പൂർവ്വമീമാംസ

മന്ത്രങ്ങൾ ശരിയായി ഉച്ചരിച്ചാൽ മാത്രം പോരാ, അവയുടെ അർത്ഥം നല്ലപോലെ മനസ്സിലാക്കിയാലേ മതിയാവു എന്ന കർശനമായ ചിന്ത അക്കാലത്തെ മഹാന്മാർക്കുണ്ടായിരുന്നു. ഈ അർത്ഥനിരൂപണശാസ്ത്രത്തിനു മീമാംസ എന്നു പറയുന്നു. അക്കാലത്ത് അച്ചടിയും മറ്റും ഇല്ലാത്തതുകൊണ്ട് ഈ വിഷയങ്ങളെ എളുപ്പത്തിൽ ഓർമ്മവെയ്ക്കുവാൻ വേണ്ടി വിഷയം മുഴുവൻ സൂത്രരൂപത്തിൽ പറയപ്പെട്ടിരിക്കുന്നു. സൂത്രമെന്നാൽ അർത്ഥവത്തായ അല്പപദസമൂഹമാണ്. പാണിനി തന്റെ ലോകപ്രസിദ്ധമായ വ്യാകരണം മുഴുവൻ സൂത്രരൂപത്തിലാണ് രചിച്ചിട്ടുള്ളത്. അതേ മാതിരി ജൈമിനിമഹർഷിയുടെ "മീമാംസ" - വേദ " വാക്യാർത്ഥചിന്തനം " - മുഴുവനും സൂത്രരൂപത്തിലാണ് രചിച്ചിട്ടുള്ളത്. ഇത് ആദ്യം ജനിച്ചതുകൊണ്ടും, വേദത്തിന്റെ പൂർവ്വഭാഗത്തിലുള്ള വാക്യങ്ങളെ വിഷയമാക്കിയതുകൊണ്ടും ഇതിനെ " പൂർവ്വമീമാംസ " എന്നു പറയുന്നു. മാതു ഇച്ഛാ = മീമാംസ - വാക്യങ്ങളെ അളന്നുനോക്കുക, വാക്യാർത്ഥം നിശ്ചയിക്കുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.