തില്‍ വിശ്വാദം എന്ന് അഗ്നിയെ വിശേഷിപ്പിച്ചിരിക്കുന്നതായി ഋഗ്വേദത്തില്‍ കാണാം. (ഋ. 8.44.26) അതേ സൂക്തത്തില്‍ അഗ്നിയെ കവി, വിപ്രന്‍, ധൂമ്രകേതു, വിശ്പതി (ജനങ്ങളുടെ പതി) എന്നും വിശേഷിപ്പിച്ചിരിക്കുന്നു.

ഇങ്ങനെ നോക്കുമ്പോള്‍ ഗണപതി അഗ്നിതന്നെയാണെന്നു ഉറപ്പിച്ചു പറയാം. ഗണപതിഹോമംതന്നെ ഇതിന്റെ കൃത്യമായ ഉദാഹരണമാണ്. ഹോമം, വാസ്തവത്തില്‍ ഇഡാപിംഗളാനാഡികളിലൂടെ സാധനാ മാര്‍ഗത്തിലൂടെ നാം അനുവര്‍ത്തിക്കുന്ന മന്ത്രസ്പന്ദനങ്ങളെ സുഷുമ്‌നയിലേക്ക് കൊണ്ടുവരാനുപയോഗിക്കുന്ന ഉപാധിയാണ്. മൂലാധാരം പൃഥ്വീതലത്തിലാണ് ഉള്ളത്. കുണ്ഡത്തില്‍ അഗ്നി ജ്വലിപ്പിക്കുമ്പോള്‍ ശരീരത്തില്‍ മൂലാധാരചക്രത്തില്‍ കുണ്ഡലിനിയുടെ പ്രതീകമാണ് കാണാന്‍ സാധിക്കുക.

കുണ്ഡലിനിയില്‍ മന്ത്രസ്പന്ദനങ്ങള്‍ ചേര്‍ക്കുന്നതിന്റെ പ്രതീകമാണ് കുണ്ഡത്തില്‍ നെയ്യ് ഒഴിക്കുന്നത്. ‘കുണ്ഡം’ എന്ന വാക്കുതന്നെ ‘കുണ്ഡലിനി’യുമായി ബന്ധപ്പെട്ടതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണല്ലോ. മന്ത്രസഹിതം കുണ്ഡത്തില്‍ ഹവിസ്സര്‍പ്പിക്കപ്പെടുന്നത് കുണ്ഡലിനി ഉയരാന്‍ ഏറെ സഹായിക്കുമെന്നും മന്ത്രശാസ്ത്രഗ്രന്ഥങ്ങളില്‍ കാണാം. മൂലാധാരത്തില്‍നിന്ന് കുണ്ഡലിനീ അഗ്നി ഉയര്‍ന്നു പൊങ്ങുന്നതിന്റെ പ്രതീകമാണ് ഹോമപ്രക്രിയ.

ഗണപതിയുടെ വാഹനം എലിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്രയും വലിയ ആകാരമുള്ള ഗണപതിക്ക് ഇത്ര ചെറിയ മൃഗം വാഹനമാകുമോ എന്ന് പലരും പരിഹസിച്ചുതള്ളുന്നതു കണ്ടിട്ടുണ്ട്. എന്നാല്‍ ഈ ഉപമാലങ്കാരത്തിനു പിന്നിലും വലിയൊരു ശാസ്ത്രീയതത്ത്വം ഒളിഞ്ഞുകിടക്കുന്നുണ്ട്. ഗണപതി സാക്ഷാല്‍ അഗ്നിയാണെന്നു പറഞ്ഞുവല്ലോ. തൈത്തിരീയ ബ്രാഹ്മണത്തിലെ ഒരു പ്രസ്താവം വായിക്കുക.അഗ്നിര്‍ദേവേഭ്യോ നിലീയത ആഖുരൂപം കൃത്വാ പൃഥിവീം പ്രാവിശത്. (തൈത്തിരീയ ബ്രാഹ്മണം 1.1.3.3)

അർത്ഥം: അഗ്നി ദേവന്മാരുടെ അടുത്തുനിന്ന് അന്തര്‍ധാനം ചെയ്തു. എലിയുടെ രൂപം ധരിച്ച് ഭൂമിക്കടിയില്‍ പോയി ഒളിച്ചിരുന്നു.

സൃഷ്ടിയുടെ തുടക്കത്തില്‍ ഈ ഭൂമി ഉരുകിത്തിളച്ചുമറിയുന്ന വസ്തുവായിരുന്നുവല്ലോ. എന്നാല്‍ ക്രമേണ ഭൂമിയുടെ ഉപരിതലം തണുത്തുതുടങ്ങി. പുറമേയുള്ള ആ അഗ്നി ഭൂമിയ്ക്കടിയില്‍ ലാവരൂപേണ ഇപ്പോഴും തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ‘അഗ്നി’ എലിയെപ്പോലെ ഭൂമിക്കടിയില്‍പ്പോയി ഒളിച്ചിരുന്നുവെന്ന് ലാക്ഷണികമായി പറഞ്ഞതാണ്. ഇത് ആധിദൈവികമായ അര്‍ഥമാണ്. എന്നാല്‍ ആധ്യാത്മികമായി പൃഥ്വീതത്ത്വമാണ് എലി. മൂലാധാരസ്ഥിതമാണ് ഗണപതി. മൂലാധാരത്തിലെ ഗണപതിയുടെ വാഹനം ഭൂമിതത്ത്വവുമായി ബന്ധപ്പെട്ട എലിതന്നെയാകുന്നത് സ്വാഭാവികംതന്നെ. യജുര്‍വേദത്തില്‍ പറയുന്നതിങ്ങനെയാണ്. ‘ആഖുസ്‌തേ പശുഃ’ (3.37) അവന്റെ മൃഗം എലിയാണെന്നർത്ഥം. ഇതു മാത്രമല്ല, ഗണപതിരൂപത്തില്‍ ഇനിയും അനേകം ആധ്യാത്മികതത്ത്വങ്ങള്‍ കാണാം. ഗണപതിയുടെ കൈയിലുള്ള പാശം ആശാപാശങ്ങളെ ബന്ധിക്കേണ്ടതിന്റെയും അങ്കുശം മദംപൊട്ടിയ ആനയപ്പോലെയുള്ള വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കേണ്ടതിന്റെയും പ്രതീകമാകുമ്പോള്‍ ഒടിഞ്ഞകൊമ്പ് സുഖ - ദുഃഖ, നിന്ദാ - സ്തുതി, മാന - അപമാനദ്വന്ദ്വങ്ങളില്‍നിന്ന് മുക്തനാകേണ്ടതിന്റെയും മധുരമോദകമാകട്ടെ ഉപാസനയിലൂടെ ലഭ്യമാകുന്ന ആധ്യാത്മികമായ ആനന്ദത്തെയും പ്രതീകവത്കരിക്കുന്നു.

