നൂറും പാലും നാഗങ്ങൾക്ക്

നാഗങ്ങള്‍ക്ക്‌ “നുറും പാലും” നിവേദിക്കുക എന്നത് കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയിലെ ഒരു പ്രധാന ആചാരം ആണ്. അധികമായും സര്‍പ്പ ദോഷം, രാഹു ദോഷം എന്നിവയുടെ ദോഷഫലങ്ങളെ ഒരു അളവ് വരെ കുറക്കാന്‍ ഇതുകൊണ്ട് സാധിക്കും എന്ന് വിശ്വസിക്കുന്നു. ഈ ആരാധന പ്രധാനമായും നാഗ രാജാവിനും, നാഗ യക്ഷിക്കും പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലും, അതുകൂടാതെ എല്ലാ ശിവക്ഷേത്രങ്ങളിലും നടത്തി വരുന്നു. ഇത് കൂടാതെ സര്‍പ്പകാവുള്ള തറവാടുകളില്‍ വര്‍ഷത്തില്‍ ഒരു ദിവസം നൂറും പാലും വഴിപാട് നടത്താറുണ്ട്‌. ഇതുകൊണ്ട് തറവാട്ടിലെ എല്ലാ അംഗങ്ങള്‍ക്കും , സന്തതി പരമ്പരകള്‍ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും എന്നാണ് വിശ്വാസം.

പാല് നിവേദ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുമ്പോള്‍, ഈ നൂറിന്റെ പ്രാധാന്യം എന്താണെന്നും, അതിന്‍റെ പിന്നിലെ കഥ എന്താണെന്നും നമുക്ക് നോക്കാം.

തന്‍റെ പിതാവായ പരീക്ഷിത്ത് രാജാവിനെ നാഗ രാജാവായ തക്ഷകന്‍ കൊന്ന വിവരം അറിഞ്ഞ ജനമേജയ രാജാവ് പ്രതികാരത്തിനായി ഒരു സര്‍പ്പയജ്ഞം നടത്തി. പുരോഹിതന്മാര്‍ ഓരോരോ നാഗങ്ങളുടെ പേര്‍ പറഞ്ഞു വരുത്തി, അവരെ, യാഗാഗ്നിയില്‍ ഹോമിക്കുക എന്നതായിരുന്നു ആ യാഗം. തക്ഷകനെ ഉദേശിച്ചായിരുന്നുയജ്ഞം എങ്കിലും, ഒരു കുറ്റവും ചെയ്യാത്ത ഒരു പാട് നാഗങ്ങള്‍ അഗ്നിയില്‍ എരിഞ്ഞു തീര്‍ന്നു.

തക്ഷകന്‍ തന്‍റെ ആത്മ മിത്രമായ ദേവേന്ദ്രന്റെ സംരക്ഷണയിലാണന്നു മനസ്സിലാകിയ രാജാവ് യജ്ഞത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ഒരു പാട് പാവം നാഗങ്ങള്‍ പൊള്ളലും, മുറിവും ഒക്കെയായി കഷ്ടപ്പെട്ടു. വളരെ അധികം എണ്ണം കൊല്ലപ്പെടുകയും ചെയ്തു. നാഗങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ട ദേവന്മാര്‍ രാജാവിനെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം യജ്ഞം അവസാനിപ്പിച്ചു.

അങ്ങിനെ യജ്ഞം ഫലപ്രാപ്തിയില്‍ എത്താതെ അവസാനിച്ചു എങ്കിലും, ഒരു പാട് നാഗങ്ങള്‍ പൊള്ളലും, മുറിവും, വേദനയും, ദാഹവും, ചൂടും ഒക്കെയായി കഷ്ടപ്പെട്ടു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നപോലെയുള്ള ഇവരുടെ കഷ്ടപ്പാട് കണ്ടു മനസ്സലിഞ്ഞ ആദിശേഷ നാഗം , തന്‍റെ നാഥനായ മഹാവിഷ്ണുവിങ്കല്‍ ഈ വൃത്താന്തങ്ങള്‍ ഉണര്‍ത്തിക്കുകയും , എന്തെങ്കിലും പരിഹാരം ചെയ്യുവാന്‍ അപേക്ഷിക്കുകയും ചെയ്തു.

ആദിശേഷന്റെ പ്രാര്‍ത്ഥനമാനിച്ചു വിഷ്ണുദേവന്‍ നാഗങ്ങളെ എല്ലാം ഒരു സ്ഥലത്ത് വരുത്തി, അവരുടെയെല്ലാം ദേഹത്ത് മഞ്ഞൾപ്പൊടി, കരിക്കിന്‍ വെള്ളത്തില്‍ കലക്കി, അടയ്ക്കപൂവില്‍ മുക്കി തളിച്ചു. അതുകൊണ്ട് അവരുടെ ദേഹാസ്വാസ്ത്യങ്ങള്‍ മാറുകയും, ആരോഗ്യം തിരിച്ചു കിട്ടുകയും ചെയ്തു. നാഗങ്ങളെ സന്തോഷിപ്പിച്ചു സൌഖ്യം ആക്കിയത് ഒരു ആയില്യം നാളില്‍ ആയിരുന്നു. അങ്ങിനെ ആയില്യം നാള്‍ നാഗങ്ങളുടെ ഇഷ്ടനാള്‍ ആകുകയും ചെയ്തു.

നാഗങ്ങള്‍ക്ക്‌ “നൂറും പാലും” നല്‍കിയാല്‍ അവര്‍ സന്തുഷ്ടര്‍ ആകുമെന്നും, നമ്മെ അനുഗ്രഹിക്കുമെന്നും കേരളത്തിലെ ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. അതിനാല്‍ സമ്പത്തിനും, ആരോഗ്യത്തിനും, സന്തതിപരമ്പരകള്‍ക്കും വേണ്ടി ആയില്യം നാളില്‍ നാഗങ്ങള്‍ക്ക്‌ “നൂറും പാലും” എന്ന അനുഷ്ഠാനം ചെയ്യുന്നു.

നക്ഷത്ര വൃക്ഷം

ജന്മനക്ഷത്രം - നക്ഷത്ര വൃക്ഷം എന്ന ക്രമത്തിൽ

1. അശ്വതി - കാഞ്ഞിരം
2. ഭരണി - നെല്ലി
3. കാർത്തിക - അത്തി
4. രോഹിണി - ഞാവൽ
5. മകയിരം - കരിങ്ങാലി
6. തിരുവാതിര - കരിമരം
7. പുണർതം - മുള
8. പൂയം - അരയാൽ
9. ആയില്യം - നാകം (വൃക്ഷം)
10. മകം - പേരാൽ
11.  പൂരം - ചമത/പ്ലാശ്
12. ഉത്രം - ഇത്തി
13. അത്തം - അമ്പഴം
14. ചിത്തിര - കൂവളം
15. ചോതി - നീർമരുത്
16. വിശാഖം - വയങ്കത
17. അനിഴം - ഇലഞ്ഞി
18. തൃകേട്ട - വെട്ടി
19. മൂലം - വെള്ളപ്പൈൻ
20. പൂരാടം - വഞ്ചി(മരം)
21. ഉത്രാടം - പ്ലാവ്
22. തിരുവോണം - എരിക്ക്
23. അവിട്ടം - വന്നി
24. ചതയം - കടമ്പ്
25. പൂരോരുട്ടാതി - മാവ്
26. ഉത്രട്ടാതി - കരിമ്പന
27. രേവതി - ഇലിപ്പ

ഏതേ നിത്യം വന്ദനീയ ആപൽക്കാലെ വിശേഷതഃ

നക്ഷത്രദേവതകള്‍

അശ്വതി - അശ്വനിദേവത
ഭരണി - യമന്‍
കാര്‍ത്തിക - അഗ്നി
രോഹിണി - ബ്രഹ്‌മാവ്‌
മകയിരം - ചന്ദ്രന്‍
തിരുവാതിര - ശിവന്‍
പുണര്‍തം - അദിതി
പൂയം - ബൃഹസ്‌പതി
ആയില്യം - സര്‍പ്പം
മകം - പിതൃക്കള്‍
പൂരം - ആര്യമാ
ഉത്രം - ഭഗന്‍
അത്തം - ആദിത്യന്‍
ചിത്തിര - ത്വഷ്‌ടാവ്‌
ചോതി - വായു
വിശാഖം - ഇന്ദ്രാഗ്നി
അനിഴം - മിത്രന്‍
തൃക്കേട്ട - ഇന്ദ്രന്‍
മൂലം - നിര്യതി
പൂരാടം - ജലം
ഉത്രാടം - വിശ്വദേവകള്‍
തിരുവോണം - വിഷ്‌ണു
അവിട്ടം - വസുക്കള്‍
ചതയം - വരുണന്‍
പൂരോരുട്ടാതി - അജൈകപാത്‌
ഉത്രട്ടാതി - അഹിര്‍ബുദ്ധ്‌നി
രേവതി - പൂഷാവ്‌

ഇങ്ങനെ 27 നക്ഷത്രങ്ങള്‍ക്കും ദേവതമാരെ കല്‌പിച്ചിരിക്കുന്നു. ഓരോ നാളുകാരും അവരവരുടെ ലഗ്ന-വാര-തിഥി-നക്ഷത്രദേവതകളെ ഭക്‌തിപൂര്‍വം ആരാധിക്കുന്നത്‌ കാര്യസാധ്യത്തിനും ആയുരാരോഗ്യ വര്‍ദ്ധനവിനും ഉത്തമമാണ്‌.

ഇഷ്‌ടകാര്യസാധ്യത്തിന്‌ ഓരോരുത്തരും അവര്‍ ജനിച്ച നക്ഷത്രത്തിലും അതിന്റെ അനുജന്മ നക്ഷത്രങ്ങളിലും അവയുടെ 2, 4, 6, 8, 9 നക്ഷത്രങ്ങളിലും പുലര്‍ച്ചെ സൂര്യോദയത്തിനു മുമ്പായി (വെളുപ്പിന്‌ കിളികള്‍ ഉണര്‍ന്നു ചിലയ്‌ക്കുന്ന സമയം) തങ്ങളുടെ ഇഷ്‌ടദേവതയെ വിളിച്ചു പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന തുടങ്ങും മുമ്പ്‌ കുളിച്ചു ശുദ്ധമായിട്ടോ, കാലും മുഖവും കഴുകി ശുദ്ധജലം മൂന്നുപ്രാവശ്യം ദേഹത്തു തളിച്ചിട്ടോ, മൂന്നുരൂപ നാണയം കൈയിലെടുത്ത്‌ ഇഷ്‌ടകാര്യം പറഞ്ഞു പ്രാര്‍ത്ഥിച്ചിട്ട്‌ ശരീരമാകെ (ശിരസ്‌ മുതല്‍ കാലിന്റെ തള്ളവിരല്‍ വരെ) മൂന്നുപ്രാവശ്യം ഉഴിഞ്ഞ്‌ നാണയം സൂക്ഷിച്ചുവയ്‌ക്കുക.

പിറ്റേദിവസം നിശ്‌ചിതസമയം പ്രാര്‍ത്ഥിക്കുമ്പോള്‍ ഏതെങ്കിലും ഒരു നാണയം (50 പൈസ, 1 രൂപ. അതില്‍ കൂടുതലുമാകാം) എടുത്തു പ്രാര്‍ത്ഥിച്ച്‌ ആദ്യദിവസത്തെ മൂന്നു രൂപയോടു ചേര്‍ത്തുവയ്‌ക്കുക. ഇങ്ങനെ 108 ദിവസം മുടങ്ങാതെ ചെയ്യുക. ഏതെങ്കിലും കാരണവശാല്‍ മുടങ്ങാനിടയായാല്‍ വീണ്ടും ഒന്നു മുതല്‍ തുടങ്ങിക്കൊള്ളുക. ഫലപ്രാപ്‌തി നിശ്‌ചയം.

തിഥിദേവതകള്‍

ശുക്ലപക്ഷത്തിലും (വെളുത്തപക്ഷം) കൃഷ്‌ണപക്ഷത്തിലും (കറുത്തപക്ഷം) ഉള്ള പ്രതിപദം മുതല്‍ ചതുര്‍ദ്ദശി വരെയുള്ള പതിനാലു തിഥികള്‍ക്കും ഉളള ദേവതമാരെ പറയുന്നു:

പ്രതിപദം - അഗ്നി

ദ്വിതീയ - ബ്രഹ്‌മാവ്‌

തൃതീയ - പാര്‍വ്വതി

ചതുര്‍ത്ഥി - ഗണപതി

പഞ്ചമി - സര്‍പ്പം

ഷഷ്‌ഠി - സുബ്രഹമണ്യന്‍

സപ്‌തമി - സൂര്യന്‍

അഷ്‌ടമി - ശിവന്‍

നവമി - ദുര്‍ഗ്ഗ

ദശമി - യമന്‍

ഏകാദശി - വിശ്വദേവകള്‍

ദ്വാദശി - വിഷ്‌ണു

ത്രയോദശി - ഇന്ദ്രാണി

ചതുര്‍ദ്ദശി - ഭദ്രകാളി

  • പൗര്‍ണ്ണമിക്ക്‌-ചന്ദ്രനും, അമാവാസിക്ക്‌ പിതൃക്കളും ദേവതമാരാണ്‌.

വാരദേവതകള്‍

ഞായറാഴ്‌ചയുടെ അധിപന്‍ ശിവനാണ്‌.

തിങ്കളാഴ്‌ചയുടെ ദേവത ദുര്‍ഗ്ഗയും.

ചൊവ്വാഴ്‌ചയ്‌ക്ക് അധിപന്‍ സുബ്രഹ്‌മണ്യനും,

ബുധനാഴ്‌ചയ്‌ക്ക് അധിപന്‍ വിഷ്‌ണുവും,

വ്യാഴാഴ്‌ചയ്‌ക്ക് അധിപന്‍ ബ്രഹ്‌മവും,

വെള്ളിയാഴ്‌ചയ്‌ക്ക് ദേവത ലക്ഷ്‌മിയും,

ശനിയാഴ്‌ചയ്‌ക്ക് വൈശ്രവണനും ദേവതമാരാണ്‌.

കലിദിന സംഖ്യ

കലിദിന സംഖ്യ എന്നു വെച്ചാൽ കലിയുഗാരംഭം മുതൽ കഴിഞ്ഞു പോയ ദിവസങ്ങളുടെ എണ്ണം എന്നു സാമാന്യമായി നിർവചിക്കാം. കലിയുഗത്തിന്റെ തുടക്കം ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ബി സി 3101 ജനുവരി 23 മുതൽ എന്ന് കണക്കാക്കപ്പെടുന്നു. (ജൂലിയൻ കലണ്ടർ പ്രകാരം 18.02.3102 ബി സി)

കലിവർഷം 3926 ൽ ആണ് കൊല്ല വർഷം (Malayalam Era) തുടങ്ങിയത്. അതായത് A D 825ൽ. അതിനാൽ കൊല്ല വർഷത്തോട് 3926 കൂട്ടിയാൽ കലിവർഷം ലഭിക്കും. (കൊല്ല വർഷത്തോട് 825 കൂട്ടിയാൽ ക്രിസ് തു വർഷവും ലഭിക്കും.)

കമ്പ്യൂട്ടർ അധിഷ്ഠിധമായ കാലഗണനകൾക്ക് ഏറ്റവും സൌകര്യപ്രദമായ രൂപം കാലത്തിന്റെ ഒരു അംഗീകൃത ബിന്ദുവിൽ നിന്ന് തുടങ്ങി, ദിവസങ്ങളോ മണിക്കൂറുകളോ എണ്ണിക്കണക്കാക്കുക എന്നതാണ്. സാധാരണ ബീജഗണിത സമവാക്യങ്ങൾ ഉപയോഗിച്ച് കാലത്തിന്റെ കണക്കു കൂട്ടലുകൾ എളുപ്പം സാധിക്കുമെന്ന മെച്ചം ഇതിനുണ്ട്. ലീപ് ഇയറും ഫെബ്രുവരിയും ഒന്നും പരിഗണിക്കാതെ തന്നെ കണക്കു കൂട്ടാം. കാലത്തിന്റെ ഏതു ബിന്ദുവിലാണ് നമ്മളിപ്പോൾ എത്തിച്ചേർന്നത് എന്ന് എളുപ്പം മനസ്സിലാക്കാൻ ഈ വഴിയാണുത്തമം. കലിദിന സംഖ്യയില്‍ ഈ ആരംഭ ബിന്ദുവായി അംഗീകരിച്ചിരിക്കുന്നത് കലിവര്‍ഷാരംഭമാണ്.

കൊല്ലവർഷത്തിൽ നിന്നു മീന മാസത്തിന്റെ അവസാന ദിവസത്തിന്റെ കലിദിന സംഖ്യ കണ്ടുപിടിക്കുവാൻ ഈ സൂത്ര വാക്യം ഉപയോഗിക്കാവുന്നതാണ്: 

1187+3926 X 365.25807 

ഇതിൽ 1187 എന്നത് 2012 ജൂലൈയിലെ കൊല്ലവർഷവും, 365.25807 എന്നത് ഭാരതീയ കാലഗണന പ്രകാരം ഒരു വർഷത്തിൽ ആകെ ഉള്ള ദിവസങ്ങളും ആണ്. കലിവർഷം 3926 ൽ ആണ് കൊല്ല വർഷം (Malayalam Era) തുടങ്ങിയത്. അതിനാൽ കൊല്ലവർഷത്തോട് 3926 കൂട്ടിയാൽ കലിവർഷം ലഭിക്കും. മേടം ഒന്നു മുതലുള്ള ദിവസങ്ങളുടെ എണ്ണം ഇതിനോടൊപ്പം കൂട്ടിയാൽ അതത് ദിവസത്തെ കലിദിന സംഖ്യ ലഭിക്കും. (കൊല്ലവർഷമാസങ്ങളിൽ ദിവസങ്ങളുടെ എണ്ണത്തിൽ ചില മാറ്റങ്ങൾ പതിവാണ് എന്നും അറിയുക.)

2012 ജൂലൈ 15 ന്റെ കലിദിന സംഖ്യ = 1867658 (Sunday)

ഒമ്പതാം നൂറ്റാണ്ടിന് മുൻപ് തന്നെ കലിദിന സംഖ്യാ രൂപം വ്യാപകമായി ഭാരതത്തിൽ ഉപയോഗത്തിലിരുന്നതായി ചരിത്ര വസ്തുതകൾ തെളിയിക്കുന്നു. പരൽപ്പേര് എന്ന ഗൂഢഭാഷയിൽ കലിദിന സംഖ്യകൾ ദക്ഷിണേന്ത്യയിൽ ഉപയോഗത്തിലിരുന്നിരുന്നു. പരല്‍പ്പേരില്‍ സംഖ്യകള്‍ എഴുതിയിരുന്നത്  അക്കങ്ങള്‍ക്ക് പകരം അക്ഷരങ്ങള്‍ ഉപയോഗിച്ച് കൊണ്ടായിരുന്നു. പല കാവ്യങ്ങളുടെയും അവസാന ശ്ലോകം അതെഴുതിയ തീയതി കലിദിന സംഖ്യാ രൂപത്തില്‍ അവതരിപ്പിച്ചതായിരിക്കും.

ആരംഭ ബിന്ദുവില്‍ മാറ്റങ്ങള്‍ വരുത്തി ഈ കാലഗണനാക്രമം മൈക്രോസോഫ്റ്റ്, യുനിക്സ് മുതലായ വന്‍കിടക്കാരും ഉപയോഗിച്ച് വരുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ ആരംഭ ബിന്ദു 1900 ജനുവരി 1 ആണത്രെ. യൂനിക്സില്‍ ഇത് 1970 ജനുവരി 1 ആണ്. ദിവസങ്ങള്‍ക്ക് പകരം സെക്കന്‍ഡുകളാണ്  യൂനിക്സില്‍ എണ്ണുന്നത്.

പാശ്ചാത്യര്‍ കണക്ക് കൂട്ടാന്‍ പഠിക്കുന്നതിനെത്രയോ മുന്‍പ് തന്നെ ഇങ്ങനെയുള്ള ചിന്താധാരകള്‍ അവതരിപ്പിച്ച പൂര്‍വ പിതാക്കളെ നമുക്ക് നമിക്കാം.

ആഴ്ച്ചയിലെ ഏഴ് ദിവസങ്ങളില്‍ ആരാധിക്കേണ്ട ദേവീ - ദേവന്‍മാര്‍

ഞായര്‍

സൂര്യഭഗവാനെ ഉപാസിക്കേണ്ട ദിവസമാണ് ഞായര്‍. സംസ്‌കൃതത്തിലും ഹിന്ദിയിലും ഞായര്‍ ‘രവിവാര’മാണ്. ‘രവി’ എന്നാല്‍ ‘സൂര്യന്‍’ എന്നര്‍ർത്ഥം. കാലത്തിന്റെ കര്‍മ്മസാക്ഷിയായ സൂര്യഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ത്വക്സംബന്ധമായ രോഗങ്ങളില്‍നിന്നു മുക്തി നേടാനാകുമെന്നാണ് വിശ്വാസം.
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുഗ്രഹങ്ങള്‍ക്കുവേണ്ടിയും സൂര്യനെ പ്രാര്‍ഥിക്കുന്നതു നല്ലതാണ്. ആഗ്രഹസാഫല്യമാണ് സൂര്യഭഗവാന്‍ നല്‍കുന്ന അനുഗ്രഹം. ചുവന്ന പൂക്കളാണ് അര്‍പ്പിക്കേണ്ടത്. നെറ്റിയില്‍ രക്തചന്ദനക്കുറി അണിയുന്നതും നല്ലതാണ്.

തിങ്കള്‍

ശിവഭജനത്തിനു തിങ്കളാഴ്ച ഉത്തമം. ഉഗ്രകോപിയാണെന്നാണ് പൊതുവേ കഥകള്‍ പറയുന്നതെങ്കിലും ക്ഷിപ്രപ്രസാദി കൂടിയാണ് ഭഗവാന്‍ ശിവന്‍. മംഗല്യവതികളല്ലാത്ത പെണ്‍കുട്ടികള്‍ ഉത്തമ ഭര്‍ത്താവിനെ ലഭിക്കാന്‍ ശിവനെ പ്രാര്‍ത്ഥിക്കാറുണ്ട്. വിവാഹിതര്‍ ദീര്‍ഘമാംഗല്യത്തിനു വേണ്ടിയും മഹാദേവനെ പ്രാര്‍ത്ഥിക്കുകയും തിങ്കളാഴ്ച വ്രതം നോല്‍ക്കുകയും ചെയ്യുന്നു. ബുദ്ധിവളര്‍ച്ചയ്ക്കും ആഗ്രഹസാഫല്യത്തിനും തിങ്കളാഴ്ച ഭജനം ഉത്തമം.

ചൊവ്വ

ഗണപതി, ദുര്‍ഗ്ഗ, ഭദ്രകാളി, ഹനുമാന്‍ എന്നീ ദേവതകളെ ഉപാസിക്കാന്‍ ഉത്തമമായ ദിവസമാണ് ചൊവ്വ. വിശേഷിച്ചും, ഹനുമാനെ. പ്രശ്നകാരകനായ ചൊവ്വയെ ഭജിക്കുന്നതുവഴി ദോഷഫലങ്ങള്‍ കുറയ്ക്കാനാണ് ചൊവ്വാഴ്ച വ്രതം നോല്‍ക്കുന്നത്. ചുവപ്പാണ് ഈ ദിവസത്തെ സൂചിപ്പിക്കുന്ന നിറം.

ചൊവ്വാഴ്ച ഹനുമാനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണെങ്കിലും ചില പ്രദേശങ്ങളില്‍ മുരുകനെയും ഭജിക്കുന്നു. ദമ്പതികള്‍ സല്‍സന്താനലബ്ധിക്കുവേണ്ടിയും കുടുംബൈശ്വര്യത്തിനു വേണ്ടിയുമാണ് ചൊവ്വാഴ്ച വ്രതം നോല്‍ക്കുന്നത്. ജാതകപ്രകാരം ചൊവ്വാദോഷമുള്ളവര്‍ക്ക് ആപത്തുകള്‍ കുറയ്ക്കാനും ചൊവ്വാവ്രതം സഹായിക്കുന്നു.

