ക്ഷമയും സ്ഥിരചിത്തതയും

മഹത്തായ ഒരു പ്രവൃത്തിയും - അതെത്രതന്നെ ചെറുതാണെങ്കിലും - നിഷ്ഫലമാവുകയില്ല. അവ നമ്മിൽ സൂക്ഷിക്കപ്പെടുന്നു. ഒരു ചെറിയ അടി മുന്നോട്ടുവെച്ചാൽ നാം ലക്ഷ്യത്തിലേക്കുള്ള ദൂരം അത്രയും പിന്നിട്ടുകഴിഞ്ഞു എന്നു കരുതാം. അത്രയെങ്കിലും സ്വരൂപിച്ചുകഴിഞ്ഞു. മനസ്സിൽ തീവ്രമായ ആഗ്രഹത്തോടെയല്ലാതെ ചെയ്യുന്ന പ്രവൃത്തികൾ നിഷ്ഫലമാണെന്നത് ഒരു  പരമാർത്ഥമാണ്. അങ്ങനെയാണെങ്കിൽ എല്ലാ പരിശ്രമവും ത്യജിക്കണമെന്നാണോ? അല്ല. തീവ്രമായ ആഗ്രഹം ദൃശ്യമാകുന്നതുവരെ പ്രയത്നിച്ചുകൊണ്ടേയിരിക്കണം. നമ്മുടെ ഒരു പ്രയത്നവും നിഷ്ഫലമാവുകയില്ല. അവയെല്ലാം തന്നെ ശേഖരിച്ചുവെക്കപ്പെടും. ഭാവിയിൽ അടി കിട്ടുമ്പോൾ - ബുദ്ധിമുട്ടുകളും തിരിച്ചടികളും ഉണ്ടാവുമ്പോൾ ചെറിയ ആ പ്രയത്നം നമ്മളെ രക്ഷിക്കും. എത്ര ചെറുതായാലും മഹത്തായ പ്രവൃത്തികൾ വിസ്മരിക്കപ്പെടുകയില്ല. ബുദ്ധിമുട്ടുകളുടെയും കഷ്ടപ്പാടുകളുടെയും ഇടയ്ക്കു മനസ്സിന് അവ ശക്തിപകരുന്നു. ആദ്യകാലങ്ങളിൽ നിലനിന്നിരുന്ന ഈശ്വരനോടുള്ള ആകർഷണം, നിസ്വാർത്ഥ ബുദ്ധി, പ്രവൃത്തികൾ മുതലായവ ഓർമ്മിക്കുക. അങ്ങനെയാവുമ്പോൾ നമുക്കു സ്വയം അറിയാൻ കഴിയും. "എന്തൊരു മാനസികാവസ്ഥയായിരുന്നു അന്നെനിക്കുണ്ടായിരുന്നത്? ആദർശത്തോടു എത്രമാത്രം ആകർഷിക്കപ്പെട്ടിരുന്നു! എന്തൊരു നിസ്വാർത്ഥതയായിരുന്നു അന്ന്!"

പ്രവൃത്തികൾ വഴിക്കുവെച്ചു തടസ്സപ്പെടുകയും അവയെ അലംഭാവത്തോടെ വീക്ഷിക്കുകയും ആണെങ്കിൽ ലക്ഷ്യപ്രാപ്തി ആഗ്രഹിക്കേണ്ട. അനേകജന്മങ്ങളിലെ പരാജയവും കഷ്ടപ്പാടുകളും ഉണ്ടായാലും നശിക്കാത്ത ക്ഷമയ്ക്കുടമകളായിരിക്കണം നമ്മൾ. ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടോ കുറെ വർഷങ്ങൾകൊണ്ടോ ഇത്തരം ക്ഷമ സമ്പാദിക്കാൻ സാദ്ധ്യമല്ല. പക്ഷേ നൂറു കണക്കിനു ജന്മങ്ങൾ ചെലവിഴിച്ചാലും വേണ്ടില്ല അത്രക്ക് അമൂല്യമാണ് നമ്മുടെ അന്വേഷണ വിഷയം. വേണ്ടിടത്തോളം ചെലവഴിക്കാതെ - പ്രയത്നിക്കാതെ - ഒന്നും നമുക്കു നേടാനാവില്ല. ഒരു പക്ഷേ, നമ്മുടെ അത്യദ്ധ്വാനത്തിനുശേഷവും, നിരാശപ്പെടുത്തുന്ന വിധത്തിൽ ലക്ഷ്യം വളരെ ദൂരെയാവാം. അല്ലെങ്കിൽ കയ്യെത്തിപ്പിടിക്കാവുന്നത്ര അടുത്താകാം. എപ്പോഴാണ് ആ നല്ല നിമിഷം വന്നു ചേരുക എന്നാർക്കറിയാം?

ആത്യന്തികമായി നമുക്ക് ഈശ്വരകൃപയിൽ മാത്രം വിശ്വസിക്കേണ്ടിയിരിക്കുന്നു. അവസാനം നമ്മുടെ സാധനകളെല്ലാം ഈശ്വരനിൽ പൂർണ്ണമായി സമർപ്പിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹത്തിനുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കാം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.