ദൈവദശകം

1

ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികന്‍ നീ ഭവാബ്ധിക്കോ‌-
രാവിവന്‍തോണി നിന്‍പദം.

2

ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.

3

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.

4

ആഴിയും തിരയും കാറ്റും-
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.

5

നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും

6

നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെനീക്കി -
സ്സായൂജ്യം നല്‍കുമാര്യനും.

7

നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.

8

അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക.

9

ജയിയ്ക്കുക മഹാദേവ,
ദീനവന പരായണാ,
ജയിയ്ക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിയ്ക്കുക.

10

ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.

ശാക്തേയം എന്താണ്?

സാധകനായ മനുഷ്യന്റെ ജീവിതചര്യയാണ് ശാക്തേയം. സഗുണോപാസനയിലൂടെ സ്വജീവിതം അർത്ഥപൂർണ്ണമാക്കി കൈവല്യാവസ്ഥ പ്രാപിക്കാനുള്ള ഒരു സോപാനമാണ് ഇത്. യമ നിയമ ആസന പ്രാണായാമ പ്രത്യാഹാര ധാരണാ ധ്യാന സമാധികളാകുന്ന അഷ്ടാംഗ യോഗചര്യതന്നെയാണ് ഈ മാർഗ്ഗം. നിരന്തരമായ മന്ത്രാനുസന്ധാനമാണ് ഇതിന്റെ പ്രത്യേകത. അതായത് ആദിപരാശക്തിയുടെ ഉപാസന തന്നെ. അതാവട്ടെ ദശമഹാവിദ്യകളായി സങ്കല്‌പിച്ച് അവയിൽ ഏതെങ്കിലും ഒരു വിദ്യയെ നിരന്തരം അനന്യഭക്തിയോടെ സേവിക്കുകയെന്നതാകുന്നു. പൂജാദികളൊക്കെ ഇതിന്റെ ഉപാധികളായി വർത്തിക്കുന്നു.

ഭാരതത്തിലുടനീളം കൗളധർമ്മം എന്ന പേരിലറിയപ്പെടുന്ന ഈ സമ്പ്രദായത്തിൽ ദശമഹാവിദ്യകളെ പൂജിക്കുന്നു. അവയാകട്ടെ, കാളി, താര, ഛിന്നമസ്ത, ബഗളാമുഖി, ധൂമാവതി, മാതംഗി, ഭുവന, ഭൈരവി, കമല, ഷോഢശി എന്നിവയാകുന്നു. ഈ ദശമഹാവിദ്യകളുടെ ഉപാസന അദ്വൈത സാക്ഷാത്കാരത്തിനുള്ള ഉപാധിയുമാകുന്നു.

ശാന്തരാവുക

ധ്യാനമാർഗ്ഗത്തിൽ മനസ്സിനെ നിയന്ത്രിക്കുന്നത് ഒഴിച്ചുകൂടാത്ത കാര്യമാണ്. മനസ്സ് ശാന്തമായാൽ അതിന്റെ ഫലം ജീവിതത്തിൽ മുഴുവനും പ്രതിഫലിക്കും. വാക്കും പ്രവൃത്തിയും അക്ഷുബ്ധവും ശാന്തവുമായിത്തീരും. സ്വഭാവത്തിൽ മൃദുത്വം ദൃശ്യമാകും. അസ്ഥിരത ഉണ്ടാവുകയേയില്ല.

ഇതെല്ലാവരിലും സംഭവിക്കുന്നു. എല്ലാവർക്കും ഇതറിയുകയും ചെയ്യാം. മനസ്സും ധ്യാനവിഷയത്തിനപ്പുറത്തുള്ള വിഷയങ്ങളിൽ വ്യാപരിക്കുന്നു. ആ സമയത്ത് മനസ്സിനെ വീണ്ടും ധ്യാനവിഷയത്തിൽ കേന്ദ്രീകരിക്കാൻ ശ്രമിക്കണം. മനസ്സ് കലുഷിതമാണെങ്കിൽ വിഷയങ്ങ (ഭോഗവസ്തുക്ക) ളിലേക്ക് ആകർഷിക്കപ്പെടുന്നു. മനസ്സും ഭോഗേച്ഛയാൽ വിഷയങ്ങളിൽ ആകർഷിക്കപ്പെടുന്നുവെങ്കിൽ വളരെ ശ്രദ്ധിക്കണം. ഉണർന്നിരിക്കതന്നെ വേണം.