ബുധന്‍

ശ്രീകൃഷ്ണനാണ് ബുധനാഴ്ചയിലെ ഉപാസനാമൂര്‍ത്തി. ഉത്തരേന്ത്യയില്‍ ബുധനാഴ്ച ശ്രീകൃഷ്ണാംശമുള്ള വിത്തലമൂര്‍ത്തിയെ ആരാധിക്കുന്നു. ചിലയിടങ്ങളില്‍ മഹാവിഷ്ണുവിനെയും ആരാധിക്കുന്നുണ്ട്. സമാധാനപൂര്‍ണ്ണമായ കുടുംബജീവിതമാണ് ബുധനാഴ്ചയിലെ ശ്രീകൃഷ്ണോപാസനയുടെ ഫലം. പച്ചനിറമാണ് ഈ ദിവസത്തെ കുറിക്കുന്നത്.

വ്യാഴം 

മഹാവിഷ്ണുവിനും ദേവഗുരു ബൃഹസ്പതിക്കും വേണ്ടിയാണ് വ്യാഴാഴ്ചകളിലെ ഉപാസന. മഞ്ഞപുഷ്പങ്ങളും ഫലങ്ങളുമാണ് അന്ന് അര്‍പ്പിക്കേണ്ടത്. ധനാഗമവും സന്തോഷകരമായ ജീവിതവുമാണ് വ്യാഴാഴ്ച വ്രതത്തിന്റെ ഫലം. വ്യാഴാഴ്ച മഹാവിഷ്ണു വേഷപ്രച്ഛന്നനായി ഭക്തരുടെ സമക്ഷം എത്താറുണ്ടെന്നാണ് വിശ്വാസം. ചിലയിടങ്ങളില്‍, ദേവഗുരു ബൃഹസ്പതി ഭക്തരെ സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ വര്‍ഷിക്കാനെത്തുന്നെന്നാണ് വിശ്വാസം. ദേവഗുരുവിനെ ഭജിക്കേണ്ട ദിവസം എന്ന നിലയിലാവാം വ്യാഴാഴ്ചയ്ക്കു ഗുരുവാരം എന്നു പേരുവന്നത്.

വെള്ളി

അമ്മദേവതകള്‍ക്കു പ്രാധാന്യം നല്‍കുന്ന ദിവസമാണ് വെള്ളി. വെള്ളിയാഴ്ചകളില്‍ ദേവീക്ഷേത്രങ്ങളില്‍ ഭക്തജനങ്ങളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. വെളുത്ത പുഷ്പങ്ങളാണ് വെള്ളിയാഴ്ച ദേവിക്കു സമര്‍പ്പിക്കാന്‍ ഉത്തമം. അന്ന് ഭദ്രകാളിയെയും ദുര്‍ഗ്ഗയെയും ഭജിക്കുന്നത് നല്ലതാണ്. തടസങ്ങള്‍ നീക്കാനും സന്താനലബ്ധിക്കും സന്തോഷകരമായ കുടുംബജീവിതത്തിനും വെള്ളിയാഴ്ചകളില്‍ ദേവിയെ ഭജിക്കുന്നത് ഉത്തമം. ഐശ്വര്യവും സമ്പത്തും നല്‍കുന്ന ശുക്രനും വെള്ളിയാഴ്ച പ്രധാനമാണ്. ജ്യോതിഷപ്രകാരം ശുക്രന്‍ സമ്പത്ത് പ്രദാനം ചെയ്യുന്ന ഘടകമാണ്. ‘തലയില്‍ ശുക്രനുദിക്കുക’ എന്നൊരു ചൊല്ലു തന്നെയുണ്ട്.

ശനി

വിശ്വാസികള്‍ ഏറെ ഭയത്തോടെ വീക്ഷിക്കുന്ന ഗ്രഹമാണ് ശനി. നമ്മെ കുഴപ്പങ്ങളില്‍ചാടിക്കുകയും ധാരാളം ചീത്ത അനുഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നയാളായാണ് ശനി കരുതപ്പെടുന്നത്. ശനിദോഷങ്ങള്‍ അകലാന്‍ ശനിയെയും ശനിയുടെ അധിപനായ ശാസ്താവിനെയും ഭജിക്കുന്നത് ഉത്തമം. ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം കൊണ്ടും ശനിദോഷങ്ങളില്‍നിന്നു മോചനം നേടാന്‍ സാധിക്കുമെന്നു പുരാണങ്ങള്‍ പറയുന്നു. രാവണന്റെ പിടിയില്‍നിന്ന് ഒരിക്കല്‍ ശനിയെ ഹനുമാന്‍ മോചിപ്പിച്ചിട്ടുണ്ട്. ഹനുമാന്‍ സ്വാമിയുടെ ഭക്തരെ ദ്രോഹിക്കില്ലെന്ന് അന്ന് ശനി ഹനുമാനു വാക്കു നല്‍കിയിരുന്നതായി രാമായണം പറയുന്നു. അതുകൊണ്ട് ശനിയാഴ്ച ഹനുമാനെ ഭജിക്കുന്നതും ഉത്തമമാണ്. കറുപ്പുനിറമാണ് ശനിയാഴ്ചയെ കുറിക്കുന്നത്.

ദേവതയുടെ ആയുധങ്ങൾ

ഭൈരവന്റെ ആയുധമാണ് ത്രിശൂലം. ഭയങ്കരമായ രവം ഉണ്ടാക്കുന്നവനാണ് ഭൈരവൻ. വേദത്തിൽ രുദ്രൻ എന്നാണ്.

ത്രിശൂലത്തിന് മൂന്നു മുനകളാണുള്ളത്. ഈ ത്രിശൂലം ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയാണ്.

ജീവിതത്തിൽ വിജയം കൈവരിക്കാൻ അസാമാന്യമായ ഇച്ഛാശക്തി ആവശ്യമാണ്. ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ അതിനെ നേരിടാൻ കഴിയാതെ ആത്മഹത്യയ്ക്കു ശ്രമിക്കുകയാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. എന്നാൽ ഇച്ഛാശക്തിയുള്ളയാളുകൾക്ക് അതിനെ തരണം ചെയ്യാൻ എളുപ്പത്തിൽ സാധിക്കും. നാം എല്ലാവരും ജീവിതത്തെ ആഘോഷമാക്കി മാറ്റാൻ  ആഗ്രഹിക്കുന്നവരാണ്. അതിന് അനിതരസാധാരണമായ ഇച്ഛാശക്തി ആവശ്യമാണ്. കുലദേവതയുടെ കൈകളിലിരിക്കുന്ന ത്രിശൂലത്തിലെ ഒന്നാമത്തെ മുന ഇച്ഛാശക്തിയാണ്. രണ്ടാമത്തെ മുന ക്രിയാശക്തിയാണ്. മൂന്നാമത്തെ ജ്ഞാനശക്തി. ഒരിക്കലും നമുക്ക് ക്രിയാത്മകമായി ഒന്നും ചെയ്യാൻ സാധ്യമല്ല.സക്രിയനാവാനാണ് നിഷ്ക്രിയനാവാനല്ല കുലദേവത ഉപദേശിക്കുന്നത്.

ഇതേപോലെ ഭഗവതിയുടെ കൈവശമുള്ള മറ്റൊരു ആയുധമാണ് വാൾ. പല ക്ഷേത്രങ്ങളിലും വാൾ കാണാൻ സാധിക്കും. വാൾ എഴുന്നെള്ളിക്കുന്ന പതിവും ക്ഷേത്രങ്ങളുണ്ട്. എന്താണ് ഈ വാൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

സാധാരണഗതിയിൽ ഇന്ന് പലർക്കുമില്ലാത്ത ഒന്നാണ് ആത്മധൈര്യം. തനിക്ക് ഇന്നകാര്യം സാധിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഇല്ലാത്തതിനാൽ നൂറു കണക്കിനാളുകളാണ് ആത്മഹത്യ ചെയ്യുന്നത്. ജീവിച്ചിരിക്കെ ആത്മാവിന്റെ ദുഃഖവും ആത്മാവിനെ ഹത്യ (കൊല്ലുക) ചെയ്യുന്നതിന് തുല്യമാണ്.

ആത്മവിശ്വാസമില്ല എന്നതിനർത്ഥം ജീവിത യാഥാർത്ഥ്യങ്ങളെ നേരിടാനുള്ള ഭയം അവർക്കുണ്ട് എന്നതാണ്. ഈ അറിവില്ലായ്മയെ നശിപ്പിക്കുന്നതിനും ജീവിതപാതയിൽ നേരിടുന്ന വെല്ലുവിളികളെ ഇല്ലാതാകുന്നതിന്റെയും പ്രതീകമാണ് വാൾ.

മറ്റൊന്ന് തോൽപരിചയാണ്. ദൈനംദിനം  നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് മുമ്പിൽ തകർന്നു വീഴാനുള്ളതല്ല ജീവിതം. അവയെ പ്രതിരോധിക്കാനുള്ള ശേഷി നമുക്കാവശ്യമാണ്. ആ പ്രതിരോധത്തിനുള്ള ആയുധമാണ് തോൽപരിച. പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് തോൽപരിചയും അവയെ ഇല്ലാതാക്കുന്നതിന് വാളും ഉപയോഗിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ ജീവിതവിജയത്തിന്റെ പ്രതീകമാണ് ഈ ദേവതയുടെ ആയുധങ്ങൾ. ഇച്ഛാശക്തിയും, ജ്ഞാനശക്തിയും, ക്രിയാശക്തിയും പ്രദാനം ചെയ്യുന്ന ത്രിശൂലം, വിജ്ഞാനത്തെ പകർന്നു നൽക്കുന്ന കപാലം, ജ്ഞാനത്തിന്റെ പ്രതീകമായ സോമം, അവയെ ഇല്ലാതാക്കാനുതകുന്ന വാൾ ഇതാണ് കുലദേവതയായ ഭദ്രകാളിയുടെ ആയുധങ്ങൾ.

കുലദേവത എന്ന വാക്കുണ്ടായത് കൗളം എന്നതിൽ നിന്നാണ്. ശിവനും പാർവ്വതിയും അഭിന്നമായി നിൽക്കുന്ന അവസ്ഥയാണ് കൗളം. ഇങ്ങനെ ജീവിതത്തിൽ അവനവന്റെ ഉള്ളിലുള്ള നൈസർഗികമായ വിചാരധാരകളെ ഉണർത്തി ജീവിത വിജയം നേടാനുള്ള ആഹ്വാനമാണ് കുലദേവത.

കുലദേവത   -    പെറ്റമ്മ

ഗ്രാമദേവത  -    ചിറ്റമ്മ

പരദേവത     -    മറ്റു അമ്മമാർ

ഇവിടെ എല്ലാവർക്കും എല്ലാ സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും ഇല്ലാതെ പോകുന്ന ഒരു സാധനം ഉണ്ട് അതാണ് മനഃസമാധാനം. ഈ മനഃസമാധാനം കിട്ടാത്തത് കുലദേവ പ്രീതിയില്ലാത്തതിനാലാണ്. ഇനി ഒരു പക്ഷേ കുലദേവത ആരെന്ന് അറിയില്ലെങ്കിൽ വിഷമിക്കേണ്ട ശിവപാർവ്വതിയെ കുലദൈവമായി സങ്കല്പിച്ചാൽ മതി. കാരണം എല്ലാ നദിയും അവസാനം പോയി ചേരുന്നത് കടലിൽ എന്നപോലെ എല്ലാ കുലദേവതയുടേയും പ്രാർത്ഥനയും പോയി ചേരുന്നത് ശിവപാർവ്വതിയിൽ തന്നെ. കുലദൈവപ്രീതി ഇല്ലെങ്കിൽ നമ്മൾ ജീവിതത്തിൽ അനാഥരെപോലെ തോന്നും എന്തു സുഖങ്ങൾ ഉണ്ടെങ്കിലും.

ജീവിതത്തിൽ വൻ വിജയം നേടാനാണ് ഓരോരുത്തരും പരിശ്രമിക്കുന്നത്‌. ശക്തിയില്ലാതെ അധഃപതിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ഈശ്വരീയമാണ് ഇച്ഛാശക്തിയും ക്രിയാശക്തിയും ജ്ഞാനശക്തിയും.

ഓം ശിവശക്തിയേ നമഃ

ലോകാ സമസ്താ സുഖിനോ ഭവന്തു

ഗുരുവായൂരപ്പന്റെ ഒരു ദിവസം

വൈകുണ്ഠത്തില്‍ മഹാവിഷ്ണു സൂക്ഷിച്ചിരുന്ന പാതാളാഞ്ജനശില എന്ന അപൂര്‍വ്വ അഞ്ജനക്കല്ലു കൊണ്ടുള്ള വിഷ്ണുവിഗ്രഹമാണു ഗുരുവായൂരില്‍ ഉള്ളത്‌ എന്നാണു ഐതീഹ്യം... വിഷ്ണു ഭഗവാനില്‍ നിന്ന്‌ ബ്രഹ്മാവു വഴി കശ്യപ പ്രജാപതിയും പിന്നിട്‌ വസുദേവരും ശ്രികൃഷ്ണനും ഈ വിഗ്രഹം പൂജിച്ചു എന്നും ഐതീഹ്യം വ്യക്തമാക്കുന്നു. ഗുരുവായൂർ - ഭൂലോക വൈകുണ്ഠം എന്നു അറിയപ്പെടുന്ന ഇവിടെ വെളിപ്പിനു 3 മണിക്കാണു നടതുറക്കുന്നത്‌. സധാരണ ദിവസങ്ങളില്‍ അഞ്ചു പ്രധാന പൂജകളും മൂന്നു ശീവേലിയും ഉള്‍പ്പടെ പന്ത്രണ്ടു ദര്‍ശനങ്ങളെന്നറിയ്പ്പെടുന്ന പൂജകളാണു നടക്കുന്നത്‌.. ഉദയാസ്തമന പൂജയുണ്ടങ്കില്‍ പൂജയുടെ എണ്ണം ഇരുപത്തിയൊന്നകും.

നിത്യപൂജകള്‍

1. നിര്‍മ്മാല്യം [രാവിലെ 3.00am -3.20am]

പുലര്‍ച്ചെ രണ്ടര മണിക്ക്‌ മേല്‍ശന്തി രുദ്രതീര്‍ത്ഥത്തില്‍ കുളികഴിഞ്ഞ്‌ മൂന്നു മണിയോടെ ശ്രീകോവില്‍ നടതുറക്കുന്നു. നാദസ്വരവും ശംഖുനാദവും അലയടിച്ചുയരുന്ന ഈ വേളയിലാണു ഭഗവാന്‍ പള്ളിയുണരുന്നത്‌. തലേന്നു ചര്‍ത്തിയ അലങ്കാരങ്ങളോടെ ഭഗവനെ ദര്‍ശിക്കുന്നത്‌ പുണ്യകരമായ അനുഭവമാണു. രാത്രി മുഴുവന്‍ ശ്രീകോവിലില്‍ തങ്ങിനില്‍ക്കുന്ന ഭഗവദ്‌ ചൈതന്യം ഈ സമയം പുറത്തേക്ക്‌ പ്രസരിക്കുകയും ഭക്തി ലഹരിയില്‍ തൊഴുതു നില്‍ക്കുന്നവരില്‍ അലിഞ്ഞുചേരുകയും ചെയ്യും. വ്യാഴ, ബുധ ദോഷമുള്ളവര്‍ക്ക്‌ ഏറ്റവും ഗുണകരമാണു ഈ നിര്‍മ്മാല്യ ദര്‍ശനം.

2. തൈലാഭിഷേകം, വാകച്ചാര്‍ത്ത്‌,  ശംഖാഭിഷേകം [3.20am - 3.30am]

തലേ ദിവസത്തെ ആടയാഭരണങ്ങള്‍ നീക്കിയ ശേഷം തൈലഭിഷേകം നടക്കും ശുദ്ധമായ നല്ലെണ്ണയാണു ഇതിനു ഉപയോഗിക്കുന്നത്‌. ചക്കിലാട്ടിയ 8 നാഴി നല്ലെണ്ണ തലേ ദിവസം തന്നെ വെള്ളിക്കുടത്തിലാക്കി ഇലകൊണ്ടൂ കുടം മൂടിവെക്കും ഭഗവാന്റെ ദേഹത്തു കൂടി ഒഴുകിയിറങ്ങുന്ന എണ്ണ വിശേഷപ്പെട്ട ഔഷധമാണു. ഏതു രോഗത്തിനും വിശേഷിച്ചു വാതരോഗത്തിനും ഈ ഔഷധം ഉള്ളില്‍ കഴിക്കുകയോ പുറമെ പുരട്ടുകയോ ചെയ്യാം വഴിപാടായി കൌണ്ടറില്‍ ഇത്‌ ഭക്തജനങ്ങള്‍ക്ക്‌ ലഭിക്കാന്‍ സൌകര്യം ഉണ്ട്‌. തൈലാഭിഷേകം കഴിയുമ്പോള്‍ ആണു വാകചാര്‍ത്ത്‌. എണ്ണ നിശ്ശേഷം തുടച്ചു നീക്കിയ ശേഷം വിഗ്രഹത്തില്‍ നെന്‍മേനി വാകപ്പൊടി വിതറും. ഇതാണു വാകചാര്‍ത്ത്‌. വിഗ്രഹത്തില്‍ മുഴുവന്‍ വാകപ്പൊടി തൂകിയ ശേഷം ചെറിയ ബ്രഷ്‌ ഉപയോഗിച്ചു അതു തുടച്ചു മാറ്റും. തുടര്‍ന്ന്‌ ശംഖാഭിഷേകം ആണു. വലംപിരി ശംഖില്‍ തീര്‍ത്ഥജലം നിറച്ച്‌ വേദമന്ത്രങ്ങള്‍ ഉരുവിട്ടികൊണ്ടു മേല്‍ശന്തിയും ഒാതിക്കനും ചേര്‍ന്ന്‌ അഭിഷേകം നടത്തുന്നു. വാകപ്പൊടിയുടെ അംശവും മന്ത്രപൂരിതമായ തീര്‍ത്ഥ ജലവും ഔഷധഗുണമുള്ള വിഗ്രഹത്തിലൂടെ ഒഴുകിയിറങ്ങി എത്തുന്നതും വിശേഷ ഔഷധമാണു. ഇതു തീര്‍ത്ഥമായി ഭകതജങ്ങള്‍ക്ക്‌ വെളിയില്‍ ലഭിക്കും. ഇതിനു ശേഷം സ്വര്‍ണ്ണം കൊണ്ടുള്ള കുടത്തില്‍ തീര്‍ത്ഥജലം കൊണ്ടൂ അഭിഷേകം നടക്കുന്നു.

3. മലര്‍നിവേദ്യം അലങ്കാരം [3.30am - 4.15am]

പട്ട്‌ ശിരസ്സില്‍ വെച്ച്‌ അതിനു മേല്‍ സ്വര്‍ണ്ണകിരീടം വച്ച്‌ വലിയമാല കഴുത്തില്‍ ചാര്‍ത്തി രണ്ടു വയസ്സു പ്രായമുള്ള ഉണ്ണിയുടെ രൂപത്തില്‍ ഭഗവാനെ അലങ്കരിക്കും.  പട്ടുകോണകം ധരിപ്പിച്ച്‌ അരഞ്ഞാണമായി മോതിര മാല ചാര്‍ത്തി കൈയില്‍ കദളിപ്പഴവും കൊടുത്താണു ഒരുക്കുന്നത്‌. അപ്പോള്‍ നിവേദ്യം പതിവുണ്ടൂ. മലര്‍ ശര്‍ക്കര, കദളിപ്പഴം, നാളികേരം, എന്നിവയാണു നേദ്യസാധങ്ങള്‍ വെള്ളി പാത്രത്തിലാണു നേദ്യ ഒരുക്കുന്നത്‌.

4. ഉഷനിവേദ്യം [4.15am - 4.30am]

ഉഷനിവേദ്യത്തിനു ഉണ്ണിക്കണ്ണനു നെയ്യ് പായസം, വെണ്ണ, വെള്ളച്ചോറു, കദളിപ്പഴം, പഞ്ചസാര എന്നിവയാണു ഇഷ്ടവിഭവങ്ങള്‍.

5. എതിരേറ്റു പൂജ, ഉഷ പൂജ [4.30am - 6.15am]

ഉഷ നിവേദ്യം കഴിഞ്ഞ്‌ 5.30am വരെ ഉള്ള സമയം ദര്‍ശനത്തിനു ഉള്ളതാണു. സൂര്യോദയം ആകുമ്പോഴുമേക്കും എതിരേറ്റു പൂജ തുടങ്ങുന്നു. സൂര്യനെ എതിരേല്‍ക്കുന്ന ചടങ്ങാണു എതിരേറ്റു പൂജയെന്നു പറയുന്നത്‌. ഉദയ സമയത്തെ ആശ്രയിച്ചാണു ഇതു നടത്തുന്നത്‌. ഈ സമയം പുറത്ത്‌ ഗണപതി ഹവനവും ഉപദേവന്‍മാരായ ഗണപതി ശാസ്താവ്‌, ഭഗവതി എന്നിവര്‍ക്ക്‌ നിവേദ്യം നടത്തുന്നു. വെള്ളച്ചോറു, കദളിപ്പഴം, പഞ്ചസാര എന്നിവ തൃമധുരത്തോടോപ്പം ഈ നിവേദ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നു. ഈ സമയം തന്നെ ഭഗവാനും പൂജ നടക്കുന്നുണ്ടായിരിക്കും.

6. ശ്രീബലി [6.15am -7.00am]

എതിരേറ്റു പൂജകഴിഞ്ഞാല്‍ ശീവേലിക്കുള്ള ഒരുക്കങ്ങളായി. ആനപ്പുറത്തണു ശ്രീബലി, ശ്രീബലിക്ക്‌ തിടമ്പേറ്റാന്‍ അതിനവകാശമുള്ള പതിമ്മുന്ന്‌ ഇല്ലക്കാരില്‍ നിന്നും ആറു മാസം കൂടിയിരിക്കുമ്പോള്‍ രണ്ടുപേരെ വീതം തിരഞ്ഞെടുക്കും. മൂന്ന്‌ പ്രദക്ഷിണമാണു ശ്രീബലിക്കുള്ളത്‌. ആദ്യ പ്രദക്ഷിണത്തില്‍ തന്റെ ഭൂതഗണങ്ങള്‍ക്ക്‌ നിവേദ്യംകൊടുക്കുന്നത്‌ നേരില്‍ കണ്ട്‌ ശേഷം രണ്ടൂം മൂന്നും പ്രദക്ഷിണം സന്തോഷസൂചകമായി ഭക്തരോടൊപ്പം നടത്തിയിട്ടാണു ഉള്ളിലേക്ക്‌ പോകുന്നത്‌..

