രാഹു പ്രധാനമായും സ്വാധീനിക്കുന്നവ

ആത്മഹത്യാപ്രേരണ. അന്യഭാഷാപഠനം, രാസവാദം, ചെപ്പടി വിദ്യ, ഔഷധപ്രയോഗം, വൈദ്യവിദ്യ, കുഷ്ഠം മുതലായ ത്വക്ക് രോഗങ്ങള്‍ സ൪പ്പം ഇവയുടെ കാരകന്‍ രാഹുവാണ്. ഇവ രാഹുവിനെക്കൊണ്ട് ചിന്തിക്കണം.

ഈ പ്രതിപാദിച്ചവയുമായി സംബന്ധിക്കുന്ന എല്ലാ കുറവുകള്‍ക്കും, അല്ലെങ്കില്‍ പരാജയങ്ങള്‍ക്കും, ഇവയുമായി നല്ല ബന്ധം നിലനി൪ത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പൂ൪ണ്ണകാരണം, രാഹു അനുകൂലനല്ല എന്നതാണ്. രാഹുവിന്‍റെ രത്നമായ ഗോമേദകം ധരിച്ചാല്‍ ഈ പ്രശ്നങ്ങളെ നല്ലൊരു ശതമാനം വരെ അതിജീവിക്കുവാന്‍ കഴിയും. ഗോമേദകത്തിന് രാഹുവിന്‍റെ ശക്തി, ധരിക്കുന്ന ആളിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ കഴിയും.