ഈശ്വരപ്രേമം ആദ്യ ഉപാധി

ശ്രീരാമകൃഷ്ണപരമഹംസരുടെ ഉപദേശത്തിലെ ഒരുപ്രധാന ഘടകമിതാണ്. ഈശ്വരനാമം ജപിക്കുമ്പോൾ സത്യസന്ധത പുലർത്തണം. എത്ര ആയിരം നാമം ജപിച്ചു എന്നതോ എത്രനേരം ധ്യാനിച്ചു എന്നതോ അല്ല പ്രധാനം. ചിലർ സസ്യാഹാരം മാത്രം കഴിച്ച് ഒറ്റമുണ്ടുടുത്തും മറ്റും കഠിനസാധനകൾ അനുഷ്ഠിക്കുന്നു. ഉദ്ദേശ്യശുദ്ധിയില്ലെങ്കിൽ ഇതൊക്കെ തീരെ നിസ്സാരങ്ങളാണ്. നമുക്ക് ഈശ്വരനെ ഹൃദയംഗമമായി സ്നേഹിക്കാൻ കഴിയുമോ എന്നതാണ് പ്രധാനം. അങ്ങനെയുള്ള ഈശ്വരനെപ്രേമത്തിലൂടെ ലോകത്തിലെ മറ്റെല്ലാ ആകർഷണങ്ങളും സ്വയം നിസ്സാരങ്ങളായിത്തീരുന്നു. ഇക്കാര്യം എപ്പോഴും മനസ്സിലുണ്ടായിരിക്കണം.

ശ്രീമദ് ഭാഗവതം ഇങ്ങനെ പറയുന്നു. "ഈശ്വരനോടുള്ള യഥാർത്ഥപ്രേമം ലോകത്തിലെ മറ്റെല്ലാ ആകർഷണങ്ങളെയും കുറച്ചുകൊണ്ടുവരുന്നു." ഈ നിലവാരം വെച്ചുകൊണ്ടു തന്നെ നാം ആദ്ധ്യാത്മികമാർഗ്ഗത്തിൽ സഞ്ചരിക്കണം. ഈശ്വരനാമം ഉച്ചരിക്കുമ്പോൾ ഒരാൾക്ക് ചിലപ്പോൾ ബോധം നഷ്ടപ്പെടുന്നു. ജീവിതം മുഴുവനും ഒരു സ്ഥലത്തിരുന്നു മറ്റൊരുവൻ ധ്യാനിക്കുന്നു. വേറൊരാൾ ലക്ഷക്കണക്കിന് ഈശ്വരനാമം ഉരുവിടുന്നു. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു തീർത്ഥയാത്ര പോകുന്നു. ഇവയ്ക്കൊന്നും തന്നെ പ്രസക്തിയില്ല. ഹൃദയത്തിൽ ഈശ്വരന്റെ സാന്നിദ്ധ്യം എപ്പോഴും അനുഭവപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനം. ആ ഹൃദയത്തിൽ മറ്റൊന്നിനും സ്ഥാനമുണ്ടാവില്ല. മറ്റൊരാൾക്കും സ്ഥാനമുണ്ടാവില്ല. എന്തിനധികം, മറ്റൊരു ചിന്തയ്ക്കുപോലും അവിടെ ഇടം ലഭിക്കുകയില്ല. നാം നമ്മുടെ സ്നേഹവും ആദരവും -പൂർണ്ണമായും അദ്ദേഹത്തിനു നൽകണം. അദ്ദേഹത്തിന്റെ പാദത്തിൽ നമ്മൾ പൂർണ്ണമായും ആത്മസമർപ്പണം ചെയ്യണം. ശ്രീരാമകൃഷ്ണദേവന്റെ ഉപദേശങ്ങളുടെ സാരമിതാണ്.

ഹൃദയംഗമമായി ഈശ്വരനെ സ്നേഹിക്കാൻ കഴിഞ്ഞാൽ നമുക്കദ്ദേഹത്തിന്റെ സാന്നിദ്ധ്യം പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും ദർശിക്കാൻ സാധിക്കും. ഈ ഒരൊറ്റ ആദർശത്തെ മുറുകെ പിടിച്ചു ജീവിതം നയിക്കാൻ നമുക്ക് സാധിക്കട്ടെ എന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണ്. ഈ ആദർശം പ്രപഞ്ചത്തിലെ മറ്റെല്ലാം നിസ്സാരമായി കാണത്തക്കവിധം നമ്മുടെ ജീവിതത്തിനു പ്രചോദനം നൽകട്ടെ. അദ്ദേഹത്തിന്റെ അനുഗ്രഹംകൊണ്ട് എല്ലാം സാധിക്കും. നമ്മളിലെല്ലാം അത്തരം ഗാഢമായ ഈശ്വരപ്രേമം ഉണ്ടാവാൻ ഞാൻ ശ്രീരാമകൃഷ്ണദേവനോടു പ്രാർത്ഥിക്കുന്നു.

അനുഷ്ഠാനങ്ങള്‍

ആര്‍ഷഭാരത സംസ്‌കാരത്തിന്റെ അടിത്തറയിലാണ് വ്രതാനുഷ്ഠാനങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുള്ളത്. ഒട്ടേറെ വ്രതാനുഷ്ഠാനങ്ങള്‍ നിറഞ്ഞ് തുളുമ്പുന്നതാണ് ഹിന്ദുവിന്റെ ഒരു വര്‍ഷം.  അവ ഓരോന്നും മാനവരുടെ ആരോഗ്യസംരക്ഷണത്തേയും ലക്ഷ്യമിട്ടുകൊണ്ടാണ് ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് കാണാം. ദൈവിക പരിവേഷത്തില്‍ നിറഞ്ഞാടുന്ന അവ ഒരു സുപ്രഭാതത്തില്‍ ആചരിക്കപ്പെട്ടവയല്ല.

നൂറ്റാണ്ടുകളോളം തപസ്സ് ചെയ്ത്, ഏറെ ത്യാഗങ്ങള്‍ അനുഷ്ഠിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി ബോധ്യപ്പെട്ടു മാത്രമാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. നാലു വേദങ്ങളും ആറ് ശാസ്ത്രങ്ങളും പതിനെട്ട് പുരാണങ്ങളും അനേകം ഉപപുരാണങ്ങളും നൂറ്റിയെട്ടു ഉപനിഷത്തുക്കളും ഇതിഹാസങ്ങളും വ്യക്തമാക്കുന്നത് ഇതുതന്നെയാണ്. പൈതൃകമായി പകര്‍ന്നുകിട്ടിയ അറിവുകളുടെ ആചരണമാണ് ലോകത്തിനു മുന്നില്‍ ആര്‍ഷഭാരതത്തെ ശിരസ്സുയര്‍ത്തി നിര്‍ത്തുന്നത്. ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ അറിവുകളുടേയും അടിസ്ഥാനാധാരമാണ് വേദങ്ങള്‍.

