തത്വശോധനം എന്താണ്?

പൂജാമുറിയിൽ പ്രവശിക്കുന്ന സാധകൻ ദ്വൈതഭാവനയോടെയാണ് ഇരിക്കുന്നത്. ആത്മതത്വം, വിദ്യാത്വത്വം, ശിവതത്വം, സർവ്വതത്വം എന്നീ നാല് ആചമനത്തിലൂടെ ദ്വൈതഭാവനയെ ശോധനചെയ്ത് അദ്വൈതഭാവനയിലേക്കുള്ള ഒന്നാമത്തെ പടവിലെത്തുന്നു. 

ആത്മതത്വശോധന എന്നാൽ സ്വന്തം സ്ഥൂല ശരീരത്തിലുള്ള കാർമ്മിക മാലിന്യത്തെ ഇല്ലായ്മ ചെയ്യുന്നു.

വിദ്യാതത്വശോധനകൊണ്ട് സൂക്ഷം ശരീരത്തിലെ ആണവ മാലിന്യത്തെ നിർമ്മാർജ്ജനം ചെയ്യുന്നു. 

ശിവതത്വശോധനകൊണ്ട് കാരണശരീരത്തിലെ മായിക മാലിന്യത്തെ നിർമ്മാർജ്ജനം ചെയ്യുന്നു. 

സർവ്വതത്വശോധന കൊണ്ട് സർവ്വവിധ മാലിന്യങ്ങളെയും ദൂരീകരിക്കുന്നതോടെ നരൻ നാരായണനായിമാറുന്നു. 

അതായത് എല്ലാവിധ പാപങ്ങളെയും കഴുകി മാറ്റി ശുദ്ധാത്മാവായി സ്വയം ശിവനായി മാറുന്നു എന്നാണ് സങ്കൽപം - ശിവോഭൂത്വാ ശിവം യജേത് - എന്നാണ് പ്രമാണം. ഇത് അദ്വൈതബോധത്തിലേക്കുള്ള സോപാനമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.