അനിഴം നക്ഷത്രത്തിൽ ജനിക്കുന്നവൻ

ക്ഷുത്തൃഷ്ണാർത്തോ രോഗീ
ദയാപരോ ധർമ്മസംശ്രിതസ്സുഭഗഃ
അടനോ വിദേശവാസീ
മൈത്രർക്ഷേ ജായതേ ഹൃാഢ്യഃ

സാരം :-

അനിഴം നക്ഷത്രത്തിൽ ജനിക്കുന്നവൻ അധികമായ വിശപ്പും ദാഹവും ഉള്ളവനായും രോഗിയായും ഭൂതദയയുള്ളവനായും ധർമ്മിഷ്ഠത്വവും സുഭഗതയും സഞ്ചാരവും അന്യദേശവാസവും ഉള്ളവനായും ആഢ്യനായും ഭവിക്കും.