മാനവ സംസ്‌കൃതിയുടെ മൂലപ്രമാണവും ഇവയാണ്. ഋഗ്, യജുസ്, സാമം, അഥര്‍വ്വം എന്നിങ്ങനെയും അതിലേറെ ഓരോന്നിനും ഉപവേദങ്ങളുമുണ്ട്. ധനുര്‍വേദം, ഗന്ധര്‍വവേദം, ആയുര്‍വേദം മുതലായവയൊക്കെ ഉപവേദങ്ങളാണ്. ഋഗ്‌വേദം സ്തുതിപ്രധാനവും യജുര്‍വേദം കര്‍മ്മപ്രധാനവും സാമവേദം പ്രയോഗപ്രദാനവും അഥര്‍വ്വവേദം സംരക്ഷണ പ്രധാനവുമാണെന്ന് സാമാന്യമായി വിവക്ഷിക്കാം.അനുഷ്ഠാനങ്ങളില്‍ പ്രധാനമായതാണല്ലോ വ്രതങ്ങളെന്ന ഉപവാസം. അവയുടെ മറ്റൊരു ലക്ഷ്യമാണ് ആരോഗ്യസംരക്ഷണം. ആഹാരകാര്യത്തിലെ നിയന്ത്രണങ്ങള്‍ അഥവാ ഉപവാസം ഓര്‍ക്കുന്നതുതന്നെ പലര്‍ക്കും അസഹനീയമാണ്.

അനുഷ്ഠാനങ്ങളില്‍ ഉപവാസം മിക്കപ്പോഴും കര്‍ശനമായിത്തന്നെ നിഷ്‌കര്‍ഷിച്ചിട്ടുണ്ട് താനും. കര്‍ശനമായ അനുസരണം അല്ലെങ്കില്‍ നിയന്ത്രണം എന്നതാണ് ഉപവാസത്തിന്റെ അര്‍ത്ഥം. ഒരു പ്രത്യേക ലക്ഷ്യം നേടുന്നതിന് നിശ്ചിതമായ സമയത്തേക്ക് ബോധപൂര്‍വ്വമുള്ള ഭക്ഷണ നിരാകരണമാണ് ഉപവാസം അഥവാ വ്രതം എന്നുപറയാം. ഉപവാസവും പട്ടിണിയും ഒന്നല്ല. പട്ടിണി എന്നാല്‍ വിശപ്പുണ്ടെങ്കിലും കഴിക്കുന്നതിനാവശ്യമായ ഭക്ഷണം ലഭിക്കാതിരുന്ന അവസ്ഥയാണ്.

മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ശരിയായ രീതിയില്‍ അവസാനിപ്പിച്ച ഉപവാസത്തിനുശേഷവും ആഹാരമില്ലായ്മയാണ് ഉണ്ടാവുന്നതെങ്കില്‍ അത് പട്ടിണിയായി മാറുന്നു.ഹൈന്ദവ മതത്തില്‍ മാത്രമല്ല വിവിധമതങ്ങളിലും വ്യത്യസ്തമായ രീതികളില്‍ ആചാരാനുഷ്ഠാനങ്ങളിലൂടെ ഉപവാസത്തെ സാര്‍ത്ഥകമാക്കുന്നുണ്ട്.

ഉറക്കം - ഒരു തടസ്സം

ധ്യാനസമയത്ത് പലരും ഉറങ്ങുന്നതായി കാണുന്നു. ഉറക്കം യോഗമാർഗ്ഗത്തിലെ ശത്രുവും തടസ്സവുമാണ്. കണ്ണുകളിൽ വെള്ളം തളിച്ച് ധ്യാനം തുടരുന്നത് അഭികാമ്യമാണ്. കുറച്ചുനേരം അതു പ്രയോജനം ചെയ്യും. ഉറക്കത്തിന്റെ  പ്രധാന കാരണം സാധാരണയായി കാണാറുള്ള  വസ്തുക്കളിൽ നിന്നു മനസ്സിനെ നിർബ്ബന്ധപൂർവ്വം പിൻവലിക്കലാണ്. പിൻവലിച്ചതിനുശേഷം ധ്യാനത്തിൽ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരുമ്പോൾ സ്വാഭാവികമായി മനസ്സ് മറ്റൊരു വസ്തുവും അനുഭവിക്കാൻ ലഭിക്കാതെ സ്വയം നിദ്രയിലേക്ക് പ്രവേശിക്കുന്നു. എപ്പോഴും ജാഗരൂകമായിരിക്കുക എന്നതാണ് ഇതിൽനിന്നു രക്ഷപ്പെടാനുള്ള മാർഗ്ഗം. അല്ലാതെ മറ്റെന്തു ചെയ്യാനാണ്?