7. പാലഭിഷേകം, നവകാഭിഷേകം പന്തീരടി നിവേദ്യം പൂജ [7.00am - 9.00am]

ആദ്യം രുദ്ര തീര്‍ത്ഥജലം കൊണ്ടു അഭിക്ഷേകം നടത്തിയ ശേഷം ഇളനീരുകൊണ്ടു അഭിക്ഷേകം നടത്തുന്നു. അതു കഴിഞ്ഞാണു പാലഭിക്ഷേകം. ഇതിനു വേണ്ടി പശുക്കളെ ദേവസ്വം വളര്‍ത്തുന്നുണ്ടു. ഇതില്‍ നിന്നും അന്നന്ന്‌ കിട്ടുന്ന പാലിന്റെ പകുതി അഭിക്ഷേകത്തിനും ബാക്കി പാല്‍പ്പായസത്തിനും ഉപയോഗിക്കും. തുടര്‍ന്നാണു നവകാഭിക്ഷേകം ഒന്‍പത്‌ കുടത്തില്‍ നിറച്ച തീര്‍ത്ഥമാണു അഭിക്ഷേകം ചെയ്യുന്നത്‌. മൂന്ന്‌ ലിറ്റര്‍ വീതം കൊള്ളുന്ന ഒന്‍പത്‌ വെള്ളിക്കുടങ്ങളാണു ഇതിനുപയോഗിക്കുന്നത്‌. അതുകഴിഞ്ഞ്‌ ഭഗവാനെ ഉണ്ണികൃഷ്ണനായി ഒരുക്കുന്നു. മഞ്ഞപ്പട്ട്‌ ചുറ്റി കിരീടവും മാലയും ഒാടക്കുഴലും പൊന്നരിഞ്ഞാണവും ധരിപ്പിച്ച്‌ അരക്ക്‌ മേലോട്ട്‌ ചന്ദനം ചാര്‍ത്തുന്നു. ഒരുക്കം കഴിഞ്ഞ്‌ പന്തീരടി പൂജയാണു. നിഴലിനു പന്ത്രണ്ടടി നീളമുള്ള സമയത്ത്‌ നടത്തുന്നതാണു പന്തീരടി പൂജ. ഈ സമയത്തും നിവേദ്യം ഉണ്ടു. പായസവും ചോറും ആണു നേദിക്കുന്നത്‌. ചോറു കൈക്കുത്തരി കൊണ്ടു തന്നെ വെക്കുന്നു. പന്തീരടി പൂജ നടത്തുന്നത്‌ ഒാതിക്കന്‍മാര്‍ ആണു. നാലു കുടുംബക്കാര്‍ ഇതിനു അവകാശികളായുണ്ടൂ. മണ്ഡലകാലത്ത്‌ പഞ്ചഗവ്യം കൊണ്ടൂള്ള അഭിഷേകം ഉണ്ട്‌. വിദ്യാലാഭത്തിനു ഈ പ്രസാദം അതീവ ഗുണകരമാണു. രോഗങ്ങള്‍ക്ക്‌ ഔഷധമായും ഇത്‌ ഉപയോഗിക്കുന്നു. 9am മുതല്‍ 11.30am വരെ ദര്‍ശന സമയം ആണു.

8. ഉച്ച പൂജ [11.30am - 12.30pm]

ഉച്ച പൂജക്ക്‌ വിപുലമായ ചടങ്ങുകളാണു. നിവേദ്യമാണു പ്രധാനം. പാല്‍പ്പയസം, തൃമധുരം, പാലടപ്രഥമന്‍, വെള്ളനിവേദ്യം, ഇരട്ടിപ്രഥമന്‍, എന്നിവക്ക്‌ പുറമെ നാലു കറി നിവേദ്യം എന്നു അറിയപ്പെടുന്ന കാളന്‍, ഒാലന്‍, എരിശ്ശേരി, നെയ്യില്‍ വറുത്ത ഉപ്പേരി തുടങ്ങിയവയും വെണ്ണ തൈരു, പഴം എന്നിവയും നേദിക്കുന്നു. ഈ സമയത്ത്‌ തന്നെ ഒരു ശ്രേഷ്ഠ ബ്രാഹ്മണനു ഇതേ പോലെ തിടപ്പള്ളിയിലിരുത്തി ആഹാരം കൊടുക്കും. നേദ്യം കഴിഞ്ഞാല്‍ പൂജയാണു. നടയടച്ചാണു പൂജ. ഈ സമയം പുറത്ത്‌ ഇടക്കയുടെ അകമ്പടിയോടെ അഷ്ടപദി പാടും. ഭഗവാനെ ചതുര്‍ബാഹു ആയിട്ടാണു ഒരുക്കുന്നുത്‌. ശംഖ്ചക്രഗദാ പത്മധാരിയായി കളഭവും ചാര്‍ത്തി വിളങ്ങുന്ന ഭഗവാന്‍ ഈ സമയം ഏറെ സന്തുഷ്ടനാണു. ഭക്തര്‍ ദര്‍ശനം നടത്തേണ്ട വിശേഷപ്പെട്ട സമയം ആണു ഇത്‌. ഉച്ചപൂജകഴിഞ്ഞു ഒരു മണിക്ക്‌ മുന്‍പേ നട അടക്കും.

9. കാഴ്ച ശീവേലി [വൈകിട്ട്‌ 4.30pm - 5.00pm]

വൈകുന്നേരം നാലരക്കാണു നടതുറക്കുന്നത്‌. തുറന്നാല്‍ ഉടന്‍ തന്നെ ശീവേലി നടത്തുന്നു. ഉച്ചക്ക്‌ നടത്തേണ്ട ശീവേലി ഇവിടെ വൈകിട്ട്‌ നാലരക്കാണു. മൂന്നാനകളാണു എഴുന്നള്ളത്തിനു. നടുവിലുള്ള ആനപ്പുറത്ത്‌ ഭഗവാനും അകമ്പടിയായി നെറ്റിപ്പട്ടം കെട്ടിയ രണ്ടാനകളും. 5pm മണി മുതല്‍ ദര്‍ശന സമയം ആണ്.

10. ദീപാരാധന [6.15pm - 6.45pm]

അസ്തമയ സമയത്താണു ദീപാരധന. സര്‍വ്വഭരണ വിഭൂഷിതനായ ഭഗവാനെ വെള്ളി വിളക്കില്‍ കത്തിച്ച ദീപം കൊണ്ടാണു ആരാധന നടത്തുന്നത്‌. അമ്പലം മുഴുവന്‍ ഈ സമയം ദീപം കൊണ്ടു അലങ്കരിക്കുന്നു.

11. അത്താഴ പൂജ നിവേദ്യം പൂജ [7.30pm - 8.15pm]

ദീപാരാധനക്ക്‌ ശേഷം അത്താഴ പൂജയുടെ ഒരുക്കങ്ങള്‍ ആരംഭിക്കും. നിവേദ്യത്തോടൊപ്പമാണു പൂജ. അവല്‍, വെള്ള നിവേദ്യം, പഴം, പഞ്ചസാര, കാരോലപ്പം, പാലടപ്രഥമന്‍,  പഞ്ചസാര പ്പായസം തുടങ്ങിയവയാണു നേദ്യ വിഭവങ്ങള്‍. അപ്പവും അടയും വച്ചുള്ള അത്താഴ പൂജ ഭഗവാനു പ്രിയപ്പെട്ടതത്രെ. കൊല്ലത്തില്‍ ഒരിക്കല്‍ (നിറപുത്തരി ദിവസം ഉപ്പുമാങ്ങവെച്ച്‌ പൂജയും പതിവുണ്ടു.)

12. അത്താഴ ശീവേലി [8.45pm - 9.00pm]

മൂന്നാമത്തെ ശീവേലി തുടങ്ങുന്നത്‌ അത്താഴ പൂജ കഴിഞ്ഞാണു. ക്ഷേത്രം മുഴുവന്‍ ദീപം കൊണ്ടു അലങ്കരിച്ചിരിക്കും മൂന്ന് പ്രദക്ഷിണം കഴിഞ്ഞാണു ഭഗവാന്‍ അകത്തേക്ക്‌ പോകുന്നത്‌.

13. തൃപ്പുക ഓല വായന [9.00pm - 9.15pm]

അത്താഴ ശീവേലി കഴിഞ്ഞാലുടന്‍ തൃപ്പുകയാണു. ചന്ദനം ഗുല്‍ഗുലു തുടങ്ങിയ എട്ടുതരം ഔഷധസുഗന്ധദ്രവ്യങ്ങള്‍ പൊടിച്ച്‌ ചേര്‍ത്ത്‌ ഭഗവാനെ പുകക്കുന്നു. ഈ സമയം അതീവ ഹൃദ്യമായ സുഗന്ധം ശ്രീകോവിലില്‍ നിന്ന് പുറത്തേക്ക്‌ പ്രവഹിക്കും. ഇത്‌ ശ്വസിക്കുന്നതും ശരീരത്തില്‍ ഏല്‍ക്കുന്നതും ഏറ്റവും ഉത്തമം ആണു. രോഗശാന്തിക്കും ദോഷ ശമനത്തിനും ഇതേറെ ഗുണം ചെയ്യുന്നു. തൃപ്പുക കഴിഞ്ഞാല്‍ ഒാല വായന ആണു. കലവറയില്‍ നിന്ന് അന്നത്തെ ആവശ്യങ്ങള്‍ക്ക്‌ എടുത്ത സാധനങ്ങളുടെ അളവും വിവരങ്ങളും ഒാലയില്‍ രേഖപെടുത്തി ഭഗവാനെ വായിച്ച്‌ കേള്‍പ്പിക്കുന്നു. ഇതിനു നിയോഗിക്ക പെട്ട ആള്‍ ഒാല ഉറക്കെ വായിച്ച്‌ ശേഷം നടയില്‍ വെക്കുന്നു. 9.15pm നു നട അടക്കുന്നു. നടയടച്ച ശേഷം ഭഗവാന്റെ സഹോദരീ സങ്കല്‍പത്തില്‍ ഉള്ള ഉപദേവതയായ ഇടത്തരികത്ത്കാവ്‌ ഭഗവതിക്ക്‌ അഴല്‍ നേദിക്കുക എന്ന ചടങ്ങും ക്ഷേത്രത്തില്‍ ഉണ്ടൂ. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടില്‍ തുണി ചുറ്റി എണ്ണയില്‍ നനച്ച്‌ കത്തിച്ച്‌ ദേവിക്ക അഗ്നി നേദിക്കുന്ന ചടങ്ങാണു അഴല്‍ നേദ്യം. 

നിര്‍മ്മാല്ല്യം മുതല്‍ തൃപ്പുകവരെ ഉള്ള ചടങ്ങുകള്‍ പന്ത്രണ്ട്‌ ദര്‍ശ്ശനങ്ങള്‍ എന്ന് അറിയപ്പെടുന്നു. പന്ത്രണ്ട്‌ ദര്‍ശ്ശനങ്ങള്‍ കണ്ട്‌ ഭജനം ഇരിക്കൂന്നത്‌ ഏറ്റവും ഗുണകരമാണു. കൃഷ്ണനാട്ടം ആണു ഭഗവാന്റെ ഇഷ്ട വഴിപാട്‌. ഉദയാസ്തമന പൂജ ഉള്ള ദിവസങ്ങളില്‍ ഉച്ചപൂജവരെ ഉള്ള പൂജകളുടെ സമയങ്ങളില്‍ സാധാരണ ദിവസങ്ങളുടെതില്‍ നിന്ന് മാറ്റം ഉണ്ടാകും. അന്നേ ദിവസം നട അടക്കാന്‍ എകദേശം രാത്രി 10pm മണി ആകും. അത്മസമര്‍പ്പണത്തോടെ ആചാര്യന്‍മാര്‍ നൂറ്റാണ്ടുകളായി നടത്തുന്ന പൂജാകര്‍മ്മങ്ങളും നിഷ്ഠയും ഉപാസനയുമാണു ഗുരുവായൂരിലെ ചൈതന്യതിന്‍റെ കാരണം.

ആയില്യം വ്രതം

നാഗശാപം മൂലം കഷ്ടപ്പെടുന്നവർ ആയില്യം ദിവസം വ്രതമെടുത്ത് നാഗക്ഷേത്രം ദർശനം നടത്തണം.

സർപ്പകാവിൽ അഭിക്ഷേകത്തിന് പാലും മഞ്ഞൾപ്പൊടിയും നൽകുന്നതും നേദിക്കാൻ പാലും പഴവും കരിക്കും കൊടുക്കുന്നതും നാഗശാപം നീക്കും.

പഞ്ചാക്ഷരമന്ത്രം യഥാശക്തി ജപിക്കുന്നതും നല്ലതാണ്.

ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാർക്കോടകയാ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ

എന്നീ 8 മന്ത്രങ്ങൾ 12 പ്രാവശ്യം ചൊല്ലുക.

ഉപവാസമോ ഒരിക്കലൂണോ ആകാം. നാഗക്ഷേത്രങ്ങളിൽ നൂറും പാലും വഴിപാട് നടത്തുന്നതും ഗുണകരമാണ്.

12 ആയില്യം നാളിൽ വ്രതമെടുത്താൽ നാഗശാപം മൂലമുള്ള രോഗങ്ങൾ, ദുരിതങ്ങൾ എന്നിവയ്ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പ് സൗകര്യം പോലെ ഒരു ദിവസം നാഗരാജാവിനെ പത്മത്തിൽ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതും ശ്രേയസ്കരമാണ്.

നാഗരാജ മന്ത്രം നാഗരാജ പ്രീതിക്ക്

ഓം നമഃ കാമരൂപിണെ 
നാഗരാജായ മഹാബലായ സ്വാഹാ

നാഗമോഹന മന്ത്രം അഭീഷ്ട സിദ്ധിക്ക്

ഓം നമഃ ശിവായ
നാഗായ നാഗ മോഹനായ
നാഗാധിപതയെ വിശ്വായ
വിശ്വംഭരായ വിശ്വ പ്രാണായ
നാഗരാജായ ഹ്രീം നമഃ

നാഗബാല മന്ത്രം വിദ്യാവിജയത്തിന്

ഓം ഹ്രീം ഹ്രീം കുമാരരൂപിണെ
നാഗായ നാഗബാലായാ നാഗരാജായ
വിശ്വവിമോഹനായ അഭിഷ്ടസിദ്ധി
മേ ദേഹി ദദാപായ സ്വാഹാ

നാഗകന്യാ മന്ത്രം ദാമ്പത്യ ഭദ്രതക്ക്

ഓം ഹ്രീം ഹ്രീം നാഗകന്യായെ
നാഗരൂപിണ്യ വശ്യാത്മികായെ
ഹ്രീം ഹ്രീം അഭിഷ്ടസിദ്ധീ○
മേ ദേഹി ദദാപായ സ്വാഹാ

നാഗപ്രമോദ മന്ത്രം സന്താനഭാഗ്യത്തിന്

ഓം ഹ്രീം ഹ്രീം ഹും ഫട് ബ്രഹ്മരൂപായ നിത്യായ
ഹ്രീം ഹ്രീം ഐം ഐം നാഗരൂഢയാ നാഗകേശായ
ഖഡ്ഗ പ്രീയായ ആയുധ ധാരിണെ 
ഖഗായ പ്രമോദായ നമഃ

നാഗഅമോഘ മന്ത്രം

ദൃഷ്ടി ദോഷത്തിനും ശത്രുദോഷശാന്തിക്കും

ഓം ഹ്രീം നാഗേശ്വരായാ ശത്രുസംഹാര 
മൂർത്തയെ ദോഷശാന്തി പ്രദായിനി
സർവസിദ്ധി കുരുഷ്വാ ഹ്രീം ഹ്രീം സ്വാഹാ

നാഗരാജ്‌ഞി മന്ത്രം ദാമ്പത്യ കലഹശാന്തിക്ക്

ഓം ഹ്രീം നാഗാത്മികായെ
രാജപൂജിതായേ നാഗായെ 
രാജാർച്ചിതായെ ദേവചൈതന്യ 
യുക്തായെ ഗഗന ചാരിണ്യ
പാതാള നിവാസിന്യ ഇച്ഛനുരൂപ
വിധായിന്യ നാഗഗന് ധാനുചാരണ്യ നമഃ

നാഗമാല മന്ത്രം ശത്രുദോഷ ശാന്തിക്ക്

ഓം നമോ ഭഗവതേ മഹാബലായ നാഗരൂപായ കാമിനേ സർവ്വത്മനേ സത്യായ ചിത്രായ സാത്വികായ ഹ്രീം നാഗായ മഹാരൂപിണെ മഹാഘോഷയ കാമരൂപിണെ ആകാശാത്മനേ യോഗാരൂഢയാ സത്യായ ഹ്രീം നാഗാത്മനേ നമഃ പാതാള നിവാസിനേ ചിതാന്തസ്ഥയാ ആകാശചരിണെ മേഘനാഥായ നാഗായ മഹാകേശായ നീലാത്മനേ സൂര്യാത്മജയ ബലിനെ ബല പ്രമഥനായ ദേവാത്മ പ്രമഥനായ ചൈതന്യ ഭൂഷത്മനേ യുഗദുദന്തരായ നമഃ നാഗായ നാഗകേശായ വ്യോമിനേ ഹാരാലം കൃതാത്മനേ പരമായ യോഗായ സത്യായ നാഗാഘോഷയാ നമഃ ഭയാനക നാഥഘോഷയാ മഹാനാഗാത്മനേ ഹ്രീം നാഗയാ ഹ്രീം നമഃ

നാഗാപ്രമുഖ മന്ത്രം വിദ്യാ ഗുണത്തിന്

ഓം നമോ രുദ്രായ മഹാരൂപായ
നീലകണ്ഠായ സദാശിവായ
ഹ്രീം നമഃ ഓം നമോഭഗവതേ
ജ്ഞാനമാർഗ്ഗയാ അനന്തായ
വേദ പ്രകാശിതായാ നമഃ
ഓം ഹ്രീം നമഃ ശിവായ
സദാരുദ്രായ നാഗരാജ പ്രമുഖായ

അത്ഭുത ശക്തിയുളള അഞ്ചു മന്ത്രങ്ങൾ

ഒന്നാം മന്ത്രം ശാപദോഷ ശാന്തിക്ക്

ഓം ഹ്രീം നാഗരാജായ നമഃ

(ഈ മന്ത്രം 36 പ്രാവശ്യം 24 ദിവസം ചൊല്ലിയാൽ മുൻജന്മ ശാപങ്ങൾ മാറും ശാപദോഷങ്ങൾ മാറുന്നതിനും വളരെകാലമായുളള മാറുന്നതിനും ഗുണകരം )

രണ്ടാം മന്ത്രം ദാരിദ്ര്യ ശാന്തിക്ക്

ഓം നാഗരാജായ നാഗായ മുഖ്യായ പതയെ നമഃ

(ഈ മന്ത്രം 24 പ്രാവശ്യം വീതം 18 ദിവസം ചൊല്ലിയാൽ ദാരിദ്ര്യശാന്തി കടബാധ്യതകൾ മാറുന്നതിനും ധനാഭിവൃദ്ധിക്കും ഉത്തമം)

മൂന്നാം മന്ത്രം ആരോഗ്യസിദ്ധിക്ക്

ഓം ഹ്രീം സർപ്പരാജേശ്വരായ 
രാജായ ഹ്രീം നമഃശിവായ ഹ്രീം

(ഈ മന്ത്രം 36 പ്രാവശ്യം വീതം 18 ദിവസം ചൊല്ലുക ആരോഗ്യസിദ്ധിക്ക് ഗുണകരം നിത്യ ജപത്തിനും നല്ലതാണ്‌ )

നാലാം മന്ത്രം വിദ്യാവിജയത്തിന്

ഓം നാഗ നാഗ മഹാനാഗ 
നാഗരൂപ പ്രജാപതേ വിദ്യാ 
മേ ദേഹി ദേഹി സുരേശ്വാരായ തേ നമഃ

(ഈ മന്ത്രം 18 വീതം 21 ദിവസം ചൊല്ലുക ഓർമ്മ ശക്തി ബുദ്ധി ശക്തി ഇവ വർദ്ധിക്കുന്നതിന് ഗുണകരം വിദ്യാ വിജയത്തിന് ഫലപ്രദം ജപവേളയിൽ വെളുത്ത വസ്‌ത്രം ധരിക്കുക ആയില്യ ദിവസം ജപ ആരംഭിക്കണം )

അഞ്ചാം മന്ത്രം ദാമ്പത്യഭദ്രതക്ക്

ഓം നാഗായ നാഗരൂപായ
ശാന്തരൂപാതി മോഹിനേ കാമിനേ
ചൈവ രൂപായ നാഗാനന്തായ തേ നമഃ

(ഈ മന്ത്രം 21 പ്രാവശ്യം വീതം 21 ദിവസം ചൊല്ലുക രണ്ടു നേരം ജപിക്കണം ദാമ്പത്യ കലഹം മാറുന്നതിനും പ്രേമ സാഫല്യത്തിനും ഉത്തമം )

സത്‌സംഗത്ത്വവും നിസ്സംഗത്ത്വവും

നല്ല ആളുകളുമായുള്ള ഇടപഴകൽ എന്നാണ് സത്സംഗം എന്ന വാക്കിന്റെ അർത്ഥം.തീർത്ഥാടകർ,ആശ്രമങ്ങൾ, ഗുരുക്കന്മാർ തുടങ്ങി പലതരം കൂട്ടായ്മകൾ സത്സംഗം സംഘടിപ്പിക്കാറുണ്ട്.

ജ്ഞാന സമ്പാദനത്തിന് സത്സംഗം ആവശ്യമാണെന്ന് വിശ്വാസമുണ്ട്. മനസ്സ് ശുദ്ധമാക്കുവാനും നേർവഴിയിലെത്താനും ഇത് പ്രയോജനം ചെയ്യും.

സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിർമ്മോഹത്വം
നിർമ്മോഹത്വേ നിശ്ചലതത്ത്വം
നിശ്ചലതത്ത്വേ ജീവന്മുക്തിഃ

എന്ന് ശങ്കരാചാര്യൻ സത്സംഗത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്.

പ്രാണായാമം പോലെ ധ്യാനത്തിനനുകൂലമായ മനഃശുദ്ധി നൽകുന്ന ഒന്നാണ് സത്സംഗം എന്നഭിപ്രായമുണ്ട്.

സത്‌സംഗത്തില്‍ (നല്ല കൂട്ടുകെട്ട് ) നിന്നും നിസ്സംഗത്വം (നിര്‍മമത) ഉണ്ടാകുന്നു. നിസ്സംഗതയില്‍ നിന്ന് മോഹമില്ലായ്മ ഉണ്ടാകുന്നു. മോഹമില്ലായ്മയില്‍ നിന്ന് നിശ്ചലതത്വത്തിന്റെ ജ്ഞാനം (പരമാര്‍ത്ഥജ്ഞാനം) ഉണ്ടാകുന്നു. അതോടെ ജീവന്‍മുക്തിയെയും പ്രാപിക്കുന്നു.

സജ്ജനങ്ങളുമായുള്ള കൂടിച്ചേരലാണ് സത്‌സംഗം. നല്ല ജനങ്ങള്‍ എന്നാല്‍, ഈശ്വരചിന്തയുള്ളവര്‍, ധര്‍മ്മമാര്‍ഗ്ഗത്തില്‍ ജീവിക്കുന്നവര്‍ എന്നൊക്കെ കരുതാം. ഇത്തരം ആളുകളുമായുള്ള സമ്പര്‍ക്കം കൊണ്ട് നമ്മില്‍ ഒന്നിനോടും അധിക താല്പര്യമില്ലാത്ത ഒരവസ്ഥ സൃഷ്ടിക്കപ്പെടുന്നു. നമുക്ക് ചതുരംഗം എന്ന കളി ഉദാഹരണമായി എടുക്കാം. കൂടുതല്‍ പ്രഗല്‍ഭനായ കളിക്കാരനില്‍ നിന്ന് കളിയിലൂടെ ചില പാഠങ്ങള്‍ തുടക്കക്കാരന് പകര്‍ന്നുകിട്ടുമല്ലോ. രണ്ടാളും കൂടുമ്പോള്‍ കളിയിലെ ഏകാഗ്രത ഒരു ധ്യാന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. ഇതുപോലെ ഈശ്വരനെ ഭജിക്കുന്ന സമാനഹൃദയര്‍ ഒത്തുചേരുമ്പോള്‍ നിസ്സംഗത്വം ഉണ്ടാകുകയും ക്രമേണ അത് മോഹങ്ങളെ ഉപേക്ഷിച്ച് സഹജവാസനകളെയും രാഗാദിമാലിന്യങ്ങളെയും മറികടന്ന് പരമാത്മാവിന്റെ നിശ്ചലതത്വത്തിലെത്തുകയും ചെയ്യുന്നു. ഇതിന്റെ വികസിതരൂപമാണ് ജീവന്‍മുക്തി.

