സ്വ൪ണ്ണത്തെ കൊടുക്കണം

തതഃ കന്യാ കുമാരോ വാ സ്നാത്വാ വസ്ത്രാദ്യലംകൃതഃ
രാശിഗ്രഹസ്ഥിതിജ്ഞാനശുന്യോ വാ കശ്ചനാപരഃ

ഉപേത്യാരാധയേല്‍ പുഷ്പൈ൪ദ്ദീപവിഘ്നഖഗേശ്വരാന്‍ 
തതോഅസ്യ ദക്ഷിണേ ഹസ്തേ സ്വ൪ണ്ണം സാക്ഷതപുഷ്പകം.

ദദ്യാദേതദ്വഹന്‍ സോപി കൃത്വാ ചക്രപ്രദക്ഷിണം
പശ്ചാല്‍ സമീപതസ്തിഷ്ഠേല്‍ ചക്രസ്യ പ്രാങ്മുഖഃ സുധീഃ

സാരം :-

രാശികളുടെ ദിക്കും ഗ്രഹങ്ങളുടെ നിലയും അറിവില്ലാത്ത ഒരു ആണ്‍കുട്ടിയോ അല്ലെങ്കില്‍ പെണ്‍കുട്ടിയോ അഥവാ മറ്റൊരാളോ കുളിച്ചു ശുദ്ധവസ്ത്രം (വെളുത്ത വസ്ത്രം) ധരിച്ചുവന്ന് ഗണപതിയേയും ഗ്രഹങ്ങളേയും ഭക്തിപൂ൪വ്വം ആരാധിച്ചു നമസ്കരിക്കണം. (അവരെക്കൊണ്ടു ഇങ്ങനെ ചെയ്യിക്കണമെന്നു ചുരുക്കം). പിന്നെ അയാളുടെ വലത്തെകയ്യില്‍ പുഷ്പാക്ഷതങ്ങള്‍ കല൪ത്തി സൂക്ഷിച്ചിരിക്കുന്ന സ്വ൪ണ്ണത്തെ കൊടുക്കണം. അയാള്‍ സ്വ൪ണ്ണത്തെ വലത്തേകയ്യില്‍ വച്ചുകൊണ്ടുതന്നെ രാശിചക്രത്തിനു മൂന്നുപ്രാവശ്യം പ്രദക്ഷിണം ചെയ്തു രാശിചക്രത്തിന്‍റെ പടിഞ്ഞാറുവശം അടുത്തു കിഴക്കോട്ടുതിരിഞ്ഞ്, ശുദ്ധമനസ്സോടുകൂടി നില്‍ക്കണം.