ധ്യത്തിലിരിക്കുമ്പോൾ വരുന്ന ഉറക്കം തമോഗുണത്തിന്റെ പ്രഭാവത്താലാണുണ്ടാകുന്നത്. രണ്ടു കാരണങ്ങളാലാണ് ഇതു സംഭവിക്കുന്നത്. ഒന്നാമതായി ശാരീരികമായ ക്ഷീണം. രണ്ടാമതായി ജപധ്യാനങ്ങളിലുള്ള താൽപര്യക്കുറവ്. ശരീരം ക്ഷീണിക്കുകയോ ആലസ്യം തോന്നുകയോ ചെയ്യുമ്പോൾ വിശ്രമം അനിവാര്യമാണ്. ശരീരത്തിന് ആവശ്യമുള്ളത്ര വിശ്രമവും ഉറക്കവും നൽകണം. നേരം അല്പം വൈകി എഴുന്നേറ്റാൽ ധ്യാനം കൂടുതൽ കാര്യക്ഷമമാകുമെങ്കിൽ അതാണ് നല്ലത്. ക്ഷീണം പിന്നെ ഉണ്ടാവാനിടയില്ലല്ലോ. പക്ഷേ, ഇതെല്ലാം വ്യക്തിയുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്. യുക്തവും സൗകര്യപ്രദവുമായതുമാത്രം ചെയ്യണം.  രണ്ടാമത്തേത് താല്പര്യക്കുറവാണ്. താല്പര്യമില്ലെങ്കിൽ മനസ്സ് ഉറങ്ങിപ്പോകും. ലക്ഷ്യത്തെയും ആദർശത്തെയും പറ്റി പൂർണ്ണമായ അറിവില്ലായ്മയാണ് ജപധ്യാനങ്ങളിൽ താല്പര്യക്കുറവിനു കാരണം. താല്പര്യമില്ലാതായാൽ മനസ്സ് ഉറക്കത്തിലേക്കു വഴുതി വീഴും.

ധ്യാനലക്ഷ്യം പ്രാപിക്കാനുള്ള തീവ്രമായ ആഗ്രഹമുണ്ടെങ്കിൽപ്പിന്നെ നാം അശ്രദ്ധരാവുമോ? "രത്നങ്ങളും സ്വർണ്ണാഭരണങ്ങളും അടുത്ത മുറിയിൽ ഒളിഞ്ഞിരിക്കുന്നു, " ശ്രീരാമകൃഷ്ണദേവൻ പറഞ്ഞു, " ഇതറിഞ്ഞുകൊണ്ട് കള്ളന് അടുത്ത മുറിയിൽ ശാന്തനായി ഉറങ്ങാൻ കഴിയുമോ? " ഇല്ല, ഒരിക്കലുമില്ല, ഭിത്തി തുരന്ന് അടുത്ത മുറിയിൽ കടന്ന് ധനം കൈകലാക്കുന്നതുവരെ അയാൾക്ക് സമാധാനമുണ്ടാവില്ല, അതുപോലെ ഈശ്വരൻ നമ്മുടെ ഹൃദയങ്ങളിൽ ഉണ്ടെന്നും അദ്ദേഹത്തെ പ്രാപിക്കണമെന്നും അറിഞ്ഞുകൊണ്ടു നമുക്കെങ്ങനെ അശ്രദ്ധരാവാൻ കഴിയും?. നമുക്കുറങ്ങാൻ കഴിയുമോ? തീവ്രമായ ആഗ്രഹമില്ലാത്തതുകൊണ്ടാണ് താല്പര്യക്കുറവുണ്ടാകുന്നത്. അതുകൊണ്ട് എപ്പോഴും ജാഗ്രതയോടെയിരിക്കണം.  വീണ്ടും വീണ്ടുമുള്ള  പ്രയത്നംകൊണ്ട് അതൊരു സ്വഭാവമായിത്തീരുന്നു. സംസ്കാരത്തിന്റെ മുദ്ര പതിയുകയും ചെയ്യുന്നു. 

ഉറക്കം വരുമ്പോൾ അൽപനേരം എഴുന്നേറ്റു നടന്നതിനുശേഷം ഞാൻ വീണ്ടും ധ്യാനത്തിലിരിക്കാറുണ്ട്. ഉറക്കം വരുന്നെങ്കിൽ, നടക്കുമ്പോൾ ജപിക്കാൻ പാടുണ്ടോ? ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുന്നതുകൊണ്ട് ഉറക്കം പോയേക്കാം. പക്ഷേ ധ്യാനം നടക്കുന്നില്ല. എല്ലാ ഇന്ദ്രിയങ്ങളെയും അവയുടെ വിഷയങ്ങളിൽ നിന്ന് നിവർത്തിപ്പിക്കലാണ് ധ്യാനം. ആ സമയത്ത് മനസ്സുമാത്രം ധ്യാനവിഷയത്തിൽ കേന്ദ്രീകരിക്കുന്നു.

സത്യമിതാണ്. ധ്യാനിക്കുന്ന സമയത്ത് ശരിയായ വിചാരത്തോടും മാനസികാവസ്ഥയിലും നാമതു ചെയ്യണം. ശരിയായ മാനസികാവസ്ഥയിലിരുന്നുകൊണ്ട് ധ്യാനിക്കുകയാണെങ്കിൽ എത്ര കുറച്ചു സമയം വിനിയോഗിച്ചാലും  സഫലമാവുകതന്നെ ചെയ്യും. മനസ്സ് ശാന്തമാകാതെ സ്വന്തം  ആത്മാവിനെ നിരീക്ഷിക്കുക  സാധ്യമല്ല. മറ്റൊരു വിധത്തിൽ മനസ്സിനെ അപഗ്രന്ഥിക്കുക അസാധ്യമാണ്

ഭഗവത്ഭക്തിയുണ്ടാകുവാന്‍ ഉപായങ്ങള്‍

കാമം, ലോഭം, മോഹം മുതലായവ ചെറുതിരകളെപ്പോലെയാണ്. ഒരുപക്ഷേ ക്രമേണ അതൊരു കടലായി മാറാം എന്ന് മനോഹരമായ മന്ത്രം - ‘തരംഗായിതാ അപി മേ സംഗാത സമുദ്രായന്തി(45).’ ‘കസ്തരതികസ്തരതിമായാം?’ (മായയെ ആര് മറികടക്കും?) എന്നൊരു മുനകൂര്‍ത്ത ചോദ്യം ശ്രീനാരദന്‍ തൊടുക്കുന്നു. ഉത്തരവും ഋഷി നല്‍കുകയുണ്ടായി. ‘കഃ തരതി’ എന്നതിനു മറുപടി ‘സഃ തരതി.’ ‘അവന്‍ എങ്ങനെ?’ യഃസംഗം ത്യജതി. യഃമഹാനുഭാവം സേവ്യതേ.’ കുറഞ്ഞപക്ഷം സംഗവിവര്‍ജ്ജിതനെങ്കിലുമാവുക.

