പിശുക്ക് പൊറുക്കില്ല

ഗുരുവായൂർ ക്ഷേത്രത്തിലെ ഊരാളാരായിരുന്ന മല്ലിശ്ശേരി നമ്പൂതിരി സന്താനലാഭത്തിനു വേണ്ടി കുട്ടികൾക്ക് ഭക്ഷണവും വസ്ത്രവുമൊക്കെ കൊടുത്തു സന്തോഷിപ്പിക്കുക പതിവായിരുന്നു. വിശേഷിച്ചും തിരുവോണത്തിന്റെ അന്ന് കുട്ടികൾക്ക് ഓണപ്പുടവ നൽകുകയെന്നത് അദ്ദേഹം മുടങ്ങാതെ അനുവർത്തിച്ചു പോന്നു. ഒരിക്കൽ ഓണപ്പുടവ കൊടുക്കൽ മുഴുമിച്ചപ്പോൾ കറുത്ത് കോമളനായ ഒരു ബാലൻ നമ്പൂതിരിപ്പാടിന്റെ മുന്നിലെത്തി വലതു കൈനീട്ടി ഓണപ്പുടവ വാങ്ങി. ഉടൻ തന്നെ കുട്ടി ഇടതു കൈ നീട്ടി ഒന്നു കൂടി ആവശ്യപ്പെട്ടു. ബാലന്റെ കുസൃതിത്തരം കണ്ട അദ്ദേഹത്തിന് ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും ഗൗരവം നടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. " എല്ലാവർക്കും ഓരോ മുണ്ടല്ലേ കിട്ടിയുള്ളൂ. തനിക്കു മാത്രമായിട്ട് രണ്ടെണ്ണം തരാനൊക്കുമോ? പോരെങ്കിൽ മുണ്ടൊക്കെ തീർന്നുപോയി". യഥാർത്ഥത്തിൽ ഒരു കസവുമുണ്ട് തന്റെ മകനുവേണ്ടി അദ്ദേഹം കരുതിയിരുന്നു. അത് വേറെ ആരും അറിഞ്ഞിട്ടുമില്ല. ബാലൻ ഉടനെ മറുപടി പറഞ്ഞു. " കസവുമുണ്ട് മകനുവേണ്ടി ഒന്ന് കരുതിവെച്ചിട്ടില്ലേ. അത് എനിക്കു തന്നു കൂടേ! ഇത്ര പിശുക്കോ"? ബാലന്റെ വാക്കു കേട്ടപ്പോൾ ഭക്തനായ നമ്പൂതിരിപ്പാടിന് ഈ ബാലൻ സാമാന്യനല്ലെന്ന് മനസ്സിലായി. താൻ കരുതിവെച്ച കസവു മുണ്ടിനെപ്പറ്റി ഈ ബാലൻ എത്ര കൃത്യമായിപ്പറയുന്നു! കണ്ണടച്ച് "കൃഷ്ണാർപ്പണമസ്തു" എന്ന സങ്കല്പത്തോടെ കസവുമുണ്ട് ആ കുഞ്ഞിക്കൈകളിൽ അദ്ദേഹം വെച്ചു കൊടുത്തു. എന്തൊരാശ്ചര്യം! ഊരാളൻ നമ്പൂതിരിപ്പാടു തലേന്നു കൊടുത്ത കുഞ്ഞിമുണ്ട് അതാ ഗുരുവായൂരപ്പന്റെ ബിംബത്തിൽ ചുറ്റിക്കാണുന്നു. നിറഞ്ഞ കണ്ണുകളോടെ ഭക്തനായ മല്ലിശ്ശേരി ഉറക്കെ നാമം ജപിച്ചു കൊണ്ട് ആ ഗുരുവായൂരപ്പന്റെ നടയ്ക്കൽ കമിഴ്ന്നു വീണു. രണ്ടു പ്രാവശ്യം തനിക്ക് സ്പർശന ഭാഗ്യം അനുവദിച്ചു തന്ന ഗുരുവായൂരപ്പന്റെ കാരുണ്യത്തെ അദ്ദേഹം മനസ്സാ വാഴ്ത്തി. തലേന്നാളത്തെ സംഭവത്തിന് ദൃക്സാക്ഷികളായിരുന്ന ഗുരുവായൂർ ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും നമ്പൂതിരിപ്പാടിന്റെ ഭാഗ്യത്തിൽ അതിശയം കൂറി. അടുത്ത വർഷം മുതൽ തിരുവോണം നാളിൽ ഗുരുവായൂരപ്പന് രണ്ട് കസവുമുണ്ട് ഓണപ്പുടവയായി സമർപ്പിച്ചു വന്നു. ഇപ്പോഴും ആ പതിവ് തുടരുന്നു. കഴിവുള്ളവന്റെ പിശുക്ക് ഗുരുവായൂരപ്പൻ സമ്മതിച്ചുകൊടുക്കില്ല!

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.