കൈലാസം അറിയുവാൻ ഇനിയുമേറെ

ഹൈന്ദവവിശ്വാസപ്രകാരം സംഹാര മൂര്‍ത്തിയായ ശിവന്‍ പത്നിയായ പാര്‍വ്വതി ദേവിയോടും നന്ദികേശനും ഭൂതഗണങ്ങളോടുമൊപ്പം വസിക്കുന്ന സ്ഥലമാണ് കൈലാസം.. 

കൈലാസവും അനുബന്ധ പ്രദേശങ്ങളായ മാനസ്സസരസ്സും ഇപ്പോള്‍ ചൈനയുടെ ഭാഗമാണ്.. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയെട്ടും മനുഷ്യരാല്‍ കീഴടക്കുവാന്‍ പറ്റാത്ത ഏക - കൊടുമുടി എന്ന ഒരു വിശേഷണവും കൈലാസത്തിനുണ്ട്. അനുനിമിഷം മാറിമാറിവരുന്ന പ്രകൃതി, കാലാവസ്ഥ – ഭൂമിശാസ്ത്ര, ഭൌതിക - ആത്മീയതലത്തിലുള്ള പ്രതിബന്ധങ്ങള്‍ എന്നും മനുഷ്യരാല്‍ കീഴടക്കുവാന്‍ പറ്റാത്ത ഗിരിശിഖരമായി കൈലാസത്തെ ഇപ്പോഴും നിലനിര്‍ത്തുന്നു.. മുന്കൂകട്ടിയുള്ള അനുമതിയോടു കൂടി മാത്രമേ സഞ്ചാരികള്‍ക്ക് പോലും അവിടം സന്ദര്ശി‍ക്കുവാന്‍ അനുവാദമുള്ളൂ.. അതുമാത്രമല്ല കൈലാസപര്‍വ്വതത്തിന് മുകളില്‍ ചുറ്റുമുള്ള ഏതാനും കിലോമീറ്റര്‍ വ്യോമപരിധിയില്‍ പറക്കല്‍ നിരോധിത മേഖലയായി (NO FLY ZONE) ചൈനീസ്‌ ഗവണ്മെന്‍റ് പ്രഖ്യാപിച്ചിട്ടുമുണ്ട്..

കൈലാസത്തെ ചുറ്റിപറ്റിയുള്ള നിഗൂഡതകളിലേക്ക്..

കൈലാസത്തെയും മാനസ്സസരസ്സിനെയും ചുറ്റി എന്തോ ഒരു അജ്ഞാതശക്തി മറഞ്ഞിരിക്കുന്നതായി സമീപത്തുള്ള ടിബറ്റന്‍ ഗൈഡുകളും തദ്ദേശിയരായ ഗ്രാമവാസികളും വിശ്വസിക്കുന്നു.. സാങ്കല്‍പ്പിക - കഥകളും ധാരാളമുണ്ട്.. അതിലൊന്നാണ് തിരിച്ചറിയപെടാത്തതും, തിളക്കമുള്ളതും, സ്വയം പ്രകാശം പരത്തി സഞ്ചരിക്കുന്നതുമായ ചില വസ്തുക്കളുടെ (UFO- അണ്‍ -ഐടെന്‍റിഫൈഡ് - ഫ്ലയിംഗ് ഒബ്ജെറ്റ്സ്) സാമിപ്യം.. പകലും രാത്രികാലങ്ങളിലും അവയുടെ സാമിപ്യം നേരിട്ട് കണ്ടവരായ തദ്ദേശഗൈഡുകള്‍.. ടിബറ്റന്‍ ലാമ - മാര്‍ തുടങ്ങിയവര്‍ ചോദിച്ചാല്‍ ഇത്തരത്തിലുള്ള നൂറുകണക്കിന് കഥകള്‍ പറഞ്ഞു തരും..  ചുരുക്കംപറഞ്ഞാല്‍ ബാഹ്യപ്രാപഞ്ചിക ശക്തികളുടെ വിഹാരകേന്ദ്രമാണവിടം എന്ന് സാരം.. ചില സംഭവങ്ങള്‍ ചൈനീസ്‌ അധികൃതര്‍ സ്ഥിരികരിക്കുകയും അന്വേഷിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ‌ ചെയ്തിരുന്നു.. ഇനി ആത്മീയതലത്തില്‍ ചിന്തിക്കുമ്പോള്‍ യക്ഷ - കിന്നര - ഗന്ധര്‍വ്വകളടക്കം - സര്‍വ്വ ഭൂതഗണങ്ങളുടെയും നാഥനാണ് ശിവന്‍.. അപ്പോള്‍ അവയുടെ സാമിപ്യം അവിടെ കൈലാസത്തില്‍ അനുഭവപ്പെട്ടേ തീരു.. ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ ആ ഒരു ബന്ധം നമുക്കിതില്‍ കാണാന്‍ കഴിയും..

കൈലാസ - മാനസസരോവര തീര്‍ത്ഥാടന സമയത്താക്കെയും കൈലാസത്തില്‍ നിന്നും എന്തോ ഒരു പ്രത്യേകതരത്തിലുള്ള ഊര്‍ജ്ജ പ്രഭാവം ചുറ്റുപാടും ശരീരത്തും അനുഭവപെടുന്നതായി ഒരുകൂട്ടം യാത്രികര്‍ പറഞ്ഞിരിക്കുന്നു. തീര്‍ത്ഥാടന സമയത്ത് മഴയും മഞ്ഞും ഹിമക്കാറ്റും പ്രകൃതി ഒരുക്കുന്ന ദുര്‍ഘടങ്ങള്‍ അല്ലാതെ ശരീരത്ത് വേറെയും ചില മാറ്റങ്ങള്‍ സംഭവിക്കുന്നതായി അനുഭവസ്ഥര്‍ പറയുന്നു. അതിലൊന്നാണ് ത്വരിത ഗതിയില്‍ വളരുന്ന മുടിയും കൈ - കാല്‍ നഖങ്ങളും.. സാധാരണ വളരുന്നതിലും വേഗത്തില്‍ ആണ്  നഖങ്ങളുടെ വളര്‍ച്ച (Rapid Aging).. നിശ്ചിത അളവില്‍ അപകടകരമായ വികിരണസാധ്യത ഉള്ള സ്ഥലങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഇങ്ങനെ സംഭാവിക്കാറുള്ളതെന്നു വിദഗ്ദര്‍ പറയുന്നു.. കൈലാസത്തെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ അതിന്‍റെ ഘടന തന്നെ കൂറ്റന്‍ ആണവനിലയത്തോട് സമം ആണ് താനും.. ചില സമാനതകള്‍ കൈലാസനാഥനായ ശിവനില്‍ ഉണ്ട്.. ശിവനാമമായ നടരാജന്‍ തന്നെ ഉദാഹരണം നടരാജന്‍ - The Cosmic Dancer...!! പ്രകൃതിയിലുള്ള ഒരു തരം ഊര്‍ജ്ജരൂപമാണ് കോസ്മിക് എനര്‍ജ്ജി (Cosmic energy - High Energy Radiation). ഒരു പക്ഷെ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും അടങ്ങിയിരിക്കുന്ന അനുഭവപെടുന്ന ബാഹ്യമോ ആന്തരികമോ ആയ എനർജ്ജി ആകാം അത്.. അപ്പോള്‍ Cosmic Rays..? പക്ഷെ കൈലാസത്തില്‍ യാതൊരു തരത്തിലുള്ള അണുവികിരണ സാധ്യത ഇനിയും ശാസ്ത്രീയമായി സ്ഥിരികരിച്ചിട്ടില്ല..!!

തീര്‍ത്ഥാടനപാതയില്‍ കൈലാസത്തോട് ചേര്‍ന്ന് രണ്ടു തടാകങ്ങളും സ്ഥിതിചെയ്യുന്നു മാനസസരസ്സും രാക്ഷസ്താളും.. പലകാര്യങ്ങളിലും വ്യത്യാസമുണ്ട് മാനസസരസ്സും രാക്ഷസ്താളും തമ്മില്‍.. രണ്ടും ശുദ്ധജല തടാകമാണെങ്കിലും മാനസസരസ്സില്‍ പക്ഷികളും അരയന്നങ്ങളും മത്സ്യങ്ങളും മറ്റു ജലജീവികളും വസിക്കുമ്പോള്‍ രാക്ഷസ്താള്‍ തടാകത്തില്‍ ക്ഷാരഗുണം കൂടുതലുള്ളതിനാല്‍ ജൈവവൈവിധ്യങ്ങള്‍ ഒന്നും പ്രവേശിക്കാതെ തടാകമാകെ വിജനമായി കിടക്കുന്നു.. എന്തോ ഒരു നെഗറ്റിവ് എനര്‍ജ്ജി രാക്ഷസ്താളിനെ ചുറ്റിപറ്റി നിലനില്ക്കുന്നുവെന്നുള്ള വിശ്വാസത്താല്‍ തീര്‍ത്ഥാടകര്‍ ഈ പ്രദേശം സന്ദര്ശനത്തില്‍ നിന്ന് ഒഴിവാക്കുന്നു..

പൗര്‍ണ്ണമി നാളുകളില്‍ തോഴിമാരായ അപ്സരസ്സുകളോടൊപ്പം ശ്രീ പാര്‍വ്വതി മാനസസരസ്സില്‍ നീരാടാനെത്തുമെന്നു വിശ്വാസമുണ്ട്‌..

അറിഞ്ഞതിലുമപ്പുറം നിഗൂഡതകള്‍ ഇനിയും കൈലാസത്തെ വിട്ടുമാറാതെ നില്ക്കുന്നുവെങ്കിലും തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും പര്യവേഷകര്‍ക്കും പ്രിയ്യപ്പെട്ട മറ്റൊരിടം എന്ന് വേണമെങ്കില്‍ കൈലാസത്തെ ഇനിയുമിനിയും വിശേഷിപ്പിക്കാം.

ഓം നമഃ ശിവായ

ഭയം വിട്ടുമാറാൻ

ഭയമില്ലാതാക്കാന്‍ / ഭയം വിട്ടുമാറാന്‍ അഥര്‍വ്വ വേദത്തിലെ ഈ മന്ത്രം അര്‍ത്ഥമറിഞ്ഞു അര്‍പ്പണബോധത്തോടെ 3 തവണ ചൊല്ലുകയും അല്‍പ്പം ജലമെടുത്തു തളിക്കുകയും ചെയ്യുക.

"" ഓം അഭയം മിത്രാദഭയമമമിത്രാദ്‌
അഭയം ജ്ഞതാദഭയം പരോക്ഷാത്‌.
അഭയം നക്തമഭയം ദിവാ നഃ
സര്‍വാ ആശാ മമ മിത്രം ഭവന്തുഃ ""

മിത്രങ്ങളില്‍ നിന്നും ശത്രുക്കളില്‍ നിന്നും പരിചിതരില്‍നിന്നും അപരിചിതരില്‍നിന്നും ഭയമുണ്ടാകാതിരിക്കട്ടെ. രാത്രിയും പകലും ഞങ്ങള്‍ക്ക് ഭയമില്ലാതിരിക്കട്ടെ. എല്ലാ ദിശകളും ഞങ്ങള്‍ക്ക്‌ മിത്രങ്ങളായിരിക്കട്ടെ.

തന്ത്രം അദ്ഭുതസിദ്ധികളുടെ മാന്ത്രികച്ചെപ്പ്

ഭാരതീയ തത്വസിദ്ധാന്തങ്ങളെ പ്രധാനമായി രണ്ടായി തരംതിരിച്ചിരിക്കുന്നു. നിഗമങ്ങൾ എന്നും ആഗമങ്ങൾ എന്നും. അതിൽ നിഗമങ്ങളിൽ പെടുന്നതാണു വേദങ്ങളും ഉപനിഷത്തുകളും മറ്റും.  മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധം ഇഹലോക ജീവിതസുഖത്തിനായി സൃഷ്ടിക്കപ്പെട്ടവയാണു വേദങ്ങൾ. 

ആഗമങ്ങളെ തന്ത്രങ്ങൾ എന്നു പറയുന്നു. " ഭോഗം ച മോക്ഷം ച കരസ്ഥമേവ " - അതായത് പ്രകൃതി അനുവദിക്കുന്ന ഭോഗങ്ങൾ പ്രകൃതി അനുശാസിക്കുന്ന വിധത്തിൽ അനുഭവിച്ചുകൊണ്ട് മോക്ഷം നേടണം. അതിനായി ഉള്ളതാണു തന്ത്രം. തന്ത്രം എന്നത് പ്രപഞ്ചത്തിലന്തർലീനമായിരിക്കുന്ന ചൈതന്യ പ്രതിപാദ്യമാണ്. 

ജ്യോതിഷം തന്ത്രത്തിന്റെ ഭാഗമാണ്. ആഗമത്തിലെ സ്വഛന്ദ തന്ത്രത്തിൽ ജ്യോതിഷത്തെപ്പറ്റി വ്യക്തമായ വിവരണമുണ്ട്. അതിൽ ജ്യോതിഷത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു. സൗരമെന്നും ആഭ്യന്തരമെന്നും. സൗരമെന്നത് ബാഹ്യപ്രപഞ്ചത്തിലുള്ള കാലഗണനയും ഗ്രഹങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ആണ്. ആഭ്യന്തരത്തിൽ മനുഷ്യശരീരാന്തർ ഭാഗത്തുള്ള ചൈതന്യത്തിന്റെ പ്രസരവും ശരീരാന്തർഭാഗത്തുള്ള ചൈതന്യ ആധാര ചക്രങ്ങളിൽ ഗ്രഹവിന്യാസങ്ങളെപ്പറ്റിയുള്ള പഠനങ്ങളുമാണ്. ഇത് ഊർജ്ജ ചികിത്സയുമായി ബന്ധപ്പെട്ടതാണ്. ഇന്നു കാണുന്ന റേയ്കീ, പ്രാണിക് ഹീലിങ് ഇവ ഇതിന്റെ ഭാഗമാണ്. 

ഈ പ്രപഞ്ചത്തിൽ അനുനിമിഷം നടന്നുകൊണ്ടിരിക്കുന്ന സൃഷ്ടി സ്ഥിതി ലയങ്ങൾ 64 കലകളിലൂടെയാണ് സംഭവിപ്പിക്കുന്നത് എന്ന് തന്ത്രശാസ്ത്രം പറയുന്നു. ഇവയിൽ ഭൂരിഭാഗവും വിന്യസിക്കപ്പെട്ടിട്ടുള്ളത് നക്ഷത്രങ്ങളിലൂടെയും ജ്യോതിർ ഗ്രഹങ്ങളിലൂടെയുമാണ്. അതുകൊണ്ടു തന്നെ ഈ പ്രപഞ്ചത്തിലുള്ള പരമാണു മുതൽ ഉള്ള സകല വസ്തുക്കളുടെയും വസ്തുതകൾ ജ്യോതിഷമെന്ന  മഹാശാസ്ത്രത്തിന് അറിയാൻ കഴിയും. 

പതിറ്റാണ്ടുകൾക്ക് മുമ്പുവരെ ജ്യോതിഷം മറ്റെല്ലാ ശാസ്ത്രങ്ങളെക്കാൾ മുൻപന്തിയിൽ കരുതപ്പെട്ടിരിക്കുന്നു. പ്രജാക്ഷേമ തൽപരരായ രാജാക്കന്മാർ ജ്യോതിഷാഭിപ്രായം അറിഞ്ഞിട്ടാണ് ദൈനംദിന പ്രവർത്തനങ്ങൾ വരെ നടത്തിയിരുന്നത്. അന്നു രാജസദസ്സുകളിൽ ജ്യോതിഷിക്ക് മഹത്തായ സ്ഥാനം കൽപ്പിക്കപ്പെട്ടിരുന്നു. ഇത് വെറും അന്ധവിശ്വാസം കൊണ്ടോ വിവരദോഷം കൊണ്ടോ ഒക്കെ ആയിരുന്നു എന്ന് ചില അഭിനവ ആധുനികർ സമർത്ഥിക്കാൻ ശ്രമിക്കാറുണ്ട്. ജ്യോതിഷ പ്രവചനങ്ങൾക്ക് കൃത്യതയും വ്യക്തതയും ഇല്ലായിരുന്നു എങ്കിൽ ജ്യോതിഷനോ ജ്യോതിഷമോ കാണുകയില്ലായിരുന്നു കാരണം രാജഭരണകാലത്ത് രാജവിധിക്ക് അപ്പീലില്ലായിരുന്നുവല്ലോ. 

സാധാരണ ഒരു മനുഷ്യന് അനുഭവപ്പെടുന്ന ഗ്രഹപ്പിഴ ഫലം രോഗ, ദുരിത, ദുഃഖങ്ങളാണ്. അവ എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചു എന്നു കണ്ടെത്തി പരിഹാരം നിർദേശിക്കേണ്ട കടമയാണ് ജ്യോതിഷനുള്ളത്. ഇവയ്ക്കു താന്ത്രിക പരിഹാരങ്ങളും രോഗശാന്തിക്കായി ചികിത്സാ നിർദേശങ്ങളും ജ്യോതിഷി കണ്ടെത്തണം. ഇഹലോക ജീവിതത്തിന് അത്യാവശ്യം വേണ്ടത് ആരോഗ്യമാണ്. അതുകൊണ്ടുതന്നെയാണ് ആയുർവേദത്തിന്റെ ഉപാംഗമായി ജ്യോതിഷം പരിഗണിക്കപ്പെടുന്നതും. മുൻകാലങ്ങളിൽ വൈദ്യൻ രോഗനിർണ്ണയത്തിനും ചികിത്സകൾക്കുമായി ജ്യോതിഷം കൂടി ഉപയോഗപ്പെടുത്തിയിരുന്നു. ഇന്ന് ആയുർവേദ പഠനം അക്കാദമിക് സമ്പ്രദായത്തിലേക്ക് മാറിയതോടെ ജ്യോതിഷത്തിന്റെ പ്രസക്തിയും ഏതാണ്ട് ഇല്ലാത്ത മട്ടാണ്. ആധുനിക രോഗനിർണ്ണയ ഉപാധികൾക്ക് കണ്ടെത്താൻ കഴിയാത്തത് വളരെ കൃത്യമായി കണ്ടെത്താൻ ജ്യോതിഷത്തിനു കഴിയും.

ശീലപ്പിഴ കൊണ്ടോ വൈകല്യം മൂലമോ അണുജന്യമോ അല്ലാതെയോ മനുഷ്യനു രോഗങ്ങൾ വരാറുണ്ട്. ഈ വകയുള്ളവയിൽ ചിലതിന്റെ രോഗകാരണങ്ങൾ ആധുനിക  രോഗനിർണയ ഉപാധികൾക്ക് കണ്ടെത്താൻ കഴിയില്ല. ബാധ, ആഭിചാരം, ദേവകോപം, സർപ്പദോഷം, പിതൃദോഷം മുതലായവ കൊണ്ടുണ്ടാകുന്ന ദുരിതങ്ങൾ അത്തരത്തിലുള്ളവയാണ്. ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. ഈ വക രോഗങ്ങളെ  സൈക്കോസൊമാറ്റിക്ക് എന്നു വിധിയെഴുതി ശക്തമായ മയക്കുമരുന്ന് നൽകി മനുഷ്യന്റെ ചേതന നശിപ്പിക്കലാണ് ആധുനിക വൈദ്യശാസ്ത്രം ചെയ്യുന്നത് .   

 മനുഷ്യനു വരാൻ സാധ്യതയുള്ള മഹാരോഗങ്ങളെപ്പറ്റിയുള്ള സൂചന ജനനസമയത്തെ ഗ്രഹനിലയിൽ വളരെ കൃത്യമായിട്ടുണ്ടാകും. ശ്രദ്ധാപൂർവം വിശകലനം ചെയ്താൽ അതു മനസ്സിലാകുകയും ചെയ്യും. രോഗചിന്തനം ജ്യോതിഷത്തിലെ ഒരു പ്രധാന ബാഹ്യവിഷയമാണ്. മരണവും  മരണകാരണവും മരണകാരണ രോഗങ്ങളും  രോഗാരംഭ സമയവും ഒക്കെ വളരെ കൃത്യമായി പ്രവചിക്കാൻ ജ്യോതിഷം എന്ന മഹാശാസ്ത്രത്തിന് കഴിയും. 

ജ്യോതിഷത്തിൽ ഗ്രഹങ്ങൾ ബലം അനുസരിച്ചാണ് ഫലം നൽകുന്നത് എന്നുസൂചിപ്പിക്കുന്നു. പലവിധത്തിൽ ഗ്രഹങ്ങളുടെ ബലാബലം ഗണിക്കേണ്ടതുണ്ട് . അതിൽ പ്രധാനമാണ് രശ്മി ബലം. ഇത് ഗ്രഹങ്ങളിൽ നിന്ന് പുറപ്പെടുന്ന ഊർജ രശ്മികളെ സൂചിപ്പിക്കുന്നു. ഈ ബലങ്ങളെപ്പറ്റി പഠിച്ച് ഗ്രഹങ്ങൾ പുറപ്പെടുവിപ്പിക്കുന്ന രശ്മികളെ വേർതിരിച്ച് മനസ്സിലാക്കുവാൻ കഴിഞ്ഞാൽ പ്രകൃതിക്കും മനുഷ്യനും സംഭവിക്കുന്ന പല ദുരിതങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ കഴിയും. ജ്യോതിഷത്തിന്റെ സാധ്യത വളരെ വലുതാണ്. 

തന്ത്രം എന്നത് ചൈതന്യത്തെപ്പറ്റിയുള്ള പ്രതിപാദ്യമാണെന്ന് നേരത്തേ സൂചിപ്പിച്ചു. ചൈതന്യം അദൃശ്യമായ ഊർജ്ജമാണ്. വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും എന്നു വേണ്ട  പ്രകൃതിക്കും വന്നുഭവിക്കുന്ന ഏതു ദുരിതത്തെയും നിയന്ത്രിക്കാൻ തന്ത്രത്തിൽ വിധിയുണ്ട്. പണ്ടുകാലങ്ങളിൽ രാജ്യക്ഷേമത്തിനു വേണ്ടി യജ്ഞങ്ങളും നടത്തിയിരുന്നു. അത് വെറും വിശ്വാസത്തിന്റെ പേരിൽ ഉള്ള ഈശ്വരപ്രീതി മാത്രമല്ല എന്ന് വിശദമായി പഠിച്ചാൽ മനസ്സിലാക്കാം. ദേവതകൾ പ്രീതിപ്പെട്ടാലേ വൃഷ്ടിയും  സമൃദ്ധിയും  ഐശ്വര്യവും ഉണ്ടാകൂ എന്നത് വിശ്വാസവും  ശാസ്ത്രീയ ഹോമയാഗാദികളിൽ പ്രയോഗിക്കപ്പെടുന്നത് ഊർജ്ജതന്ത്രവുമാണ്. റോക്കറ്റു വിക്ഷേപണത്തിന് മുൻപു ഗണപതിഹോമം കഴിക്കുന്നത് സായിപ്പിന് വിഘ്നേശ്വരനിലുള്ള ഭയഭക്തി ബഹുമാനം കൊണ്ടാണെന്ന് വിശ്വസിക്കാൻ പറ്റുമോ. മന്ത്രങ്ങളുടെ ശബ്ദ ഊർജ്ജവും ഹോമങ്ങളിൽ സമർപ്പിക്കപ്പെടുന്ന ദ്രവ്യം കത്തുമ്പോഴുണ്ടാകുന്ന ഊർജ്ജവും സമ്മേളിക്കുമ്പോഴുണ്ടാകുന്ന വൈദ്യുതകാന്തികത ദുരിതം സംഭവിപ്പിക്കുന്ന ഊർജ്ജത്തെ നിർമ്മാർജനം ചെയ്യും എന്നുള്ളതാണ്  തന്ത്രത്തിന്റെ  ശാസ്ത്രീയ വശം. യജ്ഞങ്ങളിലും മറ്റും ഉദ്ദേശലക്ഷ്യങ്ങൾക്ക് ആവശ്യമായ ഊർജ്ജ പ്രസരണം നടത്തുന്നതിനാവശ്യമായ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. 