നാരദഭക്തിസൂത്രത്തിലെ അമ്പത്തൊന്നാം സൂത്രം മുതല്‍ ഉദാത്തമായ ഒരു ഭാവഗരിമയിലേക്ക് ഋഷിയുടെ ഭക്തിചിന്ത ഉഡ്ഡയനം ചെയ്യുകയാണ്. ‘അനിര്‍വ്വചനീയം പ്രേമസ്വരൂപം’ എന്ന് സ്വയം മറന്ന് ശ്രീനാരദന്‍ പാടിപ്പോകുന്നു. ഇതാവട്ടെ ദേവര്‍ഷിയുടെ ഭാഷയില്‍ ഗുണരഹിതമാണ്, കാമനാരഹിതമാണ്. പ്രതിക്ഷണ വര്‍ദ്ധമാനവും അവിച്ഛിന്നവും സൂക്ഷ്മതരവുമാണ്. ഭക്തിസാധനയ്ക്ക് മറ്റു പ്രമാണങ്ങളൊന്നും തന്നെ വേണ്ട. ഭക്തിക്ക് പ്രമാണം ഭക്തി തന്നെ.

ആര്‍ത്തന്‍, ജിജ്ഞാസു, അര്‍ത്ഥാര്‍ത്ഥി എന്നീ മൂന്നുതരം ഭക്തന്മാരെപ്പറ്റി വിവരിച്ചതിനുശേഷം ഭക്തി അഭ്യസിക്കേണ്ട രീതികള്‍ പ്രതിപാദിക്കുകയാണ് ശ്രീനാരദന്‍. ഭക്തിഭാവം എങ്ങനെ വളര്‍ത്തി വികസിപ്പിച്ചെടുക്കാം? ഒന്നുമാത്രം. ശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിധിച്ചിട്ടുള്ള സാധനകള്‍ അനുഷ്ഠിക്കുക. ഭക്തിയുടെ ഫലശ്രുതിയെന്ത്? എണ്‍പതാം സൂത്രം ഇത് സ്പഷ്ടമാക്കുന്നു. സ കീര്‍ത്ത്യമാനഃ ശീഘ്രമേവാവിര്‍ഭവതി അനുഭാവയതി ച ഭക്താന്‍.’ ഭഗവാനെ സ്തുതിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുകയും തന്റെ ഭക്തന്മാര്‍ക്ക് യഥാര്‍ത്ഥ സ്വരൂപത്തെ അനുഭവപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു.

ഭഗവത്ഭക്തിയുണ്ടാകുവാന്‍ പതിനൊന്ന് ഉപായങ്ങളും രീതികളും നാരദഭക്തിസൂത്രം വിവരിക്കുന്നു.
അവ:-

1. ഗുണമാഹാത്മ്യാസക്തി

2. രൂപാസക്തി

3. പൂജാസക്തി

4. സ്മരണാസക്തി

5. ദാസ്യാസക്തി

6. സഖ്യാസക്തി

7. കാന്താസക്തി

8. വാത്സല്യാസക്തി

9. ആത്മനിവേദനാസക്തി

10. തന്മയതാസക്തി

11. പരമവിരഹാസക്തി.

ഭാഗവതകാരന്റെ നവവിധഭക്തിയോട് ഒരു ചാര്‍ച്ചയുള്ളതായി തോന്നുന്നത് യാദൃച്ഛികമല്ലതന്നെ. ‘വാദോ നാവലംബ്യ’ (74) എന്നൊരു സൂത്രമുണ്ട്. യഥാര്‍ത്ഥ ഭക്തന്‍ നിരര്‍ത്ഥകങ്ങളായ വിവാദങ്ങളേയും ചര്‍ച്ചകളേയും ഒരിക്കലും ആശ്രയിക്കരുത്. ഭക്തന്‍ വാദപ്രതിവാദങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏതു വിവാദവും ബൗദ്ധികമാണ്. ഭക്തന്‍ അതിനതീതനായി ഉയരണം. ദ്വൈതമാണ് ശ്രേഷ്ഠം. അല്ല, അദ്വൈതം പരമവിശിഷ്ടം. രണ്ടുമല്ല, വിശിഷ്ടാദ്വൈതം കേമം. ഇങ്ങനെയുള്ള വിതണ്ഡകളില്‍പ്പെട്ട് പരമസത്യം കാണാതെ പോകരുത്.

ഭക്തിയുടെ പരമാചാര്യന്മാര്‍ ആരൊക്കെ? ഒരു നീണ്ട പട്ടിക തന്നെ ‘നാരദഭക്തിസൂത്രം’ വരച്ചു കാണിക്കുന്നുണ്ട്. സനത്കുമാരന്മാര്‍, വ്യാസന്‍, ശുകന്‍, ശാണ്ഡില്യന്‍, ഗര്‍ഗ്ഗന്‍, വിഷ്ണു, കൗണ്ഡിന്യന്‍, ശേഷന്‍, ഉദ്ധവന്‍, ആരുണി, മഹാബലി, ഹനുമാന്‍, വിഭീഷണന്‍ തുടങ്ങിയവരാണ് ഭക്തി ആചാര്യന്മാര്‍.

പരമശിവന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ശ്രീനാരദന്‍ നിര്‍വചിച്ചു വിവരിക്കുന്ന ഭക്തിയുടെ സൂത്രഗ്രന്ഥം അനുശീലിച്ചാല്‍ മുക്തി സുനിശ്ചിതമെന്ന ചിന്തയോടെ ‘നാരദഭക്തിസൂത്രം’ പര്യവസാനിക്കുന്നു. നിയന്ത്രിതവും ക്രമീകൃതവുമായ വിധത്തില്‍ മനോവൃത്തികളെ ലക്ഷ്യോന്മുഖമാക്കുവാന്‍ നാരദസൂത്രത്തിലെ എണ്‍പത്തിനാലു മന്ത്രങ്ങള്‍ക്കും കഴിയുന്നു. ഭക്തിസിദ്ധാന്തം അവതരിപ്പിക്കുന്ന എക്കാലത്തേയും മികച്ച ദാര്‍ശനികഗ്രന്ഥം തന്നെയിത്.

