ശ്രീപരമശിവനെ (ദക്ഷിണാമൂ൪ത്തിയെ) ഞാന്‍ സ്തുതിക്കുന്നു

കൈലാസാദ്രീശകോണേ സുരവിടപിതടേ സ്ഫാടികേ മണ്ഡപേ സ-
മാതംഗാരാതി പീഠോപരി പരിലസിതം സേവ്യമാനം സുരൗഘൈഃ
ജാനുസ്ഥം വാമബാഹും മൃഗമപി പരശും ജ്ഞാനമുദ്രാം വഹന്തം
നാഗോദ്യദ്യോഗവേഷ്ടം ദദതമൃഷിഗണേ ജ്ഞാനമീശാനമീഡേ.

സാരം :-

കൈലാസ പ൪വ്വതത്തിന്‍റെ  ഒരു ഭാഗത്ത് കല്പവൃക്ഷത്തിന്‍റെ ചുവട്ടിലായി സ്ഫടികശിലകളെക്കൊണ്ടുണ്ടാക്കപ്പെട്ട മണ്ഡപത്തില്‍ വിശേഷമായ സിംഹാസനത്തില്‍ ഇരുന്ന് ഒരു തൃക്കയ്യ് കാലിന്‍റെ മുട്ടിലൂന്നി മറ്റു മൂന്നു തൃക്കയ്യുകളില്‍ മൃഗം വെണ്‍മഴു  ജ്ഞാനമുദ്ര ഇവയെ ധരിച്ചുകൊണ്ട് മഹ൪ഷിമാ൪ക്ക് ജ്ഞാനോപദേശം ചെയ്തും സ൪പ്പങ്ങളെക്കൊണ്ട് യോഗപട്ടം കെട്ടിയും ഇന്ദ്രന്‍ മുതലായ ദേവന്മാരാല്‍ ചുറ്റും സേവിക്കപ്പെട്ടും ഇരിക്കുന്ന ശ്രീപരമശിവനെ (ദക്ഷിണാമൂ൪ത്തിയെ) ഞാന്‍ സ്തുതിക്കുന്നു.

ഈ ധ്യാനം പൂജാസന്ദ൪ഭത്തില്‍ മാത്രമല്ലാ നി൪ഗ്ഗമം, ഗൃഹപ്രവേശം, പ്രശ്നാരംഭം മുതലായ സന്ദ൪ഭങ്ങളിലും ധ്യാനിച്ചുവരാറുണ്ട്.