മരപ്രഭുവായ ഗുരുവായൂരപ്പൻ

വളരെ പ്രചാരമുള്ള ഒരു ഐതിഹ്യമാണിത്.

അതീവ ഭക്തനും എന്നാൽ സംസ്കൃത ഭാഷാഭിജ്ഞനുമായിരുന്ന ഒരു ബ്രാഹ്മണൻ ഒരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിലെ മുഖമണ്ഡപത്തിലിരുന്ന് മഹാവിഷ്ണുസഹസ്രനാമം ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. ( ഈ ബ്രാഹ്‌മണൻ പൂന്താനമായിരുന്നുവെന്ന് പറഞ്ഞുകേൾക്കുന്നത് ശരിയല്ല. വലിയ പണ്ഡിതനൊന്നുമല്ലായിരുന്നെങ്കിലും അത്യാവശ്യം സംസ്കൃത ഭാഷ അദ്ദേഹത്തിന് സ്വാധീനമായിരുന്നെന്ന് തന്റെ കൃതികളിലൂടെ തന്നെ അദ്ദേഹം വ്യക്തമാക്കുന്നു. ) ബ്രാഹ്മണൻ സഹസ്രനാമം ചൊല്ലിക്കൊണ്ടിരിക്കെ " പത്മനാഭോമരപ്രഭു " എന്നു ചൊല്ലി. ഇതുതു കേട്ട് അടുത്തിരുന്ന് ജപിച്ചിരുന്ന ഒരു പണ്ഡിതൻ (മേൽപ്പത്തൂർ ഭട്ടതിരിപ്പാടാണെന്നു ചിലർ പറയുന്നു; സൂക്ഷ്മം അറിയാൻ വഴിയില്ലല്ലോ) അല്പം പുച്ഛത്തോടെ പറഞ്ഞു, " നമ്പൂതിരി എന്തിനാ ഇങ്ങനെ ഉറക്കെ പിഴച്ചു ചൊല്ലുന്നത്. പദം മുറിയുമ്പോൾ അമരപ്രഭു എന്നല്ലേ വരുക. അതിനനുസരിച്ചു വേണ്ടേ ചൊല്ലാൻ ". ഇതുകേട്ട് വിഷണ്ണനായ വൃദ്ധബ്രാഹ്മണൻ സങ്കടത്തോടെ തല പൊക്കി ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീലകത്തേക്കു നോക്കി. ഒട്ടും താമസമുണ്ടായില്ല അകത്തു നിന്നും അശരീരി കേൾക്കയായി. " ഞാനല്ലാതെ വേറെ ആരാണ് മരത്തിന്റെ പ്രഭു? ചൊല്ലിയതിൽ ഒരു പിഴവുമില്ല. മരപ്രഭുവും ഞാൻ തന്നെ ". ഈ ശബ്ദം കേട്ട് പണ്ഡിതൻ ഒട്ടൊന്നുമല്ല അബദ്ധനായത്. നിഷ്കളങ്കവും ദൃഢവുമായ വൃദ്ധബ്രാഹ്മണന്റെ ഭക്തിക്കു മുമ്പിൽ പണ്ഡിതൻ നമസ്കരിച്ച് മാപ്പു പറഞ്ഞു. അതോടെ പണ്ഡിതന്റെ അഹങ്കാരം ശമിച്ചു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.