വ്യത്യസ്ത ഫലപ്രാപ്തിക്കുള്ള കർമ്മങ്ങളിൽ മന്ത്രങ്ങളും ഉപയോഗിക്കുന്ന ദ്രവ്യങ്ങളും വ്യത്യസ്തമാണ്. അതനുസരിച്ച് മൂർത്തികൽപ്പനയും നടത്തിയിട്ടുണ്ട്. താന്ത്രിക ഗുരുവിൽ നിന്നു മന്ത്രദീക്ഷ സ്വീകരിക്കുമ്പോൾ  ഗുരു മന്ത്രങ്ങളോടൊപ്പം ചൈതന്യവും പകർന്നു നൽകുന്നുണ്ട്. അതു കൊണ്ടാണ്  ഗുരുമുഖത്തു നിന്നു ലഭിച്ചിട്ടുള്ള മന്ത്രങ്ങളുടെ പ്രയോഗത്തിനു മാത്രമേ ഫലപൂർണത ഉണ്ടാകൂ എന്നു പറയുന്നത്. ആഗമത്തിൽ ഒട്ടനവധി തന്ത്രങ്ങളെ പ്രതിപാദിക്കുന്നുണ്ട്. അതിൽ 64 തന്ത്രങ്ങൾ പ്രബലമായി പ്രചാരത്തിലുണ്ട്. നിഗൂഢമായ ഒട്ടനവധി തന്ത്രങ്ങൾ വേറേ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. പഞ്ചാമൃത തന്ത്രത്തിൽ ജരാമരണങ്ങളെ അതിജീവിക്കുവാനുള്ള വിധിയുണ്ട്. ഹിമാലയസാനുക്കളിൽ നൂറ്റാണ്ടുകൾ പ്രായമുള്ളവർ ഇന്നും ജീവിച്ചിരിപ്പുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുബ്ജികാമത തന്ത്രത്തിൽ അദ്ഭുതാവഹമായ ഫലപ്രാപ്തിയുള്ള വൈദ്യരീതി പ്രതിപാദിക്കുന്നുണ്ട്. തന്ത്രഭേദതന്ത്രം,  ഗുഹ്യതന്ത്രതന്ത്രം എന്ന തന്ത്രങ്ങളെ  വിശദമായ പഠന ഗവേഷണങ്ങൾക്ക് വിധേയമാക്കിയാൽ ഒരു പക്ഷേ അത്യന്താധുനിക രാസായുധ പ്രയോഗത്തെ നേരിടുന്നതിനുള്ള ഉപായം കണ്ടെത്താൻ കഴിഞ്ഞേക്കാം.  എന്തുകൊണ്ടാണ് ഈ വിഷയങ്ങൾ  നമ്മുടെ അധികാരികളുടെ ശ്രദ്ധയിൽപ്പെടാത്തത്?

ഗണപതിയ്ക്ക് അർപ്പിച്ച നാളികേരം പൊട്ടിയില്ലെങ്കിൽ?

നാളികേരം മനുഷ്യശരീരത്തിനു തുല്യമാണ് എന്നാണു സങ്കൽപം. പുറമെ നാരുകളോടു കൂടി ആവരണമുള്ള കട്ടിയുള്ള ചിരട്ടയുള്ളതും ഇതിനുള്ളിൽ മാംസളമായ ഭാഗവും അതിന്റെ ഉള്ളിൽ അമൃതമായ ജലവും ഉള്ളതിനാലാണു നാളികേരത്തെ മനുഷ്യശരീരത്തോട്‌ ഉപമിക്കുന്നത്‌. ഗണപതിക്കു നാളികേരം ഉടയ്ക്കുന്നതിലൂടെ ഭഗവാനു സ്വയം പൂർ‌ണ്ണമായും നമ്മെ സമർപ്പിക്കുകയാണു ചെയ്യുന്നത്. നാളികേരം ഉടയ്ക്കുന്നതിലൂടെ ഞാൻ എന്ന ഭാവത്തെയാണ് ഉടച്ചുകളയുന്നത്.

ഗണപതിക്കുള്ള വഴിപാടാണിത്. ഗണങ്ങളുടെ അധിപനായ ഗണപതിക്കു മൂന്നു കണ്ണുള്ള നാളികേരം അർപ്പിക്കുന്നതിലൂടെ സകലവിഘ്നങ്ങളും ഇല്ലാതാക്കാൻ‌ സാധിക്കും എന്നു വിശ്വസിക്കപ്പെടുന്നു. വിഘ്നങ്ങൾ മാറ്റാൻ നാളികേരമുടയ്ക്കല്‍ സാധാരണയായി നടന്നുവരാറുള്ള ആചാരമാണ്. ഗണപതി ഭഗവാന്റെ പ്രീതിക്കായാണ്‌ ഈ കർമ്മം അനുഷ്ഠിക്കുന്നത്‌. നാളികേരം ഒരിക്കൽ‌ പൊട്ടിയില്ലെങ്കില്‍ അതു വീണ്ടും എടുത്ത് ഉടയ്ക്കരുത്. വേറെ നാളികേരം വാങ്ങി വിണ്ടും ഉടയ്ക്കുന്നതാണ് ഉത്തമം. നാളികേരം എറിഞ്ഞുടയ്‌ക്കാന്‍ ശക്തിയില്ലെന്നു സ്വയം തോന്നിയാൽ വേറൊരു വ്യക്തിവശം നാളികേരം നല്‍കി ഉടപ്പിക്കാം. മംഗല്യതടസ്സം മാറാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വനഗണപതിക്കും സന്താനസൗഭാഗ്യത്തിനു മലയാലപ്പുഴ ക്ഷേത്രത്തിലെ ബാലഗണപതിക്കും നാളികേരം ഉടയ്ക്കുന്നത് ഉത്തമമാണ്.

ശബരിമലയിൽ...

ശബരിമല ദർ‌ശനത്തിനു പോകുമ്പോൾ‌ നെയ്‌ത്തേങ്ങ കൂടാതെ അഞ്ചു നാളികേരങ്ങൾ കൂടി അയ്യപ്പൻമാർ കരുതാറുണ്ട്. എരുമേലിയിലും പമ്പാ ഗണപതിക്കും ശരംകുത്തിയിലും പതിനെട്ടാംപടി കയറും മുൻപും ഓരോ നാളികേരം ഉടയ്ക്കും. മാളികപ്പുറത്ത് ഉരുട്ടാനായി ഒരു നാളികേരം വേണം. വിഘ്നങ്ങൾ മാറുന്നതിനായി ഞാനെന്ന ഭാവത്തെ ഉടച്ചു കളയുന്നതിന്റെ പ്രതീകമാണിത്.

ഫലപ്രാപ്തിക്കായി വെറുതെ നാളികേരമുടയ്ക്കാതെ ഗണപതിഭഗവാനെ പ്രാർത്ഥിച്ചുകൊണ്ട് വേണം നാളികേരമുടയ്ക്കാൻ.

പ്രകൃതിയും സനാതനധര്‍മ്മവും

വൃക്ഷങ്ങളിലേയും പര്‍വ്വതങ്ങളിലേയും നദികളിലേയുമൊക്കെ ഈശ്വരചൈതന്യം ഉള്‍ക്കൊണ്ട് ആരാധിക്കുവാന്‍ നമ്മുടെ ഋഷിവര്യന്മാര്‍ നമ്മെ പഠിപ്പിച്ചു. ഭൂമി, സൂര്യന്‍, ചന്ദ്രന്‍ മറ്റ് ഗ്രഹങ്ങള്‍, വൃക്ഷങ്ങള്‍, പര്‍വ്വതങ്ങള്‍, വായൂ, അഗ്നി അങ്ങനെ എല്ലാം നമുക്ക് ദേവനും ദേവിയും ആയിരുന്നു. കാരണം ഇതിലൊക്കെ വര്‍ത്തിക്കുന്ന ഈശ്വരചൈതന്യത്തെ നാം ആരാധിക്കുന്നു. പ്രകൃതിസ്നേഹവും പ്രകൃതിയോട് ആരാധനയും പ്രതിബദ്ധതയുമൊക്കെ നമ്മളില്‍ വളര്‍ത്തുവാനായിരുന്നില്ലേ അത്തരം ആചാരങ്ങളിലൂടെ അവര്‍ നമ്മെ പഠിപ്പിച്ചത്.

പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയും പ്രകൃതി നശിപ്പിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ നമ്മുടെ പൂര്‍വ്വ പിതാമഹന്മാര്‍ മനസ്സിലാക്കിയിരുന്നു.

ഒരുവീട്ടില്‍ ഒരു കാവും കുളവും.. അതും നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു എന്നാല്‍ അതെല്ലാം നാം അന്ധവിശ്വാസങ്ങളുടെ കരിമ്പട്ടികയില്‍പ്പെടുത്തി പുശ്ചിച്ചുതള്ളിയപ്പോള്‍ അതിന്‍റെയൊന്നും ശാസ്ത്രീയത മനസ്സിലാക്കാന്‍ നമ്മളാരും മെനക്കെട്ടില്ല.

കാവുകളില്‍ എത്രതരം വൃക്ഷങ്ങളാണ് തിങ്ങിനിറഞ്ഞ് വളര്‍ന്നിരുന്നത് നമ്മുടെ ആചാരങ്ങളുടെ ഭാഗമായതിനാല്‍ അവയൊന്നും നശിപ്പിക്കാറില്ലായിരുന്നു. കാലം മാറിയപ്പോള്‍ നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമായിനിലനിന്ന കാവുകള്‍ വെട്ടിക്കളഞ്ഞു. കുളങ്ങള്‍ നികത്തി പകരം നമ്മള്‍ അവിടെ കെട്ടിടങ്ങള്‍ വെച്ചു. ആര്‍ക്കും ശല്യമാകാതെ കാവുകളില്‍ സ്വര്യമായി വസിച്ചിരുന്ന ഇഴജന്തുക്കളെ നമ്മുടെ അടുക്കളയിലേക്കും കൂട്ടിവെച്ച വിറകിന്‍റെ അടിയിലേക്കും എത്തിച്ചത് നമ്മള്‍ തന്നെയല്ലേ? ആ ഇഴജന്തുക്കളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥയല്ലേ നാം ഇല്ലാതാക്കിയത്?

ഇന്ന് ലോക ശാസ്ത്രജ്ഞന്മാരുടെ അംഗീകാരം നേടിക്കഴിഞ്ഞിട്ടുള്ള ഒരു പ്രകൃതി സംരക്ഷണ മാര്‍ഗ്ഗമാണ് കാവുകള്‍. കാവുകള്‍ ഒരു മൈക്രോ ഫോറസ്റ്റ് ആയി ഇന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ വ്യാഖ്യാനിക്കുമ്പോള്‍, കാവുകള്‍ എന്നത് പച്ചപ്പില്ലാതെ വെറും കോണ്‍ക്രീറ്റ് തറയിലേക്കോ നാഗശിലയിലേക്കോ മാത്രം ചുരുങ്ങിയത് ദൗര്‍ഭാഗ്യകരം.

നക്ഷത്രങ്ങളും ഉപാസനാമൂർത്തിയും

അശ്വതി : വിഘ്‌നേശ്വരന്‍
ഭരണി : ലക്ഷ്‌മിദേവി
കാര്‍ത്തിക : ശ്രീപരമേശ്വരന്‍
രോഹിണി : ബ്രഹ്മാവ്‌
മകയിരം : ഭദ്രകാളി, സുബ്രഹ്മണ്യന്‍
തിരുവാതിര : ശിവന്‍
പുണര്‍തം : മഹാവിഷ്‌ണു
പൂയം : ബ്രഹസ്‌പതി (വ്യാഴഭഗവാന്‍)
ആയില്യം : നാഗങ്ങള്‍
മകം : ഗണപതി
പൂരം : സൂര്യന്‍
ഉത്രം : ശിവന്‍
അത്തം : ഭദ്രകാളി
ചിത്തിര : സുബ്രഹ്മണ്യന്‍
ചോതി : നാഗങ്ങള്‍
വിശാഖം : ദേവി
അനിഴം : ശാസ്‌താവ്‌
തൃക്കേട്ട : ശ്രീകൃഷ്‌ണന്‍
മൂലം : മഹാവിഷ്‌ണു
പൂരാടം : ഭഗവതി
ഉത്രാടം : ശിവന്‍
തിരുവോണം : മഹാവിഷ്‌ണു
അവിട്ടം : ഭദ്രകാളി
ചതയം : നാഗങ്ങള്‍
പൂരോരുട്ടാതി : മഹാവിഷ്‌ണു
ഉത്രട്ടാതി : മഹാവിഷ്‌ണു
രേവതി : മഹാവിഷ്‌ണു

ഹിന്ദുക്കളുടെ മതം

"ഹിന്ദുക്കൾക്കൊരു മതമുണ്ടോ? മതസ്ഥാപകനുണ്ടോ?. ഒരു മതഗ്രന്ഥമുണ്ടോ? നോക്കുക, ഞങ്ങൾക്കൊരു മതസ്ഥാപകനുണ്ട്, ഒരു മതമുണ്ട്, വ്യക്തമായ ഒരു മത ഗ്രന്ഥമുണ്ട്. ഹിന്ദുക്കൾക്ക് അങ്ങനെ എന്താണുള്ളത്? "

ഇങ്ങനെ വിദേശമതങ്ങളുടെ പ്രചാരകന്മാർ ചോദ്യവർഷങ്ങൾ ചൊരിഞ്ഞുകൊണ്ട് ചുറ്റുന്നു. മിഷനറിതന്ത്രങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ വേണ്ടവിധം ഗ്രഹിക്കാനിടയില്ലാത്ത സാമാന്യ ജനങ്ങളിൽ പലരും സംശയഗ്രസ്തരാകുന്നു. അതേ, ഹിന്ദുക്കളുടെ മതസ്ഥാപകനാര്, മതഗ്രന്ഥമേത്, രാമായണമോ മഹാഭാരതമോ അല്ല ഭാഗവതമോ?

പാമരന്മാർ മാത്രമല്ല, പഠിപ്പുള്ളവരും സർവ്വജ്ഞരെന്നു നടിക്കുന്ന വാഗ്മികളും ബിരുദധാരികളും ഈ സന്ദേഹവലയത്തിൽ പെടും. അവരും പ്രസംഗിക്കുകയായി; നോക്കൂ, ക്രിസ്തുവിന്റെ മതം ക്രിസ്തുമതം, മുഹമ്മദ്ദിന്റെ മതം മുഹമ്മദ് മതം, ബുദ്ധന്റെ മതം ബുദ്ധമതം. എല്ലാവരും സമ്മതിക്കുന്ന ഓരോ മതഗ്രന്ഥമുണ്ട് ഈ മതങ്ങൾക്ക്. എന്നാൽ ഹിന്ദുക്കൾക്ക് ഒരു മതസ്ഥാപകനോ, ഒരു മതമോ, വ്യക്തമായ ഒരു മതഗ്രന്ഥമോ എല്ലാവർക്കും സ്വീകാര്യമായി കാണപ്പെടുന്നില്ല!

ഈ ചോദ്യങ്ങളുടെ സാംഗത്യമറിയുവാൻ ഒരു സംഭവകഥ പറയാം

വിവിധങ്ങളായ ആശ്രമങ്ങൾ എന്തിന്?

ആശ്രമം എന്നത് പൂർണ്ണതയുടെസ്ഥാനമാകുന്നു. ആശ്രമത്തിലൂടെ സമത്വസുന്ദരമായ ലോകത്തിന്റെ രചന പൂർണ്ണമാകുവാനുള്ള ശാസ്ത്രാനുസൃതമായ ഉപദേശനിർദ്ദേശങ്ങൾ ലഭിക്കുകയും ചെയ്യുന്നു. നമുക്ക് നാലാശ്രമങ്ങളുണ്ട്. 

നാലാശ്രമങ്ങൾ

1. ബ്രഹ്മചര്യം
2. ഗാർഹ്യസ്ഥം
3. വാനപ്രസ്ഥം
4. സംന്യാസം

എന്നിവയാകുന്നു.  നാലാശ്രമങ്ങളും ഒരുപോലെ ശ്രേഷ്ഠമായിത്തീരുവാൻ സ്വധർമ്മം അറിഞ്ഞ് അനുഷ്ഠിക്കുകയും ആചരിക്കുകയും ചെയ്താൽ മതി. ആചാരങ്ങളിൽ അതതുകാലങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യാം. മാറ്റങ്ങൾ ഉണ്ടായാലും അവയുടെ ലക്ഷ്യത്തിന് മാറ്റങ്ങൾ ഉണ്ടാകുന്നില്ല. ലക്ഷ്യങ്ങളിൽ മാറ്റങ്ങൾ സംഭവിക്കാതിരിക്കാൻ വൈദികധർമ്മം അനുസരിച്ച് ആചാരത്തെ പ്രായോഗികമാക്കുവാൻ സാധിക്കണം. വൈദികധർമ്മത്തിൽ വേദത്തിനു നലു ഭാഗങ്ങൾ ഉണ്ട്. …

1. സംഹിതാ
2. ബ്രാഹ്മണം
3. ആരണ്യകം
4. ഉപനിഷത്ത്

എന്നിവയുമാകുന്നു. ഇവയിൽ സംഹിതയെ ബ്രഹ്മചര്യാശ്രമിയും ബ്രാഹ്മണത്തെ ഗൃഹസ്ഥാശ്രമിയും ആരണ്യകത്തെ വാനപ്രസ്ഥാശ്രമിയും ഉപനിഷത്തിനെ സംന്യാസാശ്രമിയും പ്രത്യേകം മനസ്സിലാക്കുകയും ചെയ്യുന്നു. സംഹിതയിൽ മന്ത്രഭാഗങ്ങളും ബ്രാഹ്മണത്തിൽ കർമ്മഭാഗങ്ങളും ആരണ്യകത്തിൽ ഉപാസനാഭാഗങ്ങളും ഉപനിഷത്തിൽ പരബ്രഹ്മത്തെകുറിച്ചും പ്രത്യേകം വ്യക്തമാക്കുന്നു. വ്യക്തമാക്കുന്നതിൽ ബ്രഹ്മചര്യാശ്രമത്തിലുള്ളവർ മന്ത്ര ഭാഗങ്ങളും ഗൃഹസ്ഥാശ്രമത്തിലുള്ളവർ കർമ്മഭാഗങ്ങളും വാനപ്രസ്ഥാശ്രമത്തിലുള്ളവർ ഉപാസനാഭാഗങ്ങളും സംന്യാസാശ്രമത്തിലുള്ളവർ പരബ്രഹ്മത്തെകുറിച്ചും പ്രത്യേകം പ്രത്യേകം മനസ്സിലാക്കുകയും ചെയ്യുന്നു. മനസ്സിലാക്കിയത് ദിവസവും സ്വാദ്ധ്യായം ചെയ്യുകയും വേണം.

സ്വാദ്ധ്യായത്തിലൂടെ മനസ്സിലാക്കിയ ധർമ്മത്തെ നാലാശ്രമികളും അവരുടെ ജീവിതത്തിൽ പ്രായോഗികം ആക്കുവാൻ പരിശ്രമം ചെയ്യുകയും വേണം ആശ്രമ വ്യവസ്ഥകൾ സഹസ്രാബ്ദങ്ങളായി രൂപം കൊണ്ടവയാകുന്നു. സഹസ്രാബ്ദങ്ങളായി തുടർന്നു വരുന്ന ആശയസംഹിതകളായതിനാൽ ആശയക്കുഴപ്പങ്ങളും ആശയസംഘർഷങ്ങളും വ്യവസ്ഥകളിൽ കടന്നുകൂടുകയും ചെയ്യാം. വ്യവസ്ഥകളിൽ നിന്നും ലോകകല്യാണത്തിനും മാനവപുരോഗതിക്കും ആവശ്യമായത് നമുക്ക് സ്വീകരിക്കാം. സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകുമ്പോൾ മനുഷ്യജന്മം സഫലമാവുകയും ചെയ്യും. മനുഷ്യജന്മം സൌഭാഗ്യത്തിന്റെ ഫലമാകുന്നു. മനുഷ്യജന്മം അതിന്റെ അർത്ഥതലത്തിൽ പ്രായോഗികം ആക്കുവാൻ കഴിയണം. പ്രായോഗികം ആക്കുമ്പോൾ എല്ലാതിനേയും ഉൾക്കൊള്ളുവാൻ സാധിക്കുകയും ചെയ്യും. എല്ലാത്തിനേയും ഉൾക്കൊണ്ടുകൊണ്ട് പരസ്പരം ഉപകാരം ചെയ്തു ജീവിക്കുമ്പോൾ ഋഷിയുപദേശിച്ച ധർമ്മം യാഥാർത്ഥ്യമാവുകയും ചെയ്യും. ഋഷിമാർ , ധർമ്മാധർമ്മം, പുണ്യപാപം, സ്വർഗ്ഗനരകം, ശരി തെറ്റ്, നീതിയനീതി, ജ്ഞാനമജ്ഞാനം മുതലായവിഷയങ്ങൾ മനുഷ്യനന്മക്ക് വേണ്ടി പറഞ്ഞിരിക്കുന്നു. അവർ നിഷ്പക്ഷമായി പറഞ്ഞുപോയ ആശയങ്ങളെ പക്ഷഭേമനുസരിച്ച് വളച്ചൊടിക്കുന്നത് അശാസ്ത്രീയമാകുന്നു.

ആശ്രമങ്ങൾ വാസ്തവത്തിൽ എന്തിനു വേണ്ടിയാകുന്നു? ആശ്രമങ്ങൾ എല്ലാം ഈശ്വരാനുഭൂതി നേടുവാൻ വേണ്ടിയാകുന്നു. ഈശ്വരൻ എന്നാൽ എന്താകുന്നു? എല്ലാതിനേയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ശക്തിയെ ഈശ്വരൻ എന്നു പറയുന്നു. ആ ഈശ്വരനെതന്നെ അറിവ്, ബോധം, ആത്മാ, ഞാൻ, നീ എന്നെല്ലാമുള്ള നാമങ്ങളിലും പറഞ്ഞുവരുന്നു. ഈശ്വരനെ സാക്ഷാത്കരിക്കുമ്പോൾ ഈശ്വരാനുഭൂതിയിൽ എത്തുകയും ചെയ്യുന്നു. നിരപേക്ഷമായ അനുഭൂതി ജീവിതത്തിൽ നിന്ന് ലഭിക്കുന്നില്ലെങ്കിൽ നമ്മുടെ ജീവിതരീതിയെ പുനഃപരിശോധിച്ചുനോക്കണം. ആശ്രമങ്ങളുടെ വിഭജനം എന്തിനു വേണ്ടിയാകുന്നു? സംസാരത്തിന്റെ സമാധാനത്തോടുകൂടിയ പ്രയാണത്തിനുവേണ്ടി ആശ്രമത്തെ നാലായ് വിഭജിച്ചത്.

ഗുരുവിന്റെ പത്തു ലക്ഷണങ്ങള്‍

1) ആചാര്യന്‍ 
ഒന്നാമതായി ഗുരു ആചാര്യനായിരിക്കണം. വിഷയത്തിന്റെ പൊരുളറിഞ്ഞ് അതു പ്രാവര്‍ത്തികമാക്കുന്നവനാണ് ആചാര്യന്‍. ചിന്തയും ഗവേഷണ പടുതയും ആചാര്യനുണ്ടാവും. ആചരണമാണാവശ്യം; പ്രചരണമല്ല.

2) വേദസമ്പന്നന്‍
അറിയേണ്ടവ അറിഞ്ഞ് അറിവാക്കി മാറ്റിയവനാകണം ഗുരു. വേദം ഗ്രഹിച്ചവന്‍ എന്നും പറയാം. യഥാര്‍ത്ഥ ഗുരു വേദവിത്തായിരിക്കും.

3) ദൈവഭക്തന്‍
ഗുരു ഈശ്വരവിശ്വാസിയാവണം. നാസ്തിക ചിന്താഗതി പാടില്ല. ദൈവ പദത്തിനര്‍ത്ഥം വ്യാപനപ്രകൃതയുള്ളത് എന്നാണ്. എങ്ങും നിറഞ്ഞ പരാല്‍പ്പരഭാവത്തെ ഗുരു അറിഞ്ഞ് ശിഷ്യരെ അറിയിക്കണം.