ശ്രീകൃഷ്ണഭഗവാനൊരിക്കല്‍ കലശലായ തലവേദന. വിട്ടുമാറുന്നില്ല. ശ്രീനാരദനടുത്തുണ്ട്. ഭഗവാന്‍ മരുന്നും നിര്‍ദ്ദേശിച്ചു ഔഷധമെന്തെന്നോ? ഭക്തന്മാരുടെ പാദധൂളി. ആ മണ്ണുകൊണ്ടുവന്ന് പുരട്ടിയാല്‍ മതിയാവും. ദേവര്‍ഷി ശ്രീകൃഷ്ണഭക്തരെ സമീപിച്ചു. കാലിലെ മലീമസമായ മണ്ണ് ഭഗവാന്റെ തിരുനെറ്റിയില്‍ പുരട്ടുന്ന കാര്യം ഒരു ഭക്തനുപോലും സങ്കല്‍പ്പിക്കാനായില്ല. ഇതില്‍ കവിഞ്ഞൊരു പാപമുണ്ടോ? ശ്രീനാരദന്‍ ഗോകുലത്തിലോടിയെത്തി. വിവരം ഗോപികമാരോടു പറഞ്ഞു. അവരുടെ കാലുകളില്‍ പുരണ്ടിരുന്ന മണ്ണത്രയും കൊടുത്തയച്ചു. അവരുടെ ഹൃദയേശ്വരനാണല്ലോ ശ്യാമസുന്ദരന്‍. ഇല്ലാത്ത തലവേദന എങ്ങനെ മാറാന്‍? അര്‍ത്ഥവാദനകഥകളില്‍ ചോദ്യമില്ലല്ലോ. ഗാഢഭക്തിയും ദൃഢവിശ്വാസവും ഗോപീജനങ്ങള്‍ക്കേറിയതുകൊണ്ടാണല്ലോ ‘യഥാവ്രജഗോപികാനാം…’ എന്ന സൂത്രം നിബന്ധിച്ച് പരമപ്രേമഭക്തിയെ ഉദാഹരിച്ചതും.

ശാന്തിമന്ത്രം

ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ശാന്തി മന്ത്രത്തോടുകൂടിയാണ് ഉപനിഷത്തുകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഈശ്വവാസ്യോപനിഷത്തിന്റെ തുടക്കവും ഒടുക്കവുമുള്ള ശാന്തിമന്ത്രമാണ് ഇത്.

അത് പൂര്‍ണ്ണം ഇത് പൂര്‍ണ്ണം. പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം ഉണ്ടാകുന്നു. പൂര്‍ണ്ണത്തില്‍നിന്നും പൂര്‍ണ്ണത്തെ എടുത്താല്‍ പൂര്‍ണ്ണം അവശേഷിക്കുന്നു. എല്ലാറ്റിനും കാരണമായ ബ്രഹ്മവും കാര്യമായ ഈ പ്രപഞ്ചവും പൂര്‍ണ്ണമാണ്.

ബ്രഹ്മമാകുന്ന പൂര്‍ണ്ണത്തില്‍നിന്നാണ് പ്രപഞ്ചമാകുന്ന പൂര്‍ണ്ണം ഉണ്ടായത്. ഈ പ്രപഞ്ച പൂര്‍ണതയെ എടുത്താലും പൂര്‍ണ്ണ ബ്രഹ്മം തന്നെ അവശേഷിക്കും. ഒരു വിളക്കില്‍ നിന്ന് നിരവധി വിളക്കുകള്‍ കൊളുത്തുന്നതുപോലെയോ ഒരു ഗുരുവില്‍നിന്ന് നിരവധി ശിഷ്യരിലേക്ക് അറിവിനെ പകരുന്നതുപോലെയോ ഒരു അമ്മയില്‍നിന്ന് മക്കള്‍ ഉണ്ടാകുന്നതുപോലെയോ ഇതിനെ മനസ്സിലാക്കണം. കൊളുത്തിയ വിളക്കുകളും അറിവ് നേടിയ ശിഷ്യനും പിറന്ന് വീണ മക്കളും അവരവരുടെ നിലയില്‍ പൂര്‍ണ്ണരാണ്. ഇവയൊന്നുമില്ലെങ്കിലും ആദ്യം പറഞ്ഞവ പൂര്‍ണ്ണമായി ശേഷിക്കും.

മൂന്ന് തവണ ശാന്തി ചൊല്ലുന്നതുകൊണ്ട് ഈ മന്ത്രങ്ങള്‍ ശാന്തി മന്ത്രങ്ങള്‍ എന്ന പേരില്‍ പ്രശസ്തമായത്. വേദ വിഭാഗത്തിന്റെ വ്യത്യാസം അനുസരിച്ച് ഉപനിഷത്തുകളിലെ ശാന്തിമന്ത്രങ്ങള്‍ക്കും മാറ്റമുണ്ട്. താപത്രയങ്ങളെ നീക്കാനായാണ് ശാന്തി മന്ത്രങ്ങള്‍ ഉരുവിടുന്നത്. 

താപം എന്നാല്‍ ദുഃഖം എന്നര്‍ത്ഥം. ദുഃഖം മൂന്നു തരത്തില്‍, അതിനാല്‍ താപത്രയം - ആധി ദൈവികദുഃഖം, ആധി ഭൗതിക ദുഃഖം, ആദ്ധ്യാത്മിക ദുഃഖം. 

