ഗര്‍ഭിണി പ്രസവത്തിന് മുമ്പ് മരിയ്ക്കുന്നതാകുന്നു

അഭിലഷദ്ഭിരുദയര്‍ക്ഷമസദ്ഭി-
ര്‍മ്മരണമേതി ശുഭദൃഷ്ടിമയാതേ
ഉദയരാശിസഹിതേ ച യമേ സ്ത്രീ
വിഗളിതോഡുപതിഭൂസുതദൃഷ്‌ടേ.

സാരം :-

ഗര്‍ഭധാനലഗ്നത്തിന് ശുഭദൃഷ്ടിയില്ലതിരിയ്ക്കുകയും, ലഗ്നത്തില്‍ നിന്ന് പന്ത്രണ്ടാം രാശിയുടെ അന്ത്യദ്രേക്കാണത്തില്‍ ക്രമഗതിയുള്ളവരായ (ലഗ്നത്തിലേയ്ക്ക് കടക്കുവാന്‍ ഭാവിയ്കുന്നവരാവണമെന്നു സാരം) രണ്ടിലധികം പാപന്മാര്‍ നില്‍ക്കുകയും ചെയ്താലും അല്ലെങ്കില്‍ 

ക്ഷീണനായ ചന്ദ്രന്‍റെയും ചൊവ്വയുടേയും ദൃഷ്ടിയുള്ള ശനി, ആധാനലഗ്നത്തില്‍ നിന്നാലും (ഇവിടെ ചൊവ്വയുടെ ചതുരശ്രദൃഷ്ടിയേയാണ്  വിവക്ഷിച്ചിരിക്കുന്നത്.) ഗര്‍ഭിണി പ്രസവത്തിന് മുമ്പ് മരിയ്ക്കുന്നതാകുന്നു.