4) വിമത്സരന്‍
സദ്ഗുരുവിനൊരിക്കലും മത്സരബുദ്ധി ഉണ്ടാവരുത്. ഗുരു അഥവാ ആരോടാണ് മത്സരിക്കുക? ശിഷ്യര്‍ യഥാബലം ആരോഗ്യകരമായി മത്സരിക്കട്ടെ. കോപവും മദവും ഉല്‍പ്പാദിപ്പിക്കുവാനാവരുത് മത്സരം.

5) മന്ത്രജ്ഞന്‍
മനനം ചെയ്യുന്നതിലൂടെ രക്ഷിക്കുന്നതെന്തോ അതത്രെ മന്ത്രം, മന്ത്രത്തെ അറിയുക എന്നാല്‍ മന്ത്രത്തെ സാക്ഷാത്കരിക്കുക എന്നര്‍ത്ഥം. ഗുരു മന്ത്രദ്രഷ്ടാവ് ആവണം.

6) മന്ത്രഭക്തന്‍
മന്ത്രത്തെ സേവിച്ചു ജീവിക്കുന്നവന്‍ മന്ത്രഭക്തന്‍. ഗുരു മന്ത്രഭോക്താവ് ആയിരിക്കണം.

7) മന്ത്രാര്‍ത്ഥദന്‍
മന്ത്രദ്രഷ്ടാവും മന്ത്രഭക്തനുമായതിനുശേഷം മന്ത്രാര്‍ത്ഥത്തെ മറ്റുള്ളവര്‍ക്ക് എപ്പോഴും പകര്‍ന്നു കൊടുക്കുന്നവനാവണം സദ്ഗുരു.

8) ഗുരുഭക്തന്‍
യഥാര്‍ത്ഥ ഗുരു തന്റെ ഗുരുവിനെ നിരന്തരം സ്മരിക്കുന്നവനാവണം. ഗുരുവിനെ ധ്യാനിക്കുന്നവനാവണം. ഗുരു പൂജക്ക് പാരസ്പര്യം നിലനിര്‍ത്തേണ്ടതുണ്ട്.

9) ശുചി
ഗുരു ആന്തരികവും ബാഹ്യവുമായ ശുചിത്വം പാലിക്കുന്നവനാവണം. ദേഹശുദ്ധിയും ചിത്തശുദ്ധിയും നിര്‍ബന്ധം തന്നെ.

10) പുരാണജ്ഞന്‍
പുരാണം പഠിച്ചവനും പുരാണപുരുഷനെ ഉപദര്‍ശിക്കുന്നവനുമാവണം സദ്ഗുരു. എന്നും നവമായിരിക്കുന്നതെന്തോ അതാണ് പുരാണം. ഗുരു ജ്ഞാനസിന്ധുവും ദയാസിന്ധുമാവണമെന്ന് പ്രശ്‌നോപനിഷത്ത്.

ഹൈന്ദവ വിവാഹ ചടങ്ങുകൾ എങ്ങനെ ?

സമുദായങ്ങളും ജാതികളും അനുസരിച്ച് കേരളത്തിലെ ഹൈന്ദവ വിവാഹ ആചാരങ്ങളും രീതികളും വ്യത്യസ്തങ്ങളാണ്. കന്യാദാനം, പാണിഗ്രഹണം, താലികെട്ട്, പുടവ കൊടുക്കല്‍ എന്നിങ്ങനെ ചില ആചാരങ്ങള്‍ പൊതുവായി എല്ലാ സമുദായങ്ങളും പിന്തുടര്‍ന്നു പോരുന്നു. ഒരുപാട് ചടങ്ങുകളൊന്നും ഇല്ലാതെ വളരെ ഹ്രസ്വമായ ഒരു പരിപാടിയാണ് ഹിന്ദു  വിവാഹം എന്ന് പൊതുവേ ഒരു ധാരണയുണ്ട് അതിനാല്‍ തന്നെ മതപരമായ ചടങ്ങെന്നതിലുപരിയായി ഇന്ന് വിവാഹാഘോഷമാണ്

വിവാഹപൂര്‍വ്വ ചടങ്ങുകള്‍

ജാതകപ്പൊരുത്തം

ഒരു വിവാഹാലോചന വന്നാല്‍ ജാതകപ്പൊരുത്തം നോക്കാത്തവര്‍ വിരളമാണ്. അറേഞ്ചഡ് മാര്യേജ് ആണെങ്കില്‍ ജാതകം ഒത്തുനോക്കല്‍ നിര്‍ബന്ധമാണെന്ന് തന്നെ പറയാം. ബ്രോക്കര്‍മാരും മാട്രിമോണിക്കാരുമെല്ലാം പൊരുത്തം ഒത്തുനോക്കി മാത്രം ആലോചനകള്‍ കൊണ്ടുവരുന്ന കാലമാണിത്. എന്തായാലും വീട്ടില്‍ ഒരു വിവാഹാലോചന വന്നാല്‍ വീട്ടുകാര്‍ ആദ്യം ഓടുക കണിയാന്റെ (ജ്യോതിഷിയുടെ) അടുക്കലേക്ക് ആകും. ആണിന്റെയും പെണ്ണിന്റെയും തമ്മിലുള്ള ജാതകങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടെങ്കില്‍ മാത്രമേ ആലോചനയുമായി മുന്നോട്ട് പോകുകയുള്ളു.

പെണ്ണുകാണല്‍

ജാതകങ്ങള്‍ ഒത്താല്‍ അടുത്തത് പെണ്ണുകാണലാണ്. അടുത്ത ബന്ധുക്കളോടൊ സുഹൃത്തുക്കളോടൊ ഒപ്പം കല്യാണച്ചെക്കന്‍ പെണ്ണിനെ ഔപചാരികമായി കാണാന്‍ ചെല്ലുന്നു. വളരെ ലളിതമായ ചടങ്ങാണിത്.

വീടുകാണല്‍

ആണിനും പെണ്ണിനും പരസ്പരം ഇഷ്ടപ്പെട്ടാല്‍ അടുത്തത് വീടുകാണലാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ചെക്കന്റെ വീട് സന്ദര്‍ശിക്കുന്ന പരിപാടിയാണിത്. മകള്‍ വന്നുകയറുന്ന വീട് കാണുകയും വീട്ടുകാരെ അടുത്തറിയുകമാണ് ഈ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം. വിവാഹിതയാകാന്‍ പോകുന്ന പെണ്‍കുട്ടി വീടുകാണലില്‍ പങ്കെടുക്കില്ല. ചിലപ്പോള്‍ ആണ്‍ വീട്ടുകാരും പെണ്ണിന്റെ വീടുകാണലിന് പോകാറുണ്ട്.

വിവാഹ നിശ്ചയം

അടുത്ത ബന്ധുക്കളുടെയും സുഹൃക്കളുടെയും സാന്നിധ്യത്തില്‍ ഇരുകൂട്ടരും ഔദ്യോഗികമായി വിവാഹം ഉറപ്പിക്കുന്ന ചടങ്ങാണിത്. പണ്ടുകാലത്ത് കാരണവര്‍മാര്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ഒരു ചടങ്ങായിരുന്നു ഇത്. എന്നാലിന്ന് ഒരു മിനികല്യാണം പോലെ വിവാഹനിശ്ചയവും ആഘോഷിക്കാറുണ്ട്. നിശ്ചയത്തിന് ചിലപ്പോള്‍ മോതിരംമാറല്‍ ചടങ്ങും നടത്താറുണ്ട്. എന്നാല്‍ ചില കുടുംബങ്ങള്‍ വിവാഹത്തിനാണ് മോതിരംമാറല്‍ നടത്താറ്.

അയനം

വിവാഹത്തലേന്ന് വരന്റെയും വധുവിന്റെയും വീടുകളില്‍ നടക്കുന്ന പരിപാടിയാണിത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തലേന്ന് വീടുകളിലെത്തി വധൂവരന്മാര്‍ക്ക് ആശംസകളും അനുഗ്രഹങ്ങളും നല്‍കുന്നു. ആഭരണങ്ങളും പട്ടുസാരിയുമായിരിക്കും സാധാരണയായി വിവാഹത്തലേന്ന് വധു അണിയുക. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി രാത്രിവിരുന്ന് ഒരുക്കുന്നു.

വിവാഹദിന ചടങ്ങുകള്‍

നമസ്‌കാരം

മംഗളകരമായ ഏതു കാര്യങ്ങള്‍ക്ക് മുമ്പും കുടുംബത്തിലെ മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുകയെന്നത് ഹിന്ദുക്കള്‍ക്ക് നിര്‍ബന്ധമുള്ള ഒരു ചടങ്ങാണ്. ഇതാണ് നമസ്‌കാരം. വെറ്റിലയും അടക്കയും ഒരു നാണയും നല്‍കി കാല്‍ തൊട്ട് വന്ദിച്ച് വിവാഹിതരാകാന്‍ പോകുന്നവര്‍ മുതിര്‍ന്നവരുടെ ആശീര്‍വാദം തേടുന്നു. ശിരസ്സില്‍ കൈവച്ച് പ്രാര്‍ത്ഥിച്ച് പ്രായമായവര്‍ അനുഗ്രാശ്ശിസ്സുകള്‍ നേരുന്നു. വിവാഹദിനം രാവിലെയാണ് ഈ ചടങ്ങ് നടത്താറ്. അന്നേദിവസം വധുവിന് ചാര്‍ത്താനുള്ള താലി (മാംഗല്യസൂത്രം) വരന്റെ വീട്ടുകാര്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിക്കുന്നു.

താലികെട്ടും പുടവ കൊടുക്കലും

സാധാരണയായി വധുവിന്റെ തറവാട്ടില്‍ വെച്ചാണ് വിവാഹം നടത്താറ്. ചിലപ്പോള്‍ കല്യാണമണ്ഡപത്തില്‍ വെച്ചോ ക്ഷേത്രങ്ങളില്‍ വെച്ചോ വിവാഹം നടത്താറുണ്ട്. കേരളത്തില്‍ ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാകുന്നവര്‍ ഏറെയാണ്. ഗുരുവായൂരില്‍ വെച്ച് വിവാഹിതരായാല്‍ ആ ദാമ്പത്യത്തിന് എക്കാലവും ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം.

താലിക്കെട്ടും പുടവ കൊടുക്കലുമാണ് വിവാഹചടങ്ങുകളില്‍ ഏറ്റവും പ്രധാനം. വരനും കൂട്ടരും വിവാഹവേദിയില്‍ എത്തിക്കഴിഞ്ഞാല്‍ വധുവിന്റെ വീട്ടുകാര്‍ ആചാരപ്രകാരം വരനെ സ്വീകരിക്കുന്നു. നിലവിളക്ക് കൊളുത്തി വധുവിന്റെ അമ്മയും അമ്മായിമാരും വരന് ചന്ദനപ്പൊട്ട് തൊട്ട് തലയില്‍ അരിയും പൂക്കളും വിതറും. ശേഷം വധുവിന്റെ സഹോദരന്‍ കിണ്ടിയില്‍ വെള്ളമെടുത്ത് വരന്റെ കാല്‍ കഴുകും. തുടര്‍ന്ന് സഹോദരന്‍ വരനെ കൈ പിടിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ട് പോകും. വിവാഹമണ്ഡപത്തില്‍ വലതുഭാഗത്തായാണ് വരന്‍ ഇരിക്കുക. വരന് മണ്ഡപത്തില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നീട് വധുവിനെ വേദിയിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന ചടങ്ങാണ്. നാദസ്വരത്തിന്റെ അകമ്പടിയില്‍ അച്ഛനോ അമ്മാവനോ ആണ് വധുവിനെ കൊണ്ടുവരിക. അമ്മയും അമ്മായിമാരും വധുവിന് ഒപ്പമുണ്ടാകും. കൈയില്‍ വിളക്കേന്തി മണ്ഡപത്തെ വലംവെച്ച് വധു വരന് ഇടതുഭാഗത്തായി ഇരിക്കും.

ഹിന്ദു ആചാരപ്രകാരം മംഗളകാര്യങ്ങള്‍ക്കായി നല്ല സമയം കണിയാന്‍ (ജ്യോതിഷി) ഗണിച്ചു നല്‍കാറുണ്ട്, മുഹൂര്‍ത്തം എന്നാണ് ഇതിന് പറയുക. വിവാഹ മുഹൂര്‍ത്തം ആയാല്‍ വരന്‍ വധുവിന്റെ കഴുത്തില്‍ താലി കെട്ടും. സ്വര്‍ണത്തിന്റെ പ്രത്യേകതരം ലോക്കറ്റാണ് താലി. മഞ്ഞച്ചരടില്‍ കോര്‍ത്താണ് ഇത് വധുവിന് ചാര്‍ത്തുന്നത്. വിവാഹജീവിതത്തില്‍ താലി പവിത്രമായി കരുതിപ്പോകുന്നു. താലികെട്ടിന് ശേഷം വരന്‍ വധുവിന് വിവാഹപ്പുടവ (മന്ത്രകോടി) നല്‍കുന്നു. പുടമുറി എന്നും ഈ ചടങ്ങിനെ പറയാറുണ്ട്. ശേഷം വരന്‍ വധുവിന്റെ നെറ്റിയില്‍ (സീമന്തരേഖയില്‍) സിന്ദൂരം ചാര്‍ത്തും. ഈ ചടങ്ങുകളോടെ വധു ഭാര്യയായി. പിന്നീട് വരന്റെ അമ്മ വധുവിന്റെ കഴുത്തില്‍ സ്വര്‍ണമാല അണിയിക്കും. വധുവിനെ മരുമകളായി അംഗീകരിച്ചു എന്നതാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇതിന് ശേഷം മോതിരം മാറല്‍, വധൂവരന്മാര്‍ പരസ്പരം തുളസിമാല/പൂമാല അണിയിക്കല്‍ തുടങ്ങിയ ചടങ്ങുകളും ഉണ്ട്.

അടുത്തതായി കന്യാദാനമാണ്. വധുവിന്റെ പിതാവ് മകളെ മരുമകന് കൈപിടിച്ചു കൊടുക്കുന്നു. വരന്റെ വലതുകൈയിലേക്ക് വധുവിന്റെ വലതുകൈ ചേര്‍ത്ത് ഇടയില്‍ ഒരു വെറ്റിലയും വച്ച് സമര്‍പ്പിക്കുന്നു.

നാമജപത്തിന്‍റെ ഫലമെന്ത് ?

നാമജപം ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ മനുഷ്യര്‍ക്ക്‌ ശാന്തി നല്‍കുന്നു.

നമ്മുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ മാറിപ്പോകും. ജാതകത്തില്‍ ലഗ്നം, ധനം തുടങ്ങിയ പന്ത്രണ്ട് ഭാവങ്ങളാണുള്ളത്. ഈ ദ്വാദശ ഭാവങ്ങള്‍ക്കും നാമജപം കൊണ്ട് ശുദ്ധി കൈവരുന്നതാണ്.

അതുപോലെ മനസ്സിന് ശുദ്ധി നല്‍കുന്നതിന് നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല. ചിത്തശുദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്തിപൂര്‍വ്വമായ നാമജപം.

നിരന്തരമായ നാമജപംകൊണ്ട് നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും അവിടെ ഈശ്വരചൈതന്യം ഉണരുകയും ചെയ്യുന്നു.

നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു.

ഭൗതിക ദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.

നിരന്തരമായ നാമജപം നമ്മിലെ താമസ രാജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്ത്വികത ഉണര്‍ത്തുന്നു. നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും.

ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, ശരിയായോ തെറ്റായോ എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു.

ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അതിന്‍റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും അളക്കുവാന്‍ സാധിക്കില്ല.

ഈശ്വരനാമജപം പാപങ്ങളെയെല്ലാം നശിപ്പിച്ചുകളയുന്നു. നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യനായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്.

നാമജപം നമ്മിലുള്ള ദുര്‍വ്വാസനകളെയെല്ലാം നശിപ്പിക്കുന്നു. ഈശ്വരനാമത്തിന് അപാരമായ പാപനാശശക്തിയുണ്ട്.

നിത്യേനയുള്ള നാമജപത്തിലൂടെ സമസ്ത പാപങ്ങളും നശിക്കുന്നു. അതോടെ നമ്മുടെ സമസ്ത ദുഃഖങ്ങള്‍ക്കും ശാന്തി ലഭിക്കുന്നു

അഷ്ട്ട ബന്ധത്തിന്റെ ചേരുവ

ശംഖഃ ഷഡ് ഗുണിതഃ സര്‍ജ്ജൊ ദ്വി വൃദ്ധാ അഭയ, 
കാര്‍പ്പാസോ അപല ബാലുകാഃ പ്രത്യേകം എകാംശകഃ
ലക്ഷാര്‍ദ്ധാ ആമാലകീ സമേത, അഖിലം സഞ്ചൂര്‍ന്ന്യ,
സംയോജിതം, തൈല ക്ലിഷ്ട്ടി സുപിഷ്ടമാത്മ 
നവശക്ത്യാം അഷ്ട്ട ബന്ധം വിദുഃ

ശംഖ് പൊടിച്ചത് 6 ഭാഗം, ചെഞ്ചല്യം 4 ഭാഗം, കടുക്ക 2 ഭാഗം, കോലരക്ക്, നൂല്‍പ്പരുത്തിയുടെ പഞ്ഞി, കോഴിപ്പരല്‍, ആറ്റു മണല്‍ ഇവ നാലും ഓരോ ഭാഗം, നെല്ലിക്ക അര ഭാഗം, ഈ അളവില്‍ എട്ടു ദ്രവ്യങ്ങളും പൊടിച്ചു ശീലപ്പൊടിയിട്ട് നല്ലവണ്ണം കൂട്ടിക്കലര്‍ത്തി ഇളക്കി, എള്ളാട്ടിയ എണ്ണ ചേര്‍ത്തു കുഴച്ച് ഇടിച്ചു പാകപ്പെടുത്തി എടുക്കുന്ന ഒന്നാണ് അഷ്ട്ട ബന്ധം.

നവശക്ത്യാത്മകം അഷ്ട്ട ബന്ധം എന്നാണല്ലോ, മരം കൊണ്ടുള്ള കൂടം കൊണ്ട്, മിനിമം ഒരു ലക്ഷം ഇടിച്ചാലെ, അഷ്ട്ട ബന്ധം ശരിയായി വരുകയുള്ളൂ. എണ്ണയും കൂടി ചേരുമ്പോള്‍ മാത്രമേ ഒന്‍പതു കാര്യങ്ങള്‍ ആവുകയുള്ളൂ. അതുകൊണ്ടാണ് നവശക്ത്യാത്മകം അഷ്ട്ട ബന്ധം എന്ന് പറയുന്നത്. എല്ലാ ദേവി ദേവന്മാര്‍ക്കും അവരവരുടേതായ നവശക്തികള്‍ ഉണ്ട്. ഇവയെ പീഠ ശക്തികള്‍ എന്ന് വിളിക്കാം.

യഥാർത്ഥത്തില്‍ പീഠത്തിനുമുണ്ട് രണ്ട് അവസ്ഥ. ആധി ഭവ്തികം, ആധി ദൈവികം എന്നിവയാണ് അവ. മഹാദേവന്റെ നവശക്തികള്‍ 

1, വാമാ
2, ജെഷ്ട്ടാ
3, രവ്ദ്രി
4, കാളി
5, കലവികലിനി
6, ബലവികലിനി
7, ബല പ്രമ ധിനീ
8, സര്‍വ്വ ഭൂത ദമനീ
9, മനോന്മനീ എന്നിവയാണ്.

മേല്‍പ്പറഞ്ഞവയില്‍ നിന്നും ക്ഷേത്രത്തില്‍ ഭഗവാനെ പ്രതിഷ്ഠിക്കുന്ന വേളയില്‍ ഉപയോഗിക്കുന്ന അഷ്ട്ട ബന്ധം എന്ന സാധനത്തിന്റെ പ്രാധാന്യം, മനസ്സിലായിക്കാണുമല്ലോ.

എന്ത് മാത്രം, കായിക ബുദ്ധിമുട്ടും ഉണ്ടെന്നു മനസ്സിലായല്ലോ. ശുചിത്വവും, പരമാവധി വ്രതങ്ങളും നോക്കി, സാധാരണ ശിവ ദ്വിജന്‍മാരാണ് സാധാരണയായി ഈ ജോലി ചെയ്യാറുള്ളത്. ഇന്നു ഈ രീതിക്ക് മാറ്റം വന്നു. ഈ പണിക്കു പോയാല്‍ കിട്ടുന്നതിനേക്കാള്‍, മറ്റു പണിയില്‍ നിന്നും കിട്ടും എന്ന് മനസ്സിലായതോടെ അവര്‍ ഈ തൊഴില്‍ വീട്ടു. കൈലാസം നന്നാവാന്‍ വേണ്ടി പ്രദോഷം നോക്കിയാല്‍ പറ്റില്ലല്ലോ, എന്നാവും അവരുടെ ചിന്ത.

എന്തിനധികം പറയണം, ക്ഷേത്ര സങ്കല്‍പ്പങ്ങളില്‍ നിന്നും, അഷ്ട്ട ബന്ധം പടി ഇറങ്ങുകയായി.

ആയിക്കൊള്ളട്ടെ, അഷ്ട്ട ബന്ധത്തിന് പകരക്കാരന്‍ ആരാണ് എന്നറിയണ്ടേ, (പകരം എന്ന് പറയാന്‍ പാടില്ല, കാരണം അഷ്ട്ട ബന്ധത്തിന് പകരം അഷ്ട്ടബന്ധം മാത്രമേ ഉള്ളു.) കടു ശര്‍ക്കര യോഗം എന്നാണു അവന്റെ പേര്.

കടുശര്‍ക്കര

ഭൂമ്യേ ഏകമാനം, ത്രിഫലാ ത്രിമാനം,
പാഷാണ ജാലം ദശമാനമേവ,
ചെഞ്ച്ചല്ല്യ തോയേന സമം സുപക്വം,
തൈലേന യുക്ത്തം കടുശര്‍ക്കരാം.

ഇതാണ് അതിന്റെ വിധി, കാവി മണ്ണ് ഒരു ഭാഗം, ത്രിഫല 3 ഭാഗം, കോഴിപ്പരല്‍ പത്തുഭാഗം. കാവി മണ്ണും ത്രിഫലയും കോഴിപ്പരലും കൂടി ആകെ എത്ര ഉണ്ടോ അത്ര ചെന്ച്ഛല്ല്യം ഇവ പൊടിച്ചിട്ട് അടുപ്പില്‍ വക്കണം. ബാക്കി കാര്യങ്ങള്‍ എഴുതി പിടിപ്പിക്കാവുന്നതല്ല. കാരണം അവ ചെയ്തു ശീലിച്ചാല്‍ മാത്രമേ പറ്റൂ. കൃത്യമായി ഇടി ചെന്നാല്‍ ആ അഷ്ട്ട ബന്ധക്കൂട്ട് എത്ര കാലം കഴിഞ്ഞാലും കേടു വരില്ല.

'ആ കല്പാന്ത സ്ഥാന് ഭാവേന ഭക്ത്യാ 
ദേവ സ്യേവം സംപ്രതിഷ്ട്ടാ പിതാസ്യ ...

എന്ന് വച്ചാല്‍, കല്പ്പാന്ത കാലത്തോളം നിലനില്‍ക്കണം എന്ന തീരുമാനത്തിലാണ്, പ്രതിഷ്ഠ നടത്തുന്നത് എന്നാണു.