നമുക്ക് ഒരു നിയന്ത്രണവുമില്ലാത്ത മേഖലകളില്‍ നിന്ന്, പ്രത്യേകിച്ച് പ്രപഞ്ച ശക്തികളില്‍നിന്നും ഉണ്ടാകുന്ന ദുഃഖമാണ് ആധിദൈവിക ദുഃഖം. നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും ജീവജാലങ്ങളില്‍നിന്നും മറ്റും ഉണ്ടാകുന്ന ദുഃഖം ആധി ഭൗതീകം. ഒരു പരിധിവരെ നമുക്ക് നിയന്ത്രണമുണ്ട്. അവനവനില്‍ നിന്നും ഉണ്ടാകുന്ന ദുഃഖം ആദ്ധ്യാത്മികം.

ശാരീരിക, മാനസിക അസ്വസ്ഥതകളും രോഗങ്ങളും മറ്റും. ഇവിടെ നമുക്ക് നല്ല നിയന്ത്രണം ഉള്ളതാണ് അല്ലെങ്കില്‍ ഉണ്ടാകേണ്ടതാണ്. ഈ മൂന്ന് ദുഃഖങ്ങളില്‍നിന്നും മോചനം ഉണ്ടാകണമെന്ന് കരുതിയാണ് ശാന്തിമന്ത്രം ജപിക്കുന്നത്.

താപത്രയങ്ങള്‍ നമ്മുടെ പഠനത്തെയും മംഗളകാര്യങ്ങളെയും ബാധിക്കും എന്നതിനാല്‍ പഠനത്തിനു മുന്‍പും മംഗളകാര്യങ്ങള്‍ തുടങ്ങുന്നതിനു മുന്‍പും ശാന്തിമന്ത്രം ചൊല്ലുന്ന പതിവുണ്ട്. ബൗദ്ധികവും മാനസികവും ശാരീരികവുമായ ശാന്തി നമുക്കേവര്‍ക്കും എന്തു കാര്യത്തിനും വേണമല്ലോ. ആദ്യത്തെ ‘ശാന്തി’ എന്നത് ഉറക്കെയും രണ്ടാമത്തെത് ശബ്ദം കുറച്ചും മൂന്നാമത്തെ പതിഞ്ഞ സ്വരത്തിലും വേണമെന്നാണ് ആചാര്യന്മാര്‍ നിഷ്‌കര്‍ഷിക്കാറുള്ളത്.

കലശത്തിന്റെ പ്രാധാന്യം


പവിത്രമായ എല്ലാ കര്‍മ്മങ്ങള്‍ക്കും അലങ്കരിച്ച ഒരു കലശം സാക്ഷിയായിട്ടുണ്ടാകും. മണ്ണുകൊണ്ടോ ചെമ്പുകൊണ്ടോ നിര്‍മ്മിച്ച കുടത്തിനുള്ളില്‍ ജലം നിറച്ചിരിക്കും. ഇതിന്റെ മുകള്‍ ഭാഗം മാവിലകൊണ്ട് അലങ്കരിച്ചിരിക്കും. കുടത്തിന്റെ വായ് ഭാഗത്ത് നാളികേരം വയ്ക്കും. ചുവപ്പ് അല്ലെങ്കില്‍ വെള്ള നൂല്‍ ഉപയോഗിച്ച് കുടം മുഴുവന്‍ ചുറ്റും. ഈ കുടത്തെയാണ് കലശം എന്ന് വിളിക്കുക. ജലമോ അരിയോ നിറച്ച കലശമാണ് പൂര്‍ണ്ണകുംഭം എന്ന് അറിയപ്പെടുന്നത്.

ജീവിത വിജയം കൈവരിക്കുന്നതിനാവശ്യനായ ദേവചൈതന്യം ദേഹത്തില്‍ നിറയുന്നതിനെയാണ് പൂര്‍ണ്ണബിംബം പ്രതിനിധീകരിക്കുന്നത്. ഗൃഹപ്രവേശം, വിവാഹം, പൂജകള്‍ എന്നിങ്ങനെ ശുഭകാര്യങ്ങള്‍ നടക്കുന്ന ഇടങ്ങളിലെല്ലാം കലശത്തിന് പ്രാധാന്യമുണ്ട്. കലശത്തെ ആരാധിക്കുന്നതിന് പിന്നില്‍ നിരവധി തത്ത്വങ്ങളുണ്ട്.  ക്ഷീരസാഗരത്തില്‍ അനന്തനുമേല്‍ ശയനം നടത്തുന്ന ഭഗവാന്‍ വിഷ്ണുവിന്റെ നാഭിയില്‍ വിരിഞ്ഞ താമരയില്‍ നിന്നാണ് ബ്രഹ്മാവിന്റെ ജനനം. അതിനുശേഷമാണ് ബ്രഹ്മാവിന്റെ പ്രപഞ്ച സൃഷ്ടി. എല്ലാ സൃഷ്ടിയുടേയും ആവിര്‍ഭാവത്തിന് കാരണമായ ജലത്തിന്റെ പ്രതീകമാണ് കലശത്തിലെ ജലം. മാവിലയും നാളികേരവും സൃഷ്ടിയെ പ്രതിനിധീകരിക്കുന്നു.

സൃഷ്ടികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്‌നേഹത്തിന്റെ പ്രതീകമത്രെ കലശത്തെ ചുറ്റിയിരിക്കുന്ന നൂല്‍. അതുകൊണ്ടാണ് കലശത്തെ പവിത്രമായി കരുതി ആരാധിക്കുന്നത്.

എല്ലാ പുണ്യനദികളില്‍ നിന്നുള്ള ജലവും എല്ലാ വേദങ്ങളിലേയും ജ്ഞാനവും എല്ലാ ദേവതകളുടേയും അനുഗ്രഹവും കലശത്തിലേക്ക് ആവാഹിക്കുക്കും. പിന്നീട് ഈ ജലം അഭിഷേകം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് ഉപയോഗിക്കും. ദേവന്മാരും അസുരന്മാരും പാലാഴി കടഞ്ഞ നേരം ഉയര്‍ന്നുവന്നതാണ് അമൃതകുംഭം. അതുകൊണ്ടുതന്നെ കലശം അമരത്വത്തിന്റേയും പ്രതീകമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.