' യാവ ച്ചന്ദ്രശ്ച, സൂര്യച്ച 
യാവ ത്തിഷ്ട്ടതി മേദിനി ''

എന്നാണു പ്രതിഷ്ഠ സമയത്തെ ഒരു ഭാഗം പ്രാര്‍ത്ഥന. ആ ദേവനെ പ്രതിഷ്ഠിക്കുന്ന അഷ്ട ബന്ധവും അത്ര കാര്യത്തില്‍ ഉണ്ടാക്കണം. എന്നാല്‍ ഇന്നു എത്ര പേര്‍ക്ക് അതറിയാം?

യഥാര്‍ഥത്തില്‍ പ്രതിഷ്ഠ എന്നാല്‍, ബിംബവും പീഠവും തമ്മിലുള്ള ചേര്‍പ്പിക്കലാണ്. സ്ത്രീ പുരുഷ ബന്ധം പോലെ. അങ്ങനെ കല്‍പ്പിച്ചാലെ അതിനൊരു ശക്തി വരൂ. 

''വധൂരാത്മികാ ഭര്‍ത്താ വിവാഹേ ശങ്കരോല്‍സവ '' 

എന്ന പ്രമാണം പറയുന്നത് പാര്‍വതീപരമേശ്വരന്മാരായി തീര്‍ന്നാല്‍ മാത്രമേ യഥാര്‍ത്ഥ വിവാഹം ആവൂ എന്നാണല്ലോ. പ്രതിഷ്ഠയും അങ്ങനെ തന്നെ ആണ്, അപ്പോള്‍ പരമേശ്വരനെയും, പാര്‍വ്വതിയെയും തമ്മില്‍ ബന്ധപ്പെടുത്തുന്ന സാധനം മോശം ആവാന്‍ വയ്യല്ലോ.

ക്ഷേത്രത്തെയും വിശുദ്ധമായി വേണം കാണാന്‍, ശ്രീകോവില്‍ മാത്രമല്ല, ക്ഷേത്ര സംബന്ധമായത് എന്തും ക്ഷേത്രം തന്നെ. നിങ്ങള്‍ അശുദ്ധമായി ഒന്ന് അമ്പലത്തില്‍ പ്രവേശിച്ചാല്‍, ഒന്നോര്‍ത്തു നോക്കണം, നിങ്ങളെ തൊട്ടു തഴുകി പോകുന്ന കാറ്റ്, ബിംബത്തിലും എത്തുമല്ലോ .അപ്പോള്‍ കൂടതല്‍ വിവരിക്കണ്ടല്ലോ.

യഥാര്‍ത്ഥ പൂജകൻ

ക്ഷേത്രത്തില്‍ പൂജയ്ക്ക്‌ ഒരു പൂജകൻ കാണും. പൂജകൻ മികച്ച "വേദ പണ്ഡിതൻ ആയിരിക്കണം! സത്വഗുണ പ്രധാനിയും "മാംസലഹരി വസ്‌തുക്കൾ " നിഷിദ്ധനു മായിരിക്കണം പൂജകൻ. ഈശ്വരഭക്തനായിരിക്കണം. സാക്ഷാത്കാരം ഇച്ഛിക്കുന്നവനായിരിക്കണം. സ്വന്തം കുടുംബത്തിന്‌ വേണ്ടിമാത്രം ജീവിക്കുന്നവനാകരുത്‌. ലോകമംഗളത്തിനുവേണ്ടിയും ലോകകുടുംബത്തിന്റെ ഐശ്വര്യത്തിനുവേണ്ടിയും ജീവിക്കുന്ന ഒരുവനായിരിക്കണം പൂജകൻ. അപ്പോള്‍ പൂജ ചെയ്യുന്ന പ്രതിഷ്ഠയിലും അവര്‍ക്ക്‌ ചൈതന്യം പകരാന്‍ പറ്റും. ക്ഷേത്രത്തില്‍ ചൈത്യനമുണ്ടെങ്കിലല്ലേ അവിടെ പോകുന്നവര്‍ക്ക്‌ പ്രയോജനമുള്ളു. ഈശ്വരലാഭത്തിനുവേണ്ടി കൊതിക്കുന്നവനായിരിക്കണം പൂജകൻ. അപ്പോള്‍ അവിടെ നല്ല തരംഗം കാണും. അതല്ലെങ്കില്‍ പൂക്കടയില്‍ ഇരിക്കുന്ന പൂവും ക്ഷേത്രത്തില്‍ നിന്ന്‌ തരുന്ന പൂവും തമ്മില്‍ വ്യാത്യസം ഉണ്ടാകില്ല. ശരിയായ രീതിയില്‍ പ്രേമത്തോടുകൂടിയല്ല അര്‍ച്ചിക്കുന്നതെങ്കില്‍ അതൊരു പൂജയാകുന്നില്ല. കാമ്യതയില്ലാതെ ശരിക്ക്‌ അര്‍ച്ചിക്കുകയാണെങ്കില്‍ അതൊരു പൂജയായി. അതിന്‌ ശക്തിയുണ്ട്‌. അത്‌ വീണിടത്തും അന്തരീക്ഷത്തിനും ശക്തിയുണ്ട്‌. അവിടെ വരുന്നവര്‍ക്കും അതനുസരിച്ചുള്ള ഗുണങ്ങള്‍ ഉണ്ടാകും. ഇത്‌ പൂജകന്മാർ മാത്രമല്ല, എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്‌.

സനാതന ധർമ്മം [ഹിന്ദുമതം] ഒരു താരതമ്യ പഠനം

1. ശ്രീരാമകൃഷ്‌ണ ദേവന്‍ ഹിന്ദുമതത്തെപ്പറ്റി പറഞ്ഞതിപ്രകാരമാണ്‌. ഹിന്ദുമതം പല ഇനം തൊപ്പികള്‍ സൂക്ഷിക്കുന്ന ഒരു കടയാണ്‌. ഏതുതരം തലയുള്ളവനും യോജിക്കുന്ന തൊപ്പി അവിടെയുണ്ട്‌. എന്നാല്‍ മറ്റുമതങ്ങളെല്ലാം ഒരേയിനം തൊപ്പി സൂക്ഷിക്കുന്ന കടകളാണ്‌. തൊപ്പിക്കു യോജിക്കുന്ന തലയുള്ളവനേ അങ്ങോട്ടു ചെല്ലാവൂ.’

സമദര്‍ശിയായ ഒരു മഹാത്മാവിന്റെ അഭിപ്രായമാണിത്‌. പരിമിതമായ ചട്ടക്കൂടിനുള്ളില്‍ വ്യക്തിയെയും സമൂഹത്തെയും ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്ന ദോഷം ഹിന്ദുമതത്തിനില്ല. മറ്റെല്ലാ മതങ്ങള്‍ക്കും അതുണ്ട്‌.

2. മതനിയമങ്ങളെ ചോദ്യം ചെയ്‌ത്‌ ചിന്തിക്കുവാനും തീരുമാനമെടുക്കുവാനുമുള്ള സ്വാതന്ത്ര്യം ഹിന്ദുമതം നില്‍കിയിട്ടുണ്ട്‌. മറ്റു മതങ്ങളില്‍ അതില്ല. മതനിയമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം എന്ന അഭിപ്രായമാണ്‌ ഹിന്ദുമതത്തിനുള്ളത്‌. മറ്റു മതങ്ങള്‍ അതനുവദിക്കുന്നില്ല. 

3. മറ്റു മതങ്ങള്‍ വ്യക്തിത്വത്തെ മരവിപ്പിച്ചു മതത്തെ നിലനിര്‍ത്തുന്നു. ഹിന്ദുമതം വ്യക്തിത്വത്തെ വളര്‍ത്തി സ്വതന്ത്രമാക്കുന്നു.

4. മറ്റു മതങ്ങള്‍ ഈശ്വരനെ ഒരു വ്യക്തിയായി കാണുന്നു. ഹിന്ദുമതം വ്യക്തി തന്നെ ഈശ്വരനാണെന്നറിയുന്നു.

5. മറ്റു മതങ്ങള്‍ അവരുടെ മാര്‍ഗ്ഗം മാത്രമാണ്‌ സത്യം എന്നു പ്രഖ്യാപിക്കുന്നു. ഹിന്ദുമതം എല്ലാ മതങ്ങളിലും സത്യം കണ്ടെത്തുന്നു.

6. മറ്റു മതങ്ങളിലെ ഈശ്വരസങ്കല്‌പം, രൂപം, നാമം, ഗുണം എന്നിവയില്‍ ഒതുങ്ങുന്നു. അതുകൊണ്ട്‌ ശാസ്‌ത്രീയമായി സ്ഥിരഭാവമുണ്ടെന്നു പറയാനാവില്ല. ഹിന്ദുമതത്തിന്റെ ഈശ്വരസങ്കല്‌പം അനന്തം, അവ്യയം, അവര്‍ണനീയം എന്നിങ്ങനെ അദൃശ്യമായനിര്‍ഗുണഭാവമായിരിക്കുന്നു. പ്രത്യക്ഷത്തില്‍ ഇത്‌ പ്രയോജനരഹിതമാണെന്നു തോന്നുമെങ്കിലും ശാസ്‌ത്രീയവും സത്യവുമാണ്‌. 

നക്ഷത്ര വിശേഷം

നക്ഷത്രങ്ങൾ സ്വയം ജ്വലിക്കുന്നവയാണ്. അവയിൽ നിന്നും ധാരാളം ഊർജ്ജം പ്രവഹിക്കുന്നുണ്ട്. ചില പ്രത്യേക ഇനത്തിൽ പെട്ട മരങ്ങൾ ഈ ഊർജ്ജത്തെ  സ്വാംശീകരിക്കുന്നു. എല്ലാ വൃക്ഷങ്ങൾക്കും ഇരുപത്തിയേഴു  നക്ഷത്രത്തിൽ നിന്നുമുള്ള ഊർജ്ജം ആഗിരണം ചെയ്യാൻ കഴിവില്ല. ഓരോ നക്ഷത്രത്തിൽ നിന്നും പ്രവഹിക്കുന്ന ഊർജ്ജം ആഗിരണം ചെയ്യാൻ ഓരോ പ്രത്യേക തരം മരങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ഊർജ്ജം ആഗിരണം ചെയ്ത് അവ മനുഷ്യന്റെ ചേതനകളെ സ്വാധീനിക്കാൻ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു. അവ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും, ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു. ഓരോ വൃക്ഷവും ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനു വേണ്ടി മഹത്തായ സേവനങ്ങൾ ചെയ്യുന്നു.

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്. ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാൻ പാടില്ല. അവയെ പരിരക്ഷിക്കാൻ കഴിയുമെങ്കിൽ അത് ഉത്തമമാണ്. നക്ഷത്രവൃക്ഷത്തെ നട്ടുവളർത്തുന്നതും ഐശ്വര്യപ്രദമാണ്.

നക്ഷത്രഗണം

27 ജന്മനക്ഷത്രങ്ങൾ

മൂന്നു വിഭവങ്ങള്‍ ആയി തരം തിരിക്കാം.

1. ദേവഗണം,

2. മനുഷ്യ ഗണം,

3. അസുരഗണം,

1. ദേവഗണം

അശ്വതി,  മകയിരം, പുണര്‍തം, പൂയം, അത്തം, ചോതി, അനിഴം, തിരുവോണം, രേവതി. 

2. മനുഷ്യ ഗണം

ഭരണി,  രോഹിണി, തിരുവാതിര, പൂരം, പൂരാടം, പൂരുട്ടാതി, ഉത്രം,  ഉത്രാടം, ഉത്രട്ടാതി. 

3. അസുരഗണം

കാർത്തിക, ആയില്യം, മകം,  ചിത്തിര, വിശാഖം, തൃക്കേട്ട, മൂലം, അവിട്ടം,  ചതയം.

നക്ഷത്രയോനി

27 ജന്മനക്ഷത്രങ്ങൾ

രണ്ടു വിഭവങ്ങള്‍ ആയി തരം തിരിക്കാം.

1.പുരുഷയോനി നക്ഷത്രങ്ങള്‍

2. സ്ത്രീയോനി നക്ഷത്രങ്ങള്‍

പുരുഷയോനി നക്ഷത്രങ്ങള്‍

അശ്വതി, ഭരണി, പൂയ്യം, ആയില്യം, മകം, ഉത്രം, ചോതി, വിശാഖം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, പുരുരുട്ടാതി.

സ്ത്രീയോനി നക്ഷത്രങ്ങള്‍

കാര്‍ത്തിക, രോഹിണി, മകയിര്യം, തിരുവാതിര, പുണര്‍തം, പൂരം, അത്തം, ചിത്തിര, അനിഴം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി.

നക്ഷത്രവൃക്ഷം

ജന്മനക്ഷത്രം - നക്ഷത്ര വൃക്ഷം എന്ന ക്രമത്തിൽ

1. അശ്വതി - കാഞ്ഞിരം
2. ഭരണി - നെല്ലി
3. കാർത്തിക - അത്തി
4. രോഹിണി - ഞാവൽ
5. മകയിരം - കരിങ്ങാലി
6. തിരുവാതിര - കരിമരം
7. പുണർതം - മുള
8. പൂയം - അരയാൽ
9. ആയില്യം - നാകം (വൃക്ഷം)
10. മകം - പേരാൽ
11.  പൂരം - ചമത/പ്ലാശ്
12. ഉത്രം - ഇത്തി
13. അത്തം - അമ്പഴം
14. ചിത്തിര - കൂവളം
15. ചോതി - നീർമരുത്
16. വിശാഖം - വയങ്കത
17. അനിഴം - ഇലഞ്ഞി
18. ത്രകേട്ട - വെട്ടി
19. മൂലം - വെള്ളപ്പൈൻ
20. പൂരാടം - വഞ്ചി(മരം)
21. ഉത്രാടം - പ്ലാവ്
22. തിരുവോണം - എരിക്ക്
23. അവിട്ടം - വന്നി
24. ചതയം - കടമ്പ്
25. പൂരുരുട്ടാതി - മാവ്
26. ഉത്രട്ടാതി - കരിമ്പന
27. രേവതി - ഇലിപ്പ

നക്ഷത്രമൃഗം

ജന്മനക്ഷത്രം - നക്ഷത്രമൃഗം എന്ന ക്രമത്തിൽ

1. അശ്വതി - കുതിര
2. ഭരണി - ആന
3. കാർത്തിക - ആട്
4. രോഹിണി - പാമ്പ്‌
5. മകയിരം - പാമ്പ്‌
6. തിരുവാതിര - ശ്വാനന്‍
7. പുണർതം - പൂച്ച
8. പൂയം - ആട്
9. ആയില്യം - കരിമ്പൂച്ച
10. മകം - എലി
11. പൂരം - ചുണ്ടെലി
12. ഉത്രം - ഒട്ടകം
13. അത്തം - പോത്ത്
14. ചിത്തിര - ആള്പുളി
15. ചോതി - മഹിഷം
16. വിശാഖം - സിംഹം
17. അനിഴം - മാന്‍
18. തൃക്കേട്ട - കേഴമാന്‍
19. മൂലം - ശ്വാനന്‍
20. പൂരാടം - വാനരന്‍
21. ഉത്രാടം - കാള
22. തിരുവോണം - വാനരന്‍
23. അവിട്ടം - സിംഹം
24. ചതയം - കുതിര
25. പൂരുരുട്ടാതി - നരന്‍
26. ഉത്രട്ടാതി - പശു
27. രേവതി - ആന

നക്ഷത്രപക്ഷി

*ജന്മനക്ഷത്രം - നക്ഷത്ര പക്ഷി എന്ന ക്രമത്തിൽ*

1. അശ്വതി - പുള്ള്
2. ഭരണി - പുള്ള്
3. കാർത്തിക - പുള്ള്
4. രോഹിണി - പുള്ള്
5. മകയിരം - പുള്ള്
6. തിരുവാതിര - ചെമ്പോത്ത്
7. പുണർതം - ചെമ്പോത്ത്
8. പൂയം - ചെമ്പോത്ത്
9. ആയില്യം - ചെമ്പോത്ത്
10. മകം - ചെമ്പോത്ത്
11.  പൂരം - ചെമ്പോത്ത്
12. ഉത്രം - കാകന്‍
13. അത്തം - കാകന്‍
14. ചിത്തിര - കാകന്‍
15. ചോതി - കാകന്‍
16. വിശാഖം - കാകന്‍
17. അനിഴം - കാകന്‍
18. തൃക്കേട്ട - കോഴി
19. മൂലം - കോഴി
20. പൂരാടം - കോഴി
21. ഉത്രാടം - കോഴി
22. തിരുവോണം - കോഴി
23. അവിട്ടം - മയില്‍
24. ചതയം - മയില്‍
25. പൂരുരുട്ടാതി - മയില്‍
26. ഉത്രട്ടാതി - മയില്‍
27. രേവതി - മയില്‍

നക്ഷത്രദേവത

*ജന്മനക്ഷത്രം - നക്ഷത്രദേവത എന്ന ക്രമത്തിൽ*

1. അശ്വതി - അശ്വനി ദേവകൾ
2. ഭരണി - യമൻ
3. കാർത്തിക - അഗ്നി
4. രോഹിണി - ബ്രഹ്മാവ്
5. മകയിരം - ചന്ദ്രൻ
6. തിരുവാതിര - ശിവൻ
7. പുണർതം - അദിതി
8. പൂയം - ബൃഹസ്പതി
9. ആയില്യം - സര്‍പ്പങ്ങൾ
10. മകം - പിത്യക്കൾ
11. പൂരം - ആര്യമാവ്
12. ഉത്രം - ഭഗൻ
13. അത്തം - ആദിത്യൻ
14. ചിത്തിര - ത്വഷ്ട്രാവ്
15. ചോതി - വായു
16. വിശാഖം - ഇന്ദ്രാഗ്നി
17. അനിഴം - മിത്രൻ
18. തൃക്കേട്ട - ഇന്ദ്രൻ
19. മൂലം - നിര്യതി
20. പൂരാടം - ജലം
21. ഉത്രാടം - വിശ്വദേവതകൾ
22. തിരുവോണം - വിഷ്ണു
23. അവിട്ടം - വസുക്കൾ
24. ചതയം - വരുണൻ
25. പൂരുരുട്ടാതി - അജൈകപാത്
26. ഉത്രട്ടാതി - അഹിർബുധ്നി
27. രേവതി - പുഷാവ്

നക്ഷത്രഭൂതം

*ജന്മനക്ഷത്രം - നക്ഷത്രഭൂതം എന്ന ക്രമത്തിൽ*

1. അശ്വതി - ഭൂമി
2. ഭരണി - ഭൂമി
3. കാർത്തിക - ഭൂമി
4. രോഹിണി - ഭൂമി
5. മകയിരം - ഭൂമി
6. തിരുവാതിര - ജലം
7. പുണർതം - ജലം
8. പൂയം - ജലം
9. ആയില്യം - ജലം
10. മകം - ജലം
11.  പൂരം - ജലം
12. ഉത്രം - അഗ്നി
13. അത്തം - അഗ്നി
14. ചിത്തിര - അഗ്നി
15. ചോതി - അഗ്നി
16. വിശാഖം - അഗ്നി
17. അനിഴം - അഗ്നി
18. തൃക്കേട്ട - വായു
19. മൂലം - വായു
20. പൂരാടം - വായു
21. ഉത്രാടം - വായു
22. തിരുവോണം - വായു
23. അവിട്ടം - ആകാശം
24. ചതയം - ആകാശം
25. പൂരുരുട്ടാതി - ആകാശം
26. ഉത്രട്ടാതി - ആകാശം
27. രേവതി - ആകാശം

നക്ഷത്ര രത്നങ്ങള്‍

*ജന്മനക്ഷത്രം - നക്ഷത്ര രത്നങ്ങള്‍  എന്ന ക്രമത്തിൽ*

1. അശ്വതി - വൈഡൂര്യം
2. ഭരണി - വജ്രം
3. കാർത്തിക - മാണിക്യം
4. രോഹിണി - മുത്ത്
5. മകയിരം - പവിഴം
6. തിരുവാതിര - ഗോമേദകം
7. പുണർതം - മഞ്ഞ പുഷ്യരാഗം
8. പൂയം - ഇന്ദ്രനീലം
9. ആയില്യം - മരതകം
10. മകം - വൈഡൂര്യം
11.  പൂരം - വജ്രം
12. ഉത്രം - മാണിക്യം
13. അത്തം - മുത്ത്
14. ചിത്തിര - പവിഴം
15. ചോതി - ഗോമേദകം
16. വിശാഖം - മഞ്ഞ പുഷ്യരാഗം
17. അനിഴം - ഇന്ദ്രനീലം
18. തൃക്കേട്ട - മരതകം
19. മൂലം - വൈഡൂര്യം
20. പൂരാടം - വജ്രം
21. ഉത്രാടം - മാണിക്യം
22. തിരുവോണം - മുത്ത്
23. അവിട്ടം - പവിഴം
24. ചതയം - ഗോമേദകം
25. പൂരുരുട്ടാതി - മഞ്ഞ പുഷ്യരാഗം
26. ഉത്രട്ടാതി - ഇന്ദ്രനീലം
27. രേവതി - മരതകം

വാതരോഗിയെ ഓടിക്കുന്നു

കുമരനെല്ലൂർ പ്രദേശത്തായിരുന്നു ഉറിയൻ മഠത്തിന്റെ ഇല്ലം. സാമാന്യം സമ്പത്തുണ്ടായിരുന്ന ഒരു തറവാടായിരുന്നു അത്, ഇല്ലത്തെ കാരണവരായ ദാമോദരൻ നമ്പൂതിരിക്ക് വാതസംബന്ധമായ ഉപദ്രവങ്ങൾ ബാധിച്ചു. നാട്ടു ചികിത്സകൊണ്ടൊന്നും അസുഖത്തിന് കുറവ് കണ്ടില്ല. രോഗം ക്രമേണ വർദ്ധിച്ചു വന്നു. ദാമോദരൻ നമ്പൂതിരിക്ക് എഴുന്നേൽക്കാൻ പോലും വയ്യാത്ത വിധത്തിൽ ഇരുകാലുകളും തളർന്ന് വിവശമായി; കൈവിരലുകളും മരവിച്ച് കയറി. കഠിനമായ ഹൃദയവ്യഥയോടു കൂടി അദ്ദേഹം കിടന്ന കിടപ്പിൽ ഗുരുവായൂരപ്പനെ പ്രാർത്ഥിച്ചു തുടങ്ങി. പണത്തിന്റെ കാര്യത്തിൽ അല്പം പിഴുക്കാനായിരുന്നു അദ്ദേഹം. എങ്കിലും നിത്യേന ഓരോ പിടി വെള്ളി ഉറുപ്പിക വഴിപാടായി ഗുരുവായൂരപ്പന് ഉഴിഞ്ഞു വെച്ചിരുന്നു. ആയിരം എണ്ണം (സഹസ്രം) തികയുമ്പോൾ ആ കിഴി ഗുരുവായൂർ ക്ഷേത്രത്തിലെ സോപാനത്തിൽ സമർപ്പിക്കാമെന്നായിരുന്നു പ്രാർത്ഥന. ഒരു വർഷത്തനുള്ളിൽ  കിഴിയിൽ സംഖ്യ തികഞ്ഞു. രണ്ടു അമാലന്മാരുടെ സഹായത്താൽ ഉറി പോലെ ഒരു ഞാത്ത് കെട്ടിയുണ്ടാക്കി. അദ്ദേഹം അതിലിരുന്ന്, ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. സഹായത്തിന് കൂടെ ഒരു കുട്ടിപ്പട്ടരും. ഗുരുവായൂരിലെത്തി അവിടെ ബന്ധുവായ ഒരു കീഴ്ശാന്തിയുടെ മഠത്തിൽ താമസിച്ചു. അന്നു രാത്രി അദ്ദേഹത്തിന് സ്വപ്ന ദർശനമുണ്ടായി. "പെൺകൊട കഴിച്ചു കൊടുക്കാൻ നിവൃത്തിയില്ലാത്ത ഒരു ബ്രാഹ്മണൻ അങ്ങയെ സമീപിക്കും. എനിക്കുഴിഞ്ഞു വെച്ച സഹസ്രം കിഴി അദ്ദേഹത്തിനു കൊടുത്തേക്കു. എനിക്കു തൃപ്തിയാണ് ". പക്ഷേ ദാമോദരൻ നമ്പൂതിരിക്ക് തന്റെ സ്വപ്നദർശനത്തിൽ വലിയ വിശ്വാസമൊന്നും തോന്നിയില്ല. പണിക്കിഴി താൻ തന്നെ ഗുരുവായൂർ ക്ഷേത്രനടക്കൽവെക്കുമെന്ന് അദ്ദേഹം നിശ്ചയിച്ചു. ദരിദ്ര ബ്രാഹ്മണന് അന്ന് രാത്രി ഒരു സ്വപ്‍ന ദർശനം ഉണ്ടായി. " രാവിലെ ഉറിയൻമഠം ദാമോദരൻ നമ്പൂതിരി കുളക്കടവിൽ കുളിക്കുന്നത് കാണാം. പടവിൽ ഒരു ചുവന്ന സഞ്ചി വെച്ചിരിക്കും. അങ്ങ് അതെടുത്ത് ഓടി രക്ഷപ്പെടുക ". അനേക ദിവസങ്ങളിലായി ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനയുമായി കഴിഞ്ഞിരുന്ന ബ്രാഹ്മണൻ ഉണർന്നു. " ഹേയ്, സ്വപ്നം കണ്ടത് ശരിയായിരിക്കാം. പക്ഷേ താനെങ്ങനെ ഒരു മോഷ്‌ടാവാകും. രോഗിയായ ദാമോദരൻ നമ്പൂതിരിയുടെ ധനം കക്കുന്നത് അതിലും വലിയ പാപം. പോരാത്തത് അതു ഗുരുവായൂരപ്പനുള്ള വഴിപാടും '. അദ്ദേഹം ഒന്നു കൂടി മയങ്ങി. പിന്നെയും സ്വപനം കാണുന്നു. " മംഗലം മൂസ്സ് ഒട്ടും സംശയിക്കേണ്ട. ഉറിയൻമഠം ദാമോദരൻ നമ്പൂതിരിയുടെ കിഴി എനിക്കുള്ളതാണ്. ഞാൻ സന്തോഷത്തോടെ അത് അങ്ങേക്ക് തരുന്നു; അതെടുത്തുകൊള്ളു.". നമ്പൂരിക്ക് പിന്നീട് ഒട്ടും സംശയം തോന്നിയില്ല. അദ്ദേഹം നേരെ കുളക്കടവിലേക്കു നടന്നു. അവിടം മിക്കവാറും വിജനമായിരുന്നു. കല്പടവിൽ ഉറിയൻമഠം ദാമോദരൻ നമ്പൂതിരി ഇരിക്കുന്നുണ്ട്. സഹായി കുട്ടിപ്പട്ടർ അവിടെയുണ്ടായിരുന്നില്ല. കടവിൽ ഒരു ഭാഗത്ത് വെച്ചിരുന്ന ചുവന്ന സഞ്ചിയുമെടുത്തു കൊണ്ട് പടവുകൾ ഓടിക്കയറി അദ്ദേഹം മറഞ്ഞു. സഞ്ചി എടുക്കുന്നതു കണ്ട ഉറിയൻ മഠം ദാമോദരൻ നമ്പൂതിരി " കള്ളൻ, കള്ളൻ " എന്നു വിളിച്ചു കൂവി. രണ്ടു കൈകളും കുത്തി അദ്ദേഹം സാവധാനം എഴുന്നേറ്റ് അവിടെ നിന്നും പടവുകൾ കയറി അദ്ദേഹവും പാഞ്ഞു തുടങ്ങി. കള്ളന്റെ പിന്നാലെ പാഞ്ഞ ഉറിയൻമഠം ദാമോദരൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിന് ചുറ്റും മൂന്നു പ്രദക്ഷിണം വെച്ചു. കള്ളൻ പോയ വഴി കണ്ടില്ല. പരിക്ഷീണനായ അദ്ദേഹം കൈകൾ കൂപ്പിക്കൊണ്ട് ക്ഷേത്ര കൊടിമരചുവട്ടിൽ നിന്ന്, കണ്ണടച്ചു ഗുരുവായൂരപ്പനെ തൊഴുതു. ഭഗവാനെ! ഇത്രയും വിഷമിച്ച് സ്വരൂപിച്ച തന്റെ പണക്കിഴി കള്ളൻ കൊണ്ട് പോയില്ലേ? അദ്ദേഹത്തിന്റെ കാതുകളിൽ ഒരു ശബ്ദം മുഴങ്ങി. " ഹേ ഉറിയൻമഠം ദാമോദരൻ നമ്പൂതിരി, ആ പണം എന്റേതല്ലേ? ഞാനാണ് അത് ബ്രാഹ്മണന് കൊടുത്തത്. പരസഹായം കൂടാതെ അനങ്ങാൻ വയ്യാത്ത അങ്ങ് ഇപ്പോൾ എത്ര ദൂരം ഓടി. അങ്ങയുടെ വാതരോഗം നിശ്ശേഷം സുഖപ്പെട്ടില്ലേ? ഇനിയെന്താവേണ്ടത്? വേഗം ഇല്ലത്തേക്കു പൊയ്ക്കൊള്ളൂ ". അപ്പോഴാണ് തനിക്കു സംഭവിച്ച അത്ഭുതകരമായ രോഗശമനത്തെക്കുറിച്ച് ഉറിയൻമഠം ദാമോദരൻ നമ്പൂതിരിക്ക് ബോധ്യം വന്നത്. ഹരേ നാരായണാ.......... ഗോവിന്ദാ ..... എന്നുറക്കെ ജപിച്ചു കൊണ്ട് അദ്ദേഹം ഗുരുവായൂർ ക്ഷേത്ര നടക്കൽ വീണു തൊഴുതു. അമാലന്മാരേയും കുട്ടിപ്പട്ടരെയുമൊക്കെ തിരിച്ചയച്ച് ഒരു മണ്ഡലകാലം മുഴുവൻ ഭജനവുമായി ഉറിയൻ മഠം ഉറിയൻമഠം ദാമോദരൻ നമ്പൂതിരി ഗുരുവായൂരിൽ തന്നെ താമസിച്ചു. ഉറിയിലേന്തി വന്ന മഠം എന്നർത്ഥത്തിൽ അദ്ദേഹം ഉറിയൻ മഠം എന്ന പേരിൽ അറിയപ്പെട്ടു.

അകത്തെ ബലിക്കല്ല്

പണ്ഡിതനും വാഗ്മിയുമായിരുന്ന ചേലപ്പറമ്പ് നമ്പൂതിരിയെക്കുറിച്ച് ഒരു ഐതിഹ്യം ഉണ്ട്. ചേലപ്പറമ്പ് നമ്പൂതിരി, ജനങ്ങളുടെ ദൃഷ്ടിയിൽ ഒരു ഭക്തനായിരുന്നില്ല. ലൗകീകസുഖങ്ങളിൽ മുഴുകിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വയസ്സേറെ ചെന്നിട്ടും അദ്ദേഹത്തിന്റ സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടിരുന്നില്ല. ഗുരുവായൂർ ക്ഷേത്രദർശനം അദ്ദേഹം ഇടക്കിടെ നടത്തിപ്പോന്നു. വാർദ്ധക്യം ബാധിച്ചിട്ടും അദ്ദേഹത്തിന്റെ വിഷയാസക്തിക്ക് മങ്ങലേറ്റില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനത്തിനു വരുന്ന യുവതികളെ ആസക്തിയോടുകൂടി നോക്കും. അവരോട് തമാശകൾ പറയും. കാണികൾ ഈ ചേഷ്ടകൾ കണ്ട് അദ്ദേഹത്തെ പരിഹസിച്ചിരുന്നു. അങ്ങിനെയിരിക്കെ, ഒരു ദിവസം, യാദൃശ്ചികമായി ചേലപ്പറമ്പ് നമ്പൂതിരി ഒരു യുവതിയുമായി തിടപ്പള്ളിയിൽ കയറി. അവിടം അശുദ്ധമാക്കപ്പെട്ടു. ഇതറിയാനിടയായ ഒരു ബ്രാഹ്മണൻ ശകാരരൂപേണ ഗുണദോഷിച്ചു കൊണ്ടു പറഞ്ഞു. ' ഹേ ചേലപ്പറമ്പ് നമ്പൂതിരി, അങ്ങേക്ക് ഇത്രയും വയസ്സായിട്ടും ഇത്തരം വിഡ്ഢിത്തങ്ങൾ നിറുത്താൻ പറ്റുന്നില്ല. അല്ലേ? ഈ വക വിക്രിയകൾ ഗുരുവായൂരമ്പലത്തിനുള്ളിൽ തന്നെ വേണോ? സ്വസ്ഥമായിരുന്ന് നാമം ജപിക്കേണ്ട പ്രായമല്ലേ അങ്ങയുടേത് ". ഇത്രയും കേട്ട ചേലപ്പറമ്പ് നമ്പൂതിരി മണ്ഡപത്തിൽ കയറി നിന്നു കൊണ്ട് ഒരു ശ്ലോകം ചൊല്ലി. ശ്ലോകത്തിന്റെ അർത്ഥം ഇതാണ്. "ഭഗവാനേ, ഉത്താനപാദന്റെ പുത്രനായ ധ്രുവന് അങ്ങ് ആറു മാസം കൊണ്ട് ദർശനം നല്കി. ഏഴു ദിവസം കൊണ്ട് പരിക്ഷീത്തിനു മോക്ഷം കൊടുത്തു. മൂന്നേമുക്കാൽ നാഴിക കൊണ്ട് അവിടന്ന് പിംഗളക്ക് സായൂജ്യം നല്കി. ഖട്വാംഗൻ എന്ന രാജാവിനാകട്ടെ, വെറും രണ്ട് നിമിഷം കൊണ്ടാണ് അങ്ങ് മുക്തി നൽകിയത്. എനിക്ക് തൊണ്ണൂറു വയസ്സായി. കരുണാമയനായ ഗുരുവായൂരപ്പാ! ശേഷിച്ചുള്ള എന്റെ ആയുസ്സിനിടയിൽ ഞാൻ അങ്ങയെ ഭജിച്ച് പ്രീതി നേടിക്കൊള്ളാം ". നമസ്കരിച്ചു കിടന്ന കിടപ്പിൽ നിന്നും അദ്ദേഹത്തിന് എഴുന്നേൽക്കേണ്ടിവന്നില്ല. ആ ഭൗതീകദേഹത്തിൽ നിന്നും ഒരു തേജസ്സ് ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ ലയിച്ചുവത്രേ. അദ്ദേഹത്തിന്റെ സ്മരണ നില നിർത്തുന്നതാണത്രേ ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിലെ ബലിക്കല്ലുകളിലൊന്ന്. അന്നു മുതൽക്ക് ഗുരുവായൂർ ക്ഷേത്രത്തിലെ തിടപ്പള്ളിക്ക് അശുദ്ധി സംഭവിക്കുകയില്ല എന്നു പറഞ്ഞു കേൾക്കുന്നു.

ഭക്തന്റെ സങ്കൽപ്പം സാക്ഷാൽകരിക്കുന്നു

വില്വമംഗലത്തിന്റെ ഭൃത്യന്മാരിൽ അല്പം മന്ദബുദ്ധിയും പാമരനുമായ ഒരുവനുണ്ടായിരുന്നു; കോന്തുണ്ണി. സ്വാമിയാരുടെ കൂടെ നടന്ന് കോന്തുണ്ണിക്കും ഭഗവാനെ ഭജിക്കണമെന്ന് ആഗ്രഹം മനസ്സിലുദിച്ചു. എങ്ങനെയാണ്, ഏതു രൂപത്തിലാണ്, ഗുരുവായൂരപ്പനെ ഭജിക്കേണ്ടതെന്ന് പാവം കോന്തുണ്ണിക്ക് അറിയില്ലായിരുന്നു. ഒരിക്കൽ വില്വമംഗലം സ്വാമിയാർ ഏകാന്തതയിൽ വിശ്രമിച്ചിരുന്ന സമയത്ത് വളരെ സങ്കോചത്തോടെ കോന്തുണ്ണി അദ്ദേഹത്തിന്റെ മുമ്പിൽ ചെന്ന്, പഞ്ചപുച്ഛമടക്കിക്കൊണ്ടു നിന്നു. ഭൃത്യന്റെ ഭാവവും അപേക്ഷ വഴിയുന്ന നോട്ടവും കണ്ട് സഹതാപത്തോടെ സ്വാമിയാർ ചോദിച്ചു. "എന്താ കോന്തുണ്ണിക്കു വേണ്ടത്? ". കോന്തുണ്ണി പറഞ്ഞു. "അടിയനൊരു സംശയം; അങ്ങയോടല്ലാതെ അടിയൻ ആരോടാണ് അത് ചോദിക്കുക? '. സ്വാമിയാർ ആശ്ചര്യപ്പെട്ടു. നിരക്ഷരനും മന്ദബുദ്ധിയുമായ തന്റെ ഭൃത്യന് ഒരു സംശയമോ?. അദ്ദേഹത്തിന് രസം പിടിച്ചു. " ആകട്ടെ എന്താച്ചാൽ പറയൂ. നമുക്കറിയാമെങ്കിൽ പറഞ്ഞുതരാം ". കോന്തുണ്ണിക്കു സന്തോഷമായി. അയാൾ പറഞ്ഞു. "അടിയന് ഗുരുവായൂരപ്പനെ ഭജിക്കണമെന്നാഗ്രഹമുണ്ട്. ഏതു രൂപത്തിലാണ് ഗുരുവായൂരപ്പനെ മനസ്സിൽ നിരിക്കേണ്ടതെന്ന് എനിക്ക് ഒരു പിടിയുമില്ല ". സ്വാമിയാർ ഫലിത രൂപത്തിൽ പറഞ്ഞു. " ഓ ! ഇത്രേയുള്ളു. സംശയമെന്താ. ചട്ടിയെരുമയെ കണ്ടിട്ടില്ലേ. ആ രൂപത്തിൽ മനസ്സിൽ വിചാരിച്ചാൽ മതി ". ഒരു നിധി കിട്ടിയ സന്തോഷത്തോടെ കോന്തുണ്ണി മടങ്ങി. മാസം അഞ്ചാറു കഴിഞ്ഞു. വില്വമംഗലം സ്വാമിയാർ ഒരു ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വന്നു. കൂടെ കോന്തുണ്ണിയുമുണ്ട്. ശീവേലിക്ക് പുറത്തേക്ക് ഭഗവാനെ എഴുന്നെള്ളിക്കേണ്ട സമയമായി. ശീവേലിത്തിടമ്പുമായി കീഴ്ശാന്തി ശ്രീലകനടവരെ എത്തി. എന്തുചെയ്‌തിട്ടും ഭഗവാന്റെ തിടമ്പ് പുറത്ത് കടക്കുന്നില്ല. ഭക്തജനങ്ങൾ ഉത്കണ്ഠാകുലരായി. കീഴ്ശാന്തിമാരിൽ ചിലർ കൂടി ശ്രമിച്ചു നോക്കി. പറ്റുന്നില്ല. ഇതൊക്കെ വീക്ഷിച്ചുകൊണ്ട് വില്വമംഗലം സ്വാമിയാരും മണ്ഡപത്തിലിരുന്നിരുന്നു. അദ്ദേഹത്തിൻറെ പിന്നിൽ തന്നെ കോന്തുണ്ണിയും നില്പുണ്ട്. അവിടത്തെ കോലാഹലമൊക്കെ കേട്ട് കോന്തുണ്ണി മന്ത്രിച്ചു. "തിരുമനസ്സേ, ചട്ടിയെരുമയുടെ കൊമ്പുതടഞ്ഞിട്ടാണ് ബിംബം പുറത്തേക്കു കടക്കാത്തത്. അല്പം ചെരിച്ചുകടത്താൻ അവിടുന്നു കല്പിച്ചാലും ". അപ്പോഴാണ് സ്വാമിയാർക്ക് താൻ പണ്ടു കോന്തുണ്ണിയോടു പറഞ്ഞ ഫലിതത്തെപ്പറ്റി ഓർമ്മ വന്നത്. ബിംബം അല്പം ചെരിച്ചു കടത്താൻ വില്വമംഗലം സ്വാമിയാർ മണ്ഡപത്തിലിരുന്നുകൊണ്ട് വിളിച്ചു പറഞ്ഞു. എന്തത്ഭുതം! അനായാസം തിടമ്പ് പുറത്തേക്ക് കടത്താൻ കഴിഞ്ഞു.

അത്ഭുതസ്തബ്ധനും, കോന്തുണ്ണിയെ കളിയാക്കിയതിൽ പശ്ചാത്താപവിവശനുമായ വില്വമംഗലം സ്വാമിയാർ, കോന്തുണ്ണിയെ അരികെ വിളിച്ചു കൊണ്ട് പറഞ്ഞു. "കോന്തുണ്ണി, നീ തന്നെയാണ് എന്നേക്കാൾ ഭക്തൻ. നിനക്ക് അലോഗ്യം തോന്നരുത്. ഞാൻ അന്ന് ഒരു ഫലിതം പറഞ്ഞതായിരുന്നു. നിന്റെ സങ്കല്പശക്തി ഭക്തജനങ്ങളെ ബോധ്യപ്പെടുത്താൻ ഗുരുവായൂരപ്പൻ ചട്ടിയെരുമയുടെ വേഷം കെട്ടി ". അതിനു ശേഷം ഭഗവാനെ ഭജിക്കേണ്ടത് ശരിയാംവണ്ണം കോന്തുണ്ണിക്ക് വില്വമംഗലം വിവരിച്ചു കൊടുത്തു. ക്രമേണ കോന്തുണ്ണി വില്വമംഗലം സ്വാമിയാരുടെ ഉത്തമ ശിഷ്യനായിത്തീർന്നു എന്നതാണ് ഐതിഹ്യം.

ഉത്തരമീമാംസ - വേദാന്തസൂത്രങ്ങൾ

വേദാന്തം എന്നാൽ ഉപനിഷത്തുക്കളാണ്. വേദശിരസ്സ്, വേദത്തിന്റെ മകുടം എന്നഭിപ്രായം. കാണാദ, ഗൗതമ, പതഞ്ജലി, കപില, ജൈമിനി, ബാദരായണ എന്നു തുടങ്ങി ഋഷിമാർ അനവധിയുണ്ടായിരുന്നു. അവരിൽ ബാദരായണമഹർഷി ഉപനിഷദ്വാക്യങ്ങളുടെ മീമാംസ, അതായത് അർത്ഥവിചാരം നടത്തി വേദാന്ത സൂത്രങ്ങൾ രചിക്കുകയുണ്ടായി,  ഈ വേദാന്തസൂത്രങ്ങൾക്കും ഉത്തരമീമാംസ, രണ്ടാമതായി വന്ന മീമാംസ അല്ലെങ്കിൽ ഉത്തരഭാഗത്തിനുള്ള മീമാംസ എന്നു പറയുന്നു. 

ശ്രീശങ്കരാചാര്യർ, രാമാനുജാചാര്യർ മുതലായവർ ഉപനിഷത്തുക്കൾക്കും, വേദാന്തസൂത്രങ്ങൾക്കും ഭാഷ്യമെഴുതിയാണ് അവരുടെ ആചാര്യസ്ഥാനമുറപ്പിച്ചത്. ഭഗവത്ഗീതയ്ക്കും ഉപനിഷത്തിന്റെ സ്ഥാനം നല്കിയിരിക്കുന്നു.

മീമാംസയിലെ അസ്വീകാര്യ നിഗമനങ്ങൾ

മേളക്കാരുടെ സദ്യ

വില്വമംഗലം സ്വാമിയാർക്ക് ഭഗവാൻ പലപ്പോഴും പ്രത്യക്ഷ ദർശനം നൽകാറുണ്ട്.  ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രമല്ല ഏതു ക്ഷേത്രത്തിൽ ചെന്നാലും വില്വമംഗലത്തിന് അവിടത്തെ ആരാധനാമൂർത്തിയെ നേരിൽ കണ്ടു വന്ദിക്കാൻ കഴിഞ്ഞിരുന്നു. ഒരു ദിവസം സ്വാമിയാർ ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ഗുരുവായൂർ ക്ഷേത്ര നട തുറന്നിരുന്ന സമയമായിരുന്നു. പക്ഷേ ഭഗവാനെ അദ്ദേഹം ശ്രീകോവിലിൽ കണ്ടില്ല. ഭഗവാനെ തിരഞ്ഞു കൊണ്ട് വില്വമംഗലം സ്വാമിയാർ പ്രദക്ഷിണം വെച്ചു തുടങ്ങി. അതാ ഭഗവാൻ മേളക്കാരുടെ സദ്യക്ക് കൈയിൽ മരികയും കയിലുമായി കാളൻ വിളമ്പുന്നു. ഇതു കണ്ട് അതിശയിച്ച വില്വമംഗലം സ്വാമിയാർ ഊട്ടു പുരയിലേക്ക് കടന്നപ്പോൾ ഭഗവാൻ അപ്രത്യക്ഷനായി. പ്രദക്ഷിണം മുഴുമിച്ച് ക്ഷേത്ര നടക്കിലെത്തി സോപാനത്തിൽ കയറിയ സ്വാമിയാർ കണ്ടത് പ്രസന്നമായ മുഖഭാവത്തോടെ ഗുരുവായൂരപ്പനതാ ശ്രീകോവിലിനുള്ളിൽ തന്നെ വിരാജിക്കുന്നു. സ്വാമിയാർ ആത്മഗതമായി ചിന്തിച്ചു. " ക്ഷേത്രത്തിലെ സദ്യക്ക് ശ്രമിക്കാൻ എത്രയോ ജീവനക്കാർ ആത്മാർത്ഥമായിത്തന്നെ പ്രയത്നിക്കുമ്പോൾ അങ്ങെന്തിനാണ് ഇത്രയും ബുദ്ധിമുട്ടുന്നത് ". ഭഗവാൻ അതിനു മറുപടി പറയുന്നതായി സ്വാമിയാർക്കു തോന്നി. " വില്വമംഗലം! എന്റെ ഉത്സവം കേമമാക്കുന്നത് ഈ മേളക്കാരാണ്. അവർക്ക് ഞാൻ തന്നെ നേരിട്ട് വിളമ്പുന്നതാണ് എനിക്കു സന്തോഷം ". അന്നു മുതൽ മേളക്കാരുടെ സദ്യ കൂടുതൽ ഗംഭീരമാക്കാൻ തുടങ്ങി. വിളമ്പുന്നവരുടെ ഇടയിൽ ഗുരുവായൂരപ്പനുമുണ്ടെന്നാണ് വിശ്വാസം. 

വില്വമംഗലം സ്വാമിയാർ ഒരിക്കൽ തൃപ്രയാർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ഭക്തിപൂർവ്വം തൊഴുതുകൊണ്ടിരുന്നപ്പോൾ മനസ്സ് ഉറയ്ക്കുന്നില്ല. ഉടനെത്തന്നെ അദ്ദേഹം അപേക്ഷാരൂപത്തിൽ ഒരു ശ്ലോകം ചൊല്ലി.

"വിഹായ കോദണ്ഡശരാൻ മുഹൂർത്തം
ഗ്രഹാണ പാണൗ കളചാരുവേണും
മയൂരബർഹം ച തവോത്തമാംഗേ
സീതാപതേ ത്വം പ്രണമാമിപശ്ചാത് 

(ഭഗവാനേ, ഈ വലിയ അമ്പും വില്ലുമൊക്കെ തൽക്കാലം ഉപേക്ഷിച്ച്, കയ്യിൽ ഒരോടക്കുഴലും തലയിൽ ഒരു മയിൽപീലിയുമായി നിൽക്കണേ; സീതാസമേതനായ അങ്ങയെ ഞാൻ ഒന്നുകൂടി വന്ദിക്കട്ടെ).

സ്വാമിയാർ കണ്ണു തുറന്നപ്പോൾ തൃപ്രയാറ്റപ്പനെ ബാലഗോപാല വേഷത്തിൽ കണ്ടു എന്നാണ് ഐതിഹ്യം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.